» »മുബൈയിലെ തടാകങ്ങൾ ഒരുക്കിവച്ചിരിക്കുന്ന മായക്കാഴ്ചകൾ

മുബൈയിലെ തടാകങ്ങൾ ഒരുക്കിവച്ചിരിക്കുന്ന മായക്കാഴ്ചകൾ

Posted By: Nikhil John

സ്വപ്നങ്ങളുടെ നഗരമായ ഇടം ; ഇന്ത്യയൊട്ടാകെ വന്നെത്തി സ്വയമർപ്പിച്ച് ഉരുകിയലിഞ്ഞില്ലാതാകുന്ന ഇടം ; ഇന്ത്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രസ്ഥാനം: ലോകത്തിന്റെ തന്നെ നിറുകയിൽ സ്ഥാനമുറപ്പിച്ച ഉദ്ധിഷ്ടസ്ഥാനം... ഇങ്ങനെയങ്ങനെ എത്രയെത്ര വിശേഷണങ്ങളാണ് മുംബൈ നഗരത്തിന് ചാർത്തിക്കൊടുക്കാനായ് ഉള്ളത്...! ഇങ്ങോട്ടേക്ക് ദിനംപ്രതി വിനോദസഞ്ചാരത്തിനായി വന്നെത്തുന്ന ജനപ്രവാഹം അതിന് ഉത്തമമായ തെളിവാണ്. വശ്യമായ തടാകങ്ങളുടെ മനോഹാരിതയ്ക്ക് പേരുകേട്ട സ്ഥലമാണ് ഇവിടം. ഇവിടെയെത്തുന്ന ഓരോരുത്തരേയും വശീകരിക്കാൻ തക്ക പ്രകൃതിചാരുതാപാടവം ഇവിടെയുള്ള ഓരോ തടാകത്തിനുമുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ അഞ്ച് ഇടങ്ങളിൽ ഒന്നാണ് മുംബൈ.. ഇവിടെ നിലകൊള്ളുന്ന ശുദ്ധജലതടാകം ഇവിടുത്തെ ജനസംഖ്യയുടെ പ്രധാന കാരണങ്ങളിലൊന്നാണ്.. വിഹാർ തടാകവും തുളസി തടാകവും മുംബൈ നഗരത്തിന്റെ തെക്കുഭാഗത്തുള്ള സ്ഥലങ്ങളിലെല്ലാം ശുദ്ധജലം എത്തിച്ചുകൊടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. പടിഞ്ഞാറൻ മലനിരകളിലെ വർഷകാല കാർമേഘങ്ങളാണ് ഈ തടാകങ്ങളെ പോറ്റി വളർത്തുന്നത്. ഈ തടാകങ്ങളൊക്കെ തന്നെ നിരവധി ദേശാടനപ്പക്ഷികളെ മാടി വിളിക്കുന്നു.. ഈ അവിശ്വ സുന്ദരമായ തടാക കാഴ്ചകൾ തീർച്ചയായും നിങ്ങളുടെ മനസ്സിൽ എന്നും മായാതെ കിടക്കുന്നതാണ്.

വിഹാർ തടാകം

വിഹാർ തടാകം

27 മൈലുകൾ നീണ്ടുകിടക്കുന്ന മുബൈയിലെ ഏറ്റവും വലിയ തടാകമാണ് വിഹാർ തടാകം. മനം മയക്കുന്നതും കണ്ണിന് കുളിർമയേകുന്നതുമായ അനവധി കാഴ്ചകൾ ഈ തടാക പ്രദേശം യാത്രികർക്കായി ഒരുക്കിവെച്ചിരിക്കുന്നു. മുംബൈയിലെ തടാകങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ഈ തടാകം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിലാണ് സ്ഥിതിചെയ്യുന്നത്. മുംബൈയിലെ നഗരങ്ങളിലേക്കെല്ലാം ആവശ്യത്തിന് വെള്ളമെത്തിക്കുന്നത് ഇവിടെനിന്നാണ്. മിഥി നദിയിൽ നിന്നും വന്നെത്തുന്ന വെള്ളം ശേഖരിച്ചാണ് തടാകം നിർമ്മിച്ചിരിക്കുന്നത്. ഈ തടാകക്കരയിൽ എത്തുന്ന നിങ്ങൾക്ക് രണ്ട് ഇനത്തിൽപ്പെട്ട മുതല കൂട്ടങ്ങളെ കാണാൻ കഴിയും. തടാക പരിസരങ്ങളിലായി മുതലകളുടെ ഒരു സങ്കേതവും നിലകൊള്ളുന്നു. നിരവധി പ്രസിദ്ധമായ നിരവധി ചലചിത്രങ്ങൾ ചിത്രീകരിച്ച ഒരു സ്ഥലം കൂടിയാണ് വിഹാർ തടാകം.

Elroy Serrao

തുളസി തടാകം

തുളസി തടാകം

താസോ നദി തകർന്നു പോയ വേളയിൽ നിർമ്മിക്കപ്പെട്ടതാണ് മുംബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമായ തുളസി തടാകം. വിഹാർ തടാകത്തിന്റെ സ്വന്തം സഹോദരനായ ഈ തടാകം മുംബൈയുടെ വടക്കുഭാഗത്തായി ഏതാണ്ട് 32 കിലോമീറ്റർ ദൂരത്തിൽ നിലകൊള്ളുന്നു. പോവ്വേയ് - കൻഹേരി മലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന ജലമാണ് തുളസി തടാകത്തിന് കരുത്തേകുന്നത്. പച്ചപ്പും സസ്യ ശ്യാമളയുടെയും മനോഹരമായ രീതിയിൽ ഇവിടെ വിടർന്നു നിൽക്കുന്നു.

Nicholas

പോവ്വായ് തടാകം

പോവ്വായ് തടാകം

വിഹാർ തടാകത്തേയും തുളസി തടാകത്തേയും കൂടാതെ സാൽസെറ്റ് ഐലൻഡിൽ നിലകൊള്ളുന്ന മൂന്നാമത്തെ തടാകമാണ് പോവ്വായ് തടാകം. മുംബൈയിലെ വടക്കൻ താഴ്വരയിലാണ് പോവ്വായ് തടാകം സ്ഥിതിചെയ്യുന്നത്. പോവ്വായ് തടാകത്തിന്റെ പരിസര പ്രകൃതിയിൽ മനോഹര സുന്ദരമായ ഒരു പൂന്തോട്ടം നിലകൊള്ളുന്നു. ഈ മനോഹര സ്വർഗ്ഗഭൂമി പ്രകൃതി നിങ്ങൾക്കായി തിരിച്ചു വച്ചിരിക്കുന്ന ഒരു കണ്ണാടിയാണ് .

Packerworld

ബാന്ദ്ര തടാകം

ബാന്ദ്ര തടാകം

നഗരത്തിന് ചുറ്റും 7.5 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ബാന്ദ്ര തടാകം പണ്ടുകാലങ്ങളിൽ മാതാ സരോവർ അഥവാ താമരപ്പൊയ്ക എന്നറിയപ്പെട്ടിരുന്നു. ബാന്ദ്ര നഗരത്തിൽ നിലകൊള്ളുന്ന ഈ തടാകത്തിന് 200 വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. മത്സ്യകൃഷിയുടെ പേരിൽ ഇവിടെയൊട്ടാകെ സഞ്ചാരികൾക്കിടയിൽ പ്രസിദ്ധിയാർജിച്ചതാണ്.

അടുത്തതവണ മുംബൈ നഗരം സന്ദർശിക്കുമ്പോൾ ഇവിടെയാകെ വ്യാപിച്ചുകിടക്കുന്ന വിശ്യോത്തരമായ തടാകപോയകകൾ സന്ദർശിക്കാൻ മറന്നുപോകരുത്...!

Karthik Nadar

Read more about: mumbai lakes

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...