» »ടൂറിസം മേഖലയിലെ കുമ്പളങ്ങി മോഡൽ

ടൂറിസം മേഖലയിലെ കുമ്പളങ്ങി മോഡൽ

Written By:

ഇന്ത്യയിലെ ആദ്യത്തെ മാതൃകാ വിനോദ സഞ്ചാര ഗ്രാമം സ്ഥിതി ചെയ്യുന്നത് നമ്മുടെ കേരളത്തിലാണ്. എറണാകുളം ജില്ലയിലെ കുമ്പളങ്ങിയാണ് ആ ഗ്രാമം. കുമ്പളങ്ങിയും സമീപത്തെ കൊച്ചു ദ്വീപായ പള്ളുരുത്തിയും ചേരുന്നതാണ് ഈ മാതൃകാ വിനോസഞ്ചാര ഗ്രാമം.

കയൽപരപ്പിന്റെ ഭംഗി

നീണ്ടുപരന്ന് കിടക്കുന്ന ഇവിടുത്തെ കായലാണ് കുമ്പളങ്ങി സഞ്ചാരികളുടെ ഇഷ്ട സ്ഥലമാക്കി മാറ്റിയത്. കൊച്ചി നഗരത്തിൽ നിന്ന് അധികം ദൂരെ അല്ലാതെ സ്ഥിതി ചെയ്യുന്ന ഗ്രാമമായതിനാൽ നഗര തിരക്കിൽ മടുക്കുന്നവർക്ക് ഒന്ന് റിലാക്സ് ചെയ്യാനുള്ള സ്ഥലം കൂടിയാണ് ഇത്.

കുമ്പളങ്ങിയേക്കുറിച്ച് കൂടുതൽ വായിക്കാം

കാണാൻ സുന്ദരം

കാണാൻ സുന്ദരം

സുന്ദരമായ പ്രകൃതിഭംഗിയാണ് കുമ്പളങ്ങി ഗ്രാമത്തിന്റെ പ്രത്യേകത. ചീനവലകാണാനും ഇവിടുത്തെ വിഭവങ്ങൾ രുചിക്കാനും ആളുകൾ ഇവിടെ എത്താറുണ്ട്. സഞ്ചാരികളൊട് സൗഹാർദപരമായി ഇടപെടുന്നവരാണ് ഇവിടുത്തെ നാട്ടുകാർ. ഇവിടുത്തെ നാട്ടുകാർ നിർമ്മിച്ച പലതരം കരകൗശല വസ്തുക്കൾ സഞ്ചാരികൾക്ക് വാങ്ങുകയും ചെയ്യാം.

Photo Courtesy: Aruna at ml.wikipedia

ഗ്രാമത്തിൽ തങ്ങാം

ഗ്രാമത്തിൽ തങ്ങാം

കുമ്പളങ്ങിയിൽ കുറച്ച് നാൾ തങ്ങണമെന്ന് ആഗ്രഹമുള്ളവർക്ക് അതിന് ഇവിടെ അവസരമുണ്ട്. സഞ്ചാരികൾക്ക് തങ്ങാൻ നിരവധി ഹോം സ്റ്റേകൾ ഇവിടെയുണ്ട്.

Photo Courtesy: Aruna at ml.wikipedia

ജലജീവിതം

ജലജീവിതം

സുന്ദരമായ ജലാശയങ്ങളാണ് കുമ്പളങ്ങിയുടെ മറ്റൊരു പ്രത്യേകത. കായൽ തീരത്ത് പരന്ന് കിടക്കുന്ന കണ്ടൽക്കാടുകൾ കാഴ്ചക്കാരുടെ മനം കവരും. ചൂണ്ടയിടാൻ ആഗ്രഹിക്കുന്നവരുടെ ഇഷ്ട സ്ഥലം കൂടിയാണ് ഇത്. കൂടാതെ ഞണ്ടുകൾ, കരിമീൻ, കൊഞ്ച്, കക്കായിറച്ചി എന്നിവയൊക്കെ ഇവിടെ നിന്ന് വാങ്ങാൻ കിട്ടും.

Photo Courtesy: Aruna at ml.wikipedia

 ജലാശയകൃഷി

ജലാശയകൃഷി

ജലശായ കൃഷിയാണ് കുമ്പളങ്ങിയിലെ മറ്റൊരു വിസ്മയം. വിദ്യാർത്ഥികൾക്കുക് കൃഷിയേ സ്നേഹിക്കുന്നവർക്കും ഒരു പോലെ കൗതുകം പകരുന്ന ഒന്നാണ് ഇവിടുത്തെ കൃഷി രീതി. പൊക്കാളി കൃഷിക്കും ഇവിടം പേരുകേട്ട സ്ഥലമാണ്.

Photo Courtesy: Aruna at ml.wikipedia

എത്തിച്ചേരാൻ

എത്തിച്ചേരാൻ

എറണാകുളം നഗരത്തിൽ നിന്ന് 14 കിലോമീറ്റർ യാത്ര ചെയ്താൽ കുമ്പളങ്ങിയിൽ എത്താം.

Photo Courtesy: ranjith k r

ബോട്ട് നിർമ്മാണം

ബോട്ട് നിർമ്മാണം

കുമ്പളങ്ങിയിലെ ബോട്ടു നിർമ്മാണം കേന്ദ്രം.


Photo Courtesy: Aruna at ml.wikipedia