» »സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമായ സ്ഥലങ്ങള്‍

സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമായ സ്ഥലങ്ങള്‍

Written By: Elizabath

സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമായ കുറേ സ്ഥലങ്ങള്‍... ആശ്ചര്യങ്ങളും അത്ഭുതങ്ങളും ആവോളം ഒളിപ്പിച്ചിരിക്കുന്ന നമ്മുടെ രാജ്യത്ത് ഇത്രയും മനോഹരങ്ങളായ സ്ഥലങ്ങള്‍ ഉണ്ട് എന്നു വിശ്വാസം വരുന്നില്ലേ... കാടുകളും മലകളും അരുവികളും നിറഞ്ഞ ഇവിടെ സ്വര്‍ഗ്ഗത്തോളം സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം...

ഇന്ത്യയിലെ ശ്രേഷ്ഠഗ്രാമങ്ങള്‍ സന്ദര്‍ശിക്കാം

 ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍

സാഹസികത ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയും ഒരിക്കലെങ്കിലും പോകുവാന്‍ ആഗ്രഹിക്കുന്ന സ്ഥലമാണ് ആന്‍ഡമാന്‍. പ്രകൃതിയുടെ വിസ്മയങ്ങള്‍ ഇത്ര മനോഹരമായി ഒളിപ്പിച്ചു വച്ചിരിക്കുന്ന മറ്റു സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്ത് ഇല്ല എന്നു തന്നെ പറയാം.

PC: Mahima Bhargava

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

https://malayalam.nativeplanet.com/travel-guide/a-complete-guide-to-andaman-and-nicobar-islands-002297.htmlആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള സമയമാണ്.

എളുപ്പവഴിയില്‍ ആന്‍ഡമാനിലെത്താന്‍...!

PC: Ankur P

വാലി ഓഫ് ഫ്‌ളവേഴ്‌സ്-ഉത്തരാഖണ്ഡ്

വാലി ഓഫ് ഫ്‌ളവേഴ്‌സ്-ഉത്തരാഖണ്ഡ്

ഒരിക്കലും സൗന്ദര്യത്തിനും ഭംഗിക്കും ഉടവ് തട്ടാത്ത സ്ഥലം. ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വരയെക്കുറിച്ച പറയാന്‍ ഇതിലും നല്ലൊരു വിശേഷണം യോജിക്കില്ല. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പൂക്കളുടെ സൗന്ദര്യം ആരെയും ആകര്‍ഷിക്കും എന്നതില്‍ സംശയമില്ല

PC: Araghu

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

പൂക്കളുടെ താഴ്‌വര സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയമാണ്.

പൂക്കളുടെ താഴ്വരകളിലൂടെ ഒരു മധുവി‌ധു യാത്ര

PC: Naveensylvan

ആലപ്പുഴ

ആലപ്പുഴ

ദൈവത്തിന്റെ സ്വന്തം നാട്ടിലെ, കിഴക്കിന്റെ വേനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സ്വര്‍ഗ്ഗത്തോളം ഭംഗിയുള്ള ഒരിടമാണ്. അവധി ദിനങ്ങള്‍ ചെലവഴിക്കാന്‍ വിദേശത്തു നിന്നുപോലും ആളുകള്‍ എത്തുന്ന ഇവിടം കായലിലെ കെട്ടുവഞ്ചി യാത്രയ്ക്കും സ്വാദിഷ്ഠമായ ഭക്ഷണത്തിനും കണ്ണുകളെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ക്കുമാണ് പേരുകേട്ടിരിക്കുന്നത്.

PC: abhisheka kumar

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലമാണ് ആലപ്പുഴ.

PC: Christian Haugen

നുബ്ര വാലി, ലഡാക്ക്

നുബ്ര വാലി, ലഡാക്ക്

മൂണ്‍ലാന്‍ഡ് എന്നറിയപ്പെടുന്ന നുബ്ര വാലി അത്ഭുതങ്ങളും അതിശയങ്ങളും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഒരു കൊച്ചു സ്വര്‍ഗ്ഗമാണ്. അപൂര്‍വ്വ ഇനത്തില്‍പെട്ട സസ്യങ്ങളും പക്ഷികളും മറ്റു ജീവജാലങ്ങളും അധിവസിക്കുന്ന ഇവിടം കാടുകള്‍ക്കും മഞ്ഞുവീഴ്ചയ്ക്കും ഏറെ പ്രശസ്തമാണ്.

PC: Rajat Tyagi

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

നുബ്ര വാലി സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള സമയമാണ്.

PC:Didhity

സുകോ വാലി, നാഗാലാന്‍ഡ്

സുകോ വാലി, നാഗാലാന്‍ഡ്

സമുദ്രനിരപ്പില്‍ നിന്നും 2452 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സുകോ വാലി അപൂര്‍വ്വമായി കാണപ്പെടുന്ന പൂക്കള്‍ക്ക് പ്രസിദ്ധമാണ്. പച്ചപ്പരവതാനി വിരിച്ചതുപോലെ അതിമനോഹരമായ ഇവിടം ഒരു മുത്തശ്ശിക്കഥ പോലെ സുന്ദരമായ സ്ഥലമാണ്. പ്രകൃതി ഭംഗിയും സാഹസികതയും ഒക്കെ തേടുന്ന ഒരാളാണ് നിങ്ങള്‍ എങ്കില്‍ പറ്റിയ സ്ഥലമാണിതെന്ന് സംശയമില്ല.

PC:GuruBidya

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

PC: Rohit Naniwadekar

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...