» »അതിശയകഥകളറിയാന്‍ പോകാം വിജയഗര്‍ കോട്ടയിലേക്ക്!!

അതിശയകഥകളറിയാന്‍ പോകാം വിജയഗര്‍ കോട്ടയിലേക്ക്!!

Written By: Elizabath Joseph

ഒരിക്കലും വറ്റാത്ത നാലു വലിയ കുളങ്ങള്‍, കല്ലുകളില്‍ കാണപ്പെടുന്ന വിലമതിക്കാനാവാത്ത ശിലാ ലിഖിതങ്ങള്‍...പകുതിയോളം ഭാഗം നിറഞ്ഞു മൂടിയിരിക്കുന്ന കുത്തനെയുള്ള പാറക്കൂട്ടങ്ങള്‍.. കേട്ടിട്ട് പത്മാവതിയോ ബാഹുബലിയോ പോലുള്ള സിനിമകളുടെ സൈറ്റ് ആണെന്ന് കരുതിയാലും തെറ്റില്ല. കാരണം അത്രയധികം അതിശയങ്ങള്‍ നിറഞ്ഞ ഒന്നാണ് വിജയഗര്‍ കോട്ട...!!

എവിടെയാണിത്

എവിടെയാണിത്

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ഏറ്റവും അറ്റത്തുള്ള ഗ്രാമമായ മൗ കാലന്‍ ഗ്രാമത്തിലാണ് വിജയഗര്‍ കോട്ട സ്ഥിതി ചെയ്യുന്നത്. റോബര്‍ട്ഗഞ്ച്-ചര്‍ക് റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട പഴയ കാലത്തിന്റെ അവശിഷ്ടങ്ങള്‍ പേറി നില്‍ക്കുന്ന ഒരിടമാണ് എന്നു പറയുന്നതാവും കൂടുതല്‍ ശരി.

PC:Nandanupadhyay

ബാണാസുരന്‍ നിര്‍മ്മിച്ച കോട്ട

ബാണാസുരന്‍ നിര്‍മ്മിച്ച കോട്ട

കോട്ടയുടെ ചരിത്രത്തിലേക്ക് കടക്കുകയാണെങ്കില്‍ അത് എത്തി നില്‍ക്കുക മഹാഭാരതത്തിന്റെ സമയത്താവും. അക്കാലത്തെ പ്രശസ്ത രാജാക്കന്‍മാരിലൊരാളായ ബാണാസുരനാണ് കോട്ട ഇവിടെ ആദ്യമായി നിര്‍മ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീട് 1010 ല്‍ രജ്പുത് രാജാവായിരുന്ന മഹാരാജ വിജയ്പാലാണ് ഈ കോട്ടയുടെ പുനര്‍നിര്‍മ്മാണം നടത്തുന്നത്. പിന്നീട് കുറേക്കാലത്തോളം വിവിധ രാജവംശങ്ങള്‍ക്കിടയിലൂടെ കൈമറിഞ്ഞു പോയ കോട്ടയുടെ അവസാനത്തെ ഭരണാധികാരി ബെനാറസിലെ രാജാ ചൈത സിങ്ങ് ആയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ബ്രിട്ടീഷുകാര്‍ കോട്ട കീഴടക്കുകയായിരുന്നു.

PC:Nandanupadhyay

ഈ കോട്ട ഒരുപുകമറ മാത്രം

ഈ കോട്ട ഒരുപുകമറ മാത്രം

വിശ്വാസങ്ങളും നാടോടിക്കഥകളും അനുസരിച്ച് ഈ കോട്ട വെറും ഒരു പുകമറ മാത്രം ആണത്രെ. ഇതിന്റെ അടയിലായി ഇതിലും വലിയൊരു കോട്ട ഉണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അതിന്റെ രഹസ്യങ്ങളും അവിടേക്കുള്ള രഹസ്യ കവാടങ്ങളും മറ്റും കോട്ടയുമായി ഏറെ അടുത്ത് നില്‍ക്കുന്നവര്‍ക്ക് മാത്രമേ അറിയുകയുള്ളൂ. ഇവിടെ പലവിധ ഗവേഷണങ്ങള്‍ നടത്തിയെങ്കിലും അത് ഇന്നും അജ്ഞാതമായി തുടരുകയാണ്.

PC:Nandanupadhyay

പാറക്കുന്നുകള്‍ക്കിടയില്‍

പാറക്കുന്നുകള്‍ക്കിടയില്‍

വിജയഗര്‍ കോട്ടയുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് അത് നിര്‍മ്മിച്ചിരിക്കുന്ന രീതി തന്നെയാണ്. കൈമര്‍ മേഖലയിലെ പാറക്കുന്നുകള്‍ക്കിടയിലാണ് കോട്ടയുടെ പകുതിയിലധികം ഭാഗവും സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ ശത്രു സൈന്യങ്ങള്‍ക്ക് കോട്ടയില്‍ എത്തിച്ചേരുവാനും കീഴടക്കുവാനും എളുപ്പത്തില്‍ സാധിച്ചിരുന്നില്ല.
സൈന്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോട്ട നിര്‍ണ്ണായക പങ്കാണ് വഹിച്ചിരുന്നത്.

PC:Nandanupadhyay

ഖബറിടവും രാം സാഗറും

ഖബറിടവും രാം സാഗറും

വിജയഗര്‍ കോട്ടയുടെ ആകര്‍ഷണമാണ് ഇലവിടുത്തെ മതമൈത്രി എന്നു പറയാം. ഹസ്രത്ത് മീരാന്‍ ഷാ ബാബ എന്നു പായ സയ്യിദ് ജെയ്‌നല്‍ ആബ്ദീര്‍ മീര്‍ സാഹിബിന്റെ ഖബറിടം കോട്ടയുടെ പ്രധാന കവാടത്തിന് വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഇവിടെ ഏപ്രില്‍ മാസ്തതില്‍ ഉറൂസ് നടത്താറുണ്ട്.
രാം സാഗര്‍ എന്നു പേരായ ഒരു വലിയ ജലസംഭരണി ഇവിടെ എത്തുന്ന ആളുകളുടെ ഇഷ്ടസ്ഥലമാണ്. ഇവിടുത്തെ ജലത്തിന് അത്ഭുത ശക്തി ഉണ്ടെന്നാണ് വിശ്വാസികള്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ഇവിടം സന്ദര്‍ശിക്കുന്ന രാമഭക്തര്‍ കുടങ്ങളില്‍ ഈ കുളത്തിലെ വെള്ളം കൊണ്ടുപോകാറുണ്ട്.

PC:Nandanupadhyay

കോട്ടയുടെ സവിശേഷതകള്‍

കോട്ടയുടെ സവിശേഷതകള്‍

നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ വളരെ അധികം സവിശേഷതകള്‍ നിറഞ്ഞതാണ് വിജയനഗര്‍ കോട്ട. ഗുഹാചിത്രങ്ങള്‍, ഗുഹാ ലിഖിതങ്ങള്‍, മനോഹരങ്ങളായ ചിത്രപ്പണികള്‍, ഒരിക്കലും വറ്റാത്ത നാലു ഭീമന്‍ കുളങ്ങള്‍ തുടങ്ങിയവ ഇവിടെ കാണാം. ഇതാണ് കോട്ടയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. 400 അടി നീളമാണ് ഈ കോട്ടയ്ക്ക് ഉള്ളത്.

PC:Nandanupadhyay

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ റോബര്‍ട്ഗഞ്ച്-ചര്‍ച്ച് റോഡില്‍ റാബര്‍ട്ഗഞ്ചില്‍ നിന്നും 21 കിലോമീറ്റര്‍ അകലെയായാണ് വിജയ്ഗര്‍ കോട്ട സ്ഥിതി ചെയ്യുന്നത്. മൗ കാലന്‍ എന്നാണ് ഈ ഗ്രാമത്തിന്റെ പേര്.

Read more about: forts uttar pradesh

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...