» »ശവകുടീരങ്ങള്‍ വിസ്മയം തീര്‍ക്കുന്ന പൂന്തോട്ടം...

ശവകുടീരങ്ങള്‍ വിസ്മയം തീര്‍ക്കുന്ന പൂന്തോട്ടം...

Written By: Elizabath

മഹത്തായ സംസ്‌കാരവും പൗരാണികതയും മുഖമുദ്രയാക്കിയ ഇന്ത്യയില്‍ എല്ലാ നിര്‍മ്മിതികളും അല്പം വിസ്മയം കലര്‍ന്നതാണെന്ന് പറയാതെ വയ്യ. അത്തരത്തില്‍ ഒന്നാണ് കഴിഞ്ഞ കാലത്തിന്റെ അടയാളങ്ങളും പേരി ന്യൂഡെല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ലോധി ഗാര്‍ഡന്‍. പോരില്‍ പൂന്തോട്ടമാണ് ഉള്ളതെങ്കിലും ഇവിടെ നിറയെ ശവകുടീരങ്ങളാണ്. അതു തന്നെയാണ് ലോധി ഗാര്‍ഡന്റെ പ്രത്യേകതയും. 90 ഏക്കര്‍ സ്ഥലത്ത് ചരിത്രപ്രാധാന്യത്തോടെ പരന്നു കിടക്കുന്ന പൂന്തോട്ടത്തിന്റെ വിശേഷങ്ങളിലേക്ക്

നഗരമധ്യത്തിലെ ഉദ്യാനം

നഗരമധ്യത്തിലെ ഉദ്യാനം

രാജ്യതലസ്ഥാനമായ ഡെല്‍ഹിയിയില്‍ ഏകദേശം 90 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ലോധി ഗാര്‍ഡന്‍ ഒരു കാലഘട്ടത്തില്‍ ഇവിടെഭരിച്ചിരുന്ന ചക്രവര്‍ത്തിമാരുടെ ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. അതിനേക്കാളുപരിയായി ഇവിടം ഒരു ചരിത്രകേന്ദ്രം കൂടിയാണ്. ഡെല്‍ഹിയും സമീപ പ്രദേശങ്ങളും ഭരിച്ചിരിരുന്ന വിവിധ രാജവംശങ്ങളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പല കാര്യങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും. ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് ലോധി ഗാര്‍ഡനുള്ളത്.

PC:Anita Mishra

പൂന്തോട്ടത്തിലെ ശവകൂടീരങ്ങള്‍

പൂന്തോട്ടത്തിലെ ശവകൂടീരങ്ങള്‍

പഴയ ഡെല്‍ഹിയിലെ അവസാന രാജലംശങ്ങലില്‍പെട്ട സയ്യിദ്, ലോധി വംശങ്ങളുടെ കാലത്താണ് നഗരമധ്യത്തില്‍ ഈ പൂന്തോട്ടം സ്ഥാപിക്കുന്നത്. അക്കാലത്തെ ഭരണാധികാരികളുടെ ശവകുടീരങ്ങളാണ് ഇവിടെ സ്ഥിതി ചെയ്യുന്നതെങ്കിലും ഇനിയും തിരിച്ചറിയപ്പെടാത്ത കുറച്ച് ശവകുടീര നിര്‍മ്മിതികളും ഇവിടെ കാണാന്‍ സാധിക്കും.

PC:Abhishek.rai777

സിക്കന്ദര്‍ ലോധിയുടെ ശവകുടിരം

സിക്കന്ദര്‍ ലോധിയുടെ ശവകുടിരം

ലോധി രാജവംശത്തിലെ പ്രമുഖനായ ഭരണാധികാരിയായിരുന്ന സിക്കന്ദര്‍ ലോധിയുടെ ശവകൂടീരമാണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ഒന്ന്. ഡെല്‍ഹി സുല്‍ത്താനായിരുന്ന സിക്കന്ദര്‍ ലോദിയുടെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനായ ഇബ്രാഹിം ലോദിയാണ് ഇത് നിര്‍മ്മിച്ചത്.

PC:AKS.9955

ആദ്യത്തെ ഉദ്യാന ശവകുടീരം

ആദ്യത്തെ ഉദ്യാന ശവകുടീരം

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തന്നെ ആദ്യത്തെ ഉദ്യാന ശവകുടീരമെന്ന വിശേഷണമുള്ള ഒന്നാണ് ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയില്‍ നിര്‍മ്മിക്കപ്പെട്ട സിക്കന്ദര്‍ ലോധിയുടെ ശവകുടിരം. അഷ്ടഭുജാകൃതിയില്‍ സ്ഥിതി ചെയ്യുന്ന ഈ കുടീരം അതിമനോഹരമായ ഒരു വാസ്തു നിര്‍മ്മിതിയാമെന്ന് പറയാതെ വയ്യ. ചിത്രപ്പണികള്‍ നിറഞ്ഞ തൂണുകളും ചുവരുകളും ഇവിടെ കാണാന്‍ സാധിക്കും. മുഗള്‍ വാസ്തുവിദ്യയിലാണ് ഇതിന്റെ ചുവരുകള്‍ തീര്‍ത്തിരിക്കുന്നത്.

PC:Daderot

രണ്ടുരത്തിലുള്ള ശവകുടീരങ്ങള്‍

രണ്ടുരത്തിലുള്ള ശവകുടീരങ്ങള്‍

ലോധി ഗാര്‍ഡനില്‍ രണ്ടു തരത്തിലുള്ള ശവകുടീരങ്ങളാണ് കാണുവാന്‍ സാധിക്കുക. സമചതുരാകൃതിയിലും അഷ്ടഭുജാകൃതിയിലുമുള്ള ശവകുടീരങ്ങളാണിവ. സിക്കന്ദര്‍ ലോധിയുടെയും മുഹമ്മദ് ഷാ സയ്യിദിന്റെയും ശവകൂടീരങ്ങളാണ് അഷ്ടഭുജാകൃതിയിലുള്ളത്. ബാക്കിയുള്ള ശവകുടീരങ്ങള്‍ മിക്കവയും സമചതുരാകൃതിയിലാണ് കാണപ്പെടുന്നത്.

PC:Vssun

പുരാതന ശവകൂടീരം

പുരാതന ശവകൂടീരം

മുഹമ്മദ് ഷാ സയ്യിദിന്റെ ശവകുടീരമാണ് ലോധി ഗാര്‍ഡനിലെ ഏറ്റവും പഴയ ശവകുടീരമായി കണക്കാക്കുന്നത്. 1444 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ശവകുടീരം അഷ്ടഭുജാകൃതിയിലാണ് ഉള്ളത്. കൂടാതെ ഇതിന്റെ പ്രധാന മകുടങ്ങള്‍ക്കു പുറമേ എട്ട് വശങ്ങളിലും എട്ട് മകുടങ്ങള്‍ കാണാന്‍ സാധിക്കും.

PC:Vssun

കണ്ണാടി മകുടം

കണ്ണാടി മകുടം

നീല നിറത്തില്‍ തിളങ്ങുന്ന ഓട് പതിച്ചിരുന്ന സമചതുരാകൃതിയിലുള്ള ശവകുടീരമാണ് കണ്ണാടി മകുടം എന്നറിയപ്പെടുന്നത്. ഇതിന്റെ യഥാര്‍ഥ നാമം ശീഷ് ഗുംബദ് എന്നാണ്. ഇതില്‍ പതിച്ചിരുന്ന ഓടിന്റെ തിളക്കത്തില്‍ നിന്നാണ് കണ്ണാടി മകുടം എന്ന പേര് ഇതിനു ലഭിക്കുന്നത്. എന്നാല്‍ ഇന്ന് ഓടിന്റെ അടയാളങ്ങളൊന്നും ഇതില്‍ കാണാനില്ല. ഈ ശവകൂടീരത്തില്‍ ആരെയൊക്കെയാണ് അടക്കം ചെയ്തിരിക്കുന്നത് എന്ന കാര്യത്തില്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

PC:Vssun

ബഡാ ഗുംബദ്

ബഡാ ഗുംബദ്

ഒരു ശവകൂടിരവും പള്ളിയും ചേര്‍ന്നു നിര്‍മ്മിച്ച ബഡാ ഗുംബദ് ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്. മറ്റു ശവകുടീരങ്ങളുടെ കാര്യത്തിലെന്നപോലെ ഇവിടെയും ആരെയൊക്കെ അടക്കം ചെയ്തിട്ടുണ്ട് എന്നത് വ്യക്തമല്ല. ലോധി രാജവംശത്തിലെ പ്രദാന വ്യക്തിയെ ആണ് ഇവിടെ അടക്കം ചെയ്തതെന്ന് കരുതപ്പെടുമ്പോഴും ഇവിടെ കല്ലറ കാണാനില്ല എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.

PC:Daderot

ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ശവകുടീരം

ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ശവകുടീരം

ബ്രിട്ടീഷ് ഭരണകാലത്താണ് ഇവിടെ ഉദ്യാനം സ്ഥാപിക്കാന്‍ തീരുമാനമാകുന്നത്. രാജവംശങ്ങളുടെ പതനത്തിനു ശേഷം ഈ സ്ഥലത്തിനു ചുറ്റുമായി രണ്ടു ഗ്രാമങ്ങള്‍ വളര്‍ന്നു വന്നിരുന്നുവത്രെ. എന്നാല്‍ ഉദ്യാനം നിര്‍മ്മിക്കേണ്ടതിന്റെ ഭാഗമായി അവരെ അവിടെ നിന്നും മാറ്റി പാര്‍പ്പിക്കുകയായിരുന്നു. ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായിരുന്ന മാര്‍ക്വസ് വില്ലിങ്ടണിന്റെ ഭാര്യ മേരി വില്ലിങ്ടണാണ് ഉദ്യാനം രൂപകല്പന ചെയ്തത്.

PC:Adrianne Wadewitz

ലേഡി വില്ലിങ്ടണ്‍ പാര്‍ക്ക്

ലേഡി വില്ലിങ്ടണ്‍ പാര്‍ക്ക്

ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായിരുന്ന മാര്‍ക്വസ് വില്ലിങ്ടണിന്റെ ഭാര്യ മേരി വില്ലിങ്ടണാണ് ഉദ്യാനം രൂപകല്പന ചെയ്തത്. അതിനാല്‍ ഉദ്യാനം ഉദ്ഘാടനം ചെയ്തപ്പോള്‍ ലേഡി വില്ലിങ്ടണ്‍ പാര്‍ക്ക് എന്നായിരുന്നുവത്രെ ഇതിന്റെ പേര്. പിന്നീട് സ്വാതന്ത്ര്യത്തിനു ശേഷമാണ് ലോധി ഗാര്‍ഡന്‍ എന്ന പേരു ലഭിക്കുന്നത്.

PC:Vssun

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഡെല്‍ഹിയില്‍ നിന്നും ഏകദേശം 26 കിലോമീറ്റര്‍ അകലെയാണ് ലോധി ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്.

റെഡ് ഫോര്‍ട്ട്

റെഡ് ഫോര്‍ട്ട്

ഡെല്‍ഹിയിലെത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങളിലൊന്നാണ് റെഡ് ഫോര്‍ട്ട്. യുനസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയ ഈ കോട്ട രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ളതാണ്. ഒരു കാലത്ത് മുഗള്‍ രാജവംശത്തിന്റെ തവസ്ഥാനമായിരുന്നു ഈ കോട്ട.
1857ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന ബഹദൂര്‍ ഷാ സഫറില്‍ നിന്നും ബ്രിട്ടീഷുകാര്‍ ചുവപ്പുകോട്ട പിടിച്ചടക്കുകയായിരുന്നു.

PC: Graniers

ലോട്ടസ് ടെമ്പിള്‍

ലോട്ടസ് ടെമ്പിള്‍

ഡല്‍ഹിയുടെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ലോട്ടസ് ടെമ്പില്‍. ബഹാപൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ലോട്ടസ് ടെമ്പിള്‍ ഒരു ബഹായ് ആരാധനാലയമാണ്. എല്ലാവര്‍ക്കും പ്രവേശനമനുവദിച്ചിരിക്കുന്ന ഇവിടം 1986 ലാണ് നിര്‍മ്മിക്കുന്നത്.

താമരപ്പൂവിന്റെ ആകൃതിയിലുള്ള ക്ഷേത്രത്തിന്റെ ഒന്‍പതുഭാഗങ്ങള്‍ മാര്‍ബിളില്‍ തയ്യാറാക്കിയതാണ്. 27 ദലങ്ങളുണ്ടിതിന്. ഫരിബോസ് സഹ്ബയെന്ന ഇറാന്‍കാരനാണ് ഇതിന്റെ ശില്‍പി. ക്ഷേത്രത്തിന്റെ നടുത്തളത്തില്‍ ഏതാണ്ട് 2500 ആളുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.

PC: imeflicks

അക്ഷര്‍ധാം ക്ഷേത്രം

അക്ഷര്‍ധാം ക്ഷേത്രം

2005 നവംബറില്‍ ആരംഭിച്ച അക്ഷര്‍ധാം ക്ഷേത്രം ഡെല്‍ഹിയിലെ മറ്റൊരു പ്രധാന സ്ഥലമാണ്.
ഇന്ത്യയുടെ സംസ്‌കാരവും വാസ്തുവിദ്യയും ആത്മീയയും എല്ലാം ഒന്നുപോലെ മേളിയ്ക്കുന്ന ആരാധനാലയമാണിത്. ഭഗവാന്‍ സ്വാമിനാരായണന്റെ പരമ്പരയിലെ പ്രമുഖനായ യോഗിജി മഹാരാജിന്റെ താല്‍പര്യപ്രകാരമാണ് ഈ ക്ഷേത്രം പണിതത്.

PC: Kapil.xerox

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...