» »പഴമയുടെ കഥപറയുന്ന കോയിക്കല്‍ കൊട്ടാരം

പഴമയുടെ കഥപറയുന്ന കോയിക്കല്‍ കൊട്ടാരം

Written By: Elizabath

പഴമയുടെ കഥകള്‍ തേടിച്ചെല്ലുന്നവരെ കാത്തിരിക്കുന്ന ഒരു നാലുകെട്ടും നടുമുറ്റവും. കഥകള്‍ ഒരുപാട് അറിയണമെന്നുള്ളവര്‍ക്ക് ഇനിയും മുന്നോട്ട് നടക്കാം. കഥകള്‍ പറയാനും ചരിത്രത്തെ കാണിച്ചുതരാനുമായി കാത്തിരിക്കുന്നത് കോയിക്കല്‍ കൊട്ടാരമാണ്. 

കേരള സര്‍ക്കാരിന്റെ തമിഴ്‌നാട്ടിലെ കൊട്ടാരം

പഴമയുടെ കഥപറയുന്ന കോയിക്കല്‍ കൊട്ടാരം

PC: Kerala Tourism

പതിനഞ്ചാം നൂറ്റാണ്ടിന്റെ നിര്‍മ്മിതി
പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ഈ കൊട്ടാരം കേരളീയ വാസ്തുവിദ്യയുടെ അക്കാലത്തെ എല്ലാ സവിശേഷതകളും ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള കൊട്ടാരമാണ്. നാലുകെട്ടിന്റെ ആകൃതിയില്‍ ചെരിഞ്ഞ മേല്‍ക്കൂരയും അതിനെ താങ്ങുന്ന ഒറ്റത്തൂണും ചേര്‍ന്ന് കൊട്ടാരത്തെ ലോകത്തിനു മുന്നില്‍ ഉയര്‍ത്തി നിര്‍ത്തുന്നു.

വേണാട് രാജവംശത്തിന്റെ ഏറ്റവും പഴക്കമുള്ള കൊട്ടാരം
1670 കളില്‍ നിര്‍മ്മിച്ച ഈ കൊട്ടാരം വേണാട് രാജവംശത്തിന്റെ ഏറ്റവും പഴക്കമുള്ള കൊട്ടാരങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. അക്കാലത്ത് വേണാടിന്റെ റീജന്റായിരുന്ന ഉമയമ്മ റാണിയുടെ കൊട്ടാരമാണിതെന്നു കരുതപ്പെടുന്നു. മുകിലന്‍ എന്നു പേരായ ഒരു പോരാളി അവിടെ തമ്പടിക്കുകയും റാണിക്ക് തിരുവനന്തപുരം വിട്ട് രക്ഷപെടേണ്ടിയും വന്നുവത്രെ. അങ്ങനെ നെടുമങ്ങാട് നിലുറപ്പിച്ചപ്പോള്‍ അവിടെ പണിത കൊട്ടാരമാണ് കോയിക്കല്‍ കൊട്ടാരമെന്ന് അറിയപ്പെടുന്നത്.

പഴമയുടെ കഥപറയുന്ന കോയിക്കല്‍ കൊട്ടാരം

PC: Shishirdasika

കേരള സര്‍ക്കാരിന്റെ കീഴില്‍ ചരിത്ര സംരക്ഷിത സ്മാരകമായി സംരക്ഷിക്കുന്ന കോയിക്കല്‍ കൊട്ടാരത്തില്‍ ഒരു ഫോക്ലോര്‍ മ്യൂസിയവും പുരാതനമായ നാണയങ്ങളുടെ ഒരു മ്യൂസിയവും സ്ഥിതി ചെയ്യുന്നുണ്ട്.

നാണയങ്ങളുടെ മ്യൂസിയം
പൗരാണിക കാലത്തെ നാണയങ്ങള്‍ സൂക്ഷിക്കുന്ന മ്യൂസിയം ചരിത്രാന്വേഷികളുടെ പ്രിയപ്പെട്ട ഇടമാക്കി കൊട്ടാരത്തെ മാറ്റുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ കാലഘട്ടങ്ങളില്‍ നിലനിന്നിരുന്ന അപൂര്‍വ്വങ്ങളായ നാണയങ്ങള്‍ ഇവിടെ കാണാം.

പഴമയുടെ കഥപറയുന്ന കോയിക്കല്‍ കൊട്ടാരം

PC: Scott Liddell

ശ്രീകൃഷ്ണരാശി, അനന്തരായന്‍ പണം, കൊച്ചിപുത്തന്‍, ഇന്തോ-ഡച്ച് പുത്തന്‍, ലക്ഷ്മി വരാഹന്‍, കമ്മട്ടം തുടങ്ങിയ അപൂര്‍വ്വം നാണയങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും.
ഒറ്റപ്പുത്തന്‍, ഇരട്ടപ്പുത്തന്‍, കലിയുഗരായന്‍ പണം, തുടങ്ങിയ നാണയങ്ങളും ഗ്വാളിയാര്‍ രാജകുടുംബത്തിന്റെയും ഹൈദരാബാദ് നിസാമിന്റെയും ടിപ്പുസുല്‍ത്താന്റെയും കാലത്തെ നാണയങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
റോമന്‍ സ്വര്‍ണ്ണ നാണയങ്ങള്‍, വെനീഷ്യന്‍ നാണയങ്ങള്‍ എന്നിവയും ഇവിടെയുണ്ട്.

ഫോക് ലോര്‍ മ്യൂസിയം
രണ്ടാം നിലയില്‍ സ്ഥിതി ചെയ്യുന്ന ഫോക്‌ലോര്‍ മ്യൂസിയം പഴയ കാലത്തെ കേരള സംസ്‌കൃതിയിലേക്ക് വെളിച്ചം വീശുന്ന ഒരിടമാണ്.
പഴയകാലത്തെ കൗതുകരമായ സാധനങ്ങള്‍, പണിയായുധങ്ങള്‍, ചിത്രങ്ങള്‍, വിഗ്രഹങ്ങള്‍, ആദിമ വസ്ത്രങ്ങള്‍ തുടങ്ങിയവയും
രാമകഥാ കഥനത്തിന് ഉപയോഗിച്ചിരുന്ന അപൂര്‍വ്വ വാദ്യോപകരണം, തടിയില്‍ പണിത സാരംഗി എന്നിവ ഇവിടുത്തെ പ്രധാന കാഴ്ചകളാണ്.

പഴമയുടെ കഥപറയുന്ന കോയിക്കല്‍ കൊട്ടാരം

PC: Abhilashwrites

പഴയകാലത്തെ ഗൃഹോപകരണങ്ങള്‍ ഒട്ടുമിക്കതും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓട്ടുപാത്രങ്ങളും ഒറ്റത്തടിപ്പാത്രങ്ങളും കൃഷിസാമഗ്രികളും, മീന്‍പിടിക്കുന്ന പ്രാചീനവലകളും, കുതിരവണ്ടിയും കാളവണ്ടിയും പാതാളക്കരണ്ടിയുമൊക്കെ ഇവിടെ കാണാന്‍ സാധിക്കും.

എത്തിച്ചേരാന്‍

പഴമയുടെ കഥപറയുന്ന കോയിക്കല്‍ കൊട്ടാരം

തിരുവനന്തപുരത്തെ നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും 16 കിലോമീറ്റര്‍ ദൂരമാണ് കൊട്ടാരത്തിലേക്കുള്ളത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...