» »ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍ പോകാനാണ് ഇവിടെ?

ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍ പോകാനാണ് ഇവിടെ?

Written By: Elizabath Joseph

എത്ര വലിയ വിഷമവും ആയിക്കോട്ടെ..കുറച്ചു നേരം ഒരു ബീച്ചില്‍ പോയി ഇരുന്നാല്‍ തീരാനുള്ളതേയുള്ളു അതൊക്കെ...തണുത്ത കാറ്റും അടിച്ചു കയറുന്ന തികകളും സ്വര്‍ണ്ണ മണല്‍ത്തരികളും എല്ലാം ഉള്ള ബീച്ചുകള്‍ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല.
എന്നാല്‍ വികസനങ്ങള്‍ കൂടി വന്നപ്പോള്‍ പഴയ പല ബീച്ചുകള്‍ക്കും അതിന്റേതായ സൗന്ദര്യം നഷ്ടപ്പെട്ട കാര്യം പറയാതെ വയ്യ. എന്നാല്‍ ഒരിക്കല്‍ ന്ഷ്ടപ്പെട്ട സൗന്ദര്യം തിരികെ കൊണ്ടുവന്ന ബീച്ചുകളും ഇവിടെയുണ്ട്. അത്തരത്തില്‍ ഒന്നാണ് മുംബൈയിലെ അന്ധേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന വെര്‍സോവ ബീച്ച്.

വെര്‍സോവയെക്കുറിച്ച് അല്പം

വെര്‍സോവയെക്കുറിച്ച് അല്പം

മുംബൈയിലെ അന്ധേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന വെര്‍സോവ ബീച്ച് ഇവിടുത്തെ പ്രധാനപ്പെട്ട ഹാങ് ഔട്ട് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. ഇവിടുത്തെ തന്നെ പ്രധാനപ്പെട്ട ജുഹു ബീച്ചിന്റെ തുടര്‍ച്ച തന്നെയാണ് വെര്‍സോവ ബീച്ച് എന്നും പറയാം. എന്നാല്‍ മാലിന്യങ്ങളും മറ്റു കാരണം ഇവിടുത്തെ ജീവികള്‍ ചത്തൊടുങ്ങുന്നത് ഒരു പതിവായിരുന്നു കുറച്ച്കാലം മുന്‍പ് വരെ. പിന്നീട് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ ചില പരിപാടികള്‍ ഇവിടുത്തെ ജൈവസമ്പത്തിനെ തിരിച്ചുകൊണ്ടുവരുന്നതില്‍ വിജയിച്ചിരുന്നു.

എന്തുകൊണ്ട് ഇവിടം സന്ദര്‍ശിക്കണം

എന്തുകൊണ്ട് ഇവിടം സന്ദര്‍ശിക്കണം

നമ്മളെ ഉന്‍മേഷഭരിതരാക്കുന്ന കാര്യത്തില്‍ നൂറു ശതമാനവും ഉറപ്പ് തരുന്ന ഒരിടമാണ് വെര്‍സോവ ബീച്ച്. മനോഹരമായ ആംബിയന്‍സും കടല്‍ക്കാറ്റും ഒക്കെ ആരെയും ഇവിടെ പിടിച്ചിരുത്തുന്നതാണ്. രണ്ടു പതിറ്റാണ്ടോളം കാലത്തെ അവഗണനയ്ക്ക് ശേഷം പഴയ പ്രതാപത്തിലേക്ക് തിരികെ വന്നിരിക്കുന്ന വെര്‍സോവ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഇതുതന്നെയാണ്.

PC: Bernard Gagnon

അടുത്തുള്ള സ്ഥലങ്ങള്‍

അടുത്തുള്ള സ്ഥലങ്ങള്‍

വെര്‍സോവ ബീച്ചില്‍ എത്തിയാല്‍ സമീപത്ത് ഒട്ടേറെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുണ്ട്. ബീച്ചുകളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും സ്മാരകങ്ങളും ഒക്കെ വെര്‍സോവയുടെ സമീപത്തുണ്ട്. മാഥ് ഐലന്‍ഡ്, വെര്‍സോവ ഫോര്‍ട്ട്, ജുഹു ബീച്ച്, ഇസ്‌കോണ്‍ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍

നഗരമധ്യത്തിലെ പച്ചക്കൂടാരം ഇത് മാധ് ഐലന്‍ഡ്

PC: Nichalp

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മുബൈയില്‍ സ്ഥിതി ചെയ്യുന്ന വെര്‍സോവ ബീച്ചില്‍ റോഡ് മാര്‍ഗ്ഗം എത്തിച്ചേരാന്‍ വളരെ എളുപ്പമാണ്. മുംബൈ സെന്‍ട്രലില്‍ നിന്നും ഇവിടേക്ക് 15 കിലോമീറ്റര്‍ ദൂരമാണുള്ളത്.

Read more about: beach mumbai

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...