» » അതിമനോഹരം ഈ ഹിമാലയന്‍ ഗ്രാമം

അതിമനോഹരം ഈ ഹിമാലയന്‍ ഗ്രാമം

Written By: Elizabath

ആകാശം മുട്ടുന്ന പര്‍വ്വതങ്ങള്‍, ആഴം കാണാനാവാത്തത്ര താഴ്ചയുള്ള താഴ്‌വരകള്‍, പച്ചപ്പിന്റെ മറ്റൊരിടത്തും കണാത്ത അപൂര്‍വ്വ കാഴ്ചകള്‍, തണുത്തുറഞ്ഞു കിടക്കുന്ന മരുഭൂമി...പറഞ്ഞു വരുന്നത് ഭൂമിയിലെ ഒരു സ്വര്‍ഗ്ഗത്തെക്കുറിച്ചാണ്. ലഹൗലും സ്പിതിയും മാത്രമാണ് ഹിമാചലില്‍ കാണാന്‍ പറ്റിയ സ്ഥലങ്ങള്‍ എന്നു വിശ്വസിക്കുന്നവര്‍ക്കൊരു മറുപടി കൂടിയാണ് പിന്‍വാലി എന്ന സ്ഥലം. പ്രകൃതിയുടെ മനോഹാരിയതും അത്ഭുതങ്ങളും ഇത്ര നന്നായി ഒരുക്കിയിരിക്കുന്ന ഇവിടം ഹിമാചല്‍ സന്ദര്‍ശിക്കുന്നവര്‍ ഉറപ്പായും യാത്ര ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരിടമാണ് എന്ന കാര്യത്തില്‍ സംശയമില്ല. സഞ്ചാരികള്‍ക്കിടയില്‍ ഏറെ അറിയപ്പെടാത്ത പിന്‍വാലിയുടെ വിശേഷങ്ങള്‍

 പിന്‍വാലി

പിന്‍വാലി

ഹിമാചല്‍പ്രദേശിലെ ലഹൗല്‍ ആന്‍ഡ് സ്പിതി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പിന്‍വാലി പ്രകൃതി സൗന്ദര്യത്തിനും കാഴ്ചകള്‍ക്കും യാത്രക്കാരുടെ ഇടയില്‍ പ്രത്യേക സ്ഥാനം നേടിയ സ്ഥലമാണ്. സാഹസിക പ്രിയരായ ട്രെക്കേഴ്‌സും സഞ്ചാരികളുമാണ് ഇവിടുത്തെ അതിഥികള്‍.

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

എല്ലുകള്‍ പോലും കട്ടിയാകുന്ന കൊടും തണുപ്പുള്ള സ്ഥലമാണ് പിന്‍വാലി. അതിനാല്‍ തന്നെ കണുപ്പുകാലങ്ങളില്‍ ഇവിടം സന്ദര്‍ശിക്കാതിരിക്കുന്നതാണ് നല്ലത്. മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.


PC: Ra.manimtech

പിന്‍വാലി നാഷണല്‍ പാര്‍ക്ക്

പിന്‍വാലി നാഷണല്‍ പാര്‍ക്ക്

1897 ല്‍ സ്ഥാപിതമായ പിന്‍വാലി നാഷണല്‍ പാര്‍ക്കാണ് പിന്‍വാലിയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന്. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിയഞ്ഞൂറ് മീറ്റര്‍ മുതല്‍ ആറായിരം മീറ്റര്‍ വരെ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തു കാണപ്പെടുന്ന അപൂര്‍വ്വ ഇനത്തില്‍പെട്ട ജീവജാലങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഈ ദേശീയോദ്യാനം നിലവില്‍ വരുന്നത്.

PC:Ra.manimtech

അപൂര്‍വ്വ ജീവികള്‍

അപൂര്‍വ്വ ജീവികള്‍

തീര്‍ത്തും തണുത്ത പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന ഒട്ടേറെ അപൂര്‍വ്വ ജീവികളെ ഇവിടെ കാണാന്‍ സാധിക്കും. ചുവന്ന കുറുക്കന്‍, ഹിമാലയന്‍ കരടി, നീല്‍ഗായ്, ഹിമപ്പുലി, ഐബക്‌സ് തുടങ്ങിയ ജീവികളുടെ സാന്നിധ്യം പിന്‍വാലി നാഷണല്‍ പാര്‍ക്കിന്റെ പ്രത്യേകതയാണ്.

PC:FabSubeject

 ബുദ്ധമത സംസ്‌കാരത്തിന്റെ കേന്ദ്രം

ബുദ്ധമത സംസ്‌കാരത്തിന്റെ കേന്ദ്രം

ഒരു കാലത്ത് ചരിത്രത്തില്‍ ഇടം നേടിയിരുന്ന ഇവിടം ഇന്ന് ബുദ്ധമതസംസ്‌കാരങ്ങള്‍ക്കും ടിബറ്റന്‍ ബുദ്ധവിശ്വാസികള്‍ക്കും പേരുകേട്ട ഇടമാണ്. ബുദ്ധമതവമായി ബന്ധപ്പെട്ട ആശ്രമങ്ങളും സ്തൂപങ്ങളും ഇവിടെ ധാരാളം കാണാന്‍ സാധിക്കും.

PC:Krishna G S

 പ്രവേശനം ഇന്ത്യക്കാര്‍ക്കു മാത്രം

പ്രവേശനം ഇന്ത്യക്കാര്‍ക്കു മാത്രം

സുരക്ഷാ പ്രശ്‌നങ്ങള്‍ ധാരാളമായി നേടിരുന്ന ഇടമായതിനാല്‍ ഇവിടേക്ക് പ്രവേശിക്കുക എന്നത് ഇത്തിരി കഠിനമായ കാര്യം തന്നെയാണ്. പ്രത്യേക അനുമതികള്‍ ഉണ്ടെങ്കില്‍ മാത്രമേ പിന്‍വാലി നാഷണല്‍ പാര്‍ക്കിനുള്ളിലേക്ക് കടക്കാന്‍ സാധിക്കും. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യക്കാരല്ലാത്തവര്‍ക്ക് ഇവിടേക്ക് പ്രവേശനം നല്കാറില്ല.

ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഒന്‍പതിടങ്ങള്‍

PC:Shiraz Ritwik

ട്രക്കിങ്ങ്

ട്രക്കിങ്ങ്

പിന്‍വാലിയുടെ ഏറ്റവും വലിയ ആകര്‍ഷണമാണ് ഇവിടുത്തെ ട്രക്കിങ്ങ്. സാഹസിക പ്രിയര്‍ തങ്ങളുടെ ധൈര്യത്തിന്റെ അളവ് കണ്ടുപിടിക്കാന്‍ തിരഞ്ഞെടുക്കുന്ന റൂട്ട് എന്നും ഇതിനെ വിശേഷിപ്പിക്കാം. കാരണം സാഹസികത അത്രയധികം രക്തത്തില്‍ അലിഞ്ഞവര്‍ മാത്രമേ ഈ വഴി തിരഞ്ഞെടുക്കാറുള്ളൂ.

ക്യാംപിങ്

ക്യാംപിങ്

ഇവിടെ എത്തുന്നവകെ സാഹസികര്‍ എന്നു വിളിക്കുമെങ്കില്‍ ക്യാംപ് ചെയ്യുന്നവരെ വിശേഷിപ്പിക്കാന്‍ അതിലും കൂടിയ വിശേഷണങ്ങള്‍ വേണ്
ടിവരും. അത്രയധികം തണുപ്പുള്ള ഇവിടെ ക്യാംപ് ചെയ്യുക എന്നത് അത്രയ്ക്കും കഠിനമായ ഒരു കാര്യമാണ്. എന്നാല്‍ കുടുംബവും കൂട്ടുകാരുമായി ഇവിടെ ക്യാപിങ്ങിനെത്തുന്നവര്‍ ധാരാളമുണ്ട്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

വിമാനമാര്‍ഗം ഇവിടെ എത്തിച്ചേരാന്‍ കുളു ജില്ലയിലെ ബുന്ദര്‍ എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ളത്. പിന്‍വാലിയില്‍ നിന്നും ഏകദേശം 100 കിലോമീറ്റര്‍ അകലെയാണിത്. ട്രെയിനില്‍ വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ 440 കിലോമീറ്റര്‍ അകലെയാണ്. അതിനാല്‍ ഇവിടേക്ക് ആരും ട്രെയിനിനെ അധികം ആശ്രയിക്കാറില്ല. റോട് വഴിയാണ് കൂടുതലും ആളുകള്‍ എത്തുന്നത്. തണുപ്പുകാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ മഞ്ഞിനെത്തുടര്‍ന്ന് റോഡുകള്‍ മൂടുന്നതിനാല്‍ അതിനനുസരിച്ച് മാത്രം യാത്ര പ്ലാന്‍ ചെയ്യുക.

കുന്‍ജും ചുരം

കുന്‍ജും ചുരം

സമുദ്രനിരപ്പില്‍ നിന്നും 4551 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുന്‍ജും ചുരം ലഹൂളിയും പിന്‍വാലിയും സ്പിതിയുമൊക്കെ സന്ദര്‍ശിക്കുന്ന യാത്രക്കാര്‍ക്ക് ചിരപരിചിതമായ സ്ഥലമാണ്. സ്പിതിയെയും മണാലിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരമാണിത്.

PC: John Hill

റൈഡേഴ്‌സിന്റെ സ്വര്‍ഗ്ഗം

റൈഡേഴ്‌സിന്റെ സ്വര്‍ഗ്ഗം

ബൈക്ക് റൈഡ് ചെയ്യുന്നവര്‍ക്ക് ഹിമാചലിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണിത്. മേയ് മാസത്തിലാണ് ഇതുവഴി കൂടുതല്‍ ആളുകള്‍ കടന്നു പോകുന്നത്. ദുര്‍ഗ്ഗാ ദേവിയുടെ അവതാരമായ കുന്‍ജും ദേവിയില്‍ നിന്നാണ് ചുരത്തിന് ഈ പേരു ലഭിക്കുന്നത്.

PC: Jini.ee06b056

സ്പിതി വാലി

സ്പിതി വാലി

ഇന്ത്യയ്ക്കും ടിബറ്റിനുമിടയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ സ്ഥലമാണ് സ്പിതി വാലി. മലയിടുക്കുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം ഏതൊരു സഞ്ചാരിയുടെയും സ്വപ്ന സ്ഥാനങ്ങളില്‍ ഒന്നാണ്. പുരാതന ആശ്രമങ്ങളും ഗ്രാമങ്ങളും ഒക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC:Wolfgang Maehr

ചന്ദ്രതാല്‍

ചന്ദ്രതാല്‍

ചന്ദ്രക്കലയുടെ ആകൃതിയില്‍ സ്പിതിയിലുള്ള പ്രശസ്തമായ തടാകമാണ് ചന്ദ്രതാല്‍ തടാകം. ട്രെക്കേഴ്‌സിന്റെയും ക്യാംപേഴ്‌സിന്റെയും പ്രിയപ്പെട്ട ഇടമായ ചന്ദ്രതാല്‍ സ്പിതിയിലെത്തുന്നവര്‍ കണ്ടില്ലെങ്കില്‍ നഷ്ടം എന്നു മാത്രമേ പറയാന്‍ കഴിയൂ. സൂര്യാസ്തമയത്തിനു ശേഷമാണ് ചന്ദ്രതാലില്‍ കാഴ്ചകള്‍ തുടങ്ങുന്നത്. എണ്ണമറ്റ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്ത് ക്ഷീരപഥത്തിന്റെ കാഴ്ച മനോഹരമാണ്.

PC: Christopher L Walker

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...