» »ഗണപതിയെ കിട്ടാനായി പാര്‍വ്വതി 12 വര്‍ഷം തപസ്സനുഷ്ഠിച്ച ഗുഹ

ഗണപതിയെ കിട്ടാനായി പാര്‍വ്വതി 12 വര്‍ഷം തപസ്സനുഷ്ഠിച്ച ഗുഹ

Written By: Elizabath Joseph

ഹൈന്ദവ പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങള്‍ നമ്മുടെ രാജ്യത്ത് ധാരാളമുണ്ട്. അത്തരത്തില്‍ ചരിത്രപരമായും ഇതിഹാസപരമായും ഒക്കെ ധാരാളം സവിശേഷതകള്‍ നിറഞ്ഞ ഇടമാണ് മഹാരാഷ്ട്രയിലെ ജുന്നാറില്‍ സ്ഥിതി ചെയ്യുന്ന ലെന്യാദ്രി.
മഹാരാഷ്ട്രയിലെ അഷ്ടവിനായക ക്ഷേത്രങ്ങളില്‍ ഒന്നായ ലെന്യാദ്രി ഗണേശ് ലെന എന്നപേരിലും അറിയപ്പെടുന്നു. ഒരു കാലത്ത് ബുദ്ധമത വിശ്വാസികളുടെ കേന്ദ്രമായിരുന്ന ലെന്യാദ്രി ഗുഹയുടെ വിശേഷങ്ങളിലേക്ക്....

ലെന്യാദ്രി എന്നാല്‍...

ലെന്യാദ്രി എന്നാല്‍...

മലമുകളിലെ ഗുഹ എന്നാണ് ലെന്യാദ്രി എന്ന മറാഠി വാക്കിന്റെ അര്‍ഥം. മറാഠിയും സംസ്‌കൃതവും ചേര്‍ന്നള്ള രണ്ട് വാക്കുകളില്‍ നിന്നാണ് ലെന്യാദ്രി എന്ന പദം വരുന്നത്. മറാഠിയില്‍ ലെന എന്നാല്‍ ഗുഹ എന്നും സംസ്‌കൃതത്തില്‍ ആദ്രി എന്നാല്‍ മലകള്‍ അല്ലെങ്കില്‍ കല്ല് എന്നുമാണ് അര്‍ഥം. വലിയ ഒരു മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഗുഹ എന്നാണ് ലെന്യാദ്രി അര്‍ഥമാക്കുന്നത്.
ഗിരിജാത്മജ് എന്നും ലെന്യാദ്രിക്ക് ഒരു പേരുണ്ട്. ഗിരിജ എന്നാല്‍ പാര്‍വ്വതി എന്നും ആത്മജ് എന്നാല്‍ മകന്‍ എന്നുമാണ് അര്‍ഥം. ഇവിടെ നിന്നാണത്രെ ഗണപതിയെ മകനായി ലഭിക്കാന്‍ പാര്‍വ്വതി 12 വര്‍ഷം നീണ്ട തപസ്സനുഷ്ഠിച്ചത്.

PC:Niemru

പുരാണങ്ങളിലെ ലെന്യാദ്രി

പുരാണങ്ങളിലെ ലെന്യാദ്രി

ഹൈന്ദവ വിശ്വാസങ്ങളുമായി ധാരാളം ബന്ധങ്ങളുള്ള ഇടമായാണ് ലെന്യാദ്രി അറിയപ്പെടുന്നത്. ഇവിടെ വെച്ചാണത്രെ പാര്‍വ്വതി ദേവി ഗണപതിയെ മകനായി ലഭിക്കുവാന്‍ വേണ്ടി തപസ്സ് അനുഷ്ഠിച്ചത്. നീണ്ട 12 വര്‍ഷം നീണ്ടു നിന്ന തപസ്സായിരുന്നുവത്രെ അത്. കൂടാതെ മഹാഭാരതത്തിലേക്ക് കടക്കുമ്പോള്‍ പഞ്തപാണ്ഡവര്‍ തങ്ങളുടെ വനവാസക്കാലത്ത് ഇവിടെ എത്തി എന്നും ഇവിടെ നാളുകള്‍ ചെലവഴിച്ചു എന്നും പറയപ്പെടുന്നു. അവര്‍ നിര്‍മ്മിച്ച ഗുഹകളായി ഇവിടുത്തെ ഗുഹകളെ കണക്കാക്കുന്നവരും ഉണ്ട്.

PC:Vishvaradhya

എവിടെയാണിത്?

എവിടെയാണിത്?

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലുള്ള ജുന്നാര്‍ എന്ന സ്ഥലത്തിനു സമീപമാണ് ലെന്യാദ്രി സ്ഥിതി ചെയ്യുന്നത്. ബുദ്ധമതവുമായും ഹിന്ദു മതവുമായും ബന്ധമുള്ള ഗുഹകളാണ് ഇവിടുത്തെ പ്രത്യേകത.

അഷ്ടവിനായക ക്ഷേത്രങ്ങളില്‍ ഒന്ന്

അഷ്ടവിനായക ക്ഷേത്രങ്ങളില്‍ ഒന്ന്

മഹാരാഷ്ട്രയിലെ വിശ്വാസങ്ങള്‍ അനുസരിച്ച് വിനായകനെ ആരാധിക്കുന്ന എട്ടു പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ലെന്യാദ്രി. അഷ്ടവിനായക യാത്രയില്‍ ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന തീര്‍ഥാടന കേന്ദ്രം കൂടിയാണിത്.

PC:Ankur P

അഷ്ടവിനായക യാത്ര

അഷ്ടവിനായക യാത്ര

ഗണേശന്റെ പേരില്‍ പൂനെയ്ക്കും സമീപ പ്രദേശങ്ങളിലും ഉള്ള ക്ഷേത്രങ്ങളിലേക്കുള്ള തീര്‍ഥയാത്രയാണ് അഷ്ടവിനായക യാത്ര എന്ന പേരില്‍ അറിയപ്പെടുന്നത്. എട്ട് വിനായക ക്ഷേത്രങ്ങളിലേക്കുള്ള യാത്രയാണ് അഷ്ടവിനായക യാത്ര

PC:wikimedia

ഒന്നാം നൂറ്റാണ്ട് മുതല്‍

ഒന്നാം നൂറ്റാണ്ട് മുതല്‍

കല്ലില്‍ കൊത്തിയിരിക്കുന്ന മുപ്പതോളം ഗുഹകളാണ് ലെന്യാദ്രിയില്‍ കാണാന്‍ സാധിക്കുന്നത്. ഒന്നാം നൂറ്റാണ്ട് മുതല്‍ മൂന്നാം നൂറ്റാണ്ട് വരെയുള്ള സമയത്ത് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയാണ് ഇതെന്നാണ് വിശ്വാസം.

PC:Kevin Standage

ചൈത്യഗൃഹങ്ങളും വിഹാരങ്ങളും

ചൈത്യഗൃഹങ്ങളും വിഹാരങ്ങളും

ഇവിടുത്തെ മുപ്പതോളം വരുന്ന ഗുഹകളില്‍ 26 എണ്ണം വ്യക്തമായി നമ്പറിട്ട് തിരിച്ചവയാണ്. തെക്ക് ദിശയിലേക്ക് ദര്‍ശനമായി വരുന്നവയാണ് ഇവിടെ ഗുഹകളെല്ലാം. അതുകൊണ്ട് കിഴക്കു നിന്നും പടിഞ്ഞാറേയ്ക്ക് വരുന്ന രീതിയിലാണ് ഇവയുടെ നമ്പര്‍ ഇട്ടിരിക്കുന്നത്.
ഈ ഗുഹകളില്‍ 6-ാമത്തെയും 14-ാമത്തെയും ഗുഹ ചൈത്യഗൃഹങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ബുദ്ധസന്യാസികള്‍ക്ക് ആരാധിക്കുവാനുള്ള സ്ഥലം ആയാണ് ഇത് കണക്കാക്കിയിരുന്നത്.
ബാക്കിയുള്ള ഗുഹകള്‍ ഇവിടുത്തെ സന്യാസിമാരുടെ വാസസ്ഥലങ്ങള്‍ അഥവാ വിഹാരങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്.
മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട നദികളിലൊന്നായ കുക്കടി നദിയുടെ തീരത്തായാണ് ലെന്യാദ്രി സ്ഥിതി ചെയ്യുന്നത്.

PC:Kevin Standage

ഗണേശ ക്ഷേത്രമുള്ള ഏഴാം ഗുഹ

ഗണേശ ക്ഷേത്രമുള്ള ഏഴാം ഗുഹ

ലെന്യാദ്രിയിലെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണല്ലോ ഇവിടുത്ത അഷ്ടവിനായക യാത്ര. ഇവിടുത്തെ ഏഴാം നമ്പര്‍ ഗുഹയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജുന്നാറിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളില്‍ ഒന്നുകൂടിയാണിത്. ഒരു ബുദ്ധവിരാരമായിരുന്നു ഇത് തുടക്കത്തില്‍ എന്നാണ് പറയപ്പെടുന്നത്. ഇവിടം ബുദ്ധസന്യാസികള്‍ പ്രാര്‍ഥിക്കാനും ധ്യാനിക്കാനും ആയി തിരഞ്ഞെടുത്തിരുന്ന ഇടമായിരുന്നു. തൂണുകളൊന്നുമില്ലാതെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഇവിടെ വരാന്ദകളും പ്രാര്‍ഥനാ ഹാളുകളും കാണാന്‍ സാധിക്കും.
ഇവിടേക്ക് കടക്കാനായി 283 പടികള്‍ ആണ് കയറേണ്ട്ത്. എന്നാല്‍ ഇത് ഭക്തര്‍ ചേര്‍ന്നു നിര്‍മ്മിച്ച പടികളാണ്.

PC:Magiceye

ചുവരുകള്‍

ചുവരുകള്‍

ഏഴാം നമ്പര്‍ ഗുഹയിലെ ചുവരുകളില്‍ എല്ലാം ഒട്ടേറെ കൊത്തുപണികളും ചിത്രങ്ങളും കാണുവാന്‍ സാദിക്കും. ഗണപതിയുടെ ജീവിതവുമായി ബന്ധപ്പെട്ട കുറേ കാര്യങ്ങളാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.

PC:Niemru

ഗിരിജാത്മജ

ഗിരിജാത്മജ

ഏഴാം നമ്പര്‍ ഗുഹയിലെ ഗണപതി ക്ഷേത്രത്തിലെ ഗണപതി അറിയപ്പെടുന്നത് ഗിരിജാത്മന്‍ എന്നാണ്. ഗിരിജ അഥവാ പാര്‍വ്വതി ദേവിയുടെ മകന്‍ എന്നാണ് ഇതിന് അര്‍ഥം. അഷ്ടവിനാക ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടെ ഗണപതി സ്വയംഭൂ ആണെന്നാണ് കരുതപ്പെടുന്നത്. തുമ്പിക്കൈ വലത്തോട്ട് തിരിഞ്ഞ് മുഖം വടക്കോട്ട് ദര്‍ശനമാക്കിയ രൂപത്തിലാണ് ഇവിടെ ഗണപതിയുള്ളത്. എല്ലായ്‌പ്പോളും സിന്ദൂരത്തില്‍ കുളിച്ച നിലയിലായിരിക്കും ഗണപതിയുടെ രൂപമുണ്ടാകുക.

ആറാമത്തെ ഗുഹ

ആറാമത്തെ ഗുഹ

ചാപ്പല്‍ അഥവാ ചെറു ആരാധനാലയമായി കണക്കാക്കുന്ന ഗുഹയാണ് ആറാമത്തേത്. ഹീനയായ ചൈത്യ ഗൃഹങ്ങളുടെ ആദ്യകാലത്തെ മാതൃകയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. അജന്ത ഗുഹകളോടുള്ള ഇതിന്റെ സാമ്യവും എടുത്തുപറയേണ്ടതാണ്. വരാന്തയും തൂണുകളും അതില്‍ ചിത്രപ്പണികളും ഉള്ള രൂപത്തിലാണ് ഇതിന്റെ നിര്‍മ്മാണ്. ഇതില്‍ മിക്കവയുടെ നിര്‍മ്മാണവും പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്.

PC:Kevin Standage

അഞ്ച് പടികള്‍

അഞ്ച് പടികള്‍

ഗുഹയുടെ കവാടത്തിനടുത്തായി അഞ്ച് പടികേേളാട് കൂടിയ ഒരു ചെറിയ ആരാധനാലയവും കാണുവാന്‍ സാധിക്കും.

PC:Kevin Standage

14-ാം ഗുഹ

14-ാം ഗുഹ

തൂണുകളൊന്നുമില്ലാത്ത പതിനാലാമത്തെ ഗുഹയും മുന്‍പത്തേതുപോലെ തന്നെ ഒരു ചൈത്യഗൃഹമാണ്. ആറുഭുജങ്ങളുള്ള രീതിയിലാണ് ഇവിടുത്തെ വരാന്ദ നിര്‍മ്മിച്ചിരിക്കുന്നത്.

PC:Kevin Standage

ലിഖിതങ്ങള്‍

ലിഖിതങ്ങള്‍

ഇവിടുത്ത മിക്ക ഗുഹകളുടെ ചുവരുകളിലും ലിഖിതങ്ങങ്ങള്‍ കാണുവാന്‍ സാധിക്കും.

PC:Kevin Standage

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലുള്ള ജുന്നാര്‍ എന്ന സ്ഥലത്തിനു സമീപമാണ് ലെന്യാദ്രി സ്ഥിതി ചെയ്യുന്നത്.തീരെ മനുഷ്യവാസം കുറഞ്ഞ പ്രദേശമായ ഇവിടുത്തെ അടുത്തുള്ള പട്ടണം എന്നത് പൂനെ ജില്ലയിലെ ജുന്നാര്‍ ആണ്. ജുന്നാറില്‍ നിന്നും 4.8 കിലോമീറ്ററാണ് ലെന്യാദ്രിയിലേക്കുള്ള ദൂരം. പൂനെയില്‍ നിന്നും 96 കിലോമീറ്ററാണ് ലെന്യാദ്രിയിലേക്കുള്ള ദൂരം

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...