» »വാഹനഗതാഗതം നിരോധിക്കപ്പെട്ട മലമ്പ്രദേശത്തേക്ക് ഒരു യാത്ര

വാഹനഗതാഗതം നിരോധിക്കപ്പെട്ട മലമ്പ്രദേശത്തേക്ക് ഒരു യാത്ര

Written By: Elizabath Joseph

രണ്ടു വലിയ മഹാനഗരങ്ങള്‍ക്കിടയിലെ പച്ചപ്പിന്റെ ഒരു ചെറിയ തുരുത്ത്... നഗരം പുറത്തു വിടുന്ന വിഷവായുവും മലിനീകരണങ്ങളും ഒന്നും എത്താതെ പ്രകൃതിയുടെ മടിത്തട്ടില്‍ കിടക്കുന്ന മനോഹരമായ ഒരു മലമ്പ്രദേശം...വാഹനങ്ങളുടെ ബഹളങ്ങള്‍ ഇല്ലാതെ തീര്‍ത്തും ശാന്തമായി കിടക്കുന്ന, മാഥേരന്‍ എന്ന സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തെപറ്റി അറിയാം...

മാഥേരാന്‍

മാഥേരാന്‍

പറഞ്ഞുതീരാത്തത്ര വിശേഷങ്ങള്‍ ഉള്ള സ്ഥലമാണ് മഹാരാഷ്ട്രയിലെ ലോകപ്രസിദ്ധ ഹില്‍ സ്റ്റേഷനായ മാഥേരാന്‍. സഹ്യാദ്രി മലമുകളില്‍ പ്രകൃതിയുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന് വലിയൊരു പ്രത്യേകതയുണ്ട്. മോട്ടോര്‍ വാഹനങ്ങള്‍ക്ക് വിലക്കുള്ള ഏഷ്യയിലെ ഏക ഹില്‍ സ്‌റ്റേഷനാണ് മാഥേരാന്‍. വാഹനങ്ങള്‍ കൊണ്ടുള്ള മലിനീകരണം അനുദിനം വര്‍ധിക്കുന്ന ഒരു നാടിനെ സംബന്ധിച്ചെടുത്തോളം തങ്ങളുടെ ഭൂമിയുടെ പച്ചപ്പിനെ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇവിടെ മോട്ടോര്‍ വാഹനഗതാഗതം നിരോധിച്ചിരിക്കുന്നത്.

PC:Virendra Harmalkar

എവിടെയാണ് മഥേരാന്‍

എവിടെയാണ് മഥേരാന്‍

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് മഥേരാന്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്‍സ്‌റ്റേഷനായ ഇവിടം പഷ്ചിമഘട്ടത്തിന്റെ ഭാഗമാണ്. സമുദ്രനിരപ്പില്‍ നിന്നും 800 മീറ്റര്‍ അഥവാ 2625 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു പരിസ്ഥിതി ലോല പ്രദേശം കൂടിയാണ്.

PC:Satyabrata Behera

 എന്തുകൊണ്ട് വാഹനങ്ങള്‍ ഇല്ല

എന്തുകൊണ്ട് വാഹനങ്ങള്‍ ഇല്ല

മഹാരാഷ്ട്രയിലെ പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ ഒന്നായ നാഥേരനില്‍ പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായാണ് വാഹനങ്ങള്‍ നിയന്ത്രിക്കുന്നത്. കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് മാഥേരാനെ ഹരിത ഉദ്യാനമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇവിടെ മോട്ടോര്‍ വാഹനങ്ങള്‍ അനുവദനീയമല്ലാത്തത്.
മുന്‍സിപ്പാലിറ്റിയുടെ നടത്തിപ്പിനു കീഴില്‍ വരുന്ന ഒരു ആംബുലന്‍സ് മാത്രമാണ് ഇവിടെയുള്ള മോട്ടോര്‍ വാഹനം. താല്പര്യമിള്ളവര്‍ക്ക് ഇവിടേക്ക് നടന്നു വരുവാനും അല്ലാത്തവര്‍ക്ക് കുതിര വണ്ടിയും മനുഷ്യര്‍ കൈകൊണ്ട് വലിക്കുന്ന വണ്ടിയും ഉപയോഗിക്കുവാനുള്ള സൗകര്യങ്ങളും ഉണ്ട്.

PC: Ccmarathe

മാഥേരാന്‍ എന്നാല്‍

മാഥേരാന്‍ എന്നാല്‍

മാഥേരാന്‍ എന്നാല്‍ ഫോറസ്റ്റ് ഓണ്‍ ദ ഫോര്‍ഹെഡ് എന്നാണത്രെ അര്‍ഥം. അതായത് പര്‍വ്വതങ്ങളുടെ അല്ലെങ്കില്‍ മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന കാടുകള്‍. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് അന്യമായി കിടന്ന ഇവിടം ഇന്നു കാണുന്ന രീതിയില്‍ വികസിപ്പിച്ചെടുത്തത് ബ്രിട്ടീഷുകാരാണ്. 1850ല്‍ താനെ കളക്ടറായിരുന്ന ഹ്യൂ പോയിന്റ്‌സ് മാലറ്റ് ആണ് ഇവിടെ വേനല്‍ക്കാല വസതികളും മറ്റു സൗകര്യങ്ങളും നിര്‍മ്മിച്ച് തുടക്കമിട്ടത്. ഇവിടുത്തെ സാധ്യതകള്‍ ആദ്യം തിരിച്ചറിഞ്ഞ വ്യക്തി കൂടിയാണ് അദ്ദേഹം. അന്നത്തെ ബോംബെ ഗവര്‍ണര്‍ ആയിരുന്ന ലോര്‍ഡ് എല്‍ഫിന്‍സ്റ്റണ്‍ ആണ് ഈ സ്ഥലത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികള്‍ തയ്യാറാക്കിയത്.

PC:Kailash Mohankar

മഥേരാന്‍ ഹില്‍ റെയില്‍വേ

മഥേരാന്‍ ഹില്‍ റെയില്‍വേ

മഹാരാഷ്ട്രയിലെ പൈതൃക റെയില്‍വേകളില്‍ ഒന്നാണ് മഥേരാന്‍ ഹില്‍ റെയില്‍വേ അഥവാ എം.എച്ച്.ആര്‍. സെന്‍ട്രല്‍ റെയില്‍വേയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇത് നേരാല്‍ എന്ന സ്ഥലത്തെ മാതേരനുമായി ബന്ധിപ്പിക്കുന്ന റൂട്ടാണ്. 21 കിലോമീറ്റര്‍ നീളമുള്ള റൂട്ടാണിത്. നെരാല്‍-മഥേരന്‍ ലൈറ്റ് റെയില്‍വേ 1901 നും 1907 നും ഇടയിലാണ് നിര്‍മ്മിക്കുന്നത്. പിന്നാട് 2005 ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഇത് അടച്ചുപൂട്ടി. പിന്നീട് 2007 ലാണ് ഇത് തുറന്നുകൊടുത്തത്. 2015 വരെ കൃത്യമായി പ്രവര്‍ത്തിച്ചെങ്കിലും 2016-17 വര്‍ഷങ്ങളില്‍ ഇത് വളരെക്കുറച്ച് സര്‍വ്വീസുകള്‍ മാത്രമേ നടത്തിയിട്ടുള്ളൂ. ഇപ്പോള്‍ 2018 ജനുവരി 26 മുതല്‍ സര്‍വ്വീസ് വീണ്ടും പുനരാരംഭിച്ചു.

PC:Udaykumar PR

38 വ്യൂപോയന്റുകള്‍

38 വ്യൂപോയന്റുകള്‍

38 വ്യൂ പോയന്റുകളാണ് മാഥേരന്റെ മറ്റൊരു ആകര്‍ഷമം. സൂര്യോദയവും സൂര്യാസ്തമയവും ചുറ്റുമുള്ള കാഴ്ചകള്‍ ഒരു പക്ഷിയുടെ കണ്ണിലെന്ന പോലെ കാണാനുള്ള സ്ഥലങ്ങളും 360 ഡിഗ്രി കാഴ്ച ലഭിക്കുന്ന വ്യൂ പോയന്റുകളും ആണ് ഇവിടുത്തെ പ്രത്യേകതള്‍. ലൂയ്‌സാ പോയന്റ് എന്നു പേരുള്ള വ്യൂ പോയന്റില്‍ നിന്നും അകലെയുള്ള പ്രബാല്‍ കോട്ടയുടെ വ്യക്തതയുള്ള കാഴ്ചകള്‍ കാണാം. വണ്‍ ട്രീ ഹില്‍ പോയന്റ്, ഹാര്‍ട് പോയന്റ്, മങ്കി പോയന്റ്, രാംഭാഗ് പോയന്റ്, തുടങ്ങിയവയാണ് ഇവിടുത്തെ പ്രശസ്തമായ വ്യൂ പോയിന്റുകള്‍.

PC:Pradeep717

നൂറുവര്‍ഷം മുന്‍പുള്ള സ്റ്റൈല്‍

നൂറുവര്‍ഷം മുന്‍പുള്ള സ്റ്റൈല്‍

ഇവിടെ ആദ്യമായി കാലുകുത്തുമ്പോള്‍ ഒരു നൂറു വര്‍ഷം പിന്നോട്ട് പോയപോലത്തെ അനുഭവമാണ് ഉണ്ടാവുക. കാരണം പാര്‍സി, ആംഗ്ലോ ഇന്ത്യന്‍ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഇവിടുത്തെ കെട്ടിടങ്ങള്‍ക്കും കൂടാതെ റോഡുകള്‍ക്കും ഒന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഇവിടെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ അനുവദിക്കാരില്ല.

PC:Deepak Patil

പിഷര്‍നാഥ് മഹാദേവ ക്ഷേത്രം

പിഷര്‍നാഥ് മഹാദേവ ക്ഷേത്രം

മാഥേരാനിലെ എറ്റവും പഴയ ക്ഷേത്രങ്ങളില്‍ ഒന്നാണ് പിഷര്‍നാഥ മഹാദേവ ക്ഷേത്രം. ശിവനെ ഗ്രാമദേവതയായാണ് ഇവിടെ ആരാധിക്കുന്നത്. എല്‍ ആകൃതിയിലുള്ള ഇവിടുത്തെ ശിവലിംഗം സ്വയംഭൂ ആണെന്നാണ് വിശ്വാസം. സമുദ്രനിരപ്പില്‍ നിന്നും 2516 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിനു ചുറ്റുമുള്ള ഭാഗങ്ങള്‍ കാഴ്ചയില്‍ അതിമനോഹരമാണ്.

PC:Udaykumar PR

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

കനത്ത മഴ പെയ്യുന്ന ഓഗസ്റ്റ് , സെപ്റ്റംബര്‍ മാസങ്ങള്‍ ഒഴികെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറെ യോജിച്ചത്. വര്‍ഷം മുഴുവന്‍ തണുപ്പു നിറഞ്ഞ കാലാവസ്ഥയാണ് ഇവിടെയുള്ളത്. മുംബൈ പൂനെ നിവാസികളുടെ പ്രധാന വീക്കെന്‍ഡ് ഡെസ്റ്റിനേഷനുകളില്‍ ഒന്നുകൂടിയാണിത്.

PC:Udaykumar PR

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മുംബൈയില്‍ നിന്നും 100 കിലോമീറ്ററും പൂനെയില്‍ നിന്നും 120 കിലോമീറ്ററുമാണ് മാഥേരനിലേക്കുള്ള ദൂരം. നെരാല്‍ ആണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. മാഥേരന്‍ ലൈറ്റ് റെയില്‍വേയ്ക്ക് പരിമിതമായ സീറ്റുകള്‍ മാത്രമാണ് ഉള്ളത്. മോട്ടോര്‍ വാഹനങ്ങള്‍ക്ക് എത്തുവാന്‍ സാധിക്കുന്ന അവസാന സ്ഥലം ഡിണ്ടി പോയന്റാണ്. ഇവിടെ നിന്നും റെയില്‍ വേട്രാക്ക് വഴി 30 മിനിറ്റ് നടന്നാല്‍ മാഥേരനിലെത്താം. അല്ലാത്തവര്‍ക്ക് കുതിര വണ്ടിയും മനുഷ്യര്‍ കൈകൊണ്ട് വലിക്കുന്ന വണ്ടിയും ഉപയോഗിക്കുവാനുള്ള സൗകര്യങ്ങളും ഉണ്ട്.

സമയം

സമയം

രാവിലെ 6.30ന് ആണ് നെരാലില്‍ നിന്നും മാഥേരനിലേക്കുള്ള ട്രെയിന്‍ പുറപ്പെടുന്നത്. ഇത് 9.40 ന് മാഥേരനിലെത്തും. പിന്നീട് നെരാലില്‍ നിന്നും ഇവിടേക്ക് തീവണ്ടി സര്‍വ്വീസുകള്‍ ഉണ്ടാവില്ല. പകരം അമാന്‍ ലോഡ്ജ് എന്ന സ്ഥലത്തു നിന്നും മാഥേരനിലേക്ക് ഒരു മണിക്കൂര്‍ ഇടവിട്ടുള്ള ഷട്ടില്‍ സര്‍വ്വീസുകളാണ് ഉള്ളത്. ഇതിന്റെ അവസാന സര്‍വ്വീസ് 3.30 ന് മാഥേരനില്‍ നിന്നും നെരാലിലേക്കാണ്.

PC:Ccmarathe

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...