Search
  • Follow NativePlanet
Share
» »ഈ കണ്ടതൊന്നുമല്ല കേരളം.!! കാണാൻ ഇനിയും ഏറെയുണ്ട്... സന്ദർശിക്കാൻ ബാക്കിയായ ഇടങ്ങൾ

ഈ കണ്ടതൊന്നുമല്ല കേരളം.!! കാണാൻ ഇനിയും ഏറെയുണ്ട്... സന്ദർശിക്കാൻ ബാക്കിയായ ഇടങ്ങൾ

ബേക്കൽകോട്ട,പൈതൽമല, കുറുവാദ്വീപ്, പാതിരാമണൽ,പൂവാർ, വാഗമൺ, മൂന്നാർ.. കേരളത്തിലെ ഈ സ്ഥലങ്ങൾക്കൊക്കയും ഒരു പ്രത്യേകതയുണ്ട്. ഇവിടെയുള്ളതും പുറത്തു നിന്നു വരുന്നതുമായ സഞ്ചാരികൾ ഏറ്റവും അധികം സന്ദർശിക്കുന്ന സ്ഥലങ്ങളാണിവ.

അങ്ങു മഞ്ചേശ്വരം മുതൽ ഇങ്ങു പാറശ്ശാല വരെ ഒട്ടേറെ സ്ഥലങ്ങൾ നമുക്കുണ്ടെങ്കിലും ഇനിയും ടൂറിസം ഭൂപടത്തിൽ ഇടംനേടാത്ത സ്ഥലങ്ങളുമുണ്ട്. ഒരു പക്ഷേ, സഞ്ചാരികൾ ഇനിയും കേട്ടിട്ടുപോലും, അല്ലെങ്കിൽ കേൾക്കാൻ സാധ്യത പോലും ഇല്ലാത്ത സ്ഥലങ്ങൾ. പ്രാദേശികമായി മാത്രം അറിയപ്പെടുന്ന ഇത്തരം സ്ഥലങ്ങൾ പുറമേ നിന്നുള്ള സ‍ഞ്ചാരികൾക്കു തീർക്കുന്ന കൗതുകത്തിന് ഒരു കണക്കുമുണ്ടാവില്ല.

ഭൂപടത്തിൽ അങ്ങോട്ടുമിങ്ങോട്ടും തപ്പിത്തിരഞ്ഞാലും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള, അത്ര പെട്ടന്ന് ഒന്നും എത്തിച്ചേരാൻ പറ്റാത്ത കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം...

കൂരാച്ചുണ്ട്

കൂരാച്ചുണ്ട്

കോഴിക്കോട്ടുകാർക്ക് നല്ല പരിചയമുള്ള സ്ഥലമാണെങ്കിലും പുറത്തു നിന്നുള്ളവർക്ക് കൂരാച്ചുണ്ടിനെപ്പറ്റി അത്രയധികം അറിയില്ല. കോഴിക്കോടിന്റെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തെ ഇനിയും ഗ്രാമീണത നശിച്ചിട്ടില്ലാത്ത ഇടം എന്നു വിശേഷിപ്പിക്കാം.

കോഴിക്കോട് എത്തി ഒരു ദിവസം മാത്രമുള്ള യാത്രയ്ക്ക് പ്ലാൻ ചെയ്യുന്നവർക്ക് ഒരു സംശയവും കൂടാതെ പോയിവരാൻ പറ്റിയ ഇടമാണിത്. കോഴിക്കോട് നിന്നും 40.5 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

കൂരാച്ചുണ്ടിനു സമീപം കക്കയം ഡാമിനടുത്തുള്ള എക്കോ ക്യാംപ് സൈറ്റ്, ട്രക്കിങ്ങ്, കരിയാത്തൻ റോക്ക്, ട്രക്കിങ്ങ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. ഇതിനു തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന പെരുവണ്ണാമൂഴിയും ഇവിടെ നിന്നും പോകാൻ പറ്റിയ ഇടമാണ്.

PC:Vengolis

കേരളാക്കുണ്ട്

കേരളാക്കുണ്ട്

മലപ്പുറംകാർക്കു മാത്രം അറിയുന്ന രഹസ്യങ്ങളിലൊന്നാണ് ഇവിടുത്തെ കേരളാക്കുണ്ട് വെള്ളച്ചാട്ടം. ഒരു വലിയ കുളത്തിലേക്ക് എന്ന പോലെ 150 അടി മുകളിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം ഇവിടുത്തെ അതിമനോഹമായ കാഴ്ചകളിലൊന്നാണ്. കരുവാരക്കുണ്ട് ടൗണിൽ നിന്നും ആറു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന്റെ സങ്കേതം എന്നു പറയുന്നത് കാട്ടരുവികളാണ്. ഊട്ടിയ്ക്ക് സമാനമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. അതിനു കാരണം സൈലന്റ് വാലി കാടിനോടുള്ള സാമീപ്യമാണ്. കാട്ടിൽ നിന്നും വരുന്ന വെള്ളമായതിനാൽ ഇതിന് ഔഷധഗുണങ്ങളുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC: Youtube

മരോട്ടിച്ചാൽ വെള്ളച്ചാട്ടം

മരോട്ടിച്ചാൽ വെള്ളച്ചാട്ടം

മഴക്കാലത്തു മാത്രം ജീവൻവെച്ച് തകർത്തൊഴുകുന്ന അപൂർവ്വം വെള്ളച്ചാട്ടങ്ങളിലൊന്നാണ് തൃശൂർ ജില്ലയിലെ മരോട്ടിച്ചാൽ വെള്ളച്ചാട്ടം. തൃശൂരിൽ നിന്നും 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കാടിനുള്ളിലൂടെ മാത്രം സഞ്ചരിച്ച് എത്തിപ്പെടാൻ പറ്റുന്ന ഒന്നാണ്. ചെറിയ ചെറിയ വെള്ളച്ചാങ്ങൾ വഴി നാളെ കാണാമങ്കിലും അതിസാഹസികർക്ക് മാത്രമേ മരോട്ടിച്ചാലിലെത്താൻ കഴിയൂ, കഴിഞ്ഞ വർഷെ വെള്ളച്ചാട്ടം കാണാനായി കാട്ടിലൂടെ സഞ്ചരിച്ച സംഘം ദിവസങ്ങളോളം കാടിനുള്ളില്‍ കുടുങ്ങിപ്പോയ കാര്യം കൂടി ഓർത്തുകൊണ്ടുവേണം ഇവിടേക്കുള്ള യാത്ര പ്ലാൻ ചെയ്യാൻ. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകാരണം വഴിയിലെ വെള്ളച്ചാട്ടങ്ങൾ കണ്ടു മടങ്ങുന്നവരും ഒട്ടും കുറവല്ല.

PC:Anee jose

മീൻകുന്ന് ബീച്ച്

മീൻകുന്ന് ബീച്ച്

പയ്യാമ്പലം ബീച്ചും പൈതൽമലയും കണ്ണൂർ കോട്ടയും ഒക്കെ കൂടുമ്പോൾ ആളുകൾ അറിയാതെ പോകുന്ന ബീച്ചുകളിലൊന്നാണ് കണ്ണൂർ മീന്‍കുന്ന് ബീച്ച്. കണ്ണൂർ നഗരത്തിൽ നിന്നും 11 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് കണ്ണൂരിന്റെ തനതായ ഗ്രാമണക്കാഴ്ചകളും ജീവിതങ്ങളും നേരിൽ കാണുവാൻ സാധിക്കുന്ന ഇടം കൂടിയാണ്. കേരളത്തിലെ ഏറ്റവും തിരക്ക് കുറഞ്ഞ കടൽത്തീരങ്ങളിലൊന്നുകൂടിയാണ് ഇത്. സ്വർണ്ണനിറമുള്ള ഉവിടം സഞ്ചാരികൾക്കിടയിൽ ശ്രദ്ധയാകർഷിച്ചു വരുന്നതേയുള്ളൂ.

PC:Prof. Mohamed Shareef

അഴീക്കോട്

അഴീക്കോട്

അറബിക്കടലിനോട് മുഖംനോക്കി നിൽക്കുന്ന അഴീക്കോട് കണ്ണൂരുകാർക്കിടയിൽ മാത്രം അറിയപ്പെടുന്ന ഒരിടമാണ്. കേരളത്തിലെ പ്രശസ്ത ചിന്തകനും പ്രാസംഗികനും ഒക്കെയായിരുന്ന സുകുമാർ അഴീക്കോടിന്റെ സ്ഥലം എന്ന നിലയിൽ ഇവിടം അറിയപ്പെടുന്നുണ്ടെങ്കിലും അഴീക്കോട് എന്ന സ്ഥലത്തെ അറിയുന്നവർ ചുരുക്കമാണ്. കണ്ണൂരിൽ നിന്നും അ‍ഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം തികച്ചും ഗ്രാമീണമേഖലയാണ്.

PC:Shareef Taliparamba

നെടുങ്കണ്ടം

നെടുങ്കണ്ടം

ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് നെടുങ്കണ്ടം. തേക്കടിക്കും മൂന്നാറിനും നടുവിലായി സ്ഥിതി ചെയ്യുന്ന ഇവിടം ഇടുക്കിയുടെ കാമാക്കാഴ്ചകൾ കാമാൻ പറ്റിയ ഇടമാണ്. മൂന്നാറിൽ നിന്നും 60 കിലോമീറ്ററും തേക്കടിയിൽ നിന്നും 45 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. രാമക്കൽമേട് കൈലാസപ്പാറ, തുവൽ,മാൻ കുത്തിമേട് തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ നിന്നും എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന ഇടങ്ങളാണ്.

PC:Vengolis

നോക്കേണ്ട...എത്ര നോക്കിയാലും ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ കാണില്ല!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more