» »താജ്മഹലിന്റെ കൊല്‍ക്കത്തയിലെ അപരന്‍!!

താജ്മഹലിന്റെ കൊല്‍ക്കത്തയിലെ അപരന്‍!!

Written By: Elizabath

താജ്മഹലിനും അപരനോ എന്ന് സംശയിക്കേണ്ട... താജ്മഹലിന്റെ ഭംഗി അത്രയധികം പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ചില വശങ്ങളില്‍ നിന്നും നോക്കുമ്പോള്‍ മറ്റൊരു താജ്മഹലാണോ മുന്നിലെന്ന് തോന്നിപ്പിക്കുന്ന ഒരു അത്ഭുത നിര്‍മ്മിതിയാണ് കൊല്‍ക്കത്തയില്‍ സ്ഥിതി ചെയ്യുന്ന വിക്ടോറിയ മെമ്മോറിയൽ. സ്വാതന്ത്ര്യത്തിനും മുന്‍പേ ചരിത്രത്തില്‍ ഇടം നേടിയ വിക്ടോറിയ മെമ്മോറിയലിന്റെ വിശേഷങ്ങളിലേക്ക്...

ബ്രിട്ടീഷ് ഭരണത്തിന്റെ സ്മാരകം

ബ്രിട്ടീഷ് ഭരണത്തിന്റെ സ്മാരകം

ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ഭരണത്തിന്റെ സ്മാരകമായി നിലകൊള്ളുന്ന നിര്‍മ്മിതിയാണ്വിക്ടോറിയ മെമ്മോറിയൽ. 1901ല്‍ വിക്ടോറിയ രാജ്ഞിയുടെ മരണത്തെത്തുടര്‍ന്നണ് കൊല്‍ക്കത്തയില്‍ ഈ സ്മാരകത്തിന്റെ നിര്‍മ്മാണത്തിനു തുടക്കം കുറിച്ചത്.
വിക്ടോറിയ മെമ്മോറിയല്‍ മൈദാന്‍ എന്നറിയപ്പെടുന്ന കല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡിനടുത്താണ് വിക്ടോറിയ മെമ്മോറിയല്‍ സ്ഥിതി ചെയ്യുന്നത്.

PC:Shivshant Tripathi

15 വര്‍ഷം നീണ്ടു നിന്ന നിര്‍മ്മാണം

15 വര്‍ഷം നീണ്ടു നിന്ന നിര്‍മ്മാണം

കഴ്‌സണ്‍ പ്രഭുവിന്റെ നിര്‍ദ്ദേശപ്രകാരം 1901 ല്‍ നിര്‍മ്മാണം ആരംഭിച്ച ഈ സ്മാരകം 15 വര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നാണ് ചരിത്രം പറയുന്നത്. 1906 ല്‍ ജോര്‍ജ്ജ് അഞ്ചാമനാണ് ഈ സ്മാരകത്തിന് തറക്കല്ലിടുന്നത്.

PC:Wiki-uk

തലസ്ഥാനം മാറ്റിയപ്പോള്‍ പ്രാധാന്യം പോയി!

തലസ്ഥാനം മാറ്റിയപ്പോള്‍ പ്രാധാന്യം പോയി!

1912 വരെ ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയായിരുന്ന കാര്യം അറിയാമല്ലോ. 1912 ലാണ് ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയാണ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്നും ഡെല്‍ഹിയിലേക്ക് മാറ്റുന്നത്. ഒരു പക്ഷേ കൊല്‍ക്കത്തയായിരുന്നു ഇന്ത്യയുടെ തലസ്ഥാനമെങ്കില്‍ അവിടുത്തെ ഏറ്റവും പ്രാധാന്യമുള്ള സ്മാരകമായി ഇത് മാറിയേനെ.

PC:Nayana Rokade

ഹുഗ്ലി നദിക്കരയിലെ അത്ഭുതം

ഹുഗ്ലി നദിക്കരയിലെ അത്ഭുതം

കൊല്‍ക്കത്തയുടെ അടയാളങ്ങളില്‍ ഒന്നായ ഹൂഗ്ലി നദിക്കരയിലാണ് വിക്ടോറിയ മഹല്‍ സ്ഥിതി ചെയ്യുന്നത്. മാര്‍ബിളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സ്മാരകം ഇന്ന കൊല്‍ക്കത്തയുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നുകൂടിയാണ്.

PC:Sunitihembrom

ഇന്‍ഡോ-സരാസെനിക് രീരി

ഇന്‍ഡോ-സരാസെനിക് രീരി

ബ്രിട്ടീഷുകാരുടെ വാസ്തുവിദ്യയോട് ചേര്‍ത്ത് മുഗള്‍ വാസ്തുവിദ്യ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ വെനീഷ്യന്‍, ഈജിപ്ഷ്യന്‍, ഇസ്ലാമിക് വാസ്തുവിദ്യകളുടെ സ്വാധീനവും ഇതില്‍ കാണാന്‍ സാധിക്കും. റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍കിടെക്റ്റിന്റെ പ്രസിഡന്റായിരുന്ന വില്യം എമേഴ്‌സണ്‍ ആയിരുന്നു ഇതിന്റെ നിര്‍മ്മാതാവ്.

PC:Elassingh007

കൊല്‍ക്കത്തയുടെ താജ്മഹല്‍

കൊല്‍ക്കത്തയുടെ താജ്മഹല്‍

താജ്മഹലുമായി നിര്‍മ്മാണ സമാനതകള്‍ ധാരാളം പുലര്‍ത്തുന്ന നിര്‍മ്മിതിയാണ് വിക്ടോറിയ മഹലിന്റേത്. താജ്മഹല്‍ നിര്‍മ്മിച്ചതുപോലെ വെളുത്ത മാര്‍ബിളിലാണ് ഇതും നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ താഴികക്കുടവും താഴികക്കുടമുള്ള വശങ്ങളിലെ ഗോപുരങ്ങളും മിനാരങ്ങളും ഒക്കെ താജ്മഹലില്‍ നിന്നും എടുത്തിട്ടുള്ള മാതൃകകളാണ്.

PC:Ibrahim Husain Meraj

25 ഗാലറികള്‍

25 ഗാലറികള്‍

പുസ്തകങ്ങളും പെയിന്റിങ്ങുകളുമടക്കം ഒട്ടേറെ അപൂര്‍വ്വങ്ങളായ വ്‌സതുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ് വിക്ടോറിയ മഹല്‍. ഇവിടെ മൊത്തത്തില്‍ 35 ഗാലറികളാണ് ഉള്ളത്. റോയല്‍ ഗാലറി, മാഷണല്‍ ലീഡേഴ്‌സ് ഗാലറി, പോര്‍ട്രെയ്റ്റ് ഗാലറി, സെന്‍ട്രല്‍ ഹാള്‍, സ്‌കള്‍പ്ചര്‍ ഗാലറി, കല്‍ക്കട്ട ഗാലറി തുടങ്ങിയവയാണ് ഇവിടുത്തെ പ്രശസ്തമായ ഗാലറികള്‍. ഷേക്‌സ്പിയറിന്റെ കയ്യെഴുത്തുപ്രതികളും അറേബ്യന്‍ നൈറ്റ്‌സിന്റെ അപൂര്‍വ്വ പ്രതികളും ഒക്കെ ഇവിടെ കാണാന്‍ സാധിക്കും.

PC:Biswarup Ganguly

റോയല്‍ ഗാലറി

റോയല്‍ ഗാലറി

വിക്ടോറിയ രാജ്ഞിയുടെയും ആല്‍ബര്‍ട്ട് രാജകുമാരന്റെയും ചിത്രങ്ങളും പെയിന്റിങ്ങുകളും സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ് റോയല്‍ ഗാലറി

PC:Abhishek Singh

കല്‍ക്കട്ട ഗാലറി

കല്‍ക്കട്ട ഗാലറി

കൊല്‍ക്കത്തയുടെ ചരിത്രം പറയുന്ന ശേഖരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ് കൊല്‍ക്കത്ത ഗാലറി. 1922 ലാണ് ഇത് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്.

PC:Sudarshandas636

പൂന്തോട്ടം

പൂന്തോട്ടം

വിക്ടോറിയ മഹലിനോടൊപ്പം തന്നെ പ്രശസ്തമാണ് ഇവിടുത്തെ പൂന്തോട്ടവും. 64 ഏക്കര്‍ സ്ഥലത്തായാണ് ഇവിടുത്തെ ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്.

PC:Sreejit Pramanik

സന്ദര്‍ശിക്കേണ്ട സമയം

സന്ദര്‍ശിക്കേണ്ട സമയം

എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഇവിടെ പ്രവേശനം. തിങ്‌ളാഴ്ചകളിലും മറ്റ് ദേശീയ അവധി ദിവസങ്ങളിലും ഇവിടെ പ്രവേശനമില്ല.

PC:Nag1976

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കൊല്‍ക്കത്തയിലെ നേതാജി സുബാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിക്ടോറിയ മെമ്മോറിയലിലേക്ക് 23 കിലോമീറ്റര്‍ ദൂരമാണുള്ളത്.

 ദക്ഷിണേശ്വര്‍ കാളി മന്ദിര്‍

ദക്ഷിണേശ്വര്‍ കാളി മന്ദിര്‍

വിവേകാനന്ദന്‍ തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചിരുന്നത് കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈ ക്ഷേത്രത്തിലാണ്. ഹൂഗ്ലി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കാളി ദേവിയ്ക്കായാണ് സമര്‍പ്പിച്ചിരിക്കുന്നത്. 19ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. ബംഗാള്‍ വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പൗരാണികമായ നവരത്‌ന രീതിയിലാണ് ക്ഷേത്രത്തിന്റെ രൂപകല്പന. ഇതിന്റെ മറുകരയിലുള്ള ബേലൂര്‍മഠ് രാമകൃഷ്ണ മിഷന്റെ ആസ്ഥാനമാണ്.

PC: Jim Carter

ഇന്ത്യന്‍ മ്യൂസിയം

ഇന്ത്യന്‍ മ്യൂസിയം

ഇന്ത്യയിലെ ഏറ്റവും വലുതും പഴയതുമായ മ്യൂസിയമാണ് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയം. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബെംഗാളിന്റെ കീഴില്‍ സ്ഥാപിച്ച ഈ മ്യൂസിയത്തില്‍ ആറു വിഭാഗങ്ങളിലായി 35 ഗാലറികളാണുള്ളത്. കല, ചരിത്രം, ഭൂമിശാസ്ത്രം, തുടങ്ങിയവയില്‍ മികച്ച ശേഖരങ്ങളാണ് ഇവിടെയുള്ളത്.

PC:njanam92

ഹൗറ പാലം

ഹൗറ പാലം

രബീന്ദ്രസേതു എന്നറിയപ്പെടുന്ന ഹൗറ പാലം കൊല്‍ക്കത്തയെയും ഹൗറയെയും ബന്ധിപ്പിച്ചുകൊണ്ട് ഹൂബ്ലി നദിക്കു കുറുകെയാണ് പണിതിരിക്കുന്നത്. നിരവധി സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള ഹൗറാപാലത്തിലൂടെ ദിവസേന ഒരു ലക്ഷത്തോളം വാഹനങ്ങളാണ് കടന്നുപോവുന്നത്.

PC: sou raja

കാളിഘട്ട്

കാളിഘട്ട്

51 ശക്തിപീഠങ്ങളില്‍ ഒന്നായ കാളിഘട്ടില്‍ കാളി ദേവിയെയാണ് പൂജിക്കുന്നത്. കൊല്‍ക്കത്തയില്‍ ഏറ്റവുമധികം
ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരിടെ കൂടിയാണിത്. ചൊവ്വാഴ്ചകളിലും ശനിയാഴ്ചകളിലുമാണ് ഇവിടെ ഏറെ തിരക്ക് അനുഭവപ്പെടുന്നത്.

PC: PROVnGrijl

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...