Search
  • Follow NativePlanet
Share
» »ഒരേയൊരു ലീവ് മാത്രം മതി, പ്ലാന്‍ ചെയ്യാം ജനുവരിയിലെ അടിപൊളി വാരാന്ത്യ യാത്രകള്‍

ഒരേയൊരു ലീവ് മാത്രം മതി, പ്ലാന്‍ ചെയ്യാം ജനുവരിയിലെ അടിപൊളി വാരാന്ത്യ യാത്രകള്‍

2021 എത്തിയതോടെ മിക്ക യാത്രാ പ്രേമികളും പഴയ യാത്രാ പ്ലാനുകള്‍ പൊടിതട്ടിയെടുക്കുകയാണ്. കൊറോണ തകര്‍ത്ത യാത്രാ മോഹങ്ങള്‍ തന്നെയാണ് ഇത്തവണയും മിക്കവരുടെയും യാത്രാ ലിസ്റ്റിലുള്ളത്. എപ്പോള്‍ വേണമെങ്കിലും യാത്ര ചെയ്യുവാനുള്ള സാഹചര്യങ്ങള്‍ മാറിമറിയാം എന്നതിനാല്‍ ചെറിയ യാത്രകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്കുന്നത്. മാത്രമല്ല, കുറേ മാളുകള്‍ക്കു മുന്‍പു തന്നെ യാത്രകള്‍ പ്ലാന്‍ ചെയ്യുന്ന രീതിയും ഇപ്പോള്‍ മാറിയിട്ടുണ്ട്. ഇതാ 2021 ജനുവരി മാസത്തിലെ നീണ്ട വാരാന്ത്യങ്ങളില്‍എങ്ങനെ യാത്ര പ്ലാന്‍ ചെയ്യണമെന്നും എവിടെ പോകണമെന്നും നോക്കാം..

പ്ലാന്‍ ചെയ്യുന്നതിനു മുന്‍പേ

പ്ലാന്‍ ചെയ്യുന്നതിനു മുന്‍പേ

കൊവിഡ് കാലത്ത് യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതുണ്ട്. ഏറ്റവും പ്രാധാന്യം സുരക്ഷ്യ്ക്ക് തന്നെ നല്കണം. രോഗഭീഷണി ഇല്ലാത്ത സ്ഥലങ്ങള്‍ വേണം തിരഞ്ഞെടുക്കുവാന്‍ . യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ അവിടുത്തെ സ്ഥിതി മുന്‍കൂട്ടി അന്വേഷിക്കാം.

പാലിക്കാം നിര്‍ദ്ദേശങ്ങള്‍

പാലിക്കാം നിര്‍ദ്ദേശങ്ങള്‍

യാത്രയുടെ തിരക്കില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച കാണിക്കരുത്. കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം. പുറത്തിറങ്ങുമ്പോഴും മറ്റു വസ്തുക്കളില്‍ സ്പര്‍ശിക്കുമ്പോഴും കടകളിലും മറ്റും കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കുക. ഉപയോഗിക്കുന്ന കാര്യം കൂടെയുള്ളവരെ ഓര്‍മ്മിപ്പിക്കുക. മാസ്ക് ധരിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കുക.

 ജനുവരിയിലെ യാത്രകള്‍

ജനുവരിയിലെ യാത്രകള്‍

പുതുവര്‍ഷത്തില്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരാണ് മിക്കവരും. ഒന്നോ രണ്ടോ ലീവുകള്‍ എടുത്താല്‍ ശനിയും ഞായറും കണക്കാക്കി രണ്ടും മൂന്നും ദിവസം നീണ്ടു നില്‍ക്കുന്ന യാത്രകള്‍ പ്ലാന്‍ ചെയ്യാം. പുതുവര്‍ഷ ദിനം കൂടാതെ മറ്റു രണ്ടു വാരാന്ത്യങ്ങള്‍ യാത്രകള്‍ക്കായുണ്ട്. ഒരു ലീവ് മാത്രമെടുത്താല്‍ മൂന്ന് ദിവസങ്ങളാണ് യാത്രയ്ക്കായി മാറ്റിവയ്ക്കുവാന്‍ സാധിക്കുക.

 ജനുവരി 14-17 വരെ

ജനുവരി 14-17 വരെ

ജനുവരി 14 വ്യാഴാഴ്ച മകരസംക്രാന്തി അവധി ദിനമാണ്. 15 വെള്ളിയാഴ്ച ഒരു ലീവ് എടുത്താല്‍ വരുന്ന തുടര്‍ന്നു വരുന്ന ശനിയും ഞായറും കൂടി ഉള്‍പ്പെടുത്തി യാത്രകള്‍ പ്ലാന്‍ ചെയ്യാം.ജനുവരി 13 ബുധനാഴ്ച യാത്ര പുറപ്പെടുന്ന വിധത്തില്‍ പ്ലാന്‍ ചെയ്താല്‍, ബുധന്‍ രാത്രി മുതല്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍ രാത്രി വരെ നീണ്ടു നില്‍ക്കുന്ന യാത്രകള്‍ പ്ലാന്‍ ചെയ്യാം.നാലു രാത്രിയും നാലു പകലും ഉള്ളതിനാല്‍ ഹംപി, ഗോവ, തമിഴ്നാട്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് നീണ്ട യാത്രകള്‍ തന്നെ പ്ലാന്‍ ചെയ്യാം.

 ജനുവരി 22 മുതല്‍ 26 വരെ

ജനുവരി 22 മുതല്‍ 26 വരെ

ദേശീയ അവധി ദിനമായ റിപ്പബ്ലിക് ദിനത്തിന്റെ അവധി ഉള്‍പ്പെടുത്തി പ്ലാന്‍ ചെയ്യുവാന്‍ സാധിക്കുന്ന യാത്രയാണ് രണ്ടാമത്തേത്. ചൊവ്വാഴ്ചയാണ് ജനുവരി 26 വരുന്നത്. അപ്പോള്‍ തൊട്ടു മുന്‍പുള്ള തിങ്കളാഴ്ചയും ആഴ്ചാവസാനങ്ങളായ ശനിയും ഞായറും കൂടി ചേര്‍ത്ത് മറ്റൊരു നീണ്ട യാത്ര കൂടി പ്ലാന്‍ ചെയ്യാം. തിങ്കളാഴ്ച, അതായത് ജനുവരി 25 ന് ഒരു ലീവ് എടുത്താല്‍ മാത്രമേ പ്ലാന്‍ ചെയ്ത പോലെ യാത്ര സാധ്യമാകൂ.

ഗോവയ്ക്ക് പോകാം

ഗോവയ്ക്ക് പോകാം

നാല് ദിവസത്തോളം യാത്ര ചെയ്യുവാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ ഗോവയാണ് ഏറ്റവും മികച്ച സ്ഥലം. നാലു ദിവസങ്ങളും ഫലപ്രദമായി ചിലവിടുവാനുള്ള കാഴ്ചകള്‍ ഗോവയില്‍ ഉണ്ട്, ബീച്ചുകളില്‍ നിന്നും ബീച്ചുകളിലേക്കുള്ള യാത്രകളും പഴയ കൊളോണിയല്‍ നിര്‍മ്മിതികളും ദേവാലയങ്ങളും ആഘോഷങ്ങളുമെല്ലാം ഇവിടെ കാണാം. കൊവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ പലതും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും യാത്ര ആസ്വാദ്യകരമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
PC:Balasubramanian Rajaram

ഹംപി

ഹംപി

നീണ്ട യാത്രകള്‍ക്കു അനുയോജ്യമായ മറ്റൊരിടം കര്‍ണ്ണാടകയിലെ ഹംപിയാണ്. രണ്ടു ദിവസ മുതല്‍ രണ്ടു മാസം വരെ കണ്ടാലും തീരാത്തത്ര കാഴ്ചകള്‍ ഇവിടെയുണ്ട്. സൂര്യോദയ കാഴ്ചകള്‍ മുതല്‍ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന മനോഹരമായ കാഴ്ചകള്‍ വരെ ഇവിടെ കാണാം. വിരൂപാക്ഷ ക്ഷേത്രവും മാതംഗ ഹില്‍സിലെ സൂര്യോദയവും ഹംപി മാര്‍ക്കറ്റും തുംഗഭദ്രാ നദിയും വിജയ വിറ്റാല ക്ഷേത്രവും കല്‍ രഥവും ലോട്ടസം മഹലും ഹേമകുണ്ഠാ കുന്നിലെ ക്ഷേത്രങ്ങളും ക്ഷേത്രാവശിഷ്ടങ്ങളും ആനപ്പന്തിയും അച്ചുരായ ക്ഷേത്രവും അങ്ങനെയങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.

PC:Gundla shubham

മൂന്നാര്‍

മൂന്നാര്‍

ജനുവരി യാത്രകള്‍ക്ക് ധൈര്യപൂര്‍വ്വം തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടമാണ് മൂന്നാര്‍. ക്രിസ്മസ്, ന്യൂ ഇയര്‍ ദിവസങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് സഞ്ചാരികളാണ് മൂന്നാറിലേക്ക് ഒഴുകിയെത്തിയത്. തിരക്കുകള്‍ അത്രയ്ക്ക് കുറഞ്ഞിട്ടില്ല എങ്കിലും ജനുവരിയിലെ മൂന്നാര്‍ വ്യത്യസ്തമായ അനുഭവമാണ് നല്കുക. മൂന്നും നാലും കടന്ന് ചില ദിവസങ്ങളില്‍ മൈനസ് ഡിഗ്രി വരെ തണുപ്പ് തൊടുന്ന ജനുവരി മൂന്നാറിന്റെ പീക്ക് സീസണാണ്. മൂന്നാര്‍ കൂടാതെ ടോപ് സ്റ്റേഷന്‍, വട്ടവട, കോവിവൂര്‍, മാട്ടുപ്പെട്ടി, ഇരവികുളം, പാമ്പാടുംചോല ദേശീയോദ്യാനം അങ്ങനെ വേറെയും കാഴ്ചകള്‍ ഇവിടെയുണ്ട്.
PC:Iameashan27

സൈറ്റ് സീയിങ്ങിന് ആനവണ്ടി

സൈറ്റ് സീയിങ്ങിന് ആനവണ്ടി

കുറഞ്ഞ ചിലവില്‍ മൂന്നാര്‍ കറങ്ങുന്നതിന് കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭമായ കെഎസ്ആര്‍ടിസി മൂന്നാര്‍ സൈ‌ര്റ് സീയിങ്ങ് സൗകര്യവും പരീക്ഷിക്കാം. മൂന്നാര്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും തുടങ്ങി ടോപ് സ്റ്റേഷന്‍, കുണ്ടള ഡാം, എക്കോ പോയിന്‍റ്, മാട്ടുപെട്ടി, ഫ്ലോര്‍ ഗാര്‍ഡന്‍, എന്നീ സ്ഥലങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 80 കിലോമീറ്റര്‍ ദൂരമാണ് ഈ യാത്രയുള്ളത്. 250 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.യാത്രയ്ക്കൊപ്പം തന്നെ ഓരോ ഇ‌ടങ്ങളും വിശദമായി കാണുവാനും പരിചയപ്പെടുവാനും ഒരു മണിക്കൂറോളം നേരവും ഓരോ ഇ‌ടത്തും ചിലവഴിക്കുവാന്‍ സാധിക്കൂന്ന തരത്തിലാണ് യാത്രയള്ളത്.

PC:wikipedia

 ഊട്ടി

ഊട്ടി

ജനുവരിയിലെ തണുപ്പില്‍ കൊതിതീരെ കറങ്ങുവാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ് ഊട്ടി. ഓരോ ഇടങ്ങളും വിശദമായി കാണുന്ന തരത്തിലുള്ള യാത്ര പ്ലാന്‍ ചെയ്യാം. കോത്താഗിരി, ടൈഗര്‍ ഹില്‍സ്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ടീ മ്യൂസിയം, ടീഫാക്ടറി, കൂടാതെ ക്ഷേത്രങ്ങള്‍, തടാകങ്ങള്‍ തുടങ്ങി വേറെയും കാഴ്ചകള്‍ ഇവിടെ കാണുവാനുണ്ട്. കൂടാതെ, ഫ്രോഗ് ഗില്‍, നീഡില്‍ ഹില്‍ വ്യൂ പോയിന്‍റ്, പാക്കര ഡാം, ബോട്ട് ഹൗസ്, കാമരാജ് സാഗര്‍ ഡാം, ടോയ് ട്രെയിന്‍, സെന്‍റ് സ്റ്റീഫന്‍സ് പള്ളി, റോസ് ഗാര്‍ഡന്‍, എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.

 നീലഗിരി പൈതൃക ട്രെയിന്‍ യാത്ര

നീലഗിരി പൈതൃക ട്രെയിന്‍ യാത്ര


നീണ്ട 9 മാസത്തെ ഇടവേളയ്ക്കു ശേഷം ഊട്ടിയില്‍ വീണ്ടും പൈകൃക ട്രെയിന്‍ യാത്ര ആരംഭിച്ചു. മേട്ടുപ്പാളയം മുതല്‍ ഊട്ടി വരെയാണ് ഈ യാത്ര ഉള്ളത്. മേട്ടുപ്പാളയം, കൂനൂർ, വെല്ലിംഗംടൺ, അറവുകാട്, കേത്തി, ലവ്ഡെയ്ൽസ് എന്നീ പ്രധാന സ്റ്റേഷനുകളിലൂടെയാണ് കടന്നു പോകുന്നത്. . ഈ യാത്രയിൽ കൂനൂർ വരെ ആവി എൻജിനും പിന്നീടങ്ങോട്ട് ബയോ ഡീസൽ എൻജിനുമാണ് യാത്രയ്ക്കുപയോഗിക്കുന്നത്.

PC:Jon Connell

നായാട്ടുകേന്ദ്രം ലോക പൈതൃക സ്ഥാനമായി മാറിയ കഥ! കാടനുഭവങ്ങള്‍ നല്കുന്ന രണ്‍ഥംഭോര്‍നായാട്ടുകേന്ദ്രം ലോക പൈതൃക സ്ഥാനമായി മാറിയ കഥ! കാടനുഭവങ്ങള്‍ നല്കുന്ന രണ്‍ഥംഭോര്‍

കൊവിഡ് കാലത്തെ യാത്ര; സഞ്ചാരികള്‍ക്കു പ്രിയം ആഭ്യന്തര യാത്രകള്‍, മുന്നിലെത്തി ഗോവയും കേരളവും!!കൊവിഡ് കാലത്തെ യാത്ര; സഞ്ചാരികള്‍ക്കു പ്രിയം ആഭ്യന്തര യാത്രകള്‍, മുന്നിലെത്തി ഗോവയും കേരളവും!!

എപ്പോള്‍ വേണമെങ്കിലും ഭൂമിയെടുക്കും! മറയുന്നതിനു മുന്‍പേ കാണാം!എപ്പോള്‍ വേണമെങ്കിലും ഭൂമിയെടുക്കും! മറയുന്നതിനു മുന്‍പേ കാണാം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X