ബോളിവുഡ് സിനിമയില്‍ കാണിക്കുന്നത് പോലുള്ള അത്യാഢംബരപൂര്‍വമായ വെഡിംഗ് ലൊക്കേഷനുകള്‍ വെറും സിനിമാ സെറ്റുകള്‍ അല്ല. സിനിമ സെറ്റുകളെ വെല്ലുന്ന തരത്തിലുള്ള വെഡിംഗ് ലൊക്കേഷനുകള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് അറിയുമ്പോളാണ് ഇതൊക്കെയെന്ത് എന്ന് നമ്മള്‍ അറിയാതെ പറഞ്ഞു പോകുന്നത്.
സിനിമകളില്‍ കാണിക്കുന്നതിനപ്പുറത്തെ ആഢംബരങ്ങള്‍ നിറഞ്ഞ വിവാഹങ്ങള്‍ക്ക് ഏറ്റവും പേരുകേട്ട സ്ഥലമാണ് രാജസ്ഥാനിലെ ജയ്പൂര്‍. ആഢംബര വിവാഹങ്ങള്‍ക്ക് പേരുകേട്ട ജയ്‌പൂരിലെ ചില വെഡിംഗ് ലൊക്കേഷനുകള്‍ പരിചയപ്പെടാം.
01. താജ് ജയ് മഹല്‍ പാലസ്
ഒറ്റ നോട്ടത്തില്‍ തന്നെ ജയ് മഹല്‍ പാലസിന്റെ ആഢംബരം നമുക്ക് തിരിച്ചറിയാം. രാജകീയ പ്രൗഢിയോടെ നില്‍ക്കുന്ന കൊട്ടാരവും മനോഹരമായി പരിപാലിക്കുന്ന ഉദ്യാനം നിലകൊള്ളുന്ന അതിന്റെ അങ്കണവും ഈ സ്ഥലത്തെ രാജകീയ വിവാഹത്തിന്റെ പര്യായമാക്കി മാറ്റുന്നു. ഉദ്യാനത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന മണ്ഡപത്തെ കൊട്ടാരത്തിന്റെ പശ്ചാത്തലത്തില്‍ കാണുമ്പോള്‍ അത്യുജ്ജ്വലം എന്നേ പറയാനാകു. Read More

Photo Courtesy: Jai mahal palace
02. സാമോദ് പാലസ്
പ്രകൃതി ഭംഗിയുമായി ഇഴചേരുന്ന രാജകീയ സ്ഥലം ആരാണ് ഇഷ്ടപ്പെടാത്തത്. ആരവല്ലി മലനിരകളുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന സാമോദ് പാലസ് ഇത്തരത്തില്‍ ഒരു സ്ഥലമാണ്. ജീവിതത്തിലെ വര്‍ണ്ണപൊലിമയുള്ള വിവാഹ നാളുകള്‍ വിലയുള്ളതാക്കാന്‍ പല ആളുകളുമ് തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഈ കൊട്ടാരം. Read More

Photo Courtesy: samode palace
03. ശിവ് വിലാസ് റിസോര്‍ട്ട്
രാജകീയ പ്രൗഢി വിളിച്ചോതുന്ന, പൗരാണിക കൊട്ടാരത്തിന്റെ മാതൃകയില്‍ രൂപ കല്‍പ്പന ചെയ്ത ഒരു റിസോര്‍ട്ട് ആണ് ശിവ് വിലാസ് പാലസ്. ആഢംബര വിളിച്ചോതുന്ന ഇതിന്റെ രൂപ കല്‍പ്പന ഈ റിസോര്‍ട്ടിനെ നിരവധി ആഢംബര വിവാഹത്തിന് വേദിയാക്കി മാറ്റിയിട്ടുണ്ട്. Read More

Photo Courtesy: shiv vilas
04. ചൊമു പാലസ് ഹോട്ടല്‍
300 വര്‍ഷത്തെ പഴക്കമുള്ള ഒരു കൊട്ടാരമാണ് ഹോട്ടലാക്കി മാറ്റിയത്. ആഢംബര വിവാഹങ്ങളുടെ സ്ഥിരം വേദിയായി മാറാറുള്ള ഈ ഹോട്ടലും ജയ്പൂരിനെ ആഢംബര വിവാഹങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാക്കി മാറ്റുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














