Search
  • Follow NativePlanet
Share
» »മംഗലശ്ശേരി നീലകണ്ഠന്‍ മീശപിരിച്ച വരിക്കാശ്ശേരി മനയുടെ വിശേഷങ്ങള്‍

മംഗലശ്ശേരി നീലകണ്ഠന്‍ മീശപിരിച്ച വരിക്കാശ്ശേരി മനയുടെ വിശേഷങ്ങള്‍

പാലക്കാടന്‍ കാറ്റിലും ചൂടിലും കോട്ടം തട്ടാതെ തലയുയര്‍ത്തി നില്‍ക്കുന്ന വരിക്കാശ്ശേരി മനയുടെ വിശേഷങ്ങള്‍.

By Elizabath

വരിക്കാശ്ശേരി മന...മലയാള സിനിമയില്‍ മീശപിരിച്ച താരരാജാക്കന്‍മാര്‍ക്കൊപ്പം ഒളി മങ്ങാതെ ആദ്യാവസാനം നിറഞ്ഞു നിന്ന ലൊക്കേഷന്‍. കേരളത്തിലെ സിനിമാ ലൊക്കേഷനുകളിലെ സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന വരിക്കാശ്ശേരി മനയുടെ പൂമുഖത്തെ ചാരുകസേരയില്‍ ഇരിക്കാത്ത നായകന്‍മാര്‍ കുറവാണെന്നുതന്നെ പറയാം. പാലക്കാടന്‍ കാറ്റിലും ചൂടിലും കോട്ടം തട്ടാതെ തലയുയര്‍ത്തി നില്‍ക്കുന്ന വരിക്കാശ്ശേരി മനയുടെ വിശേഷങ്ങള്‍...

വിചിത്രരൂപികളായ അഘോരികള്‍ പ്രാര്‍ഥിക്കുന്ന ക്ഷേത്രങ്ങള്‍വിചിത്രരൂപികളായ അഘോരികള്‍ പ്രാര്‍ഥിക്കുന്ന ക്ഷേത്രങ്ങള്‍

മലയാള സിനിമയുടെ തറവാട്

മലയാള സിനിമയുടെ തറവാട്

മലയാള സിനിമയുടെ തറവാട് എന്നാണ് പാലക്കാട് ഒറ്റപ്പാലത്തിനു സമീപം മനിശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന വരിക്കാശ്ശേരി മന അറിയപ്പെടുന്നത്. ഏകദേശം എണ്‍പതോളം മലയാള സിനിമകളും കൂടാതെ നിരവധി അന്യഭാഷാ ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

PC:Soumyavn

മംഗലശ്ശേരി നീലകണ്ഠന്‍ മീശപിരിച്ച വരിക്കാശ്ശേരി മനയുടെ വിശേഷങ്ങള്‍

ദേവാസുരം എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠന്റെ തറവാടായ മംഗലശ്ശേരിയായാണ് വരിക്കാശ്ശേരി മന സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്.

 നീലകണ്ഠന്‍ മീശപിരിച്ച വരിക്കാശ്ശേരി മന

നീലകണ്ഠന്‍ മീശപിരിച്ച വരിക്കാശ്ശേരി മന

മലയാള സിനിമയില്‍ ഒരിക്കലും പകരം വയ്കകാന്‍ കഴിയാത്ത കഥാപാത്രങ്ങളിലൊന്നായിരുന്നു മോഹന്‍ലാലിന്റെ മംഗലശ്ശേരി നീലകണ്ഠന്‍. ആ കഥാപാത്രത്തെ ഇത്രത്തോളം ജനപ്രിയമാക്കിയതിനു പിന്നില്‍ ഈ സിനിമയ്ക്കും വലിയ പങ്കാണുള്ളത്.

PC:Krishnan Varikkasseri

പ്രധാന ചിത്രങ്ങള്‍

പ്രധാന ചിത്രങ്ങള്‍

ദേവാസുരം മുതലാണ് വരിക്കാശ്ശേരി മന ആലുകള്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. പിന്നീട് ആറാം തമ്പുരാന്‍, നരസിംഹം, ചന്ദ്രോത്സവം, രാവണപ്രഭു, രാപ്പകല്‍, വല്യേട്ടന്‍, ബസ് കണ്ടക്ടര്‍. ദ്രോണ, മാടമ്പി, സിംഹാസനം, മി. ഫ്രോഡ്, സിംഹാസനം തുടങ്ങിയ ചിത്രങ്ങളും ഇവിടെ നിന്നാണ് ചിത്രീകരിച്ചത്. ഏകദേശം 150 ല്‍ അധികം ചിത്രങ്ങള്‍ക്ക് ഇവിടം ലൊക്കേഷനായിട്ടുണ്ട്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മന

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മന

മനിശ്ശേരി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മനയ്ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നാണ് വിശ്വാസം.

PC:Mithunphotography

തലയുയര്‍ത്തി നില്‍ക്കുന്ന പാരമ്പര്യം

തലയുയര്‍ത്തി നില്‍ക്കുന്ന പാരമ്പര്യം

പ്രൗഢിക്കും ആഢംബരത്തിനും ഒട്ടും കോട്ടം വരാതെ ഇന്നും തലയുയര്‍ത്തി തന്നെയാണ് വരിക്കാശ്ശേരി മന നിലകൊള്ളുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കലക്കകണ്ടത്തൂര്‍ കുടുംബത്തിന് സാമൂതിരി സമ്മാനമായി നല്‍കിയ സ്ഥലത്താണ് മന നിലകൊള്ളുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അവര്‍ ഇവിടെ ഇന്നു കാണുന്ന വരിക്കാശ്ശേരി മന നിര്‍മ്മിക്കുന്നത്.

PC:Soumyavn

മൂന്നു നിലകളുള്ള നാലുകെട്ട്

മൂന്നു നിലകളുള്ള നാലുകെട്ട്

കേരളീയ വാസ്തുവിദ്യാ പ്രകാരമുള്ള നാലുകെട്ടിലാമ് മന നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു പത്തായപ്പുരകള്‍, കളപ്പുര, വിശാലമായ പൂമുഖം, കുളം, പടിപ്പുര മാളിക തുടങ്ങിയവയെല്ലാം ഒരുടവും സംഭവിക്കാതെ ഇന്നും സംരക്ഷിച്ചിരിക്കുന്നു.

PC:Soumyavn

മനയിലെ ഭീമന്‍ തൂണുകള്‍

മനയിലെ ഭീമന്‍ തൂണുകള്‍

മൂന്നു നിലയുള്ള നാലുകെട്ടില്‍ വിശാലമായ മുറികളും നടുമുറ്റവും അകത്തളങ്ങളും ഒക്കെയുള്ള മനയില്‍ ഏറെ ആകര്‍ഷകം കൊത്തുപണികളോടു കൂടിയ തൂണുകളാണ്.

PC:Mithunphotography

പത്തായപ്പുര

പത്തായപ്പുര

വരിക്കാശേരി മനയുടെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ഇവിടുത്തെ പത്തായപ്പുര. വിളവെടുപ്പും കൊയ്ത്തും കവിയുമ്പോള്‍ നിറഞ്ഞു കവിഞ്ഞിരുന്ന പത്തായപ്പുര പടിപ്പുര മാളികയുടെ ഭാഗമാണ്.

PC:Soumyavn

പത്തേക്കറിനുള്ളിലെ അത്ഭുതം

പത്തേക്കറിനുള്ളിലെ അത്ഭുതം

ഏകദേശം പത്ത് ഏക്കറോളം വരുന്ന സ്ഥലത്തിനുള്ളിലാണ് മന സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കുളവും കാണേണ്ട കാഴ്ച തന്നെയാണ്.

PC:Soumyavn

കല്യാണാല്‍ബങ്ങളുടെ പ്രിയ ലൊക്കേഷന്‍

കല്യാണാല്‍ബങ്ങളുടെ പ്രിയ ലൊക്കേഷന്‍

സിനിമ ലൊക്കേഷനായി അധികം ഉപയോഗിക്കാറില്ലെങ്കിലും കേരളത്തില്‍ ഏറ്റവും കൂടുതല്‍ കല്യാണ ആല്‍ബങ്ങളുടെ ഷൂട്ടിങ്ങ് നടക്കുന്ന സ്ഥലമായി മന ഇപ്പോള്‍ മാറിയിരിക്കുകയാണ്.

സന്ദര്‍ശിക്കാന്‍

സന്ദര്‍ശിക്കാന്‍

എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഇവിടെ പ്രവേശനമുള്ളത്. സിനിമാ ഷൂട്ടിങ്ങ് ഉള്ള ദിവസങ്ങളില്‍ പ്രവേശനം അനുവദിക്കുന്നതല്ല. മനയ്ക്കകത്ത് പ്രവേശിക്കാന്‍ ഒരാള്‍ക്ക് 20 രൂപയാണ് ഫീസ്. അരമണിക്കൂറാണ് ഒരാള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം.

PC:Soumyavn

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

വരിക്കാശ്ശേരി മന സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ഒന്നാമത്തേത് മനയ്ക്കകത്തുള്ള ക്ഷേത്രത്തില്‍ അനുവാദമില്ലാതെ പ്രവേശിക്കാന്‍ പാടില്ല. രണ്ട് മദ്യപിച്ചുകൊണ്ട് മനയുടെ കോമ്പൗണ്ടിനുള്ളില്‍ പ്രവേശനം അനുവദിക്കുന്നതല്ല.കൂടാതെ അവിടുത്തെ കുളത്തില്‍ ഇറങ്ങുവാനും ഭിത്തികളിലോ നിലത്തോ എഴുതാനോ അനുവദിക്കുന്നതല്ല.

PC:Soumyavn

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പാലക്കാട് ഒറ്റപ്പാലത്തിനു സമീപം മനിശ്ശേരിയിലാണ് വരിക്കാശ്ശേരി മന സ്ഥിതി ചെയ്യുന്നത്.
ഒറ്റപ്പാലം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നും കുറഞ്ഞ ഇടവേളയില്‍ വരിക്കാശ്ശേരി മനയിലേക്ക് നേരിട്ടുള്ള ബസ് ലഭിക്കും.
ഒറ്റപ്പാലത്തു നിന്നും പാലക്കാട്-പൊന്നാനി റോഡ് വഴി 4.3 കിലോമീറ്റര്‍ ദൂരം മാത്രമേ മനയിലേക്കുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X