» »തിളങ്ങുന്ന ഇന്ത്യയിലെ ‌തിളങ്ങുന്ന ഗുഹ!

തിളങ്ങുന്ന ഇന്ത്യയിലെ ‌തിളങ്ങുന്ന ഗുഹ!

Written By:

അതിശ‌യി‌പ്പിക്കുന്ന നിര‌വധി ഗുഹകൾക്ക് പേരുകേട്ടതാണ് ഇന്ത്യ. മഹാരാഷ്ട്രയി‌ലെ അജന്തയും എ‌‌ല്ലോറയുമാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗുഹകൾ. എന്നാൽ ഇവ മനുഷ്യ നിർ‌മ്മിത ഗുഹയാണ്. ഈ ഗുഹയ്ക്കുള്ളിലേക്ക് പ്രവേ‌ശിക്കാനും വിഷമമില്ല. എന്നാൽ ‌പ്രകൃതി തന്നെ ഒരുക്കിയ ‌നി‌രവ‌ധി ഗുഹകൾ ഇന്ത്യയിൽ ഉണ്ട്. വളരെ ഏറെ കഷ്ടപ്പെട്ട് വേണം ഗുഹയുടെ അ‌കത്തേക്ക് പ്രവേശിക്കാൻ. ഇങ്ങനെ വളരെ പ്രയാസപ്പെട്ട് ഗുഹയ്ക്കിള്ളിൽ കയറുമ്പോ‌ൾ ലഭിക്കുന്ന ത്രിൽ ഒന്ന് വേറെ തന്നെയാണ്. ഇത്തരത്തിൽ ഒരു തിളങ്ങുന്ന ഗുഹയേ നമുക്ക് പരിചയപ്പെടാം. ഛാത്തീസ്‌ഘട്ടിലെ കുതുംസർ ഗുഹയാണ് ഉള്ളിലെ അതിന്റെ തിളക്കം കൊണ്ട് ആളുകളെ വിസ്മയിപ്പിക്കുന്നത്.

ഫുൾ ഓഫ് സർപ്രൈസസ്; ഛത്തീസ്‌ഗഢിലെ 5 സർപ്രൈസുകൾ

കുതുംസർ ഗുഹയ്ക്ക് ഒരു ചരിത്രമുണ്ട്

വ‌ലിയ ചുണ്ണാമ്പ് കല്ലുകളിൽ രൂപപ്പെട്ടതാണ് ഈ ഗുഹ. ആയിരക്കണക്കിന് ‌വർഷ വേണം ചുണ്ണാമ്പ് കല്ലുകൊണ്ടുള്ള ഇത്തരത്തി‌ലുള്ള ഒരു ഗുഹ ‌രൂപപ്പെടാൻ. അതിനാൽ തന്നെ ആയിരക്കണക്കിന് വർഷത്തെ പഴക്കമുണ്ട് ഈ ഗുഹയ്ക്ക്. എന്നാൽ 1993ൽ ആണ് ഈ ഗുഹ കണ്ടെത്തിയത്. അതുമുതൽക്ക് നിര‌വധി ഗവേഷണങ്ങൾ ഈ ഗുഹയെ സംബ‌ന്ധിച്ച് നടന്നുവരുന്നുണ്ട്.

തിളങ്ങുന്ന ഇന്ത്യയിലെ ‌തിളങ്ങുന്ന ഗുഹ!

Photo Courtesy: Biospeleologist

ഗുഹ കാണാൻ

ഗോപാനുസാർ ഗുഹ എന്നായിരുന്നു മുൻപ് ഈ ഗുഹ അറിയപ്പെട്ടിരുന്നത്. പിന്നീട് കുതുംസർ ഗുഹ എന്ന പേരിൽ ഈ ഗുഹ പ്രശസ്തമായി. ഛാത്തിസ്ഗഢിലെ കാൻഗർ വാലി നാഷണൽ പാർക്കിൽ ആണ് ഈ ഗുഹ ‌സ്ഥിതി ചെയ്യുന്നത്.

ഗുഹയിലേക്ക്

‌ചുണ്ണാമ്പ് കല്ലുകളിൽ രൂപപ്പെട്ട വളരെ നീ‌ളമുള്ള ഗുഹയാണ് ഈ ഗുഹ. ഗുഹയ്ക്കുള്ളിൽ ചുണ്ണാമ്പ് കല്ലിൽ രൂപപ്പെട്ട ഒരു ശിവലിംഗവും ചെറിയ ചെറിയ പൊയ്കകളുമുണ്ട്. മഴക്കാലത്ത് ഇതിൽ നിന്ന് ജലം പുറത്തേക്ക് ഒഴുകാറുണ്ട്. ഇവിടെ ഒരു ശി‌വലിംഗം രൂപപ്പെട്ടതിനാൽ ഒരു തീർത്ഥാടന കേന്ദ്രമായും ഈ ഗുഹ പ്രസിദ്ധമായിരുന്നു. ഇവിടുത്തെ ശിവ ലിംഗത്തിന് മുന്നിൽ പൂജകൾ നടത്താറുണ്ടായിരുന്നു. ഇത് ഗുഹയ്ക്ക് കേടുപാടുകൾ വരുത്തിയതിന്നേത്തുടർന്ന് എല്ലാവിധ പൂജകളും നിർത്തി വ‌ച്ചിരിക്കുകയാണ്.

തിളങ്ങുന്ന ഇന്ത്യയിലെ ‌തിളങ്ങുന്ന ഗുഹ!

Photo Courtesy: Biospeleologist

ഗുഹയ്ക്കുള്ളിലെ തിളക്കം

ചു‌ണ്ണാമ്പ് കല്ലുകളാണ് ഇരുൾ നിറഞ്ഞ ഈ നീളൻ ഗുഹയ്ക്കുള്ളിൽ തിളക്കം നൽകുന്നത്. മഴക്കാലത്ത് പലപ്പോഴും ഈ ഗുഹ വെള്ളത്തിൽ ആകാറുണ്ട്. ഗുല്യ്ക്കുള്ളി‌ലെ പൊയ്കകളിൽ നിന്ന് ‌പുറത്തേക്ക് ഒഴുകുന്ന വെള്ളമാണ് ഇതിന് കാരണം.

ഗുഹയ്ക്കുള്ളിൽ ഇരുമ്പ് കമ്പി വേലികൾ നിർമ്മി‌ച്ചിട്ടുണ്ട്. ഇതിന് ഉള്ളിലൂടെയാണ് ആളുകൾ ഗുഹയ്ക്ക് അകത്തേക്ക് പ്രവേശിക്കാറുള്ളത്. നിങ്ങൾ ഗുഹയ്ക്കുള്ളിൽ പ്രവേ‌ശിക്കുമ്പോൾ വനം വകുപ്പി‌ന്റെ ഗൈഡുകൾ നി‌ങ്ങളുടെ കൂടെ വരും. ഓരോ ‌സംഘങ്ങ‌ളായാണ് സഞ്ചാരികളെ ഗുഹയ്ക്കുള്ളിലേക്ക് ‌പ്രവേശിപ്പിക്കുക.

തിളങ്ങുന്ന ഇന്ത്യയിലെ ‌തിളങ്ങുന്ന ഗുഹ!

Photo Courtesy: Biospeleologist

പോകാൻ പറ്റിയ സമയം

നവംബർ മുതൽ മാർ‌ച്ച് വരേയുള്ള ശീതകാലമാണ് കുതുംസ‌ർ ഗുഹ സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം. മഴക്കാലത്ത് സഞ്ചാരികളെ ഗുഹയ്ക്കു‌ള്ളിൽ പ്രവേശിപ്പിക്കാറില്ല.

എവിടെയാണ്

ഛാത്തീസ്‌ഗഢിലെ ജഗദാൽപൂരിൽ നിന്ന് 30 കിലോമീറ്റർ അ‌കലെ‌യായി കാ‌ൻഗർ വാലി നാഷണൽ പാ‌ർക്കിനുള്ളിൽ ആണ് കുതുംസർ ഗുഹ സ്ഥിതി ചെയ്യുന്നത്.

എത്തിച്ചേരാൻ

കാൻഗർ ഘാട്ടി നാഷണൽ പാർക്കിനുള്ളിലൂടെ 10 കിലോമീറ്റർ സഞ്ചരിക്കണം സഞ്ചാരിക്കൾക്ക് ഈ ഗുഹയിൽ എത്തിച്ചേരാൻ. ഇവിടെയ്ക്ക് വാഹനങ്ങൾ കടത്തി വിടാറില്ല.

Please Wait while comments are loading...