കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്രകളിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള യാത്രകളിലൊന്നാണ് നെഫർറ്റിറ്റി ക്രൂസ് കപ്പൽ ഉല്ലാസയാത്ര. ആഡംബര കപ്പൽ യാത്രാനുഭവം പോക്കറ്റിലൊതുങ്ങുന്ന തുകയിൽ ആളുകളിലേക്കെത്തിക്കുന്നതിനാൽ ഈ പാക്കേജുകൾ ആളുകൾ തിരഞ്ഞെടുക്കുന്നു. ഇപ്പോഴിതാ കെഎസ്ആർടിസിയുടെ കണ്ണൂരും തിരുവനന്തപുരം സിറ്റി ഡിപ്പോയും രണ്ട് വ്യത്യസ്ത തിയതികളിലായി നെഫർറ്റിറ്റി ഉല്ലാസയാത്ര നടത്തുകയാണ്. വിശദമായി വായിക്കാം

നെഫർറ്റിറ്റി
കടലിനു മുകളിലെ ആഢംബരം എന്നു വിശേഷിപ്പിക്കാവുന്ന നെഫർറ്റിറ്റി കേരള സർക്കാരിന്റെ കീഴിലുള്ള കേരളാ ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കപ്പലിലെ ആഢംബര സൗകര്യങ്ങൾ സാധാരണക്കാരായ സഞ്ചാരികൾക്ക് പരിചയപ്പെടാം എന്നതാണ് ഇതിനെ ജനപ്രിയമാക്കുന്നത്. ഈജിപ്ഷ്യൻ തീമിൽ അകത്തളങ്ങൾ ഒരുക്കിയിരിക്കുന്ന കപ്പലിന് മൂന്നു നിലകളാണുള്ളത്. പരമാവധി 250 പേർക്കു വരെ ഒരു സമയം ഇതിനുള്ളിൽ കയറാം.

ആഘോഷിക്കാം
ചിലവഴിക്കുന്ന ഓരോ നിമിഷവും പരമാവധി ആസ്വദിക്കുവാനുള്ളതെല്ലാം നെഫർറ്റിറ്റിയിലുണ്ട്. 48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയുമുള്ള കപ്പലിൽ ത്രീഡി തിയേറ്റർ, ഓഡിറ്റോറിയം, സ്വീകരണ ഹാൾ, ഭക്ഷണ ശാല, കുട്ടികൾക്കുള്ള കളിസ്ഥലം,ബാങ്ക്വറ്റ് ഹാൾ, ബാർ ലൗഞ്ച് എന്നിങ്ങനെ ഒരുപാടിടങ്ങളുണ്ട്. ഇനി സൂര്യാസ്തമയവും കടൽക്കാഴ്ചകളുമാണ് കാണേണ്ടതെങ്കിലും അതിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

സുരക്ഷ
എല്ലാ വിധ സുരക്ഷാ സൗകര്യങ്ങളും കപ്പലിൽ കയറുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ എന്നിവ ഇതിലുണ്ട്.

അടിച്ചു പൊളിക്കാം അഞ്ച് മണിക്കൂർ
കെഎസ്ആർടിസി വഴി ബുക്ക് ചെയ്തു പോകുന്നവർക്ക് അഞ്ച് മണിക്കൂർ സമയമാണ് കടലില്‍ കപ്പലില് ചിലവഴിക്കുവാൻ സാധിക്കുക. അതിൽ ഗെയിമുകൾ, തത്സമയ സംഗീതം, നൃത്തം, സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ (2 നോൺവെജ് & 2 വെജ് ) മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, വിഷ്വലൈസിങ് എഫക്റ്റ്, കുട്ടികളുടെ കളിസ്ഥലം, തീയറ്റർ എന്നിവയാണ് പാക്കേജിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
സാധാരണ നേരിട്ട് ബുക്ക് ചെയ്തു പോകുമ്പോൾ നാല് മണിക്കൂർ സമയമാണ് പാക്കേജിന് അനുവദിക്കുക.

കണ്ണൂർ-നെഫര്‍റ്റിറ്റി യാത്ര
കണ്ണൂർ നിന്നും ആഡംബര ക്രൂയിസ്
നെഫെർറ്റിറ്റിയിൽ ഉല്ലാസയാത്രയുടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ 19 നാണു യാത്ര. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം ലഭിക്കുക.മുതിർന്നവർക്ക് (10 വയസിന്) മുകളിൽ പ്രായമുള്ളവർക്ക് 3850 രൂപയും , കുട്ടികൾക്ക് (5-10 വയസ്സ്) വരെ പ്രായമുള്ളവർക്ക് 2150 രൂപയും ആണ് ഈടാക്കുന്നത്. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക്
ചെയ്യുന്നതിന് :
കെ എസ് ആർ ടി സി കണ്ണൂർ ഫോൺ: 9605372288, 8089463675

തിരുവനന്തപുരം സിറ്റി യൂണിറ്റ്-നെഫര്‍റ്റിറ്റി യാത്ര
നവംബർ 15 ന് ആണ് തിരുവനന്തപുരം സിറ്റി യൂണിറ്റ്, -നെഫര്‍റ്റിറ്റി യാത്ര സംഘടിപ്പിക്കുന്നത്. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 3750 രൂപ. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും :-
ഫോൺ- 9188619368
നീലവസന്തവുമായി നീലക്കുറിഞ്ഞി പൂത്തൂ... പോകാം കള്ളിപ്പാറയിലേക്ക്!!

കുറിഞ്ഞി യാത്ര
മൂന്നാർ ശാന്തന്‍പാറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കള്ളിപ്പാറയ്ക്കു സമീപം പൂത്ത നീലക്കുറിഞ്ഞി കാണുവാൻ പോകുന്നതിനായി കെഎസ്ആർടിസി പ്രത്യേക സര്‍വീസ് തുടങ്ങിയിട്ടുണ്ട്. മൂന്നാറിൽ നിന്നും 9 മണിക്ക് തുടങ്ങുന്ന സർവീസ് ആനയിറങ്കൽ വഴി ഒരുമണിയോടെ കള്ളിപ്പാറയിലെത്തും. രണ്ടു മണിക്കൂര്‍ നേരം സഞ്ചാരികൾക്ക് ഇവിടെ ചിലവഴിക്കാം. അതിനു ശേഷം മൂന്ന് മണിക്ക് മടക്കയാത്ര. തിരികെ മൂന്നാറിൽ 6 മണിക്ക് എത്തും. മുന്നൂറ് രൂപയാണ് ടിക്കറ്റ് നിരക്ക്.
ചുരുങ്ങിയ ചിലവില്‍ വയനാട്ടിലെ രാത്രികള്‍.... സ്ലീപ്പർ ബസ് സംവിധാനവുമായി കെഎസ്ആര്‍ടിസി