Search
  • Follow NativePlanet
Share
» »ഭാരതത്തിന്റെ അജ്ഞാതചരിത്രം പറയുന്ന പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം

ഭാരതത്തിന്റെ അജ്ഞാതചരിത്രം പറയുന്ന പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം

ഭാരതത്തിന്റെ അജ്ഞാതചരിത്രം പറയുന്ന പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയത്തിന്റെ വിശേഷങ്ങൾ

By Elizabath Joseph

മുംബൈ..ഉറങ്ങാത്ത നഗരമെന്നും സ്വപ്നം കാണുന്നവരുടെ സ്വർഗ്ഗം എന്നും ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന ഇടം. പൂരാതന കാലം മുതലേ സഞ്ചാരികളുടെയും വ്യാപാരികളുടെയും ഇഷ്ട കേന്ദ്രങ്ങളിലൊന്നായിരുന്നു ഇവിടം. കടലിന്റെ സാമീപ്യം കൊണ്ടും എത്തിച്ചേരാനുള്ള എളുപ്പം കൊണ്ടും ഭാരതത്തിന്റെ കവാടം എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്.
ബ്രിട്ടീഷുകാരുടെ ഭരണത്തിൽ വളർന്നു വന്ന മുംബൈയിൽ ഏറ്റവും കൂടുതൽ വികസനങ്ങൾ നടന്നതും അവരുടെ കാലത്താണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകൾ നഗരത്തിന്റെ ഓരോ കോണുകളിലും കാണാം. അത്തരത്തിൽ മുംബൈയിൽ നിർമ്മിക്കപ്പെട്ട ഒരു മ്യസിയമാണ് പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം. ഭാരതത്തിന്റെ അജ്ഞാതചരിത്രം പറയുന്ന പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയത്തിന്റെ വിശേഷങ്ങൾ

ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയ്

ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയ്

ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന മ്യൂസിയങ്ങളിലൊന്നാണ് ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയ്. 1915 ൽ പ്രിൻസ് ഓഫ് വെയിൽസായിരുന്ന ജോർജ് അഞ്ചാമൻ രാജാവിൻറെ സന്ദർശനത്തോട് അനുബന്ധിച്ച് നിർമ്മിക്കപ്പെട്ട ഈ മ്യൂസിയം പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മുംബൈയുടെ ലാൻഡ് മാർക്കുകളിൽ ഒന്നായ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ സമീപത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
അതിമനോഹരമായി നിർമ്മിക്കപ്പെട്ട ഈ മ്യൂസിയം 1990-2000 കാലഘട്ടത്തിൽ മറാത്താ രാജാവായിരുന്ന ശിവജിയുടെ പേരിൽ പുനർനാമകരണം ചെയ്തു. ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയ് എന്നാണ് ഇതിപ്പോൾ അറിയപ്പെടുന്നത്.

വിക്ടോറിയ ഗാർഡനുള്ളിലാണ് ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയ് ഉള്ളത്. ജിജാമാതാ ഉദ്യാൻ എന്നാണ് വിക്ടോറിയ ഗാർഡൻ ഇപ്പോള്‍ അറിയപ്പെടുന്നത്. ഗോഥിക് ശൈലിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

PC- Bernard Gagnon

അല്പം ചരിത്രം

അല്പം ചരിത്രം

പ്രിൻസ് ഓഫ് വെയിൽസായ ജോർജ് അഞ്ചാമൻ രാജാവ് ഇന്ത്യ സന്ദർശിച്ചതിന്റെ സ്മാരകമായാണ് ഈ മ്യൂസിയം നിര്‍മ്മിക്കുന്നത്. മുംബൈയുടെ ആധുനികതയ്ക്ക് ചേർന്ന രൂപത്തിൽ നിർമ്മിക്കപ്പെട്ട ഇതിന്‍റെ നിർമ്മാണം ആരംഭിച്ചത് 1905 നവംബർ 11 നാണ്. ജോർജ് അ‍ഞ്ചാമനാണ് ഇതിന്‍റെ ശിലാസ്ഥാപന കർമ്മം നടത്തിയത്. പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം ഓഫ് വെസ്റ്റേൺ ഇന്ത്യ എന്നായിരുന്നു ആദ്യം ഇതിന്റെ പേര്. 1915 ൽ നിർമ്മാണം പൂർത്തിയായ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് മുംബൈ ഗർണറായിരുന്ന ജോർജ് ലോയിഡിന്റെ ഭാര്യയായിരുന്ന ലേഡി ലോയിഡായിരുന്നു.

PC- Co9man

 മഹത്തായ വാസ്തുകലാ

മഹത്തായ വാസ്തുകലാ

മൂന്ന് ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന മ്യൂസിയം പുൽത്തകിടികളാലും പനമരങ്ങളാലും ചുറ്റപ്പെട്ടാണുള്ളത്. ഇൻഡോ-സാർസെനിക് വിദ്യയനുസരിച്ച് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഇതിൽ മുഗൾ, ജൈന, മറാത്താ വാസ്തുവിദ്യകളും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മൂന്നു നിലകളിലുള്ള ഈ മ്യൂസിയത്തിന്റെ നിർമ്മാണത്തിനു വേണ്ടി വന്ന കല്ലുകളെല്ലാം പ്രാദേശികമായി ഖനനം ചെയ്തെടുത്തവയായിരുന്നു. മുഗൾ ഇസ്ലാം വാസ്തുവിദ്യയിൽ നിന്നും കടംകൊണ്ട താഴികക്കുടവും ഇതിന്റെ മേൽക്കൂരയിൽ കാണാം
2008 ൽ ഇവിടെ നടന്ന നവീകരണ പ്രവർത്തനങ്ങളിൽ പുതുതായി അഞ്ച് ഗാലറികൾ കൂടി നിർമ്മിക്കുകയുണ്ടായി. ഇവിടെ ഒരു ലൈബ്രറിയും സ്ഥിതി ചെയ്യുന്നു.

PC-Bernard Gagnon

ശേഖരങ്ങൾ

ശേഖരങ്ങൾ

ഏകദേശം അൻപതിനായിരത്തോളം കലാമൂല്യവും ചരിത്രപ്രാധാന്യവുമുള്ള വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ആർട്, ആർക്കിയോളജി, നാച്വറൽ ഹിസ്റ്ററി എന്നീ മൂന്നു വിഭാഗങ്ങളിലാണ് മ്യൂസിയത്തെ തരംതിരിച്ചിരിക്കുന്നത്. ബോംബെ പ്രസിഡൻസിയുടെ കാലത്തെ മരങ്ങൾ സുക്ഷിച്ചിരിക്കുന്ന ഒരു ഫോറസ്ട്രി സെക്ഷനും ജിയോളജിക്കൽ കളക്ഷനും മരിടൈം ഹെറിറ്റേജ് ഗാലറിയും ഇവിടെ കാണാം.
ആർട് സെക്ഷനിൽ പെയിൻറിംഗുകൾ, ശിൽപങ്ങൾ, തുണിത്തരങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.

PC- Baishampayan Ghose

 എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷനിൽ നിന്നും ഇവിടെക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ഇവിടെ നിന്നും 20 മിനിട്ട് നടക്കുവാനുള്ള ദൂരമേ മ്യൂസിയത്തിലേക്കുള്ളൂ.

PC- Ajay Tallam

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X