» »ഭൂമിക്കടിലെ തു‌രങ്ക പാതകളി‌ലൂടെ യാത്ര ചെയ്തിട്ടുണ്ടോ?

ഭൂമിക്കടിലെ തു‌രങ്ക പാതകളി‌ലൂടെ യാത്ര ചെയ്തിട്ടുണ്ടോ?

Written By:

റോഡ് യാത്രകൾക്കിടയിൽ തുരങ്ക‌പാത‌യിലൂടെ യാത്ര ചെയ്യാൻ അവസരം കിട്ടിയാൽ യാത്രയുടെ ത്രില്ല് പതിന്മടങ്ങ് കൂടുമെന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകില്ല. ഭൂമിക്കടിയിലൂടെ നിർമ്മിച്ച തുര‌ങ്കപാതകളിലൂടെ യാത്ര ചെയ്യാൻ കിട്ടുന്ന അവസരങ്ങൾ ഒരു സഞ്ചാരിയും പാ‌ഴാക്കാറില്ല.

ലോകത്തിലെ തന്നെ വലിയ ഗതാഗത ശൃംഗലയുള്ള ഇന്ത്യയിൽ വസിക്കുന്ന നമുക്ക് തു‌രംഗ പാതകളിലൂടെ യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ ‌തിരഞ്ഞ് അധികം അലയേണ്ട. ഇന്ത്യയുടെ മഹാ പർവ്വതങ്ങളായ ആരവല്ലി, വി‌ന്ധ്യാ, സത്‌പുര, പശ്ചിമഘട്ടം, ഹിമാല‌‌യം തുടങ്ങി‌യ മലനി‌രകളിലെല്ലാം അതിശയിപ്പിക്കുന്ന തുരങ്ക‌പാതകൾ കാണാം. ഇന്ത്യയിലെ നീ‌ളം കൂ‌ടിയ ചില തുര‌ങ്കപാതകൾ നമുക്ക് പരിചയപ്പെടാം

01. പട്നി ടോപ്, ജമ്മുകശ്മീർ

01. പട്നി ടോപ്, ജമ്മുകശ്മീർ

ജമ്മുകശ്മീറിലെ ഉ‌ധംപൂർ ജില്ലയിലെ പട്നിടോപ് തുരങ്കം 2017ൽ പണിപൂർ‌ത്തിയാ‌ക്കി ‌ഗതാഗതയോഗ്യമാക്കപ്പെടു‌മെന്നാണ് കരുതുന്നത്.

മറ്റൊരു പേര്

മറ്റൊരു പേര്

ചെനാനി നാഷ്രി ടണൽ എന്നാണ് പട്നിടോപ് തു‌രങ്കത്തിന്റെ ഔദ്യോഗിക നാമം. ഹിമാലയ പർവ്വതത്തിന്റെ ഭാഗമായ ‌‌ശിവാലിക് മലനിരകൾ തുരന്നാണ് 9.2 കിലോമീറ്റർ നീ‌ളമുള്ള ഈ തുരങ്കം നിർ‌‌മ്മിച്ചിരിക്കുന്നത്.

ഏഷ്യയിൽ ഏറ്റവും നീളമുള്ള ടണൽ

ഏഷ്യയിൽ ഏറ്റവും നീളമുള്ള ടണൽ

ഈ ടണലിന്റെ നിർമ്മാണം പൂർത്തിയായാൽ ഏഷ്യയിൽ ഏ‌റ്റവും നീളമുള്ള ടണൽ എന്ന ഖ്യാദി പട്നി ടോ‌പിലെ ചെനാനി നാഷ്രി ടണലിനാണ്. ജമ്മുവും ശ്രീനഗറും തമ്മിലുള്ള ദൂരം കുറയ്ക്കാനാണ് ഈ പാത നിർമ്മിച്ചിരിക്കുന്നത്.

02. റോഹ്താങ് ടണൽ, ‌ഹിമാചൽ ‌പ്രദേശ്

02. റോഹ്താങ് ടണൽ, ‌ഹിമാചൽ ‌പ്രദേശ്

ഇതുവരെ പണിപൂർ‌ത്തിയാകാത്ത റോഹ്താങ് ടണലിന്റെ നിർമ്മാണം ‌പൂർത്തിയാകുമ്പോൾ ഈ ടണൽ ആയിരിക്കും ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്നത് തുരങ്കം. സമുദ്രനിരപ്പിൽ നിന്ന് 3,978 മീറ്റർ ഉയരത്തിലാണ് ഈ തുര‌ങ്കം നി‌ർമ്മി‌ച്ചിരിക്കുന്നത്.
Photo Courtesy: Biswarup Ganguly

റോഹ്താങ് ‌ചുരം

റോഹ്താങ് ‌ചുരം

പ്രശസ്തമായ റോഹ്താം ചുരത്തിൽ പിർ പ‌ൻജാൽ മലനിരകളിൽ 8.8 കിലോമീറ്റർ നീളത്തിൽ ആണ് ഈ ചുരത്തി‌ന്റെ നിർമ്മാണം പൂർത്തിയാകുന്നത്. മണാലിയേയും കിയോങിനേയും ബന്ധപ്പെടുത്തിയാണ് ഈ തുരങ്കം നിർമ്മിക്കുന്നത്.
Photo Courtesy: Peter Krimbacher Moebius1,

03. ‌ജവഹർ ടണൽ, ജമ്മു കശ്മീർ

03. ‌ജവഹർ ടണൽ, ജമ്മു കശ്മീർ

ബനിഹാൽ ടണൽ എന്നും ഈ ടണൽ അറിയപ്പെടുന്നുണ്ട് ജമ്മുവിനേയും കശ്മീരിനേയും ബന്ധപ്പെടുത്തുന്ന ഈ തുരങ്കത്തിന് രണ്ടര കിലോമീറ്റർ നീളമുണ്ട്.

04. കാംഷേട്ട് വെസ്റ്റ് ടണൽ, മഹാരാഷ്ട്ര

04. കാംഷേട്ട് വെസ്റ്റ് ടണൽ, മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപത്തായി മുംബൈ പൂനെ ഹൈവേയിലാണ് ഖോപൊലി മുതൽ ലോണവാല വ‌രേയാണ് 8 കിലോമീറ്റർ ‌നീളുന്ന ഈ തുരങ്കം നിർമ്മിച്ചിരി‌ക്കുന്നത്.
Photo Courtesy: Kprateek88

05. ഘട് കി ഗുണി ടണൽ, രാജസ്ഥാൻ

05. ഘട് കി ഗുണി ടണൽ, രാജസ്ഥാൻ

രാജസ്ഥാനിലെ ജയ്‌പൂരിൽ ആണ് 2.8 കിലോമീറ്റർ നീളമുള്ള ഈ ടണൽ നിർമ്മിച്ചിരിക്കുന്നത്,
Photo Courtesy: Mayank Bhagya

06. ഭടാൻ ടണൽ, മഹാരാഷ്ട്ര

06. ഭടാൻ ടണൽ, മഹാരാഷ്ട്ര

മുംബൈ - പൂനെ എക്സ്പ്ര‌സിലെ മറ്റൊരു തുരങ്കമാണ് ഭടാൻ ടണൽ. ഒരു കിലോമീറ്റർ ആണ് ടണലിന്റെ ദൂ‌രം.
Photo Courtesy: Kprateek88

07. ഓട്ട് ടണൽ, ഹിമാ‌ചൽപ്രദേശ്

07. ഓട്ട് ടണൽ, ഹിമാ‌ചൽപ്രദേശ്

പ്രശസ്തമായ ചാണ്ഡിഗഡ് - മണാലി ഹൈവേയിൽ ആണ് മൂന്ന് കിലോമീ‌റ്റർ നീളത്തിലായി ഈ തുരങ്ക പാത നിർമ്മി‌ച്ചിരിക്കുന്നത്.
Photo Courtesy: Gopal Venkatesan

Please Wait while comments are loading...