» »ബാഗ് ഗുഹകള്‍: നിറങ്ങള്‍ കഥപറയുന്ന ചുവരുകള്‍

ബാഗ് ഗുഹകള്‍: നിറങ്ങള്‍ കഥപറയുന്ന ചുവരുകള്‍

Written By: Elizabath Joseph

വലിയൊരു പാറയുടെ ചെരുവില്‍ നിരനിരയായി പാറ കൊത്തി നിര്‍മ്മിച്ചിരിക്കുന്ന ഗുഹകള്‍. അകലക്കാഴ്ചയിലേ പുരാതന ഗുഹാക്ഷേത്രങ്ങളോടുള്ള സാമ്യം മനസ്സിലാക്കാന്‍ സാധിക്കും. ഉള്ളില്‍ കയറിയാലോ... അത്ഭുതങ്ങള്‍ മാത്രമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പറഞ്ഞുവരുന്നസ് ചരിത്രകാരന്‍മാരുടെയും പുരാവസ്തു സ്‌നേഹികളുടെയും പ്രിയപ്പെട്ട ഒരിടത്തെക്കുറിച്ചാണ്. ചുവരുകളിലെ നിറങ്ങള്‍ കഥ പറയുന്ന ബാഗ് ഗുഹകളെക്കുറിച്ച്...

എവിടെയാണിത്?

എവിടെയാണിത്?

നമ്മുടെ രാജ്യത്ത് വ്യത്യസ്തങ്ങളായ ഗുഹാക്ഷേത്രങ്ങള്‍ക്ക് പേരുകേട്ടിട്ടുള്ള മധ്യപ്രദേശിലാണ് ബാഗ് ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ് ഇതുള്ളത്. ധാര്‍ നഗരത്തില്‍ നിന്നും 97 കിലോമീറ്റര്‍ അകലെയാണ് ഈ ഗുഹകളുള്ളത്. മര്‍മ്മദ നദിയുടെ കൈവഴിയായ ബാഗനി നദിയോട് ചേര്‍ന്നാണ് ഈ ഗുഹയുള്ളത്.

ചരിത്രകാരന്‍മാര്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലം

ചരിത്രകാരന്‍മാര്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലം

സഞ്ചാരികള്‍ മാത്രമല്ല, ചരിത്രത്തോട് ഇത്തിരി എങ്കിലും താല്പര്യമുള്ള ആളുകള്‍, പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് ഇത്. ഭാരതത്തില്‍ ഗുഹാക്ഷേത്രങ്ങള്‍ക്കും അവയുടെ നിര്‍മ്മാണങ്ങള്‍ക്കും പ്രത്യേകം പ്രാധാന്യം ഉണ്ടായിരുന്ന സമയത്ത് നിര്‍മ്മിക്കപ്പെട്ടതു കൊണ്ടു തന്നെ ഇതിന് ചരിത്രത്തില്‍ സവിശേഷ സ്ഥാനമാണുള്ളത്. അതിനാല്‍ മാഹാരാഷ്ട്ര സന്ദര്‍ശിക്കുന്നവര്‍ ഇവിടം ഒഴിവാക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

PC:Nikhil2789

കല്ലില്‍ കൊത്തിയ 9 ഗുഹകള്‍

കല്ലില്‍ കൊത്തിയ 9 ഗുഹകള്‍

ഇന്ത്യയുടെ മധ്യഭാഗത്തോട് ചേര്‍ന്ന് പ്രശസ്ത പര്‍വ്വത നിരയായ വിന്ധ്യ പര്‍വ്വത നിരകളുടെ തെക്ക് വശത്തുള്ള ചരിവിലാണ് ഈ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. കല്ലില്‍ കൊത്തിയിരിക്കുന്ന ഒന്‍പത് ഗുഹകളുടെ ഒരു കൂട്ടമാണ് ബാഗ് ഗുഹകള്‍ എന്നു പറയുന്നത്.

PC:Nikhil2789

പേരുവന്ന വഴി

പേരുവന്ന വഴി

ബാഗ് ഗുഹഖല്‍ എന്ന പേര് ഒരിത്തിരി സെശയത്തോട് കൂടിയാണ് ആളുകള്‍ കേള്‍ക്കുന്നത്. മധ്യപ്രദേശിലെ ഒരു സ്ഥലത്തിന് ഈ പേര് എങ്ങനെ കിട്ടി എന്നതാണ് ഇതിന്റെ കാരണം. എന്നാല്‍ വാക്കുകളുടെ അര്‍ഥം നോക്കുമ്പോള്‍ ഹിന്ദിയില്‍ ബാഗ് എന്നാല്‍ കടുവാ എന്നാണ് അര്‍ഥം. വിന്ധ്യ മലനിരകളില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ ഇവിടെ പണ്ടുകാലത്ത് ധാരാളം കടുവകളെ കാണുമായിരുന്നുവത്രെ.
ഒരു കാലത്ത് മനുഷ്യര്‍ ഇവിടെ വസിച്ചിരുന്നുവെങ്കങ്കിലും പിന്നീട് എപ്പോഴോ ഇവിടം ഉപേക്ഷിക്കപ്പെട്ടു. തുടര്‍ന്ന് കാടുമൂടിയ ഇവിടെ കടുവകള്‍ വന്നെത്തുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

PC:Andries Hoogerwerf

അജന്ത ഗുഹകളോടുള്ള സാമ്യം

അജന്ത ഗുഹകളോടുള്ള സാമ്യം

അജന്ത ഗുഹകളെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ നമ്മളില്‍ ചുരുക്കം ആയിരിക്കും. മഹാരാഷ്ട്രയുടെ വടക്കു ഭാഗ്തതായി സ്ഥിതി ചെയ്യുന്ന അജന്ത ഗുഹകള്‍ ഭാരതത്തിന്റെ എണ്ണം പറഞ്ഞ നിര്‍മ്മിതികളില്‍ ഒന്നാണ്. അതുമാത്രമല്ല ഇവിടുത്തെ പ്രത്യേകത എന്നു പറയുന്നത്. രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള ചുവര്‍ചിത്രങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും. ബാഗ് ഗുഹകളുടെ നിര്‍മ്മാണ രീതിയും ഇവിടുത്തെ ചുവര്‍ചിത്രങ്ങളും അജന്ത ഗുഹകളോട് സാമ്യം ഉള്ളതാണ് എന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്.

PC: Shriram Rajagopalan

കലാകാരന്‍മാര്‍ വെട്ടിയുണ്ടാക്കിയ ഗുഹകള്‍

കലാകാരന്‍മാര്‍ വെട്ടിയുണ്ടാക്കിയ ഗുഹകള്‍

ഗുഹയുടെ ഉല്പത്തിയെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും നര്‍മ്മദ നദിയുടെ കൈവഴിയായ ബാഗനി നദി തടത്തില്‍ താമസിച്ചിരുന്ന കലാകാരന്‍മാര്‍ കല്ലില്‍ വെട്ടിയുണ്ടാക്കിയതാണ് ഈ ഗുഹകള്‍ എന്നാണ് വിശ്വാസം. കാഴ്ചയില്‍ ബുദ്ധമതവുമായി ബന്ധപ്പെട്ട ഗുഹകളോടാണ് ഇതിന് സാമ്യം.
ഗുപ്തകാലഘട്ടത്തിലെ ഭാഗിനി, ബുദ്ധ ജീവിതശൈലികളില്‍ നിന്ന് പ്രചോദനം കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.

PC:Bilalkhatri

വിഹാരങ്ങളും ചൈത്യവും

വിഹാരങ്ങളും ചൈത്യവും

ബുദ്ധമതവുമായി ബന്ധപ്പെടേടു നില്‍ക്കുന്ന വിഹാരങ്ങളും ചൈത്യവും ഇവിടെ കാണാന്‍ സാധിക്കും. സന്യാസിമാര്‍ വിശ്രമിക്കാന്‍ ഉപയോഗിച്ചിരുന്നു എന്നു കരുതുന്ന മുറികളാണ് വിഹാരകള്‍. അവരുടെ ആശ്രമത്തിലെ പ്രാര്‍ഥനാ മുറിയാണ് ചൈത്യ എന്നറിയപ്പെടുന്നത്.
ബാഗ് ഗുഹകളിലെ ഒന്‍പതെണ്ണത്തില്‍ അഞ്ച് എണ്ണം മാത്രമാണ് നിലനില്‍ക്കുന്നത്.

PC:Nikhil2789

നിറങ്ങളുടെ കൊട്ടാരം

നിറങ്ങളുടെ കൊട്ടാരം

ഇവിടെ നിലനില്‍ക്കുന്ന അഞ്ച് ഗുഹകളില്‍ ഏറ്റവും പ്രത്യേകതയുള്ളതായി കണക്കാക്കുന്ന ഗുഹ നാലാമത്തെയാണ്. രംഗ് മഹല്‍ അഥവാ നിറങ്ങളുടെ കൊട്ടാരം എന്നാണ് ഇത് അറിയപ്പെടുന്നത്.

ചുവര്‍ചിത്രങ്ങള്‍

ചുവര്‍ചിത്രങ്ങള്‍

ബാഗ് ഗുഹകളുടെ ഏറ്റവും വലിയ പ്രത്യേകതയായി ചരിത്രകാരന്‍മാര്‍ കണക്കാക്കുന്നത് ഇവിടുത്തെ ചുവര്‍ചിത്രങ്ങളാണ്.അജന്ത ഗുഹകളിലെ ചുവര്‍ ചിത്രങ്ങളുമായി ഏറെ സാമ്യം ഉള്ള ഇവിടുത്തെ ചിത്രങ്ങള്‍ ഗുഹയുടെ സീലിങ്ങിലാണ് കാണപ്പെടുന്നത്. മൂന്നാമത്തെയും നാലാമത്തെയും ഗുഹകളിലാണ് ഏറ്റവും അധികം ചിത്രങ്ങള്‍ ഉള്ളത്. നാലാമത്തെ ഗുഹയിലേക്ക് കയറുന്നതിനു സമീപത്തായാണ് ഈവിടുത്തെ ഏറ്റവും മനോഹരമായ ചുവര്‍ചിത്രങ്ങള്‍ കാണാന്‍ സാധിക്കുന്നത്.

PC:bilalkhatri

ബാക്കി ചിത്രങ്ങള്‍ മ്യൂസിയത്തില്‍

ബാക്കി ചിത്രങ്ങള്‍ മ്യൂസിയത്തില്‍

ഏറെ പ്രാധാന്യമുള്ള ഇവിടുത്തെ ഗുഹാചിത്രങ്ങള്‍ ഇവിടെ സംരക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് 1982 ല്‍ ഗ്വാളിയോര്‍ ലെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നും അടര്‍ത്തിയെടുത്തു കൊണ്ടുപോയ ചിത്രങ്ങള്‍ ഈ മ്യൂസിയത്തിലെത്തിയാല്‍ കാണാന്‍ സാധിക്കും.

PC:Randhirreddy

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മധ്യപ്രദേശിലെ ദാര്‍ ജില്ലയിലാണ് ബാഗ് ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ധാറില്‍ നിന്നും 94 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഇവിടെ എത്താന്‍. ഇന്‍ഡോറില്‍ നിന്നും വരുമ്പോള്‍ ധാര്‍ വരെ ബസിനും പിന്നീടുള്ള ദൂരം ടാക്‌സിക്കും വരുന്നതായിരിക്കും നല്ലത്. കാരണം ബാഗ് ഗുഹകളിലക്ക് പൊതുഗതാഗത സൗകര്യം ലഭ്യമല്ല.
ബാഗ് കേവ്‌സില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള ഇന്‍ഡോറാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.

Read more about: madhyapradesh caves hill station

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...