Search
  • Follow NativePlanet
Share
» »രാത്രികാല അപകടങ്ങൾ ജീവനെടുക്കുമ്പോൾ...യാത്ര ചെയ്യുമ്പോൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി ഉറപ്പാണ്

രാത്രികാല അപകടങ്ങൾ ജീവനെടുക്കുമ്പോൾ...യാത്ര ചെയ്യുമ്പോൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി ഉറപ്പാണ്

ഇരുചക്ര വാഹനത്തിൽ റൈഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ നോക്കാം.

റൈഡുകൾ ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെ കരുതുന്നവരാണ് സഞ്ചാരികൾ. കാണാത്ത സ്ഥലങ്ങൾ തേടി പോകുന്ന യാത്രകളിൽ കൂട്ട് മിക്കപ്പോഴും നമ്മുടെ വണ്ടി തന്നെയായിരിക്കും. ഒരു തോന്നലിൽ പെട്ടന്നു പുറപ്പെടുന്നതിനാൽ യാത്രകൾക്ക് അധികം മുന്നൊരുക്കങ്ങളൊന്നും നടത്താത്തവരായിരിക്കും മിക്കവരും.

എന്നാൽ സുരക്ഷിതത്വത്തിൻരെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല എന്നതിന് നിരവധി ഉദാഹരണങ്ങൾ നമ്മുടെ കൺമുൻപിലുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വയലിനിസ്റ്റ് ബാലബാസ്കറിനും കുടുംബത്തിനും സംഭവിച്ചത്. ഒരു ജീവൻ പൊലിയുമ്പോൾ മാത്രം അതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നതും പിന്നീട് എല്ലാം മറന്ന പഴയ താളത്തിലെത്തുന്നതും മാറ്റി നിർത്തേണ്ട കാര്യങ്ങൾ തന്നെയാണ്. ഉറക്കമൊഴിഞ്ഞുള്ള യാത്രയാണ് രാത്രികാലങ്ങളിൽ അപകടം വിളിച്ചുവരുത്തുന്നതെങ്കിൽ പകൽ സമയത്തെ അപകടങ്ങൾ അശ്രദ്ധയുടെ ഫലമാണ്. സുരക്ഷിതത്വത്തിനു മുൻതൂക്കം നല്കിയാൽ മാത്രമേ സന്തോഷകരമായ യാത്രകൾ നടത്താനാവൂ എന്നത് മറക്കരുതാത്തതാണ്. സുരക്ഷിതമായി യാത്ര ചെയ്യുവാൻ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം

എല്ലായ്പ്പോഴും ഹെൽമറ്റ് ധരിക്കുക

എല്ലായ്പ്പോഴും ഹെൽമറ്റ് ധരിക്കുക

ഏതു തരത്തിലുള്ള യാത്രയാണെങ്കിലും ഇരുചക്രവാഹനങ്ങളിൽ പോകുമ്പോൾ സുര്കഷ തന്നെയാണ് ഏറ്റവും പ്രധാനം. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് യാത്രകളിൽ ഹെൽമറ്റ് ധരിക്കുക എനന്തു തന്നെയാണ്. എത്ര ചെറിയ ദൂരത്തേക്കാണ് പോകുന്നതെങ്കിലും ഹെൽമറ്റ് നിർബന്ധമാക്കാൻ ശ്രമിക്കുക. വണ്ടി ഓടിക്കുന്ന ആൾ മാത്രമല്ല, പുറകിലിരിക്കുന്ന ആളും ഹെൽമറ്റ് ധരിക്കുന്നത് സുരക്ഷ വർധിപ്പിക്കും.
എന്നാൽ ഹെൽമറ്റ് ഉപയോഗിക്കുന്നതു കൊണ്ട് എല്ലായ്പ്പോഴും അപകടങ്ങളിൽ നിന്നും രക്ഷപെടണമെന്നില്ല. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുമ്പോൾ തലയ്ക്കുണ്ടാകുന്ന ആഘാതങ്ങളെ ഒരുപരിധി വരെ ചെറുത്തുനിൽക്കാനേ ഹെൽമറ്റിന് സാധിക്കൂ.

റൈഡിങ് ഗിയർ ഉപയോഗിക്കുക

റൈഡിങ് ഗിയർ ഉപയോഗിക്കുക

ഹെൽമറ്റ് മാത്രം ഉപയോഗിച്ചാൽ നമ്മുടെ ഭാഗം ക്ലിയറായി എന്നു വിശ്വസിക്കുന്നവർ ഒരുപാടുണ്ട്. എന്നാൽ നമ്മുടെ സുരക്ഷ പൂർണ്ണമാകണമെങ്കിൽ റൈഡിങ്ങ് ഗിയറുകളും ഉപയോഗിക്കണം. റൈഡിങ്ങ് ജാക്കറ്റ്, പാന്റ്സ്, നീ ഗാർഡ്, റൈഡിങ്ങ് ഷൂ, പ്രൊട്ടക്ടീല് ഗ്ലൗസ് തുടങ്ങിയവയെല്ലാം യാത്രകളിൽ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ദീർഘ യാത്രകളാണെങ്കിൽ ഇവ ഒഴിവാക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.

വണ്ടി സർവ്വീസ് ചെയ്യുക

വണ്ടി സർവ്വീസ് ചെയ്യുക

ദീർഘദൂര റൈഡുകളിൽ സുരക്ഷിതത്വം നമ്മുടെ ഭാഗത്തു മാത്രമല്ല, വണ്ടിയുടെ ഭാഗത്തും ഉണ്ട് എന്നത് ശ്രദ്ധിക്കുക. വണ്ടിയുടെ മികച്ച പെർഫോമൻസിനായി സമയാസമയങ്ങളിൽ സർവ്വീസ് ചെയ്യുക.
ക്ലച്ച് പ്ലേറ്റ്സ്, എയർ ഫിൽട്ടർ സ്പാർക്ക്,സ്പാര്ക്ക പ്ലഗ്, ക്ലച്ച്, ആക്സിലറേറ്റര്‌,ബ്രേക്ക് കേബിൾ , ടയർ, ഓയിൽ ലെവൽ, തുടങ്ങിയ കാര്യങ്ങളൾ എല്ലായ്പ്പോഴും ശ്രദ്ധിക്കുക.

കൃത്യമായ സ്പീഡിൽ പോവുക

കൃത്യമായ സ്പീഡിൽ പോവുക

അമിത വേഗതയിൽ പോകാതെ യാത്രകളിൽ കൃത്യമായ സ്പീഡിൽ പോവുക. അമിത വേഗത ആപത്ത് വിളിച്ചുവരുത്തുന്നതിന് തുല്യമാണ് എന്ന കാര്യത്തിൽ സംശയമില്ല. യാത്ര ചെയ്യുമ്പോൾ വണ്ടിയിൽ പൂർണ്ണ നിയന്ത്രണം തീർച്ചയായും ഉണ്ടായിരിക്കണം.ഒരു മണിക്കൂറിൽ 55-65 കിലോ മീറ്റർ വരെ വേഗത എടുക്കുന്നതാണ് ഓറ്റവും മികച്ചത്. ആ സമയത്ത് വാഹനത്തിൻരെ മേൽ പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കുകയും വേണം.

ഓരോ ദിവസത്തെയും യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യുക

ഓരോ ദിവസത്തെയും യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യുക

ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യാത്ര പോകുമ്പോൾ ഓരോ ദിവസവും സഞ്ചരിക്കേണ്ട ദൂരം കൃത്യമായി പ്ലാൻ ചെയ്യുക. അതിരാവിലെ തുടങ്ങി നേരത്തെ അവസാനിപ്പിക്കുന്ന രീതിയിൽ റൈഡ് പോവുക. അപ്പോൾ അധികം ക്ഷീണം ഇല്ലാതെ യാത്ര അവസാനിപ്പിക്കുവാനും ഉൻമേഷത്തോടെ പിറ്റേ ദിവസം യാത്ര തുടങ്ങുവാനും സാധിക്കും.
ഒരു ചായ കുടിച്ച് രാവിലെ ഏഴു മണിയോടെ യാത്ര തുടങ്ങി വൈകിട്ട് അഞ്ച്മണി വരെയ യാത്ര ചെയ്യുന്ന തരത്തിൽ ദിവസം ക്രമീകരിക്കുക . യാത്രയിൽ ധാരാളം വെള്ളം കുടിക്കുക.

നേരത്തേ തന്നെ ഒരു ബജറ്റ് ഉണ്ടാക്കുക

നേരത്തേ തന്നെ ഒരു ബജറ്റ് ഉണ്ടാക്കുക

എത്ര ചെറിയ യാത്രയാണെങ്കിലും നേരത്തെ തന്നെ ഒരു ബജറ്റ് ഉണ്ടാക്കുക. അതിൽ ഓരോ ദിവസത്തെയും ചിലവുകൾ കൂട്ടുക. അത്യാവശ്യഘട്ടങ്ങളിലൊഴികെ എന്തു സംഭവിച്ചാലും അതിൽ നിന്നും പിന്മാറാതിരിക്കുക.
പെട്രോൾ, ഭക്ഷണം, താമസം എന്നീ കാര്യങ്ങൾക്കായിരിക്കും ചെലവ് കൂടുക.
പ്രദേശിക ഭക്ഷണങ്ങൾ കഴിക്കുക, പാക്ക് ചെയ്ത കുടിവെള്ളം ഒഴിവാക്കി ഹോട്ടലുകളിൽ നിന്നും മറ്റും കുപ്പികളിൽ ശേഖരിക്കുക,ടെൻറടിച്ച് താമസിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ ചിവല് ഒരുപരിധി വരെ കുറയ്ക്കുവാൻ സാധിക്കും.

സ്പെയർ കീ കരുതുക

സ്പെയർ കീ കരുതുക

യാത്രകളിൽ എപ്പോഴും സ്പെയർ കീ കരുതുവാൻ ശ്രദ്ധിക്കുക, അത് ബൈക്കിൽ തന്നെ അധികം കണ്ണിൽപ്പെടാത്ത ഇടത്ത് സൂക്ഷിച്ചുവയ്ക്കുക. യാത്രകളിൽ താക്കോൽ നഷ്ടപ്പെടാനുള്ള സാധ്യതകൾ വളരെയധികമുണ്ട്.

ബുക്കും പേപ്പറും കരുതുക

ബുക്കും പേപ്പറും കരുതുക

എത്ര വലിയതോ ചെറുതോ ആയ യാത്രയയിക്കോട്ടെ, യാത്രകളിൽ വണ്ടിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം കരുതവാൻ ശ്രദ്ധിക്കുക. ഇൻഷുറൻസ്, രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ്, തുടങ്ങിയ രേഖകളുടെയെല്ലാം രണ്ട് വീതം പകർപ്പുകൾ വണ്ടിയിൽ സൂക്ഷിക്കുക. കടക്കുവാൻ പ്രത്യേകം അനുമതി വേണ്ട സ്ഥലങ്ങളിലേക്കു പോകുമ്പോൾ അതിനുള്ള രേഖകൾ മുന്‍കൂട്ടി മേടിക്കുവാനും ശ്രദ്ധിക്കുക

ലെസ് ലഗേജ്..മോർ കംഫോർട്ട്

ലെസ് ലഗേജ്..മോർ കംഫോർട്ട്

അമിതമായി സാധനങ്ങൾ കുത്തിനിറച്ചു കൊണ്ടു പോകുന്നത് ഒഴിവാക്കുക. യാത്രയ്ക്കും നട്കകുവാനും ഒക്കെ ഏറെ സൗകര്യം ഇതുതന്നെയാണ്. ദീർഘയാത്രയാണെങ്കിൽ 3 ജോഡി വസ്ത്രം മാത്രം എടുക്കുക. ലഗേജ് കഴിയുന്നതും ഒഴിവാക്കുക.

രാത്രി യാത്ര ഒഴിവാക്കുക

രാത്രി യാത്ര ഒഴിവാക്കുക

രാത്രി കാലങ്ങളിൽ റൈഡ് ചെയ്യുന്നതിന്റെ രസം ഒന്നു വേറെ തന്നെയാണെങ്കിലും അത് കഴിവതും ഒഴിവാക്കുവാൻ ശ്രദ്ധിക്കുക. അപരിചിതമായ വഴികളിലൂടെയും നാടുകളിലൂടെയും പോകണ്ടി വരുമ്പോൾ പകൽ മാത്രം യാത്ര ചെയ്യുക. രാത്രി ഉറക്കമൊഴിച്ചുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക.

കൃത്യമായ ഇടവേളകളെടുക്കുക

കൃത്യമായ ഇടവേളകളെടുക്കുക

റൈഡ് ചെയ്യുമ്പോൾ കൃത്യമായ ഇടവേളകളിൽ വിശ്രമിക്കുവാൻ ശ്രദ്ധിക്കുക. തുടർച്ചയായുള്ള യാത്രകൾ ഏറെ മടുപ്പിക്കും. ഓരോ 60 കിലോമീറ്റർ പിന്നിടുമ്പോളും അ‍്ച് മിനിറ്റ് വിശ്രമിച്ച് യാത്ര തുടരുക. റൈഡർക്കും വണ്ടിക്കും ഒരുപോലെ ഉപകാരപ്രദമാണിത്.

കൃത്യമായി ഭക്ഷണം കഴിക്കുക

കൃത്യമായി ഭക്ഷണം കഴിക്കുക

യാത്രയോടൊപ്പം തന്ന ആരോഗ്യ ആഹാര കാര്യങ്ങളിലും ശ്രദ്ധിക്കുവാൻ ശ്രമിക്കുക. കൃത്യമായ സമയങ്ങളിൽ ഭക്ഷണവും വെള്ളവും കഴിക്കുക. ലഘുവായ ഭക്ഷണങ്ങൾ കഴിക്കുന്നതായിരിക്കും ഉത്തമം. വെള്ളവും ജ്യൂസും ധാരാളം കുടിക്കുക.

കാലാസ്ഥയെ പ്രതിരോധിക്കുക

കാലാസ്ഥയെ പ്രതിരോധിക്കുക

യാത്രയ്ക്കിറങ്ങുമ്പോൾ നല്ല കാലാവസ്ഥയാണെങ്കിലും പിന്നീട് എന്താകുമെന്ന് മുൻകൂട്ടി പ്രവചിക്കാനാവില്ല. നന്നായി തെളിഞ്ഞ ശേഷം പെട്ടന്നു മഴ പെയ്യുന്നതും അത് മാറി വെയിലാവുന്നതും ഒക്കെ കാണുന്ന പ്രതിഭാസങ്ങളാണ്. അതുകൊണ്ടുതന്നെ പ്രതീക്ഷിക്കാത്ത നേരത്ത് മാറിവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ മുന്നിൽകണ്ടുകൊണ്ട് യാത്രയ്ക്കിറങ്ങുക.

ആവശ്യമായ പണം കരുതുക

ആവശ്യമായ പണം കരുതുക

കാർഡിൽ ആവശ്യത്തിനു പണം ഉണ്ടെന്നു കരുതി കയ്യിലെടുക്കാതെ പോകാതിരിക്കുക. ചെറിയ സ്ഥലങ്ങളിലൂടെ കടന്നു പോകുമ്പോൾ അവിടെ കാർഡ് സ്വീകരിക്കാനുള്ള സൗകര്യങ്ങൾ കുറവായിരിക്കാം.

ഫോൺ ഉപയോഗിക്കേണ്ടി വരുമ്പോൾ വണ്ടി നിർത്തുക

ഫോൺ ഉപയോഗിക്കേണ്ടി വരുമ്പോൾ വണ്ടി നിർത്തുക

യാത്രയ്ക്കിടയിൽ ഫോണോ ജിപിഎസോ ഇപയോഗിക്കേണ്ടി വരുമ്പോൾ വണ്ടിനിർത്തി മാത്രം ഉപയോഗിക്കുക. വണ്ടി ഓടിക്കുന്നതിനിടയിൽ ഫോണ്‍ ഉപയോഗം കഴിവതും ഒഴിവാക്കുക. റൈഡ് ചെയ്യുമ്പോൾ അതിൽ മാത്രം പൂർണ്ണ ശ്രദ്ധ കൊടുക്കുക.

യാത്രയിലെ സുഹൃത്തുക്കൾ

യാത്രയിലെ സുഹൃത്തുക്കൾ

യാത്രകളുടെ ഏറ്റവും മനോഹരമായ കാര്യ എന്നത് പുതിയ പുതിയ ആളുകളെ പരിചയപ്പെടാം എന്നാതണ്. ഭക്ഷണം കഴിക്കുന്ന ഇടത്തെ ആളുകളോ ഒരേ റൂട്ടിൽ സ‍ഞ്ചരിക്കുന്ന ആളുകളോ ഒക്കെയായി പരിചയം സൂക്ഷിക്കുന്നത് നല്ലതാണ്.

യാത്ര ആസ്വദിക്കുക

യാത്ര ആസ്വദിക്കുക

ഏതുവഴിയിലൂടെ എങ്ങോട്ടേക്ക് പോയാലും യാത്ര ആസ്വദിക്കുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനം. പ്ലാൻ ചെയ്തതു പോലെ തന്നെ എല്ലാം നടന്നില്ല എങ്കിലും യാത്രയിൽ സന്തോഷങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കുക.

നെപ്പോളിയനെ ഭയന്ന് ബ്രിട്ടീഷുകാർ നിർമ്മിച്ച തുരങ്കം മുതൽ ചെകുത്താന്റെ കോട്ട വരെ...തീർന്നിട്ടില്ല ഇവിടുത്തെ നിഗൂഢതകൾ!!<br />നെപ്പോളിയനെ ഭയന്ന് ബ്രിട്ടീഷുകാർ നിർമ്മിച്ച തുരങ്കം മുതൽ ചെകുത്താന്റെ കോട്ട വരെ...തീർന്നിട്ടില്ല ഇവിടുത്തെ നിഗൂഢതകൾ!!

ഈ റൂട്ടുകൾ പൊളിയാണ്..അന്യായമാണ്!!!! പോയില്ലെങ്കിൽ നഷ്ടമാണ്ഈ റൂട്ടുകൾ പൊളിയാണ്..അന്യായമാണ്!!!! പോയില്ലെങ്കിൽ നഷ്ടമാണ്

കേറി വാ മക്കളേ...ബാംഗ്ലൂരേക്ക് പെട്ടെന്ന് എത്തുന്ന പൊളി റൂട്ടകേറി വാ മക്കളേ...ബാംഗ്ലൂരേക്ക് പെട്ടെന്ന് എത്തുന്ന പൊളി റൂട്ട

Read more about: travel adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X