
ക്ഷേത്രങ്ങള്‍ എന്നും അത്ഭുതപ്പെടുത്തുന്ന ഇടങ്ങളാണ്. നിര്‍മ്മാണവും വാസ്തുവിദ്യയും ആചാരങ്ങളും എല്ലാം ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. അത്തരത്തില്‍ ഒട്ടേറെ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്ന ഒരു സംസ്ഥാനമാണ് ഛത്തീസ്ഗഡ്. പൗരാണികതയുടെ ഭംഗിയും ചരിത്രത്തിന്റെ ആവേശവും ഉള്‍ക്കൊള്ളുന്ന ഈ നഗരം അതുകൊണ്ടുതന്നെ എന്നും സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ പോന്നതാണ്.
റായ്പ്പൂരില്‍ സ്ഥിതി ചെയ്യുന്ന അരാങ് എന്ന ഇടം സഞ്ചാരികള്‍ക്കും ചരിത്ര പ്രേമികള്‍ക്കും ഏറെ ഇഷ്ടപ്പെട്ട സ്ഥലമാണ്. ഒട്ടേറെ ജൈനക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇവിടം മതപരമായും ചരിത്രപരമായും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

അരാങ് ജൈനക്ഷേത്രം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം
സാദാരണ ചൂടും തണുപ്പും സമ്മിശ്രമായി അനുഭവപ്പെടുന്ന സ്ഥലമാണ് റായ്പൂര്‍. എന്നാല്‍ ചൂടുകാലങ്ങളില്‍ ഇവിടെ സഹിക്കാനാവാത്ത ചൂടായിരിക്കും ഉണ്ടാവുക. അതുകൊണ്ട് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് അവസാനം വരെയുള്ള സമയത്ത് ഇവിടം സന്ദര്‍ശിക്കുന്നതായിരിക്കും ഏറ്റവും യോജിച്ചത്. എന്നാല്‍ ചരിത്രകാരന്‍മാര്‍ക്കും വിശ്വാസികള്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാം.
PC- Ms Sarah Welch

അല്പം അരാങ്ങ് ചരിത്രം
മൂന്നു ക്ഷേത്രങ്ങള്‍ കൂടിയ സമുച്ചയമാണ് അരാങ് ജെനക്ഷേത്രങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.ഒന്‍പതാം നൂറ്റാണ്ടില്‍ ഹൈഹൈവന്‍ഷി രാജവംശമാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. മാത്രമല്ല 11-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കുറച്ചു സ്മാരകങ്ങള്‍ കൂടി ഇവിടെ കാണാം.
പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലുകള്‍ അനുസരിച്ച് ഒന്‍പതാം നൂറ്റാണ്ടില്‍ ഇവിടം ഹിന്ദു മതത്തിന്റെയും ജൈനമതത്തിന്റെയും പ്രധാന ആരാധനാ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. അതിനാല്‍ ഇവിടുത്തെ ക്ഷേത്രങ്ങള്‍ ഹിന്ദു രാജാക്കന്‍മാര്‍ ബുദ്ധ സന്യാസികളുടെ സഹായത്തോടുകൂടിയാണ് നിര്‍മ്മിച്ചിരുന്നതത്രെ.
ഇന്ന് ഛത്തീസ്ഗഡിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്അരാങ്ങ്
PC- Ms Sarah Welch

അരാങിലെ പ്രധാനപ്പെട്ട സ്മാരകങ്ങള്‍
ഭാന്ദ് ദേവല്‍ ക്ഷേത്രം, ഭാഗ് ദേവാല്‍ ക്ഷേത്രം,മഹാമായ ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ഹൈന്ദവ ക്ഷേത്രങ്ങള്‍. ഇതുകൂടാതെ മൂന്നു ജൈന ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ധന്തേശ്വരി ക്ഷേത്രം, ചാന്ദി മഹേശ്വരി ക്ഷേത്രം, പഞ്ചമുഖി മഹാദേവ് ക്ഷേത്രം,പഞ്ചമുഖി ഹനുമാന്‍ ക്ഷേത്രം എന്നിവയാണവ. വ്യത്യസ്ത മതത്തിലെ ക്ഷേത്രങ്ങള്‍ ഒരേ സ്ഥലത്ത് സ്ഥിതിത ചെയ്യുന്നതിനാല്‍ ഇവിടെ മറ്റൊരിടത്തും കാണാത്ത രീതിയിലുള്ള ഒരു മതസൗഹാര്‍ദ്ദം മധ്യ കാലഘട്ടത്തില്‍ ഇവിടെ രൂപപ്പെട്ടിരുന്നു. മാത്രമല്ല, ഇവിടുത്തെ ക്ഷേത്രങ്ങളില്‍ രണ്ടു മതങ്ങളുടെയും വാസ്തുവിദ്യകള്‍ സമന്വയിപ്പിച്ചിരിക്കുന്നതും കാണാം.
PC- Ms Sarah Welch

ജൈന ക്ഷേത്രങ്ങള്‍
ഭാന്ദ് ദേവാല്‍ ക്ഷേത്രം-അഞ്ച് നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ ചുവരുകളില്‍ ധാരാളം ചിത്രപ്പണികള്‍ കാണുവാന്‍ സാധിക്കും. വാസ്തുവിദ്യയുടെ ഉദാത്ത മാതൃക എന്നു വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഒരു നിര്‍മ്മിതിയാമിത്. വ്യത്യസ്തങ്ങളായ കൊത്തുപണികളും ഡിസൈനുകളും ഈ ചുവരുകളില്‍ കാണാം.
ഭാഗ് ദേവാല്‍ ക്ഷേത്രത്തിന് ഖജുരാവോയിലെ ക്ഷേത്രങ്ങളോടാമ് കൂടുതല്‍ സാദൃശ്യം.
മഹാമായ ക്ഷേത്രത്തില്‍ മൂന്നു തീര്‍ഥങ്കരന്‍മാരുടെ വലിയ രൂപങ്ങള്‍ കാണാം. ഇന്ന് ഇവയെല്ലാം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടം കീഴിലാണ്.
PC- Ms Sarah Welch

എത്തിച്ചേരാന്‍
റായ്പൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. റായ്പ്പൂരാണ് സമീപത്തുള്ള എയര്‍പോര്‍ട്. ട്രെയിനിനാണ് വരുന്നതെങ്കില്‍ റായ്പൂരാണ് റെയില്‍വേ സ്റ്റേഷന്‍ ഉള്ളത്.