Search
  • Follow NativePlanet
Share
» »കരിമീൻ മാത്രമല്ല, കുമരകത്ത് ഇതും കാണണം

കരിമീൻ മാത്രമല്ല, കുമരകത്ത് ഇതും കാണണം

നല്ല പെടക്കുന്ന കരിമീനിന്റെ നാടാണ് മലയാളികൾക്ക് കുമരകം. ഹൗസ് ബോട്ടും കായലിലെ യാത്രകളും കിടിലൻ നാടൻ ഭക്ഷണവും ഒക്കെയായി കറങ്ങിത്തീർക്കാൻ പറ്റിയ ഇടം. എന്നാൽ ഇതുമാത്രമാണോ കുമരകം... കുമരകത്തെത്തിയാൽ പിന്നെ എന്തെല്ലാം കാണണം എന്ന കാര്യത്തിൽ മിക്കവർക്കും ഒരു സംശയമാണ്. ഹൗസ് ബോട്ടിലെ യാത്ര കഴിഞ്ഞാലും കുമരകത്ത് ആസ്വദിക്കുവാൻ പറ്റിയ കാര്യങ്ങൾ വേറെയുമുണ്ട്. കുരമകത്തെ ചില പ്രധാന കാഴ്ചകൾ പരിചയപ്പെടാം

കേരളത്തിന്റെ നെതർലാൻഡ്

കേരളത്തിന്റെ നെതർലാൻഡ്

ഭൂരിപക്ഷം ആളുകൾക്കും അറിയാത്ത ഒരു വിശേഷണം കുമരകത്തിനുണ്ട്. സമുദ്ര നിരപ്പിൽ നിന്നും വളരെയധികം താഴെ സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിന്റെ നെതർലൻഡ് എന്നാണിവിടം അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ പ്രശസ്തമായ ഒരു വിനേദ സഞ്ചാര കേന്ദ്രമാണിത്.

വേമ്പനാട് കായൽ

വേമ്പനാട് കായൽ

കേരളത്തിലെ തന്നെ ഏറ്റവും വലിയ കായലുകളിലൊന്നാണ് വേമ്പനാട് കായൽ. കുട്ടനാടിൻരെ ഇത്രയും പ്രശസ്തമാക്കുന്നതുമ ഇവിടുത്തെ ഈ തടാകത്തിന്റെ സാമീപ്യമാണ്. കൊച്ചി തൊട്ട് കോട്ടയം കഴിഞ്ഞ് അങ്ങ് ആലപ്പുഴ വരെ നീണ്ടു കിടക്കുന്ന ഈ വേമ്പനാട്ട് കായൽ. ആറു മാസം ഉപ്പു വെള്ളവും ബാക്കി ആറു മാസം ശുദ്ധ ജലവും നല്കുന്ന ഒര കായൽ കൂടിയാണിത്. കായലിനടുത്തെ ജീവിതങ്ങളും ഗ്രാമങ്ങളും ഒക്കെ ഇവിടം സന്ദർശിച്ചാൽ അറിയാം. ഫോട്ടോഗ്രഫിക്ക് പറ്റിയ ഒരിടം കൂടിയാണിത്.

PC:Rahuldb

 അരുവിക്കുഴി വെള്ളച്ചാട്ടം

അരുവിക്കുഴി വെള്ളച്ചാട്ടം

കോട്ടയത്തു നിന്നും 18 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് അരുവിക്കുഴി വെള്ളച്ചാട്ടം. ഏകദേശം 100 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം കാമാൻ നിരവധി ആളുകളാണ് എത്തിച്ചേരുന്നത്. ഫോട്ടോഗ്രഫിക്ക് ഏറെ യോജിച്ച ഒരിടം കൂടിയാണിത്. റബർ തോട്ടങ്ങൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയും അതിമനോഹരമാണ്. വെള്ളച്ചാട്ടത്തിന്റെ മുകളിലായാണ് ഇവിടുത്ത പ്രശസ്ത ദേവാലയമായ സെന്റ് മേരീസ് ചർച്ച് സ്ഥിതി ചെയ്യുന്നത്. കുമരകത്തു നിന്നും രണ്ട് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം

കുമരകം പക്ഷി സങ്കേതം

കുമരകം പക്ഷി സങ്കേതം

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ദേശാടന പക്ഷികൾ വിരുന്നുണ്ണുവാനെത്തുന്ന കുമരകം പക്ഷി സങ്കേതമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. വേമ്പനാട് കായലിന്റെ തീരത്തായി 14 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പക്ഷി സങ്കേതം സൂര്യോദയത്തിനു മുൻപും സൂര്യാസ്തമയത്തിനു ശേഷവുമാണ് സന്ദർശിക്കുവാൻ യോജിച്ചത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സന്ദര്‍ശനത്തിന് അനുയോജ്യസമയം. രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറു വരെയാണ് സന്ദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് അഞ്ചുരൂപയും വിദേശികള്‍ക്ക് 45 രൂപയുമാണ് പ്രവേശന ടിക്കറ്റ് നിരക്ക്.

PC:Jiths

കുമരകം ബീച്ച്

കുമരകം ബീച്ച്

കുമരത്തിന്റെ വലിയ വലിയ കാഴ്ചകൾ കണ്ടു കഴിഞ്ഞെങ്കിൽ പോകാൻ പറ്റിയ മറ്റൊരിടമാണ് കുമരകം ബീച്ച്. വെറുതെ ഒന്നിറങ്ങി നടക്കുവാനും കടൽക്കാഴ്ചകളിലേക്ക് കടന്നു പോകുവാനും തോന്നിപ്പിക്കുന്ന മനോഹരമായ ഒരിടമാണിത്.

PC:Tonmannoor

കുമരകം ബാക്ക്വാട്ടേഴ്സ്

കുമരകം ബാക്ക്വാട്ടേഴ്സ്

കുമരത്തിന്റെ യഥാർഥ ഭംഗി കണ്ടറിയണമെങ്കിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടമാണ് കുമരകം ബാക്ക്വാട്ടേഴ്സ്. ഒരു ഹൗസ് ബോട്ട് വാടകയ്ക്കെടുത്ത് കനാലിലൂടെയും തോടുകളിലൂടെയും കായിലിലൂടെയും ഒക്കെ ഒരു യാത്ര നടത്തിയാൽ ഇവിടുത്തെ സൗന്ദര്യം മുഴുവനായും ആസ്വദിക്കാം.

PC:Rison Thumboor

ബേ ഐലൻഡ് ഡ്രിഫ്റ്റ്വുഡ് മ്യൂസിയം

ബേ ഐലൻഡ് ഡ്രിഫ്റ്റ്വുഡ് മ്യൂസിയം

കടലിന്റെ തീരത്തും മറ്റും വന്നടിയുന്ന പാഴ്മരങ്ങളും തടികളും ഒക്കെക്കൊണ്ട് മനോഹരമായ വസ്തുക്കൾ നിർമ്മിച്ച് പ്രദർശിപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയാണ് കുമരകത്തിന്റെ മറ്റൊരു ആകർഷണം. ആൻഡമാനിന്റെ തീരത്ത് അടിഞ്ഞിരിക്കുന്ന തടിയും മറ്റുമാണ് ഇവിടെ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. മരങ്ങളുടെ ശിഖരങ്ങളും തണ്ടും വേരും തായ്ത്തടിയും ഒക്കെ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഒട്ടേറെ കൗതുക വസ്തുക്കൾ ഇവിടുണ്ട്.

PC:Ron Clausen

പാതിരാമണൽ ദ്വീപ്

പാതിരാമണൽ ദ്വീപ്

വേമ്പനാട് കായലിലെ പ്രശസ്തമായ ദ്വീപുകളിലൊന്നാണ് പാതിരാമണൽ ദ്വീപ്. 10 ഏക്കർ വിസ്തൃതിയിലുള്ള ഈ ദ്വീപിൽ ഒട്ടേറെ ദേശാടന പക്ഷികളാണ് എത്താറുള്ളത്. കുമരകത്തിനും തണ്ണീർമുക്കം ബണ്ടിനും ഇടയിലായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Navaneeth Krishnan S

താഴത്തങ്ങാടി ജുമാ മസ്ജിദ്

താഴത്തങ്ങാടി ജുമാ മസ്ജിദ്

ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന വിശ്വസിക്കുന്ന താഴത്തങ്ങാടി ജുമാ മസ്ജിദ് കുമരകത്തിന്റെ മറ്റൊരു പൗരാണിക കാഴ്ചയാണ്. മാലിക് ദിനാറിന്റെ മകനായ ഹബീബ് ദിനാറാണ് ഇത് നിർമ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം ദേവാലയങ്ങളിലൊന്നു കൂടിയാണിത്. പരമ്പരാഗത കേരളീയ വാസ്തുശൈലിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഡെൽഹി യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്

ഇല്ലത്തെ മറക്കുന്ന കൊല്ലത്തെ കാഴ്ചകൾ

ക്യാമറയുമെടുത്ത് കറങ്ങാം കണ്ണൂരിലെ ഈ ഇടങ്ങളിൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more