Search
  • Follow NativePlanet
Share
» »യാത്ര ചോദിച്ചു പോകുന്ന മണക്കാട്ട് ദേവി

യാത്ര ചോദിച്ചു പോകുന്ന മണക്കാട്ട് ദേവി

കേരളത്തിലെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് ആലപ്പുഴ ഹരിപ്പാടിനു സമീപം സ്ഥിതി ചെയ്യുന്ന മണക്കാട്ട് ദേവി ക്ഷേത്രം.

By Elizabath Joseph

ഐതിഹ്യങ്ങളും കഥകളും ഒത്തിരി അധികം ഇല്ലെങ്കിലും കേരളത്തിലെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് ആലപ്പുഴ ഹരിപ്പാടിനു സമീപം സ്ഥിതി ചെയ്യുന്ന മണക്കാട്ട് ദേവി ക്ഷേത്രം. ക്ഷേത്രത്തിന്റെ ചരിത്രത്തിന് ദ്വാപരയുഗത്തോളം പഴക്കമുണെങ്കിലും കഥകള്‍ തുടങ്ങുന്നത് കുറച്ചു നൂറ്റാണ്ടുകള്‍ക്കു മുന്‍പാണ്. കൊയ്ത്തിനു വന്ന സ്ത്രീ കണ്ടെത്തിയ ദേവി വിഗ്രഹമാണ് ഇവിടെയുള്ളത്. മണക്കാട്ട് ദേവി ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...

എവിടെയാണിത്?

എവിടെയാണിത്?

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി ഹരിപ്പാടിന് അടുത്തുള്ള പള്ളിപ്പാട് ഗ്രാമത്തിലാണ് മണക്കാട്ട് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തെക്കുംമുറി കര എന്നതാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ യഥാര്‍ഥ പേര്.

PC:Kannanpallippad

ദ്വാപരയുഗത്തിലെ ഐതിഹ്യം

ദ്വാപരയുഗത്തിലെ ഐതിഹ്യം

മണക്കാട്ട ദേവി ക്ഷേത്രത്തിന്റെ ചരിത്രം ദ്വാപരയുഗത്തോളം പഴക്കമുള്ളതാണ്. അക്കാലത്ത് ഇവിടെയുണ്ടായിരുന്ന ക്ഷേത്രം ഖാന്ധവദഹനത്തില്‍ നശിക്കുകയും അവിടുത്തെ വിഗ്രഹം ഭൂമിയില്‍ മറയുകയും ചെയ്തുവത്രെ. പിന്നീട് കാലങ്ങളോളം ഈ ക്ഷേത്രത്തെക്കുറിച്ച് വിവരങ്ങള്‍ ഇല്ലായിരുന്നു. പതിയെ ഇവിടം വിസ്മൃതിയാലവുകയും ചെയ്തു. കാലം പോയപ്പോള്‍ ഇവിടം കാടുമൂടുകയും ആളുകള്‍ ഈ ചരിത്രം മറക്കുകയും ചെയ്തു.

PC:Kannanpallippad

കൊയ്ത്തിനു വന്ന് സ്ത്രീയും വിഗ്രഹവും

കൊയ്ത്തിനു വന്ന് സ്ത്രീയും വിഗ്രഹവും

വലിയമണക്കാട്ട് കാവ് എന്നു പേരായ ക്ഷേതത്തിനു സമീപത്താണ് വിഗ്രഹം മറഞ്ഞിരുന്നത്. ഒരിക്കല്‍ ഇവിടെ കൊയ്ത്തിനു വന്ന സ്ത്രീ സമീപത്തുള്ള കല്ലില്‍ തന്റെ അരിവാളിന്റെ മൂര്‍ച്ച കൂട്ടി. പെട്ടന്ന് അതില്‍ നിന്നും രക്തം വന്നുവത്രെ. ഭയന്ന അവര്‍ വലയിന്റെ അധികാരിയായ പെരുമ്പാറ ഇല്ലത്തെ ബ്രാഹ്മമനെ വിവരം അറിയിക്കുകയും അദ്ദേഹം ദേവി ചൈതന്യം തിരിച്ചറിഞ്ഞ് ആ കല്ല് തന്റെ ഭവനത്തിലേക്ക് മാറ്റുകയും ചെയ്തു.

PC:Kannanpallippad

മണക്കാട്ട് ദേവി ക്ഷേത്രം

മണക്കാട്ട് ദേവി ക്ഷേത്രം

തറവാട്ടില്‍ ആരാധിക്കാനായി പരദേവത ഇല്ലാതിരുന്ന കുറച്ച് കരക്കാര്‍ ചേര്‍ന്ന് ഒരിക്കല്‍ പെരുമ്പറ ഇല്ലത്തെ നമ്പൂതിരരെ അറിയിച്ചപ്പോള്‍ ദേവിചൈതന്യം ഉണ്ടായ മണക്കാട്ടു കാവ് വെട്ടിത്തളിച്ച് ഭഗവതിയെ ആരാധിക്കാന്‍ അദ്ദേഹം അവര്‍ക്ക് നിര്‍ദ്ദേശം നല്കി. അങ്ങനെ ഇവിടെ വന്ന ക്ഷേത്രമാണത്രെ മണക്കാട്ട് ദേവി ക്ഷേത്രം.

PC:Kannanpallippad

പഞ്ചവര്‍ഗ്ഗത്തറയിലെ ശ്രീ കോവില്‍

പഞ്ചവര്‍ഗ്ഗത്തറയിലെ ശ്രീ കോവില്‍

നിര്‍മ്മാണത്തില്‍ ധാരാളം വ്യത്യസ്തതകള്‍ പുലര്‍ത്തുന്ന ഒരു ക്ഷേത്രമാണ് മണക്കാട്ട ക്ഷേത്രം. ക്ഷേത്രത്തിന്റെ ശ്രീകോവിലും ചുറ്റമ്പലവും പഞ്ചവര്‍ഗ്ഗത്തറയില്‍ തടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പല ആചാരങ്ങള്‍ കൂടിച്ചേര്‍ന്നിരിക്കുന്ന ആചാരമാണ് ഇവിടുത്തേത്.
ഭുവനേശ്വരിയുടെ പൂജാവിധികളുമായിപരാശക്തിയുടെ വിവിധ ഭാവങ്ങള്‍ സമന്വയിപ്പിക്കുന്ന ആചാരമാണ് അതിന്റെ പ്രത്യേകത.

PC:Kannanpallippad

പറയെടുപ്പ്

പറയെടുപ്പ്

ക്ഷേത്രത്തിലെ ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭഗവതിപ്പറ അഥവാ പറയെടുപ്പ്. മകര മാസ്തതിലെ ഭരണിദിവസത്തില്‍ അടുത്തുള്ള അരിയാക്കുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്ത്രതില്‍ എത്തി കൈനീട്ടിപ്പറ സ്വീകരിക്കുന്നതോടെയാണ് പറയെടുപ്പിന് തുടക്കമാവുന്നത്.

PC:Kannanpallippad

പറയ്ക്കഴുന്നള്ളത്ത്

പറയ്ക്കഴുന്നള്ളത്ത്

ശിവരാത്രി ദിവസം നടക്കുന്ന ദേവിയുടെ എഴുന്നള്ളത്താണ് പറയ്ക്കഴുന്നള്ളത്ത് എന്ന പേരില്‍ അറിയപ്പെടുന്നത്. ശിവരാത്രി ദിവസം മാത്രമല്ല, പ്രത്യേകമായി നിശ്ചയിക്കുന്ന ദിവസങ്ങളില്‍ സമീപ പ്രദേശങ്ങളില്‍ ദേവിയുടെ എഴുന്നള്ളത്ത് നടക്കാറുണ്ട്. സ്വര്‍ണ്ണമുഖപ്പറ്റ്, 18 ആറന്‍മുള കണ്ണാടി, പട്ടുടയാടകള്‍ തുടങ്ങിയവ ചേര്‍ത്തൊരുക്കി ഭഗവതിയുടെ കര്‍മ്മബിംബം എഴുന്നള്ളിച്ചാണ് ഇത് നടത്തുക. ദേവിയെ ഓരോ ഭവനങ്ങളിലായി കരക്കാര്‍ സ്വീകരിക്കും.

PC:Kannanpallippad

താലപ്പൊലി വഴിപാട്

താലപ്പൊലി വഴിപാട്

പറയെടുപ്പിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് താലപ്പൊലി. പ്രത്യേകമായി നേരുന്ന ഈ വഴിപാടില്‍ ബാലികമാര്‍ ദേവിയെ താലപ്പൊലി അകമ്പടിയോടെ ഭവനങ്ങളിലേക്ക് സ്വീകരിക്കുകയാണ് ചെയ്യുന്നത്.

PC:Kannanpallippad

യാത്രയയപ്പ് ചടങ്ങ്

യാത്രയയപ്പ് ചടങ്ങ്

മണക്കാട്ട് ദേവിയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണ് യാത്രയയപ്പ് ചടങ്ങ്. എഴുന്നള്ളിപ്പിന്റെ രണ്ടാം ദിവസം തിരികെ ക്ഷേത്രത്തിലേക്ക് കയറാന്‍ നില്‍ക്കുന്ന ദേവി തനിക്ക് ചുറ്റും കൂടി നില്‍ക്കുന്ന ആളുകളോട് യാത്ര ചോദിച്ച പോകുന്ന ചടങ്ങാണിത്. യാത്രയയപ്പ് എന്നാണ് ഇത് അറിയപ്പെടുന്നത്.
ഹരിപ്പാട് നിന്നും 4.7 കിലോമീറ്ററും കായംകുളത്തു നിന്നും 12 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

PC:Kannanpallippad

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി ഹരിപ്പാടിന് അടുത്തുള്ള പള്ളിപ്പാട് ഗ്രാമത്തിലാണ് മണക്കാട്ട് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നങ്ങ്യാര്‍ക്കുളങ്ങര-മാവേലിക്കര റോഡില്‍ മുട്ടം എന്ന സ്ഥലത്തു നിന്നും അരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്താം.

Read more about: temple temples in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X