Search
  • Follow NativePlanet
Share
» »ആഗ്രഹങ്ങൾ സഫലമാക്കുന്ന നാഗമാണിക്യം ഒളിപ്പിച്ചിരിക്കുന്ന ക്ഷേത്രക്കുളം!!

ആഗ്രഹങ്ങൾ സഫലമാക്കുന്ന നാഗമാണിക്യം ഒളിപ്പിച്ചിരിക്കുന്ന ക്ഷേത്രക്കുളം!!

പുരാതന കാലം മുതൽ പറ‍ഞ്ഞു കേൾക്കുന്ന കഥകളിൽ നിധിയും രഹസ്യങ്ങളും മന്ത്രങ്ങളുമെല്ലാം സർവ്വ സാധാരണ കാര്യങ്ങളായിരുന്നു.

By Elizabath Joseph

മുക്കിലും മൂലയിലും അത്ഭുതങ്ങൾ ഉറങ്ങിക്കിടക്കുന്ന നാടാണ് ഭാരതം. പുരാതന കാലം മുതൽ പറ‍ഞ്ഞു കേൾക്കുന്ന കഥകളിൽ നിധിയും രഹസ്യങ്ങളും മന്ത്രങ്ങളുമെല്ലാം സർവ്വ സാധാരണ കാര്യങ്ങളായിരുന്നു.കോട്ടയിലും കൊട്ടാരങ്ങളിലും ഒളിപ്പിച്ച നിധികളുടെ കഥകളായിരിക്കാം നമ്മൾ കൂടുതലും കേട്ടിട്ടുള്ളത്. പ്രായത്തിന്റെ വളർച്ചയോടൊപ്പം അതിനെ ഒക്കെ കൈവിട്ടെങ്കിലും അതിലെ സത്യം ഇല്ലാതാവുന്നില്ല. ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്നു വിശ്വസിക്കപ്പെടുന്ന ഇപ്പോഴും നിലനിൽക്കുന്നു എന്നു കരുതപ്പെടുന്ന ഒട്ടേറെ ഇടങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇതിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗ്ഗങ്ങൾ ഇന്നും രഹസ്യമായി തന്നെ നിൽക്കുന്നു.
അത്തരത്തിൽ ഒരിടമാണ് കുസും സരോവർ.

ഇതിഹാസങ്ങളിലെ കുസും സരോവർ

ഇതിഹാസങ്ങളിലെ കുസും സരോവർ

ഐതിഹ്യങ്ങളിലും ചരിത്രങ്ങളിലും ഏറെ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരിടമാണ് ഉത്തർപ്രദേശിലെ മധുരയിൽ സ്ഥിതി ചെയ്യുന്ന കുസും സരോവർ. ഹിസ്റ്റോറിക്കൽ സാൻഡ് സ്റ്റോൺ മോണ്യുമെന്റ് എന്നറിയപ്പെടുന്ന ഇത് ഗോവർധനും രാഝാ കുണ്ഡിനും ഇടയിലുള്ള ഗോവർധൻ കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. വിശിഷ്ടങ്ങളായ ഒട്ടേറെ ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണിത്. ഒത്തിരി രഹസ്യങ്ങൾ ഒളിപ്പിക്കുന്ന കഥകളാൻ സമ്പന്നമാണ് കുസും സരോവർ. എന്താണ് ഈ കുളത്തിനു പറയാനുള്ളത് എന്നു നോക്കാം.

PC- Ekabhishek

രത്നവും അതിനെ കാക്കുന്ന സർപ്പവും

രത്നവും അതിനെ കാക്കുന്ന സർപ്പവും

കുളത്തിനെ സംബന്ധിച്ച് ഒട്ടേറെ കഥകളാണ് ഇവിടെ പ്രചാരത്തിലുള്ളത്. കുളത്തിനു നടുവിലായി പേർഷ്യയിൽ നിന്നും നൂറ്റാണ്ടുകൾക്കു മുൻപ് കൊണ്ടുവന്ന അമൂല്യമായ ഒരു രത്നവും അതിനെ സംരക്ഷിക്കുന്ന ഉഗ്രവിഷമുള്ള ഒരു സർപ്പവും ഉണ്ട് എന്നാണ് കരുതപ്പെടുന്നത്. നാഗമണി എന്നറിയപ്പെടു്ന ഇത് ലഭിച്ചാൽ എന്താഗ്രഹവും സഫലമാകും എന്നാണ് വിശ്വാസം. ഇതിനേക്കുറിച്ച് കേട്ടറിഞ്ഞ് ഒരുപാടു പേർ ഇവിടം എത്തിയിട്ടുണ്ടെങ്കിലും ആർക്കും ഒന്നും ലഭിച്ചിട്ടില്ല. എന്നാൽ പലരും നിധിയുടെ അടുത്ത് എത്തിയിട്ടുണ്ടെങ്കിലും അവർക്ക് മാറാവ്യാധികളും അന്ധതയും ഒക്കെ ബാധിച്ചു എന്നാണ് ഇവിടെയുള്ളവർ പറയുന്നത്.

PC- William Henry Bake

കുളത്തിലിറങ്ങരുത്!

കുളത്തിലിറങ്ങരുത്!

കാഴ്ചയിൽ ശാന്തമായി കിടക്കുന്ന കുളമാണെങ്കിലും ഇതിനുള്ളിൽ സ്നാനത്തിനും മറ്റുമായി ആറും ഇറങ്ങാറില്ല. കരയിലെ ക്ഷേത്രത്തിന്റെ പ്രതിബിംബത്തിൽ നിന്നും കുങ്കുമനിറത്തിൽ കാണപ്പെടുന്ന കുളത്തിലെ വെള്ളം വർഷങ്ങളായി ഒരേ അവസ്ഥയിലാണത്രെ.

PC- Aman.arch

അല്പം ചരിത്രം

അല്പം ചരിത്രം

കുസും സരോവറിന്റെ ചരിത്രത്തിലേക്കു കടന്നാൽ 1675 ലാണ് ഇത് നിർമ്മിക്കപ്പെട്ടതെന്നാണ് വിശ്വാസം. ഓർച്ച ഭരണാധികാരിയാരിരുന്ന വീർ സിംഗാണ് മണ്ണുകൊണ്ടുള്ള ഈ കുളം നിർമ്മിക്കുന്നത്. പിന്നീട് ഭരണത്തിൽ വനന് സുരജ് മാൽ എന്ന രാജാവാണ് കുളത്തിനെ ഇന്നു കാണുന്ന രൂപത്തിൽ പൂന്തോട്ടത്തിന്റെ സാന്നിധ്യത്തോടെ മാറ്റി നിർമ്മിക്കുന്നത്. തന്റെ ഭാര്യയായ രാജ്ഞി കിഷോരിക്കുള്ള സമർപ്പണമായിരുന്നു അത്. പിന്നീട് സുരാജ് മാലിന്റെ മകനായ ജവഹർ സിംഗ് കുറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

PC-Nizil Shah

എങ്ങനെ എത്തിച്ചേരാം?

എങ്ങനെ എത്തിച്ചേരാം?

ഉത്തർ പ്രദേശിലെ മധുര ജില്ലയിലാണ് കുസും സരോവർ സ്ഥിതി ചെയ്യുന്നത്. മധുരയിൽ നിന്നും ഇവിടേക്ക് എത്തിച്ചേരുവാൻ വളരെ എളുപ്പമാണ്. മധുര നഗരത്തിൽ നിന്നും 26 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

PC- DIPU1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X