കുറഞ്ഞ ചിലവിൽ മികച്ച യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഏറ്റവും ഉപകാരപ്രദമായ പാക്കേജുകളാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം അവതരിപ്പിക്കുന്നത്. പോക്കറ്റ് കാലിയാക്കാതെ കേരളത്തിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വിവിധ ജില്ലകളിലെ ഡിപ്പോകളിൽ നിന്നും ഓരോ ആഴ്ചയിലും യാത്രകൾ സംഘടിപ്പിക്കുന്നു.
ഒക്ടോബർ മാസത്തിൽ യാത്ര പോകുവാൻ തയ്യാറെടുക്കുന്നവർക്കായി മികച്ച ചില പാക്കേജുകൾ കോട്ടയം കെഎസ്ആർടിസി അവതരിപ്പിച്ചിട്ടുണ്ട്. മലക്കപ്പാറയും മാമലക്കണ്ടവും അഞ്ചുരുളിയും നെഫർറ്റിറ്റി ക്രൂസ് യാത്രയുമെല്ലാം ഉൾപ്പെടുന്ന കോട്ടയം കെഎസ്ആർടിസിയുടെ ബജറ്റ് യാത്രകളെക്കുറിച്ച് വിശദമായി വായിക്കാം...

കോട്ടയം കെഎസ്ആർടിസി മൂന്നാർ യാത്ര
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയിൽ നിന്നും മൂന്നാർ യാത്ര സംഘടിപ്പിക്കുന്നു. കോട്ടയം ഡിപ്പോയിലെ ആദ്യത്തെ ദ്വിദിന യാത്രയായ ഇത് മാമലക്കണ്ടം വഴി മൂന്നാറിലേക്ക് പോകുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കോട്ടയത്തു നിന്നും ഒക്ടോബർ 28ന് രാവിലെ ആരംഭിക്കുന്ന യാത്ര മാമലക്കണ്ടം വഴി മാങ്കുളത്തെത്തി അവിടെ നിന്നും മൂന്നാറിലേക്ക് പോകും. രാത്രിയിൽ മൂന്നാറിലെ കെഎസ്ആർടിസിയുടെ സ്ലീപ്പർ കോച്ചുകളിൽ ആണ് താമസം ക്രമീകരിച്ചിരിക്കുന്നത്.
പിറ്റേന്ന് രാവിലെ മുതൽ മൂന്നാർ കാഴ്ചകളിലേക്ക് ഇറങ്ങും. ഇവിടുത്തെ പ്രസിദ്ധമായ ഫ്ളവർ ഗാർഡൻ, മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷൻ, ടീ മ്യൂസിയം, ഫോട്ടോ പോയിന്റ് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം രാത്രിയോടു കൂടി കോട്ടയത്ത് മടങ്ങിയെത്തും

യാത്രാ തിയതിയും ടിക്കറ്റ് നിരക്കും
ഒക്ടോബർ 28,29 തിയതികളിലാണ് കോട്ടയത്തു നിന്നും മാമലക്കണ്ടം-മാങ്കുളം-മൂന്നാർ യാത്ര നടത്തുന്നത്. 1030 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. ടിക്കറ്റ് ബുക്കിങ്ങിനായി -
9495 876723, 8547 832580 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കോട്ടയം-മലക്കപ്പാറ യാത്ര
കോട്ടയത്തു നിന്നും പുലർച്ചെ 6 മണിക്കാണ് മലക്കപ്പാറ യാത്ര ആരംഭിക്കുന്നത്. തുമ്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ എന്നി വെള്ളച്ചാട്ടങ്ങൾ കാണും. ഇതിനു ശേഷം നേരെ മലക്കപ്പാറയിലേക്ക് പോകും. വനത്തിനുള്ളിലൂടെ 45 കിലോമീറ്റർ യാത്രയാണ് മലക്കപ്പാറയുടെ പ്രത്യേകത. ഷോളയാർ ഡാം കണ്ട് തിരികെ രാത്രി 11 മണിയോടെ കോട്ടയ്ത്ത് വരുന്ന രീതിയിലാണ് ക്രമീകരണം.

യാത്രാ തിയതിയും ടിക്കറ്റ് നിരക്കും
ഒക്ടോബർ 16 ശനിയാഴ്ചയാണ് കോട്ടയം-മലക്കപ്പാറ യാത്ര നടത്തുന്നത്. 720 രൂപയാണ് ഒരാൾക്ക് നിരക്ക്. ടിക്കറ്റ് ബുക്കിങ്ങിനായി -
9495 876723, 8547 832580 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
PC:Jaseem Hamza

കോട്ടയം-അഞ്ചുരുളി യാത്ര
കോട്ടയം കെഎസ്ആർടിസി ഒക്ടോബർ മാസത്തിൽ നടത്തുന്ന മൂന്നാമത്തെ ബജറ്റ് യാത്രയാണ് ഇടുക്കിയിലെ അഞ്ചുരുളിയിലേക്കുള്ളത്. ഇടുക്കി സഞ്ചാരികൾക്കു സമ്മാനിക്കുന്ന ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് അഞ്ചുരുളി തുരങ്കം. ഇടുക്കി അണക്കെട്ടിന്റെ ക്യാച്ച് ഡാമായ ഇവിടം അഞ്ചു മലകള്‍ക്ക് നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. ഇരട്ടയാര്‍ അണക്കെട്ടില്‍ വെള്ളം നിറയുമ്പോള്‍ തുറന്നു വിടാനായി നിര്‍മ്മിച്ച തുരങ്കമാണ് അഞ്ചുരുളി തുരങ്കം. ഉരുളി കമിഴ്ത്തിവെച്ച രൂപമുള്ള ഇവിടം അഞ്ച് മലകൾക്കു നടുവിലാണ് സ്ഥിതി ചെയ്യുന്നത്.
കോട്ടയത്തു നിന്നും രാവിലെ 5.30ന് പുറപ്പെടുന്ന യാത്രയിൽ അഞ്ചുരുളി മാത്രമല്ല ലക്ഷ്യസ്ഥാനം. നാടുകാണി, കുളമാവ് ഡാം, ചെറുതോണി ഡാം, ഇടുക്കി ആർച്ച് ഡാം, അഞ്ചുരുളി, അയ്യപ്പൻകോവിൽ, വാഗമൺ മൊട്ടക്കുന്ന്, പൈൻവാലി, കോലാഹലമേട് എന്നിവിടങ്ങൾ കണ്ടാണ് യാത്ര തിരികെ രാത്രി 9 മണിയോടെ കോട്ടയത്തെത്തുന്നത്.
PC:Libni thomas
അഴീക്കോട് മുതല്‍ ആനയിറങ്കല്‍ വരെ..നാട്ടില്‍ ചൂണ്ടയിടാന്‍ പറ്റിയ സ്ഥലങ്ങളിതാ

യാത്രാ തിയതിയും ടിക്കറ്റ് നിരക്കും
ഒക്ടോബർ 24 തിങ്കളായാഴ്ചയാണ് കോട്ടയം-മലക്കപ്പാറ യാത്ര നടത്തുന്നത്. 580 രൂപയാണ് ഒരാൾക്ക് നിരക്ക്. ടിക്കറ്റ് ബുക്കിങ്ങിനായി -
9495 876723, 8547 832580 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പട്ടുമല മുതല്‍ മര്‍മല വരെ... വാഗമണ്‍ യാത്രയില്‍ കാണാം ഈ സ്ഥലങ്ങള്‍

കോട്ടയം-നെഫർറ്റിറ്റി കപ്പൽയാത്ര
കടലിൽ ഒരു ക്രൂസിൽ കയറിയുള്ള ആഘോഷങ്ങളും
നല്ല കിടിലൻ ഭക്ഷണവും ഡിജെയും ഒക്കെയുള്ള വൈബ് യാത്ര മതിയെങ്കിൽ അതിനു പറ്റിയ പാക്കേജും കോട്ടയം കെഎസ്ആർടിസി നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയത്തു നിന്നു പുറപ്പെട്ട് കൊച്ചിയിൽ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍റെ ആഡംബര ക്രൂയിസ് യാത്ര കപ്പലായ നെഫെർറ്റിറ്റിയിലുള്ള യാത്രയാണ് ഈ പാക്കേജ് വാഗ്ദാനം ചെയ്യുന്നത്. വൈകുന്നേരം 4 മണിക്കാണ് കപ്പൽ യാത്ര ആരംഭിക്കുന്നത്.
2 നോൺവെജ് & 2 വെജ് വിഭവങ്ങളടങ്ങിയ ഭക്ഷണം, ഡിജെ പാർട്ടി എന്നിവയാണ് യാത്രയിൽ ഒരുക്കിയിരിക്കുന്നത്. രാത്രി 11.30ന് തിരികെ കോട്ടയത്ത് എത്തുംവിധമാണ് പാക്കേജ്

യാത്രാ തിയതിയും ടിക്കറ്റ് നിരക്കും
നവംബർ 4നാണ് 4 വെള്ളിയാഴ്ചയാണ് കോട്ടയം-നെഫർറ്റിറ്റി കപ്പൽയാത്രയാത്ര നടത്തുന്നത്. കപ്പൽയാത്രയ്ക്ക് 2949 രൂപയാണ് ഒരാൾക്ക് നിരക്ക് ഈടാക്കുന്നത്. 10 വയസ് വരെയുള്ളവർക്ക് 1249 രൂപ നല്കണം ടിക്കറ്റ് ബുക്കിങ്ങിനായി -9495 876723, 8547 832580 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
കണ്ണൂർ കെഎസ്ആർടിസിയുടെ അതിരപ്പിള്ളി-മൂന്നാർ യാത്ര, ദീപാവലി അവധി ആഘോഷമാക്കാം