Search
  • Follow NativePlanet
Share
» »പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യൻ ഗ്രാമം

പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യൻ ഗ്രാമം

അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും ചരിത്രം കഥകളാക്കി പോർച്ചുഗീസുകാർ നാടൊഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ചരിത്രത്തിനോട് മാത്രം ചേർന്നുകിടക്കുന്ന കഥകളാണ് ഇന്ന് സ്വാതന്ത്ര്യത്തിനു മുൻപുള്ള ഇന്ത്യ. എന്നാൽ കാലമിത്ര കഴിഞ്ഞിട്ടും അതിൽ നിന്നും മാറിസഞ്ചാരിക്കാത്ത ഒരു വിഭാഗം ആളുകളുണ്ട്. പോർച്ചുഗീസുകാരുടെ കീഴിൽ വർഷങ്ങളോളം കഴിഞ്ഞതിന്റെ സ്മരണ ഇന്നും നിലനിർത്തുന്ന ഇടം. പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ഏക നാടായ കോർലായ് ആണ് കഥാപാത്രം. പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കോട്ട കെട്ടി സംരക്ഷിച്ച കോർലായുടെ ചരിത്രവും അവിടുത്തെ കോട്ടയുടെ കഥയും വായിക്കാം...

 കോർലായ്

കോർലായ്

പോർച്ചുഗീസുകാർ കയ്യടക്കിയിരുന്ന ഇന്ത്യൻ പ്രദേശങ്ങളിലൊന്ന് എന്ന് ലളിതമായി വിവരിക്കാമെങ്കിലും കോർലായുടെ ചരിത്രം ആവശ്യപ്പെടുന്നത് അതല്ല. മഹാരാഷ്ട്രയിലാണെങ്കിലും ഗോവയോട് ചേർന്നു കിടക്കുന്ന ഇവിടം ഇന്ത്യയിലെ അവസാനത്തെ ഇടങ്ങളിലൊന്നുകൂടിയാണ്. സഞ്ചാരികൾക്കായി കാഴ്ചകൾ ഒരുപാട് കരുതിവച്ചിരിക്കുന്ന സ്ഥലം കൂടിയാണിത്.

പോർച്ചുഗീസ് സംസാരിക്കുന്ന ഇന്ത്യൻ ഗ്രാമം

പോർച്ചുഗീസ് സംസാരിക്കുന്ന ഇന്ത്യൻ ഗ്രാമം

പോർച്ചൂഗീസുകാർ ഭരണം അവസാനിപ്പിച്ചിട്ട് വർഷങ്ങളായെങ്കിലും ഇന്നും അതുമായി ബന്ധപ്പെട്ട പലടും ഇവിടെ കാണാം. അതിലൊന്നാണ് പോർച്ചുഗീസ് ഭാഷ. ഇവിടെ ഇന്നും ആളുകൾ സംസാരിക്കുന്നത് പോർച്ചുഗീസ് ഭാഷയിലാണ്. ഒരുകാലത്ത് മലേഷ്യയിൽ പോർച്ചുഗീസുകാരുടെ കീഴിലായിരുന്ന മലാക്കാ തുറമുഖത്ത് സംസാരിക്കുന്ന പോർച്ചുഗീസ് ഭാഷയോട് സാമ്യമുള്ളതാണ് ഇവിടുത്തെ ഭാഷ. കുട്ടികളും മുതിർന്നവരുമടക്കം ഈ ഭാഷായാണ് ഇവിടെ സംസാരിക്കുക. അത് കൂടാതെ മറാത്തിയും തെലുങ്കും ഇവിടെ പ്രാചരത്തിലുണ്ട്. എന്നിരുന്നാലും സംസാരത്തിനായി ഈ ഭാഷകൾ ഉപയോഗിക്കുന്നത് കുറവാണ്.

ഗോത്രവർഗ്ഗക്കാരുടെ നാട്ടിലെ കാഴ്ചകൾ ഇതാണ്!

PC:Béria L. Rodríguez

കോർലായ് കോട്ട

കോർലായ് കോട്ട

കോട്ടകൾ കൊണ്ട് കഥയെഴുതിയ മഹാരാഷ്ട്രയിലെ 350 കോട്ടകളിൽ ഒന്നാണ് കോർലായ് കോട്ട. കടൽത്തീരത്തായി നിലകൊള്ളുന്ന കോട്ടകളിൽ പ്രധാനപ്പെട്ട ഒന്നാണിത്. അലഹബാദ് സുൽത്താന്മാരുടെ അനുമതിയോടെ 1521 ലാണ് പോർച്ചുഗീസുകാർ ഈ കോട്ട നിർമ്മിക്കുന്നത്. റേവൻഡ ഉൾക്കടലിനെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഇവിടെ കോട്ട വരുന്നത്. നിർമ്മിച്ച പോർച്ചുഗീസുകാർ തന്നെ ചതിയിലൂടെ ഇത് കൈവശപ്പെടുത്തുകയായിരുന്നു. പിന്നീട് അവർ ഇത് സംരക്ഷിക്കുവാൻ ആവശ്യത്തിന് പട്ടാളക്കാർ ഇല്ലാത്ത സമയത്ത് പ്രധാന ഗോപുരം ഒഴികെയുള്ള ഭാഗങ്ങൾ തീയിട്ടു നശിപ്പിച്ചു.

മസാലയിൽ കുളിപ്പിച്ച് വറത്തെടുക്കുന്ന ഈ ചിക്കനെ മാറ്റിവയ്ക്കുവാൻ പറ്റിയ പുതിയ രുചികളൊന്നും ഇതുവരെയും വന്നിട്ടില്ല എന്നതാണ് സത്യം. പയ്യോളിയെന്ന കൊച്ചു കോഴിക്കേോടൻ നാടിനെ പ്രശസ്തമാക്കുന്ന കാര്യങ്ങൾ ഇതുമാത്രമാണോ? അല്ല!!!

PC:Darima

ലോകത്തിലെ ഏറ്റവും ശക്തമായ കോട്ട

ലോകത്തിലെ ഏറ്റവും ശക്തമായ കോട്ട

കോട്ട നശിപ്പിക്കപ്പെട്ട് കഴിഞ്ഞ് ഇവിടം സന്ദർശിച്ച മിക്ക ചരിത്രകാരന്മാരും ഇതിനെ രേഖപ്പെടുത്തിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും ശക്തമായ കോട്ടകളിൽ ഒന്ന് എന്നാണ്.

പിന്നീട് ഇതിൻറെ ചിലഭാഗങ്ങള്‍ ഒക്കെ പുനർ നിർമ്മിച്ചിരുന്നു. കോട്ടയ്ക്കുള്ളിലെ ദേവാലയം ഞായറാഴ്ചകളിൽ ആരാധനയ്ക്കായി കാലങ്ങളോളം തുറന്നുകൊടുത്തിരുന്നു.

PC:Alewis2388

ഇന്ന്

ഇന്ന്

മഹാരാഷ്ട്രയിലെ സംരക്ഷിത സ്മാരകങ്ങളിലൊന്നാണ് ഇന്ന് ഈ കോട്ട. യതാർഥ കോട്ടയുടെ മിക്ക ഭാഗങ്ങളും ഇന്നിവിടെ കാണാനില്ല. എന്തുതന്നെയായാലും അഞ്ച് പതിറ്റാണ്ടുകൾക്കിപ്പുറം കോട്ടയുടെ മതിലുകൾക്കുള്ളില്‍ നിലനിൽക്കുന്നത് ദേവാലയത്തിന്റെ കുറച്ച് ഭാഗങ്ങളാണ്. പോർച്ചുഗീസ് ശൈലിയിലാണ് ദേവാലയം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗങ്ങൾ ഇന്നും ഇവിടെ കാണാം.

PC:Ccmarathe

കോട്ടയിലെ കാഴ്ചകൾ

കോട്ടയിലെ കാഴ്ചകൾ

അറബിക്കടലിൻറെ ഏറ്റവും മനോഹരമായ കാഴ്ചകളാണ് കോർലായ് കോട്ടയിൽ നിന്നും കാണുവാൻ സാധിക്കുന്നത്. പടിഞ്ഞാറു ഭാഗത്ത് അറബിക്കടലും കിഴക്ക് ഭാഗത്ത് രേവണ്ട ക്രീക്കുമാണ് ഇവിടെ നിന്നും കാണാൻ സാധിക്കുക. കൂടാതെ കോർലായ് എന്ന മത്സ്യബന്ധന ഗ്രാമത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങളും ഇവിടെ നിന്നും ലഭിക്കും. കോട്ടയിലെത്തുന്നവര്‍ ഇവിടുത്തെ സൂര്യാസ്തമയം കൂടി കണ്ടതിനു ശേഷം മാത്രമേ പോകാറുള്ളൂ. അതിരാവിലെയാണ് എത്തുന്നതെങ്കിൽ സൂര്യോദയയം കാണാൻ ശ്രമിക്കാം.

PC:Alewis2388

കോർലായ് ലൈറ്റ് ഹൗസ്

കോർലായ് ലൈറ്റ് ഹൗസ്

കോട്ട കഴിഞ്ഞാൽ ഇവിടെ കാണേണ്ടത് ലൈറ്റ് ഹൗസാണ്. രാവിലെ 9.00 മുതലാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോട്ടയുടെയും ചുറ്റിലുമുള്ള കടലിന്റെയും മനോഹര ദൃശ്യങ്ങള്‍ ഇവിടെ നിന്നും പകര്‍ത്താം.

ഒരൊറ്റ കറക്കത്തിൽ കാണുവാൻ പറ്റിയ തിരുവനന്തപുരത്തെ ബീച്ചുകൾ

PC:Alewis2388

എവിടെ

എവിടെ

അലിബാഗ് എന്ന പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രത്തിനോട് ചേർന്നാണ് കോർലായ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ കോർലായിൽ എത്തണമെങ്കിൽ ആദ്യം അലിബാഗ് ബസ്റ്റാൻഡിൽ എത്തണം. അവിടെ നിന്നും കോർലായ്ക്ക് ബസ് പിടിക്കാം. ബസ് റൂട്ട് ചെന്നവസാനിക്കുന്നത് ലൈറ്റ് ഹൗസിനു മുന്നിലാണ്. കോട്ടയ്ക്കുള്ളിലേക്ക് കടക്കുവാൻ ഒന്നിലധികം കവാടങ്ങളുണ്ട്. തുറമുഖത്തിനു സമീപത്തു നിന്നും ഇവിടേക്ക് കടക്കുന്നതാണ് മികച്ചത്.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

മുംബൈയിൽ നിന്നും 120 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.ഏകദേശം നാലു മണിക്കൂർ സമയമാണ് ഇവിടേക്ക് വരാനായി എടുക്കുക. അലിബാഗിനും കാശിദിനും ഇടയിലായാണ് ഇവിടം സ്ഥിതി ചെയ്യുക. മുംബൈയിൽ നിന്നുള്ള സ‍ഞ്ചാരികളാണ് ഇവിടെ അധികവും എത്തുന്നത്. അലിബാഗിൽ നിന്നും ഇവിടേക്ക് 22 കിലോമീറ്റർ ദൂരമുണ്ട്.

എവിടെ താമസിക്കാം

എവിടെ താമസിക്കാം

സ്വകാര്യ റിസോർട്ടുകളും മറ്റും ഇവിടെയ വാടകയ്ക്ക് ലഭിക്കും, എന്നാൽ കോട്ടയിൽ നിന്നും ഏകദേശം 30 മിനിട്ട് അകലെ മാത്രമെ മികച്ച രീതിയിലുള്ള താമസ സൗകര്യങ്ങൾ ലഭിക്കുകയുള്ളൂ. ഗോവൻ രീതിയിലും പോർച്ചുഗീസ് രീതിയിലും നിർമ്മിക്കപ്പെട്ടിട്ടുള്ള പുരാതന ഭവനങ്ങളാണ് ഇവിടെ സഞ്ചാരികളുടെ താമസത്തിനു ലഭ്യമായിട്ടുള്ളത്.

യാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാം

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

കോർലായെ ഏറ്റവും സുന്ദരിയായി കാണുന്ന സമയം മഴക്കാലം കഴിഞ്ഞാണ്. അങ്ങിങ്ങായി തളിർത്തു നിൽക്കുന്ന പുല്ലുകളും നിറങ്ങളാൽ തിളങ്ങുന്ന ആകാശവും കടലിൻറെ കാഴ്ചയും മേഘങ്ങളും ഒക്കെ കാണുവാൻ പറ്റിയ സമയമാണിത്. സെപ്റ്റംബർ, ഒക്ടോബർ സമയത്ത് ഇവിടേക്കുള്ള യാത്രകൾ പ്ലാൻ ചെയ്യാം,

കോർലായിലെ ഗ്രാമങ്ങൾ

കോർലായിലെ ഗ്രാമങ്ങൾ

പതിറ്റാണ്ടുകളോളം വിദേശാധിപത്യത്തിനു കീഴിൽ കഴിഞ്ഞതിന്റെ അടയാളങ്ങൾ ഇവിടുത്തെ ഗ്രാമങ്ങളിൽ ഇന്നും ബാക്കി കാണാൻ സാധിക്കും. വീടിന്റെ നിർമ്മിതിയിൽ മുതൽ അടിച്ചിരിക്കുന്ന പെയിന്റിലും വിളമ്പുന്ന ഭക്ഷണത്തിലും വരെ ഇതറിയാം. അടുത്തുള്ള ഇടങ്ങളിൽ മറാത്തിയും കൊങ്കിണിയും ഒക്കെ സംസാര ഭാഷയായിട്ടുണ്ടെങ്കിലും ഇവിടുത്തെ പോർച്ചുഗീസ് ഭാഷയെ അതൊന്നും തീരെ ബാധിച്ചിട്ടില്ല എന്നു വേണം പറയുവാൻ.

മഹാപ്രളയത്തിനു ശേഷം മനുഷ്യൻ എവിടെ നിന്നും വന്നുവെന്നറിയുമോ? എങ്ങനെയാണ് മനുഷ്യൻ വീണ്ടും ഭൂമിയിലെത്തിയത്...ഹിന്ദു വിശ്വാസത്തിന് അതിലെന്താണ് കാര്യം? വായിച്ച് നോക്ക്!!

രക്തമൊലിക്കുന്ന ശിവലിംഗം...പുറംതിരിഞ്ഞിരിക്കുന്ന നന്ദി ...വിചിത്രമാണ് ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ!!

Read more about: maharashtra villages beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more