» »പശ്ചിമഘട്ടത്തിലെ വില്‍സണ്‍ ഹില്ലിലേക്കൊരു യാത്ര

പശ്ചിമഘട്ടത്തിലെ വില്‍സണ്‍ ഹില്ലിലേക്കൊരു യാത്ര

Written By: Elizabath Joseph

ഇന്ത്യയിലെ ഏറ്റവും അപൂര്‍വ്വമായ ജൈവസമ്പത്തിനു പേരുകേട്ട സ്ഥലമാണ് വില്‍സണ്‍ ഹില്‍സ്. ഹില്‍ സ്റ്റേഷനുകളും കുന്നുകളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെ നിറഞ്ഞ ഇവിടെ കാണാനും അറിയാനും സ്ഥലങ്ങള്‍ ഒട്ടേറെ ബാക്കിയുണ്ട്. സഞ്ചാരികളുടെ കണ്ണില്‍ നിന്നും അകന്ന് നില്‍ക്കുന്ന മനോഹരമായ സ്ഥലങ്ങളാണ് പശ്ചിമഘട്ടത്തിന്റെ മറ്റൊരു പ്രത്യേകത. അത്തരത്തില്‍ ഉള്ള ഒരിടമാണ് വിത്സണ്‍ ഹില്‍സ് എന്നറിയപ്പെടുന്ന ഇടം.
പ്രാദേശികമായി മാത്രം അറിയപ്പെടുന്ന ഇവിടെ സ്ഥലത്തെക്കുറിച്ചും അതിന്റെ മനോഹാരിതയെക്കുറിച്ചും കേട്ടറിഞ്ഞവരാണ് കൂടുതലായും എത്തുന്നത്.
ഒട്ടും കളങ്കമേല്‍ക്കാത്ത പ്രകൃതി ഭംഗി ആസ്വദിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ വില്‍സണ്‍ ഹില്‍സിന്‍രെ വിശേഷങ്ങള്‍...

കടലിനെ കാണാന്‍ കഴിയുന്ന ഹില്‍സ്റ്റേഷന്‍

കടലിനെ കാണാന്‍ കഴിയുന്ന ഹില്‍സ്റ്റേഷന്‍

ഗുജറാത്തിലെ ധരംപൂരിന് സമീപത്ത് സ്ഥിതി ചെയ്യുന്ന വില്‍സണ്‍ ഹില്‍സിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇവിടെ നിന്നുള്ള കടലിന്റെ കാഴ്ച. ലോകത്തില്‍ തന്നെ ഇത്തരത്തില്‍ ഹില്‍ സ്റ്റേഷന്റെ മുകളില്‍ നിന്നും കടല്‍ കാണാന്‍ കഴിയുന്ന സ്ഥലങ്ങള്‍ വളരെ കുറവാണ്. കനത്ത കാടിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം പാന്‍ഗര്‍ബാരി വൈല്‍ഡ് ലൈഫ് സാങ്ച്വറിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.

2500 അടി ഉയരം

2500 അടി ഉയരം

സമുദ്രനിരപ്പില്‍ നിന്നും 2500 അടി അഥവാ 750 മീറ്റര്‍ ഉയരത്തിലാണ് വില്‍സണ്‍ ഹില്‍സ് സ്ഥിതി ചെയ്യുന്നത്. വേനല്‍ക്കാലങ്ങളിലാണ് ഇവിടെ എത്തുന്നവര്‍ക്ക് ഈ ഉയരത്തിന്റെ പ്രത്യേകത അനുഭവിക്കാന്‍ സാധിക്കുന്നത്. വേനല്‍ക്കാലത്ത് സമീപത്തെ മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ തണുപ്പ് അല്പം കൂടുതലായിരിക്കും. അതായത് ചൂട് ഇവിടെ കുറവാണ് എന്ന്...

PC:Marwada

ധരംപൂര്‍ രാജാവ് ബ്രിട്ടീഷ് ഗവര്‍ണര്‍ക്കായി നല്കിയ സമ്മാനം

ധരംപൂര്‍ രാജാവ് ബ്രിട്ടീഷ് ഗവര്‍ണര്‍ക്കായി നല്കിയ സമ്മാനം

ഗുജറാത്തിലുള്ള ഒരു സ്ഥലത്തിന് ബ്രിട്ടീഷുകാരനായ ഒരാളുടെ പേര് എങ്ങനെ ലഭിച്ചു എന്ന് അറിയുമോ...1923 മുതല്‍ 1928 വരെ മുംബൈയുടെ ഗവര്‍ണര്‍ ആയിരുന്ന ലോഡ് വില്‍സണില്‍ നിന്നാണ് ഈ ഹില്‍സ്‌റ്റേഷനു ഈ പേര് ലഭിക്കുന്നത്. ധരംപൂരിലെ അവസാനത്തെ രാജാവായിരുന്ന വിജയ് ദേവ്ജിയാണ് ഈ പേര് നല്കുന്നത്. ഈ സ്ഥലം ഒരു ഹില്‍സ്റ്റേഷനായി മാറ്റിയെടുക്കാന്‍ ഇരുവര്‍ക്കും താല്പര്യം ഉണ്ടായിരുന്നെങ്കിലും പല കാര്യങ്ങല്‍ കൊണ്ടും അത് നടന്നില്ല. ഇവരുടെ സ്മരണയ്ക്കായി നിര്‍മ്മിച്ചിരിക്കുന്ന സ്മാരകം ഇവിടെ കാണുവാന്‍ സാധിക്കും..

സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍

സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍

ബരുമാല്‍ ക്ഷേത്രം, മാര്‍ബിള്‍ ഛത്രി, സ്റ്റീപ് വാലി, ഓസോണ്‍ വാലി, സണ്‍റൈസ് പോയന്റ്, സണ്‍സെറ്റ് പോയന്റ്, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

കാലാവസ്ഥ

കാലാവസ്ഥ

സാധാരണയായി തണുപ്പു നിറഞ്ഞ കാലാവസ്ഥയാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ വേനല്‍ക്കാലങ്ങളിലാണ് ആളുകള്‍ കൂടുതലും ഇവിടെ എത്താന്‍ താല്പര്യപ്പെടുന്നത്.

PC:Cj.samson

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

മഴക്കാലങ്ങളിലാണ് ഇവിടം ഏറ്റവും മനോഹരമായി കാണപ്പെടുന്നതെങ്കിലും നനവാര്‍ന്നതിനാല്‍ വഴുക്കല്‍ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ആ സമയങ്ങളില്‍ ട്രക്കിങ്ങും ഹൈക്കിങ്ങും ഇത്തിരി ദുഷ്‌കരം ആയിരിക്കം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഇവിടെ സന്ദര്‍ശിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. ഇവിടെ നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പ് കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്ത് വരുന്നതായിരിക്കും നല്ലത്.

PC:Marwada

എവിടെയാണിത്

എവിടെയാണിത്

ഗുജറാത്തിലെ വല്‍സാഡ് ജില്ലയില്‍ പശ്ചിമഘചട്ടത്തിനോട് ചേര്‍ന്നാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.പന്‍ഗര്‍ബാരി വൈല്‍ഡ് ലൈഫ് സാങ്ച്വറിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നതിനാല്‍ വളരെ സമ്പന്നമായ ആവാസവ്യവസ്ഥയും ജീവവൈവിധ്യങ്ങളും ഇവിടെ കാണാന്‍ സാധിക്കും.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഗുജറാത്തിലെ സൂറത്തില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. റോഡ് മാര്‍ഗം പെട്ടന്ന് എത്തിപ്പെടാന്‍ പറ്റിയ സ്ഥലമാണിത്. വിമാനത്തില്‍ വരുന്നവര്‍ക്ക് അടുത്തുള്ള വിമാനത്താവളം സൂററ്റ് തന്നെയാണ്.
ട്രെയിന്‍ യാത്രയ്ക്കാണ് താല്പര്യം എങ്കില്‍ തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ വല്‍സാഡ് ആണ്. നവില്‍സണ്‍ ഹില്‍സില്‍ നിന്നും 53 കിലോമീറ്റര്‍ അകലെയാണിത്.
സത്പുരയില്‍ നിന്നും 120 കിലോമീറ്റര്‍, മുംബൈയില്‍ നിന്നും 250 കിലോമീറ്റര്‍, നാസികില്‍ നിന്നും 145 കിലോമീറ്റര്‍, അഹ്മദാബാദില്‍ നിന്നും 362 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ദൂരം.

PC: Marwada


Read more about: travel hill station gujarat

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...