Search
  • Follow NativePlanet
Share
» »ഓഖിയുടെ പിന്നാലെ ലുബാൻ എത്തുന്നു? വേണ്ട ഇപ്പോൾ മൂന്നാറിലേക്കൊരു യാത്ര

ഓഖിയുടെ പിന്നാലെ ലുബാൻ എത്തുന്നു? വേണ്ട ഇപ്പോൾ മൂന്നാറിലേക്കൊരു യാത്ര

രണ്ടു മാസങ്ങൾക്കു മുൻപ് താണ്ഡവമായിട പ്രളയത്തിൽ നിന്നും കേരളം മെല്ലെ കൈപിടിച്ച് ഉയർന്നുകൊണ്ടിരിക്കുകയാണ്. ജീവനും ജീവിതത്തിനും വെല്ലുവിളി ഉയർത്തിയ ദിവസങ്ങൾ ഒക്കെ കടന്നു പോയി എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് അടുത്തതായി ചുഴലിക്കാറ്റെത്തുന്നത്

ഒന്നുനൊന്നു പിന്നാലെ എത്തുന്ന പ്രകൃതി ദുരന്തങ്ങളിൽ ഏറ്റവും പുതുതായി എത്തിയിരിക്കുന്ന ചുഴലിക്കാറ്റാണ് ലുബാൻ. ഓഖി പോലെ കരുത്താർജ്ജിക്കുവാൻ സാധ്യതയുള്ള ലുബാൻ ഇവിടെയും എത്തമെന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം...

ലുബാൻ എന്നാൽ

ലുബാൻ എന്നാൽ

കാറ്റുകളുടെ പട്ടികയിൽ പുതുതായി ഇടം പിടിച്ച ഒന്നാണ് ലബാൻ. ഇനി കേരളത്തിൽ കനത്ത മഴയ്ക്ക് കാരണമാകുന്ന ന്യൂനമർദ്ദം ഒരു ചുഴലിക്കാറ്റായി മാറിയാൽ അത് അറിയപ്പെടുക ലുബാൻ എന്നായിരിക്കും. കാറ്റുകളുടെ കൂട്ടത്തിലേക്ക് ഒമാനാണ് ലുബാൻ എന്ന പേര് നല്കിയത്.

ശക്തം ഓഖി പോലെ

ശക്തം ഓഖി പോലെ

ന്യൂനമർദ്ദം ഒരു ചുഴലിക്കാറ്റായി രൂപപ്പെട്ടാൽ അത് കേരളാതീരത്ത് നേരത്ത വീശിയടിച്ച ഓഖി പോലെ ശക്തമായിരിക്കും എന്നാണ് വിദഗ്ദർ പറയുന്നത്. ഓഖി സഞ്ചരിച്ച അതേ വഴിതന്നെയാവും ലുബാനും സഞ്ചരിക്കുക.

തമിഴ്നാടും കേരളവും

തമിഴ്നാടും കേരളവും

റിപ്പോർട്ടുകൾ അനുസരിച്ച് കേരളത്തിനും തമിഴ്നാട്ടിലുമാണ് ന്യൂനമർദ്ദത്തിൽ നിന്നും രൂപപ്പെട്ടാൽ ലുബാൻ ആഞ്ഞടിക്കുവാൻ സാധ്യതയുള്ള ഇടങ്ങൾ. കന്യാകുമാരിക്കും രാമേശ്വരത്തെ മാന്നാർ ഉൾക്കടലിനും നടുവിലായാണ് ഇത് രൂപപ്പെടുക.

തെക്കന്‍ കേരളത്തിലുള്ളവർ സൂക്ഷിക്കുക

തെക്കന്‍ കേരളത്തിലുള്ളവർ സൂക്ഷിക്കുക

വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ കേരളത്തിലായിരിക്കും ലുബാന്റെ ശക്തി കൂടുതൽ പ്രകടമാവുക. ഇവിടങ്ങളിൽ ശക്തമായ മഴയ്ക്ക് ലുബാൻ കാരണമായേക്കും എന്നാണ് പ്രവചനം. ഇവിടുത്തെ മിക്കയിടങ്ങളും ജാഗ്രതാ നിർദ്ദേശത്തിലാണുള്ളത്.

മൂന്നാർ ഒഴിവാക്കാം

മൂന്നാർ ഒഴിവാക്കാം

കുറിഞ്ഞി പൂത്തതോടെ മൂന്നാറിൽ പ്രളയത്തിനു ശേഷം ആ അടുത്ത നാളുകളിലാണ് വീണ്ടും തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മൂന്നാർ മേഘലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. അതിനാൽ വരുന്ന ഞായറാഴ്ച വരെയെങ്കിലും മൂന്നാറിലേക്കും അവിടുത്തെ മറ്റിടങ്ങളിലേക്കുമുള്ള യാത്ര മാറ്റിവെയ്ക്കാം.

PC:keralatourism

രാത്രി യാത്ര വേണ്ട

രാത്രി യാത്ര വേണ്ട

രാത്രിയാത്രകളുടെ അപകടങ്ങൾ ഒരുപാട് കണ്ടിട്ടും അതിൽ നിന്നൊന്നും പാഠം പഠിക്കാത്തവരാണ് നമ്മൾ. എന്നാൽ ഇത്തവണയെങ്കിലും നമുക്കത് മാറ്റാം. മുന്നറിയിപ്പില്ലാതെ എത്തുന്ന കാറ്റിലും മഴയിലും എന്തൊക്കെ അപകടങ്ങളാണ് റോഡുകളിൽ ഉണ്ടാവുക എന്ന് മുൻകൂട്ടി പറയുവാനാവില്ല. അതുകൊണ്ടുതന്നെ ഏറ്റവും സുരക്ഷിതമായ വഴി രാത്രി കാലങ്ങളിലെ യാത്ര കഴിവതും ഒഴിവാക്കുക എന്നതാണ്. ശക്തമായ കാറ്റിൽ മരങ്ങളും വൈദ്യുത പോസ്റ്റുകളും മറ്റും കടപുഴകി വീഴുവാനുള്ള സാധ്യതയുണ്ട്. അതിനാൽ രാത്രിയാത്രകൾ കഴിവതും വേണ്ടന്നു വയ്ക്കുക. സുരക്ഷയ്ക്ക് മുൻഗണന നല്കുക.

കടൽ യാത്രികർ ശ്രദ്ധിക്കുക

കടൽ യാത്രികർ ശ്രദ്ധിക്കുക

കടലിലേക്ക് പോയിട്ടുള്ള മത്സ്യബന്ധന തൊഴിലാളികളും കടൽയാത്രികരും പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണ്. എല്ലാ മത്സ്യത്തൊഴിലാളികളോടും കരയിലേക്കു കയറുവൻ നിർദ്ദേശമുണ്ട്.

മലമ്പുഴ യാത്രയും മാറ്റിവെയ്ക്കാം

മലമ്പുഴ യാത്രയും മാറ്റിവെയ്ക്കാം

കനത്ത മഴയെ തുടർന്ന് മലമ്പുഴ ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തിയിരിക്കുകയാണ്. അതിനാൽ ഇവിടേക്കുള്ള യാത്രകളും ഒഴിവാക്കുന്നതായിരിക്കും നല്ലത്.

PC:Zuhairali

മലയോരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാം

മലയോരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാം

മലയോര മേഖലകളിലേക്കുള്ള യാത്രകളും ഈ സമയത്ത് ഒഴിവാക്കുവാൻ ശ്രദ്ധിക്കുക. ഉരുൾപൊട്ടലുനു സാധ്യതയുള്ളതിനാൽ രാത്രി സമയങ്ങളിൽ ഇവിടേക്കുള്ള യാത്രകൾ കുറയ്ക്കുക.

മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക

മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക

ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങള്‍ റേഡിയോയില്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം 1161 kHz

2. ആലപ്പുഴ 576 kHz

3.തൃശൂര്‍ 630 kHz

4.കോഴിക്കോട് MW 684 kHz

രാത്രികാല അപകടങ്ങൾ ജീവനെടുക്കുമ്പോൾ...യാത്ര ചെയ്യുമ്പോൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി ഉറപ്പാണ്

പ്രളയശേഷമുള്ള മൂന്നാറിനെ കാണാം ചിത്രങ്ങളിലൂടെ....

Read more about: travel kerala flood munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X