» »ജോളിയായി പോയിവരാം ജിയോളികോട്ടിലേക്ക്

ജോളിയായി പോയിവരാം ജിയോളികോട്ടിലേക്ക്

Written By: Elizabath Joseph

ജോളിയായി യാതൊരു സമ്മര്‍ദ്ദങ്ങളും തിരക്കുകളുമില്ലാതെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. അങ്ങനെ യാത്ര പോകാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡില്‍ നൈനിറ്റാളിന് സമീപം സ്ഥിതി ചെയ്യുന്ന ജിയോളികോട്ട. സമുദ്രനിരപ്പില്‍ നിന്നും 1219 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജിയോളികോട്ട മനോഹരമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. ജോളിയായി പോയി വരാന്‍ പറ്റുന്ന ജിയോളിക്കോട്ടയുടെ വിശേഷങ്ങളിലേക്ക്...

കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍

കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍

നൈനിറ്റാളിലെ പ്രശസ്ത തടാകമായ നൈനി ലേക്കിലേക്കുള്ള കവാടം എന്നാണ് ജിയോളിക്കോട്ട അറിയപ്പെടുന്നത്. കാഴ്ചകള്‍ ഒരുപാടുള്ള ഇവിടെ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും വേണം മുഴുവനും ഒന്ന് ചുറ്റിക്കറങ്ങുവാന്‍.
നൈനി ലേക്ക്,മുക്തേശ്വര്‍, ജിം കോര്‍ബെറ്റ് ദേശീയോദ്യാനം, രാംകാര്‍ഗ്, ബാന്‍ങ്കാട്ട തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണുവാനുള്ളത്. വ്യത്യസ്തങ്ങളായ ഒട്ടേറെ പൂക്കള്‍ ഉള്ള ഇവിടെ പൂന്തോട്ടങ്ങളും കൂടാതെ ധാരാളം ഫലവൃക്ഷത്തോട്ടങ്ങളും കാണാന്‍ സാധിക്കും.

PC: Unknown

ക്ഷേത്രങ്ങളും ശവകുടീരങ്ങളും

ക്ഷേത്രങ്ങളും ശവകുടീരങ്ങളും

ചരിത്രവുമായി അത്രയേറെ ബന്ധപ്പെട്ടു കിടക്കുന്നില്ലെങ്കിലും ഇവിടെ ധാരാളം ക്ഷേത്രങ്ങള്‍ കാണുവാന്‍ സാധിക്കും. കൂടാതെ കുറേയധികം ശവകുടീരങ്ങളും ഇവിടെയുണ്ട്.

PC: Unknown

പഴങ്ങളും തേനും

പഴങ്ങളും തേനും

ധാരാളം പൂക്കള്‍ വളരുന്ന സ്ഥലമായതിനാല്‍ ഇവിടെ നല്ല രീതിയില്‍ നിലനിന്നുപോരുന്ന ഒരു വ്യവസായമാണ് തേന്‍ വ്യവസായം. എല്ലാ വീടുകളിലും ഒരാള്‍ എങ്കിലും ഈ വ്യവസായം നടത്തുന്നുണ്ടത്രെ. കൂടാതെ വിളഞ്ഞു കിടക്കുന്ന പഴത്തോട്ടങ്ങള്‍ ജിയോലിക്കോട്ടിന്റെ പ്രത്യേകതയാണ്. ആപ്പിള്‍, പേരയ്ക്ക, പ്ലം ഉള്‍പ്പെടെയുള്ളവ ഇവിടെ കൃഷി ചെയ്യുകയും പുറത്തേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു.

PC: Unknown

എങ്ങനെ പോകാം

എങ്ങനെ പോകാം

നൈനിറ്റാളില്‍ നിന്നും ജിയോളിക്കോട്ടിലേക്ക് 17 കിലോമീറ്റര്‍ ദൂരമാണുള്ളത്. നൈനിറ്റാളില്‍ നിന്നും വാടകയ്‌ക്കെടുക്കുന്ന ടാക്‌സികളുമായി ഇവിടം സന്ദര്‍ശിക്കുന്നതായിരിക്കും ഉത്തമം. നൈനിറ്റാളില്‍ നിന്നും 34 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കത്ത്‌ഗോഡാം റെയില്‍വേ സ്‌റ്റേഷനാണ് സമീപത്തുള്ളത്. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് ട്രയിനുകള്‍ ലഭ്യമാണ്.

കോട്ടേജ്

കോട്ടേജ്

ജിയോലികോട്ടയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇവിടുത്തെ കോട്ടേജുകള്‍. ദി കോട്ടേജ് എന്നറിയപ്പെടുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. പ്രകൃതിയോട് ചേര്‍ന്നുള്ള താമസവും അനുഭവങ്ങളുമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. പ്രകൃതിയെ അറിയാന്‍ വേണ്ടിയാണ് ഇവിടെ കൂടുതലും ആളുകള്‍ എത്തുന്നത്.

PC: Unknown

ചെലവ് കുറവ്, സന്തോഷം ഡബിള്‍

ചെലവ് കുറവ്, സന്തോഷം ഡബിള്‍

ഇന്ത്യയിലെ ഇത്തരത്തിലുള്ള മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് തീരെ ചിലവു കുറഞ്ഞ ജീവിതനിലവാരമാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ അധികം പൈസ ഇല്ലെങ്കിലും ഇവിടെ അടിച്ചുപൊളിക്കാന്‍ സാധിക്കുന്നതിനാല്‍ ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്.

PC: Unknown

സാഹസികര്‍ക്ക്‌ സ്വാഗതം

സാഹസികര്‍ക്ക്‌ സ്വാഗതം

സാധാരണ സഞ്ചാരികള്‍ അല്ല ഇവിടെ എത്തുന്നവരില്‍ അധികവും. നൈനിറ്റാളിന്റെയും ഉത്തരാഖണ്ഡിന്റെയും അത്ഭുതങ്ങള്‍ കണ്ടെത്താന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന സാഹസികരാണ് ഇവിടെ എത്തുന്ന സഞ്ചാരികളില്‍ അധികവും.

PC: Unknown

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...