Search
  • Follow NativePlanet
Share
» »കുറുവാ ദ്വീപ് വീണ്ടും തുറന്നു, ദിവസേന പ്രവേശനം 1150 പേര്‍ക്ക്

കുറുവാ ദ്വീപ് വീണ്ടും തുറന്നു, ദിവസേന പ്രവേശനം 1150 പേര്‍ക്ക്

നീണ്ട രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കുറുവാ ദീപ് ഏപ്രില്‍ 10 മുതല്‍ സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുകയാണ്. പരിസ്ഥിതി സംഘടനകളുടെ പരാതിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കുറുവ ഉള്‍പ്പെടെയുള്ള അ‍ഞ്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് വയനാട്ടില്‍ വീണ്ടും തുറക്കുവാന്‍ പോകുന്നത്.കിഴക്കോട്ടൊനഴുകുന്ന കബനി നദിയില്‍ സ്ഥിതി ചെയ്യുന്ന കുറുവാ ദ്വീപ് വയനാട്ടിലെ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമാണ്. കുറുവാ ദ്വീപില്‍ ഓരോ ദിവസവും സന്ദര്‍ശിക്കാവുന്ന ആളുകളുടെ എണ്ണം, പ്രവേശന സമയം, പ്രവേശന ഫീസ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാം.

കുറുവാ ദ്വീപ്

കുറുവാ ദ്വീപ്

950 ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ ഏകദേശം 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് കുറുവാ ദ്വീപ് എന്നറിയപ്പെടുന്നത്. ജനവാസമില്ലാത്ത ഏറ്റവും വലിയ ദ്വീപുകളിലൊന്നു കൂടിയാണിത്. നിത്യഹരിത വനങ്ങളാല്‍ സമ്പന്നമായ ഇവിടം വര്‍ഷം മുഴുവനുമുള്ല പച്ചപ്പിനു പ്രസിദ്ധമാണ്. കബനി നദിയുടെ കൈവഴികള്‍ പിരിഞ്ഞുണ്ടായ ദ്വീപുകളാണ് ഇവിടെയുള്ളത്. കബനിനദി 18 ആയി പിരിഞ്ഞാണ് കുറുവാ ദ്വീപിലൂടെ ഒഴുകുന്നത്.

PC:Vinayaraj

 ജൈവവൈവിധ്യം

ജൈവവൈവിധ്യം

‌അത്യപൂര്‍വ്വമായ ജൈവവൈവിധ്യത്തിനും ആവാസ വ്യവസ്ഥയ്ക്കും ഇവിടം പ്രസിദ്ധമാണ്. അപൂര്‍വ്വങ്ങളായ പല സസ്യങ്ങളെയും ശാസ്ത്രജ്ഞര്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. മറ്റെങ്ങും കാണാത്ത സസ്യങ്ങളും ഇവിടെ ധാരാളമുണ്ട്. അപൂര്‍വ്വങ്ങളായ പക്ഷകളുടെ സങ്കേതം കൂടിയാണ് കുറുവ ദ്വീപ്. പക്ഷി നിരീക്ഷണത്തിനായും ആളുകള്‍ ഇവിടെ എത്തുന്നു.

PC:Nithish Ouseph

മഴക്കാലത്ത് അടച്ചി‌ടും

മഴക്കാലത്ത് അടച്ചി‌ടും

സഞ്ചാരികളുടെ സുരക്ഷിതത്വം പരിഗണിച്ച് മഴക്കാലങ്ങളില്‍ കുറുവാദ്വീപിലേക്ക് പ്രവേശനം അനുവദിക്കാറില്ല. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഏകദേശം അഞ്ച് മാസത്തോളം സമയം ഇവിടം അടച്ചിടുകയാണ് പതിവ്, മഴക്കാലത്ത് ഇവിടെ ജലനിരപ്പ് ഉയരുന്നതിനാലാണ് പ്രവേശനം വിലക്കിയിരിക്കുന്നത്.
PC:Challiyan

1150 പേര്‍ക്ക്

1150 പേര്‍ക്ക്

രണ്ടു വര്‍ഷത്തെ അടച്ചിടലിനു ശേഷം കുറുവാ ദ്വീപ് 2021 ഏപ്രില്‍ 10 മുതല്‍ വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു. കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചായിരിക്കും പ്രവേശനം, ഒരു ദിവസം 1150 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്
PC:Vinayaraj

പ്രവേശന സമയവും ഫീസും

പ്രവേശന സമയവും ഫീസും

രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണ് ഇവിടെ സഞ്ചാരികളെ പ്രവേശിക്കുവാന്‍ അനുവദിച്ചിരിക്കുന്നത്. 94 രൂപയാണ് ഒരാള്‍ക്കു ചാര്‍ജ് ഈടാക്കുക. പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന ഇവിടെ സഞ്ചാരികള്‍ക്ക് ബോധവത്ക്കരണ ക്ലാസും ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഇവിടെ ജലനിരപ്പ് കുറഞ്ഞ സമയമായതിനാല്‍ കുളിക്കുവാനായി താത്കാലിക തടയണകളുടെ നിര്‍മ്മാണവും പരിഗണനയിലുണ്ട്. സഞ്ചാരികളുടെ സുരക്ഷ പരിഗണിച്ച ഓരോ 50 മീറ്റര്‍ അകലത്തിലും കുറുവ വനസംരക്ഷണ സമിതിയിലെ ഗൈഡുകളെ നിര്‍ത്തിയിട്ടുണ്ട്.
PC:Rameshng

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ബത്തേരിയില്‍ നിന്നും ബീനച്ചി-കേണിച്ചിറ-നടവയല്‍-നീര്‍വാരം-കൂടല്‍ക്കടവ്-പാല്‍വെളിച്ചം വഴി കുറുവയിലെത്തുന്നതാണ് എളുപ്പമുള്ള വഴി. 38.5 കിലോമീറ്ററാണ് ഈ വഴി സഞ്ചരിക്കേണ്ടത്. നടവയലില്‍ നിന്നും പയ്യമ്പള്ളി-കുറുക്കന്‍മൂല-പാല്‍വെളിച്ചം വഴിയും സുല്‍ത്താന്‍ ബത്തേരി-ഇരുളം-പുല്‍പ്പള്ളി വഴിയും കുറുവയിലെത്താം.
കോഴിക്കോട് നിന്നും വരുമ്പോള്‍ കല്‍പ്പറ്റയില്‍- വയനാട് റോഡ് വഴി പനമരം-കാപ്പുംചാല്‍-പയ്യമ്പള്ളി-കുറുക്കന്‍മൂല-പാല്‍വെളിച്ചം വഴി കുറുവയിലെത്താം. പുല്‍പ്പള്ളിയില്‍ നിന്നും പാക്കം-കൂടല്‍ക്കടവ്-പാല്‍വെളിച്ചം വഴിയും ഇവി‌ടെ എത്താം.

ജോര്‍ദാനില്‍ തുടങ്ങി ദുബായ് വരെ... മിഡില്‍ ഈസ്റ്റ് സംസ്കാരത്തെ പരിചയപ്പെടുവാനൊരു യാത്ര

സാംസ്കാരിക നഗരം ഒരുങ്ങുന്നു, തൃശൂര്‍ പൂരം 23ന് , പ്രൗഢിയോടെ കാണാം!!

ദേവി വളയെറിഞ്ഞയിടത്തെ ക്ഷേത്രം!! അപൂര്‍വ്വമായ പൂജകള്‍..അറിയാം വളയനാട് ദേവി ക്ഷേത്രം

തൃശിലേരിയില്‍ വിളക്കുവെച്ച് തൊഴുത് പോകാം തിരുനെല്ലിയിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X