Search
  • Follow NativePlanet
Share
» »ഹിമാലയന്‍‌ താഴ്വരയിലെ തടാകങ്ങള്‍

ഹിമാലയന്‍‌ താഴ്വരയിലെ തടാകങ്ങള്‍

By Maneesh

ചൂട് തുടങ്ങി, നമ്മള്‍ ഇനി തേടുന്നത് അല്‍പ്പം കുളിരാണ്. എപ്പോഴും തണുപ്പ് ആഗ്രഹിക്കുന്ന സമയം. കത്തുന്ന വെയില്‍ ഭയന്ന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല അപ്പോഴല്ലേ യാത്ര എന്ന് ചിന്തിക്കുന്നവരാണ് എല്ലാരും. ഈ വേനലില്‍ ഒരു ദീര്‍ഘദൂര യാത്ര നടത്തിയാലോ?

നമുക്ക് അങ്ങ് പോകാം ഹിമാലയപര്‍വ്വതത്തിന്റെ താഴ്വരവരെ അവിടെ നമ്മുടെ മനസിനെ കുളിര്‍പ്പിക്കുന്ന നിരവധി കാഴ്ചകളുണ്ട്. അതിലൊന്നാണ് ഹിമാലയന്‍ താഴ്വരയിലെ തടാകങ്ങള്‍.

ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സുന്ദരമായ ചില തടാകങ്ങള്‍ നമുക്ക് പരിചയപ്പെടാം.

പ്രഷാർ തടാകം

പ്രഷാർ തടാകം

മാണ്ഢിയിൽ നിന്നും 62 കിലോമീറ്റർ യാത്ര ചെയ്യണം പ്രഷാർ തടാകത്തിൽ എത്താൻ. ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു തടാകമാണ് ഇത്. തടാകത്തിന്റെ കരയിലായി ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.

Photo Courtesy: Manojkhurana

വിശുദ്ധ തടാകം

വിശുദ്ധ തടാകം

ഹിന്ദുക്കൾ ഏറെ പവിത്രമായി കരുതുന്ന പ്രഷാർ തടാകത്തെക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: Dr Satendra

കരേരി തടാകം

കരേരി തടാകം

ഹിമചൽ പ്രദേശിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കരേരി തടാകം. ഹിമാചൽ പ്രദേശിൽ കാൻഗ്രയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഹിമാചൽ പ്രദേശിലെ പ്രശസ്തമായ ടൂറിസ്റ്റ്കേന്ദ്രമായ ധർമ്മശാലയിൽ നിന്ന് ഒൻപത് കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Shalabh

നാക്കോ തടാകം

നാക്കോ തടാകം

ഹിമാചലിലെ ഒരു അപരിഷ്കൃത ഗ്രാമമായ നാക്കോയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഹങ് രംഗ് താഴ്വരയിൽ നിന്ന് 2 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. കൂടുതൽ വായിക്കാം

Photo Courtesy: Snotch

നാക്കോ തടാകം

നാക്കോ തടാകം

നാക്കോ തടാകത്തിന്റെ മറ്റൊരു ദൃശ്യം. ഈ തടാകത്തിന് സമീപത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

Photo Courtesy: Cacahuate

ചന്ദ്രാതാൽ

ചന്ദ്രാതാൽ

ചന്ദ്രന്റെ തടാകം എന്നാണ് ചന്ദ്രാതാൽ എന്ന വാക്കിന്റെ അർത്ഥം. സമുദ്രനിരപ്പിൽ നിന്ന് 4,300 മീറ്റർ ഉയരത്തിലായി ഹിമാലയത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ചന്ദ്രക്കലയുടെ രൂപത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത് അതിനാലാണ് ഈ തടാകത്തിന് ചന്ദ്രാതടാകം എന്ന പേര് ലഭിച്ചത്.

Photo Courtesy: 4ocima

ചന്ദ്രാതാൽ

ചന്ദ്രാതാൽ

ഹിമാചൽപ്രദേശിലെ സ്പിതിയിലാണ് ചന്ദ്രാതാ‌ൽ സ്ഥിതി ചെയ്യുന്നത്. ക്യാമ്പിംഗിനും ട്രെക്കിംഗിനും പറ്റിയ സ്ഥലമാണ് ചന്ദ്രതാൽ. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിലാണ് ഇവിടെ ട്രെക്കിംഗ് നടത്താൻ അനുയോജ്യമായ സമയം.
Photo Courtesy: Akshaymishra

ചന്ദ്രാതാൽ

ചന്ദ്രാതാൽ

മെയ് മാസം അവസാനം മുതൽ ഒക്ടോബർ ആദ്യംവരെയുള്ള കാലയളവിൽ ബാതാലിൽ നിന്നും കുൻസും ചുരത്തിൽ നിന്നും കാൽനടയായി ഇവിടേയ്ക്ക് എത്തിച്ചേരാം. ചന്ദ്രാതാലിൽ നിന്ന് ബതാലിലേക്ക് 16 കിലോമീറ്റർ ദൂരത്തിൽ ഡ്രൈവ് ചെയ്യാവുന്ന ഒരു റോഡ് ഉണ്ട്. ആഗസ്റ്റ് മാസത്തിന് ശേഷമെ ഈ റോഡിലൂടെ വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയു.
Photo Courtesy: Christopher L Walker

സൂരജ് താൽ

സൂരജ് താൽ

ചന്ദ്രാതാലിന് സമീപത്ത് തന്നെയാണ് സൂരജ് താലും സ്ഥിതി ചെയ്യുന്നത്. സൂര്യദേവന്റെ തടാകം എന്നാണ് സൂരജ് താലിന്റെ അർത്ഥം. സൂര്യ താൽ എന്നും ഈ തടാകം അറിയപ്പെടുന്നുണ്ട്. ഹിമാചൽ പ്രദേശിലെ സ്പിതിയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Hiranmay

സൂരജ് താൽ

സൂരജ് താൽ

ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടസ്ഥലമാണ് ഈ തടാകം. ഈ തടാകത്തിലേക്ക് നിരവധി ട്രെക്കിംഗ് ട്രെയിലുകൾ ഉണ്ട്. ബൈക്കിംഗിനും ഈ ട്രെയിലുകൾ പറ്റിയ സ്ഥലമാണ്.

Photo Courtesy: Ankit Solanki

ബ്രിഗു തടാകം

ബ്രിഗു തടാകം

ഹിമാചൽ പ്രദേശിൽ കുളു ജില്ലയിലാണ് ബ്രിഗുതടാകം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,235 മീറ്റർ ഉയരത്തിലായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. റോഹ്താങ് ചുരത്തിന് കിഴക്കായി ഗുലാബ് ഗ്രാമത്തിൽ നിന്ന് ആറു കിലോമീറ്റർ അകലെയായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: DarthTang

മണിമഹേഷ് തടാകം

മണിമഹേഷ് തടാകം

ഹിമാചൽ പ്രദേശിലെ ചാംബ ജില്ലയിലാണ് മണിമഹേഷ് തടാകം സ്ഥിതി ചെയ്യുന്നത്. ടിബറ്റിലെ മാനസസരോവർ തടാകം പോലെ മതപരമായി ഏറേ പ്രാധാന്യമുള്ള തടാകമാണ് ഇത്.

Photo Courtesy:Ashish3724

മണിമഹേഷ് തടാകം

മണിമഹേഷ് തടാകം

പർവ്വതിയെ വിവാഹം കഴിച്ചതിന് ശേഷം ശിവനാണ് ഈ തടാകം നിർമ്മിച്ചതെന്നാണ് വിശ്വാസം. ഈ തടാകത്തിന് സമീപത്ത് ഒരു ശിവക്ഷേത്രമുണ്ട്. പ്രമുഖ തീർത്ഥാടന കേന്ദ്രം കൂടിയാണ് ഈ തടാകവും ക്ഷേത്രവും.
Photo Courtesy: Hiranmay

ദാൽ തടാകം

ദാൽ തടാകം

കാശ്‌മീരിന്റെ കിരീടത്തിലെ രത്‌നം എന്നും ശ്രീനഗറിന്റെ രത്‌നം എന്നും അറിയപ്പെടുന്ന ദാല്‍ തടാകം കാശ്‌മീര്‍ താഴ്‌വരെയിലെ രണ്ടാമത്തെ വലിയ തടാകമാണ്‌. 26 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന തടാകം ഹൗസ്‌ ബോട്ട്‌ , ഷികാര യാത്രകള്‍ക്ക്‌ പ്രശസ്‌തമാണ്‌.


Photo Courtesy: Basharat Shah

ദാൽ തടാകം

ദാൽ തടാകം

ദാൽ തടാകത്തിന്റെ ഒരു ദൃശ്യം. ദാൽ തടാകത്തെക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: Vineetmbbs

ഗദ്സർ തടാകം

ഗദ്സർ തടാകം

പൂക്കളുടെ താഴ്വര എന്നും അറിയപ്പെടുന്ന ഗദ്സര്‍ തടാകം സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സോനാമാര്‍ഗില്‍ നിന്ന് 28 കിലോമീറ്ററാണ് ഈ മനോഹര തടാക തീരത്തേക്കുള്ള ദൂരം.
Photo Courtesy: Mehrajmir13

ഗദ്സർ തടാകം

ഗദ്സർ തടാകം

മല്‍സ്യങ്ങള്‍ നിറഞ്ഞ തടാകം എന്നാണ് ഗദ്സര്‍ എന്ന പേരിന് അര്‍ഥം. ഗദ്സർ തടാകത്തെക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: Mehrajmir13

ഗംഗാബാല്‍ തടാകം

ഗംഗാബാല്‍ തടാകം

കശ്മീര്‍ താഴ്വരയിലെ ഉയരം കൂടിയ പര്‍വതങ്ങളില്‍ ഒന്നായ ഹരാമുഖ പര്‍വതത്തിന്‍െറ താഴ്ഭാഗത്ത് സമുദ്ര നിരപ്പില്‍ നിന്ന് 3750 മീറ്റര്‍ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Mehrajmir13

ക്രിഷൻസാർ തടാകം

ക്രിഷൻസാർ തടാകം

ശ്രീനഗറിൽ നിന്ന് 115 കിലോമീറ്റർ വടക്ക് കിഴക്കായിട്ടാണ് ക്രിഷൻസാർ തടാകം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Mehrajmir13

മാനസ് ബാൽ തടാകം

മാനസ് ബാൽ തടാകം

ശ്രീനഗറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ഝലം താഴ്‌ വ്വരയിലാണ്‌ മാനസ്‌ ബാല്‍ തടാകം സ്ഥിതി ചെയ്യുന്നത്‌. മാനസരോവര തടാകം, തീരത്തായുള്ള കൊണ്ടബാല്‍, ഗ്രാത്‌ബാല്‍, ജരോക്‌ ബാല്‍ എന്നീ മൂന്ന്‌ ഗ്രാമങ്ങള്‍ എന്നിവയില്‍ നിന്നുമാണ്‌ തടാകത്തിന്‌ ഈ പേര്‌ ലഭിക്കുന്നത്‌. കൂടുതൽ വായിക്കാം

Photo Courtesy: Mehrajmir13

മന്‍സര്‍ തടാകം

മന്‍സര്‍ തടാകം

പച്ചപുതച്ച ഹരിതവനങ്ങള്‍ക്ക് നടുവിലാണ് മന്‍സര്‍ തടാകം അഥവാ മാനസസരോവരം. വിശുദ്ധിയുടെ ഭാവരൂപമായ് ഗണിക്കപ്പെടുന്ന ഈ പുണ്യ ജലാശയം തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയങ്കരമാണ്. ഒരു മൈല്‍ നീളവും അരനാഴിക വീതിയും ഈ സരോവരത്തിനുണ്ട്. നാഗദേവനായ ശേഷന്റെ പഴയൊരു കോവിലും ഇതിന്റെ തീരത്തായുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: Zamsam

നുണ്ട്കോൽ തടാകം

നുണ്ട്കോൽ തടാകം

ജമ്മുകാശ്മീരിലെ ഹരമുഖ് പർവ്വതത്തിന്റെ അടിവാരത്തായിട്ടാണ് നുണ്ട്കോൽ തടാകം സ്ഥിതി ചെയ്യുന്നത്. പച്ചപുതച്ച മൊട്ടക്കുന്നുകളുടെ നടുവിലായി സ്ഥിതി ചെയ്യുന്ന ഈ തടാകം സഞ്ചാരികളുടെ ഇഷ്ട സങ്കേതമാണ്.

Photo Courtesy: Mehrajmir13

വൂളാര്‍ തടാകം

വൂളാര്‍ തടാകം

ജമ്മുകാശ്മീരിൽ ഹരാമുക് മലയുടെ താഴ്വാരത്തായാണ് വൂളാര്‍ തടാകം സ്ഥിതിചെയ്യുന്നത്. 24 കിലോമീറ്റര്‍ നീളവും 10 കിലോമീറ്റര്‍ വീതിയുമുണ്ട് ഈ തടാകത്തിന്. 200 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഇതിന്. ഝലം നദിയാണ് ഈ തടാകത്തിലേക്കുള്ള ജലത്തിന്റെ ഉറവിടം.

Photo Courtesy: Maxx786

വിഷാന്‍സാര്‍ തടാകം

വിഷാന്‍സാര്‍ തടാകം

കാശ്മീര്‍ താഴ്വരയിലെ തന്നെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വിഷാന്‍സാര്‍ തടാകം സോനാമാര്‍ഗില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Mehrajmir13

തര്‍സാര്‍ തടാകം

തര്‍സാര്‍ തടാകം

ജമ്മുകാശ്മീറിലെ പഹല്‍ഗാമില്‍ നിന്നും 34 കിലോമീറ്റര്‍ ദൂരമുണ്ട് തര്‍സാര്‍ ലേക്കിലേക്ക്. സമുദ്രനിരപ്പില്‍ നിന്നും 3962 മീറ്റര്‍ ഉയരത്തിലാണ് ഇത്. ലോകത്തിന് മുകളില്‍ നിന്നും എന്നപോലെ തോന്നും ഇവിടെനിന്നും ചുറ്റും നോക്കിയാല്‍. 243 മീറ്റര്‍ നീളമുള്ള ഒരു കൂറ്റന്‍ പാലം കടന്നുവേണം സഞ്ചാരികള്‍ക്ക് തര്‍സാര്‍ ലേക്കിലെത്താന്‍. സിക്കിവാസ് എന്ന പ്രസിദ്ധമായ ട്രെക്കിംഗ് ക്യാപും ഇവിടെയടുത്താണ്.

Photo Courtesy: Irfanaru

ശേഷ്നാഗ് തടാകം

ശേഷ്നാഗ് തടാകം

അമര്‍നാഥിലെ പ്രധാന കാഴ്ചകളിലൊന്നായ ശേഷ്നാഗ് തടാകത്തിന് ആ പേര് ലഭിച്ചത് ഹിന്ദു പുരാണങ്ങളിലെ ഏഴ് തലകളുള്ള ശേഷ്നാഗ് സര്‍പ്പരാജാവില്‍ നിന്നുമാണ്. ഏഴ് കൊടുമുടികളാല്‍ ചുറ്റപ്പെട്ട ഈ തടാകത്തിലെത്താന്‍ പഹല്‍ഗാമില്‍ നിന്നും രണ്ട് ദിവസത്തെ യാത്ര ആവശ്യമാണ്‌.
Photo Courtesy: Nitin Badhwar

ശേഷ്നാഗ് തടാകം

ശേഷ്നാഗ് തടാകം

പഹല്‍ഗാമില്‍ നിന്നും 27 കിലോമീറ്റര്‍ ദൂരമാണ് ശേഷ്നാഗിലേക്ക്. മഞ്ഞുകാലത്ത് പൂര്‍ണ്ണമായും മഞ്ഞുപുതച്ച അവസ്ഥയിലാണ് ശേഷ്നാഗ് കാണാനാവുക.ഐതിഹ്യപ്രകാരം ശിവന്‍ അമര്‍നാഥ് യാത്രാമദ്ധ്യേ തന്‍റെ സര്‍പ്പത്തെ ഉപേക്ഷിച്ചത് ശേഷ്നാഗില്‍ ആണ്. അമര്‍നാഥില്‍ എത്തുന്ന സഞ്ചാരികള്‍ പലപ്പോഴും ഇവിടെ തമ്പടിച്ച് താമസിക്കാറുമുണ്ട്.
Photo Courtesy: Akhilesh Dasgupta

സത്സാർ തടാകം

സത്സാർ തടാകം

ജമ്മുകാശ്മീരിലെ സോനാമാര്‍ഗില്‍ നിന്ന് അധികം ദൂരമില്ലാതെ, സമുദ്രനിരപ്പില്‍ നിന്ന് 3600 മീറ്റര്‍ ഉയരത്തിലാണ്‌ സത്സാർ തടാകം സ്ഥിതി ചെയ്യുന്നത്. സാഹസിക പ്രിയര്‍ക്ക് സോനാമാര്‍ഗില്‍ നിന്ന് ട്രക്കിംഗിലൂടെ ഇവിടെയത്തൊം. മനോഹരങ്ങളായ മരങ്ങളും ആല്‍പ്പൈന്‍ പുഷ്പങ്ങളുമെല്ലാം തടാകത്തിന്റെ അഴക് കൂട്ടുന്നു.
Photo Courtesy: Mehrajmir13

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X