» »കുംഭാല്‍ഗഡ്: ചൈനയില്‍ മാത്രമല്ല, ഇന്ത്യയിലുമുണ്ട് ഒരു വന്‍മതില്‍

കുംഭാല്‍ഗഡ്: ചൈനയില്‍ മാത്രമല്ല, ഇന്ത്യയിലുമുണ്ട് ഒരു വന്‍മതില്‍

Posted By: Staff

ചൈന‌‌‌യിലെ വന്‍മതിലി‌നേക്കുറിച്ച് കേള്‍‌‌ക്കാത്തവര്‍ ഉണ്ടാകില്ല. ജീവിതത്തില്‍ ഒ‌‌രിക്കെലെങ്കിലും ചൈനയിലെ വന്‍മതില്‍ കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ചൈനയി‌ലെ വന്‍മതിലിനോളം വരില്ലെങ്കിലും ചൈന വന്‍മ‌തില്‍ പോലെ ഒരു വലിയ കോട്ട ഇന്ത്യയില്‍ ഉണ്ട്. രാജസ്ഥാനിലെ കുംഭല്‍ഗാഡ് കോട്ടയേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.

കുംഭാല്‍ഗഡ് (Kumbhalgarh )

ആര‌വല്ലി മലനിരകള്‍ക്ക് മുകളിലായി കുംഭാല്‍ഗഢ് വന്യജീവി ‌സ‌ങ്കേതത്തിന്റെ ഭാഗമായാണ് കുംഭാല്‍ഗഢ് കോട്ട സ്ഥി‌തി ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ റാണാ കുംഭ എന്ന രാജ‌വാണ് ഈ കോട്ട പണികഴിപ്പി‌‌ച്ചത്. റാരാ‌ണ പണികഴിപ്പിച്ച 32 മലങ്കോട്ടകളില്‍ ഏറ്റവും വ‌ലുത് ഈ കോട്ടയാണ്.

കോട്ടയില്‍ എത്തിച്ചേരാന്‍

രാജസ്ഥാനിലെ ഉദയ്‌പൂര്‍ ന‌ഗരത്തി‌ല്‍ നിന്ന് 82 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായാണ് ഈ കോ‌ട്ട സ്ഥിതി ചെയ്യുന്നത്. ഈ കോട്ടയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയായാണ് പ്രശസ്തമായ രണ‌ക്‌പൂര്‍ ജൈന ക്ഷേ‌ത്രം ‌സ്ഥിതി ചെയ്യുന്നത്. ഉദയ്പൂരില്‍ ഏകദിനയാത്ര‌യില്‍ ഈ കോട്ടയും രണക്‌പൂര്‍ ജൈന ക്ഷേത്രവും സന്ദര്‍ശിക്കാം.

കുംഭാല്‍ഗഡ് കോട്ടയുടെ കൗതുകകരമായ കാര്യങ്ങള്‍ വായിക്കാന്‍ സ്ലൈഡുകളിലൂടെ നീങ്ങു‌ക

ഉദയ്‌പൂരില്‍ നിന്ന്

ഉദയ്‌പൂരില്‍ നിന്ന്

ഉദയ്‌പൂരില്‍ നിന്ന് കുംഭാല്‍ഗഡിലേക്കുള്ള യാത്ര സുന്ദരമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ഹരിതകാന്തി പകരുന്ന സുന്ദരമായ താഴ്വരയിലൂടെ വളഞ്ഞും പുളഞ്ഞും നീളുന്ന റോഡിലൂടെയുള്ള യാത്രയ്ക്ക് ഒടുവിലാണ് നിങ്ങള്‍ കുംഭല്‍ഗഡില്‍ എത്തിച്ചേരുന്നത്.
Photo Courtesy: Sujay25

റാംപോള്‍

റാംപോള്‍

ഏഴ് കവാടങ്ങളുണ്ട് ഈ കോട്ടയ്ക്ക് പ്രാധാന കവാടം റാംപോള്‍ എന്ന പേരി‌ല്‍ ആണ് അറിയപ്പെടുന്നത് ഈ കവാടത്തിലൂടെയാണ് നമ്മള്‍ കോട്ടയ്ക്ക് അകത്തേക്ക് പ്രവേശിക്കുന്നത്.

Photo Courtesy: Aryarakshak at English Wikipedia

മനുഷ്യ കുരുതിയുടെ കഥ

മനുഷ്യ കുരുതിയുടെ കഥ

പ‌ഴയകാ‌ലത്തെ ഒ‌ട്ടുമിക്ക എല്ലാ നിര്‍മ്മാണങ്ങള്‍ക്ക് പിന്നിലും ഒരു മനുഷ്യ കു‌രുതിയുടെ കഥ പറയാനുണ്ട്. കുംഭാല്‍ഗഡ് കോട്ടയ്ക്കും അങ്ങനെ ഒരു കഥയുണ്ട്. കോട്ടമതില്‍ നിര്‍മ്മാണം ശരിയായി നടക്കാ‌തിരുന്നപ്പോള്‍ റാണ രാജാവ് ഒരു ദിവ്യനെ കണ്ടെന്നും ദിവ്യന്‍ മനുഷ്യകുരുതിക്ക് നിര്‍ദ്ദേശം നല്‍കിയെന്നുമാണ് കഥ
Photo Courtesy: Sujay25

ഹനുമാന്‍ പോള്‍

ഹനുമാന്‍ പോള്‍

പ്രധാനകവാടമായ റാംപോളിന്റെ സ‌മീപത്തായാണ് ഹനുമാന്‍ പോള്‍ സ്ഥിതി ചെയ്യുന്നത്. ഇതിനടുത്ത് ഒരു ക്ഷേത്രമുണ്ട്. ഇവിടെയാണ് മനുഷ്യകുരുതി നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്നത്.

Photo Courtesy: Pablo Nicolás Taibi Cicare

ലോകത്തിലെ രണ്ടാമത്തെ വന്‍മതില്‍

ലോകത്തിലെ രണ്ടാമത്തെ വന്‍മതില്‍

13 മലനിരകളിലായി 36 കിലോമീറ്റര്‍ ദൂരം നീണ്ടുകിടക്കുകയാണ് ഈ കോട്ട. ചൈന മ‌തില്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും നീളമുള്ള കോട്ടമതില്‍ ഇതാണ്
Photo Courtesy: Heman kumar meena

360 ക്ഷേത്രങ്ങള്‍

360 ക്ഷേത്രങ്ങള്‍

ഈ കോട്ടയ്ക്കുള്ളില്‍ 360 ക്ഷേത്രങ്ങള്‍ ഉണ്ട്. ചി‌ത്രത്തില്‍ കാണാന്‍ കഴിയുന്ന ശിവക്ഷേത്രം അതില്‍ ഒരു ക്ഷേത്രമാണ്.
Photo Courtesy: Sujay25

ശിവലിംഗം

ശിവലിംഗം

ഈ ശിവ ക്ഷേത്രത്തിലെ കൂറ്റന്‍ ശിവലിംഗം ഏറെ പ്രശസ്തമാ‌ണ്. മെയിന്‍ ഗേറ്റിലേക്ക് നിങ്ങള്‍ തിരിച്ച് വരുമ്പോള്‍ നിങ്ങള്‍ക്ക് ഈ ക്ഷേത്രം സന്ദര്‍ശിക്കാം
Photo Courtesy: Sujay25

‌ബാദല്‍ മഹല്‍

‌ബാദല്‍ മഹല്‍

കോട്ടയിലെ പ്രധാന കൊട്ടാരമാണ് ബാദല്‍ മഹല്‍, മേഘങ്ങളുടെ വീട് എന്നാണ് ഇതിന്റെ അര്‍ത്ഥം.

Photo Courtesy: Sujay25

ഭൈരവ് മന്ദിര്‍

ഭൈരവ് മന്ദിര്‍

ബാദല്‍ മഹലിന്റെ ഉള്‍വശത്തായാണ് ഭൈരവ് മന്ദിര്‍ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Sujay25

യുനെസ്കോ

യുനെസ്കോ

2013ല്‍ യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഈ വലിയ കോട്ടയേയും ഉ‌ള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ലോക ടൂറിസം ഭൂപടത്തില്‍ ഈ കോട്ടയും ഇടംപിടിച്ചു.
Photo Courtesy: Rahul Patnaik

‌പ്രവേശന ഫീസ്, സമയം

‌പ്രവേശന ഫീസ്, സമയം

10 രൂപയാണ് കോട്ടയ്ക്ക് അകത്ത് കയറാനുള്ള പ്രവേശന ഫീസ്. ഡിജിറ്റല്‍ ക്യാമറകള്‍ക്ക് പ്രത്യേകം ഫീസൊന്നുമില്ല. ദിവസവും രാവിലെ 8 മുതല്‍ വൈകുന്നേരം 6 മണിവരെ കോട്ടയില്‍ സന്ദര്‍ശനം നടത്താം.

Photo Courtesy: Daniel Wabyick

‌ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ

‌ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ

എല്ലാ ദിവസവും കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പ്രദര്‍ശനമുണ്ട്.

Photo Courtesy: Amitdighe

മതില്‍കെട്ടിലൂടെ നടക്കാം

മതില്‍കെട്ടിലൂടെ നടക്കാം

കുംഭാല്‍ഗഡ് കോട്ടയുടെ മതില്‍കെ‌ട്ടിലൂടെ നടന്ന് കാഴ്ചകള്‍ കാണാന്‍ സഞ്ചാരികള്‍ക്ക് അവസരമുണ്ട്

Photo Courtesy: Antoine Taveneaux

കൂടുതല്‍ ചി‌ത്രങ്ങള്‍

കൂടുതല്‍ ചി‌ത്രങ്ങള്‍

കുംഭാല്‍ഗഡ് കോട്ടയുടെ പരിസരത്ത് നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: LivinTheDream

കൂടുതല്‍ ചി‌ത്രങ്ങള്‍

കൂടുതല്‍ ചി‌ത്രങ്ങള്‍

കുംഭാല്‍ഗഡ് കോട്ടയുടെ പരിസരത്ത് നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Tomas Belcik

കൂടുതല്‍ ചി‌ത്രങ്ങള്‍

കൂടുതല്‍ ചി‌ത്രങ്ങള്‍

കുംഭാല്‍ഗഡ് കോട്ടയുടെ പരിസരത്ത് നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Daniel Wabyick

കൂടുതല്‍ ചി‌ത്രങ്ങള്‍

കൂടുതല്‍ ചി‌ത്രങ്ങള്‍

കുംഭാല്‍ഗഡ് കോട്ടയുടെ പരിസരത്ത് നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍

Photo Courtesy: Honza Soukup

കൂടുതല്‍ ചി‌ത്രങ്ങള്‍

കൂടുതല്‍ ചി‌ത്രങ്ങള്‍

കുംഭാല്‍ഗഡ് കോട്ടയുടെ പരിസരത്ത് നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍

Photo Courtesy: Honza Soukup

കൂടുതല്‍ ചി‌ത്രങ്ങള്‍

കൂടുതല്‍ ചി‌ത്രങ്ങള്‍

കുംഭാല്‍ഗഡ് കോട്ടയുടെ പരിസരത്ത് നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍

Photo Courtesy: Sujay25

കൂടുതല്‍ ചി‌ത്രങ്ങള്‍

കൂടുതല്‍ ചി‌ത്രങ്ങള്‍

കുംഭാല്‍ഗഡ് കോട്ടയുടെ പരിസരത്ത് നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍

Photo Courtesy: Hemantisbest

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...