» »ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായ ഗ്രാമം

ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായ ഗ്രാമം

Written By: Elizabath

ആളുകളും അനക്കങ്ങളുമുള്ള സ്ഥലങ്ങള്‍ തേടിയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അത്ഭുതമാണ് രാജസ്ഥാനിലെ ഈ ഗ്രാമത്തില്‍ എത്തുമ്പോള്‍. കെട്ടുകഥകളും ഐതിഹ്യങ്ങളും ധാരാളമുള്ള രാജസ്ഥാനില്‍ കാണുന്ന കാഴ്ചകള്‍ എല്ലാം അതേപടി വിശ്വസിക്കാന്‍ അല്പം പ്രയാസം കാണും. എന്നാല്‍ ഇവിടെ എത്തിയാല്‍ ഈ കഥ വിശ്വസിച്ചേ പറ്റൂ. ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമായ ഈ ഗ്രാമത്തിന്റെ കഥ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും...

ഇന്ത്യയിലെ (കു)പ്രസിദ്ധ സ്ഥലങ്ങള്‍!!

പുരാവസ്തുവകുപ്പ് പോലും സന്ദര്‍ശനം വിലക്കിയിട്ടുള്ള കോട്ടയെക്കുറിച്ച് അറിയാമോ?

കുല്‍ധാര

കുല്‍ധാര

ഇന്ത്യയിലെ ഭയപ്പെടുത്തുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് രാജസ്ഥാനിലെ ഇടങ്ങളാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമായ കുല്‍ധാര എന്ന ഗ്രാമം.

PC:timeflicks

മരുഭൂമിക്ക് സമാനമായ ഇടം

മരുഭൂമിക്ക് സമാനമായ ഇടം

ആളുകളും അനക്കവുമില്ലാത്ത ഒരിടമാണ് ഇപ്പോള്‍ കുല്‍ധാര എന്ന ഗ്രാമം. കഥകള്‍ മാത്രമല്ല, ഇവിടുത്തെ അന്തരീക്ഷവും ആളുകളെ തീര്‍ച്ചയായും പേടിപ്പിക്കും. വരണ്ടുണങ്ങിയ ഭൂമിയും കുറച്ചുമാത്രമുള്ള പച്ചപ്പും ഒഴിഞ്ഞ കെട്ടിടങ്ങളും കഥയുടെ തീവ്രത വര്‍ധിപ്പിക്കുകയേയുള്ളൂ.

PC: Chandra

കഥകള്‍ക്കു പിന്നിലെ കഥ

കഥകള്‍ക്കു പിന്നിലെ കഥ

നൂറ്റാണ്ടുകള്‍ക്കു മുന്‍പ വളരെ സമ്പന്നമായ ഒരു ഗ്രാമമായിരുന്നുവത്രെ. പലിവാല്‍ എന്ന വിഭാഗത്തില്‍ പെട്ട ബ്രാഹ്മണന്‍മാര്‍ ആയിരുന്നു ഇവിടുത്തെ താമസക്കാര്‍. രാജ്യത്തിന്റെ നിയമമനുസരിച്ച് മന്ത്രിയായ സലിം സിങ്ങിന് ഇവര്‍ നികുതി നല്‌കേണ്ടതുണ്ടായിരുന്നു. ഒരിക്കല്‍ ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി ഗ്രാമമുഖ്യന്റെ മകളെ കണ്ട് ഇഷ്ടപ്പെടുകയും അവളെ വിവാഹം ചെയ്ത് തരണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം ഗ്രാമത്തിന്റെ നികുതി വര്‍ധിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ആ പെണ്‍കുട്ടിയുടെ മാനം രക്ഷിക്കാനായി കുല്‍ധാര ഗ്രാമം അടുത്തുള്ള 84 ഗ്രാമങ്ങളോടും ചേര്‍ന്ന് ഇരുട്ടിവെളുക്കുന്നതിനു മുന്‍പ് ഇവിടം വിട്ടുപോയി എന്നാണ് പറയപ്പെടുന്നത്.

PC:chispita_666

എവിടെ പോയി എന്നറിയാത്ത ഗ്രാമങ്ങള്‍

എവിടെ പോയി എന്നറിയാത്ത ഗ്രാമങ്ങള്‍

ഒറ്റരാത്രി കൊണ്ട് കുല്‍ധാരയും മറ്റു 84 ഗ്രാമങ്ങളും എവിടെ ഒളിച്ചു എന്ന് ഇതുവരെയും ആര്‍ക്കും പിടികിട്ടിയിട്ടില്ല. എന്നാല്‍ ഇതോടൊപ്പം മറ്റൊരു കഥയും നിലനില്‍ക്കുന്നുണ്ട്. പെണ്‍കുട്ടിയെ നല്കാത്തതിനാല്‍ മന്ത്രി ഇവര്‍ക്ക് നികുതി കൂട്ടുകയും തങ്ങളെക്കൊണ്ട് അത്രയും അടയ്ക്കുവാന്‍ സാധിക്കാത്തതിനാല്‍ അവര്‍ മറ്റെവിടേക്കോ നാടുവിട്ടുപോയി എന്നുമാണത്. എന്നാല്‍ 2017 ലെ ഒരു പഠനം പറയുന്നത് ഭൂമികുലുക്കം കാരണം നാടുവിട്ടുപോയതാണ് ഇവിടെയുള്ളവര്‍ എന്നാണ്.

PC: Suman Wadhwa

രാത്രികാലങ്ങളിലെ അസാധാരണ അനുഭവങ്ങള്‍

രാത്രികാലങ്ങളിലെ അസാധാരണ അനുഭവങ്ങള്‍

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഇവിടെം 2010ലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത്. പേടിപ്പെടുത്തുന്ന ഇടങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടിയ ഇവിടം തേടി നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. എന്നാല്‍ രാത്രികാലങ്ങളില്‍ ഇവിടെ എത്തുന്നവര്‍ക്ക് അസാധാരണമായ പല അനുഭവങ്ങളും ഉണ്ടാകുന്നതായി അനുഭവസ്ഥര്‍ പറയുന്നു.

PC: Chandra

 ഭൂതകാല ശേഷിപ്പുകള്‍

ഭൂതകാല ശേഷിപ്പുകള്‍

മേല്‍ക്കൂരകളും ചുവരുകളുമില്ലാത്ത ഇവിടുത്തെ മണ്‍ഭവനങ്ങള്‍ സഞ്ചാരികളില്‍ പേടിയുണര്‍ത്തുന്നവയാണ്. നൂറ്റാണ്ടുകളായി ആള്‍ത്താമസമില്ലാത്ത ഇവിടം ദൗര്‍ഭാഗ്യകരമായ കഴിഞ്ഞ കാലത്തിന്റെ അസ്ഥികൂടം പോലെയാണ്.

PC:chispita_666

ശാപം കിട്ടിയ ഗ്രാമം

ശാപം കിട്ടിയ ഗ്രാമം

ഒരിക്കല്‍ ഇവിടം വിട്ടുപോയപ്പോള്‍ പലിവാല്‍ വിഭാഗക്കാര്‍ ഇനി ആര്‍ക്കും ഇവിടെ താമസിക്കാന്‍ കഴിയില്ല എന്ന് ശപിച്ചിട്ടാണത്രെ
പോയത്. അതിനാല്‍ ഇവിടെ പലതവണ പലരും താമസിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ക്കെല്ലാം രാത്രികാലങ്ങളില്‍ അസാധാരണങ്ങളായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നുവത്രെ.
പാരനോര്‍മല്‍ സൊസൈറ്റിയിലെ അംഗങ്ങള്‍ക്കും ഇവിടെ താമസിച്ചപ്പോള്‍ ഇതേ അനുഭവങ്ങളുണ്ടായി എന്ന് പറഞ്ഞിട്ടുണ്ട്.

PC: Suman Wadhwa

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

രാജസ്ഥാനിലെ പ്രധാനപട്ടണങ്ങളിലൊന്നായ ജയ്‌സാല്‍മീരില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയാണ് കുല്‍ധാര സ്ഥിതി ചെയ്യുന്നത്.

Read more about: rajasthan, forts