Search
  • Follow NativePlanet
Share
» »ദേവന്മാർ രാത്രികാലങ്ങളിൽ പൂജ നടത്തുന്ന ക്ഷേത്രം

ദേവന്മാർ രാത്രികാലങ്ങളിൽ പൂജ നടത്തുന്ന ക്ഷേത്രം

തെയ്യത്തിന്റെയും തിറയുടെയും നാടാണ് കണ്ണൂർ. പഴശ്ശിയുടെ പടവാളിന്റെ മൂർച്ചയറിഞ്ഞ ഇടങ്ങളും യുദ്ധതന്ത്രങ്ങൾക്ക് കളമൊരുക്കിയ നാടുകളും കണ്ണൂരിന് സ്വന്തമായുണ്ട്. എന്നാൽ ഇത് മാത്രമല്ല നമ്മുടെ കണ്ണൂർ. വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും കാര്യത്തിൽ വ്യത്യസ്തത പുലർത്തുന്ന ഇവിടെ തീർച്ചയായും പോയിരിക്കേണ്ട ഒരു ക്ഷേത്രമുണ്ട്. മാടായിക്കാവ് ഭഗവതിക്ഷേത്രം എന്നറിയപ്പെടുന്ന തിരുവർക്കാട്ടുകാവ്. കണ്ണൂരിന്റെ വിശ്വാസങ്ങളോട് ചേർന്നു കിടക്കുന്ന മാടായിക്കാവിന്റെ വിശേഷങ്ങൾ...

മാടായി

മാടായി

കണ്ണൂരിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് മാടായി. കണ്ണൂരിന്റെ ചരിത്രത്തിന്റെയും വിശ്വാസത്തിന്‍റെയും ഭാഗമായിട്ടുള്ള മാടായിലാണ് ഉത്തര കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായാ മാടായിക്കാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മാടായിക്കാവ് ഭഗവതി ക്ഷേത്രം

മാടായിക്കാവ് ഭഗവതി ക്ഷേത്രം

കണ്ണൂരിലെ രാജവംശമായ ചിറക്കൽ കോവിലകത്തിന്റെ പരദേവതയയാാണ് മാടായിക്കാവിലമ്മയെ കണക്കാക്കുന്നത്. ഉത്തര കേരളത്തിന്റെ ക്ഷേത്ര ചരിത്രത്തോട് കൂട്ടി വായിക്കേണ്ട ഒന്നാണ് ഈ ക്ഷേത്രവും.

PC: Ilango adikal chera

ക്ഷേത്രം വിട്ടുപോയ ഭഗവതി

ക്ഷേത്രം വിട്ടുപോയ ഭഗവതി

മാടായിക്കാവിന് പല വിശ്വാസങ്ങളും കഥകളുമുണ്ട്. കണ്ണൂരിലെ തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നാണ് വിശ്വാസം. അദ്ദേഹം മറ്റു പ്രതിഷ്ഠകളുടെ കൂടെ ഭദ്രകാളിയെയും പ്രതിഷ്ഠിച്ചിരുന്നു. ഒരിക്കൽ ഇവിടെ ഭദ്രകാളിയുടെ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി തനിക്കിരിക്കുവാൻ മറ്റൊരു സ്ഥാനം വേണെമന്ന് ആവശ്യപ്പെടുകയുണ്ടായി. കോപത്തിന്റെ മൂർധന്യത്തിൽ വെളിച്ചപ്പാട് ഇവിടെ കത്തി ജ്വലിച്ചുകൊണ്ടിരുന്ന ഒരു വിറക് കൊള്ളി എടുത്ത് എറിഞ്ഞു. അത് ചെന്നു വീണത് മാടായി പാറയിലായിരുന്നുവത്രെ. കത്തുന്ന വിറക് പ്രതിഷ്ഠയ്ക്ക് സ്ഥാനം കണ്ടെത്തിയതുകൊണ്ട് ഇവിടം അറിയപ്പെടുത് കൊണ്ട് ഇവിടം ആദ്യം തിരുവിറക് കാവ് എന്നും പിന്നീടത്തിരുവർക്കാട്ട് കാവ് എന്നും അറിയപ്പെട്ടു എന്നാണ് വിശ്വാസം.

PC:Ilango adikal chera

മാതൃ ക്ഷേത്രം

മാതൃ ക്ഷേത്രം

ഉത്തര മലബാറിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രം മാടായിക്കാവ് ഭഗവതി ക്ഷേത്രമാണെന്നാണ് വിശ്വാസം. കേരളത്തിലെ ആദ്യത്തെ ഭദ്രകാളിക്ഷേത്രം കൊടുങ്ങല്ലൂരും രണ്ടാമത്തെ ഭദ്രകാളിക്ഷേത്രം മാടായിയിലുമാണെന്നാണ് പറയപ്പെടുനന്ത്. അതുകൊണ്ട് തന്നെ ഈ ക്ഷേത്രങ്ങളിൽ നിന്നും ഭദ്രകാളിയെ ആവാഹിച്ചാണ് മറ്റു ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നതത്രെ.

PC:Surajmondol

രാത്രി ദേവന്മാർ പൂജ നടത്തുന്ന ക്ഷേത്രം

രാത്രി ദേവന്മാർ പൂജ നടത്തുന്ന ക്ഷേത്രം

ക്ഷേത്രത്തെ സംബന്ധിച്ച് നിരവധി വിശ്വാസങ്ങൾ പ്രചാരത്തിലുണ്ട്. അത്താഴ പൂജയ്ക്ക് ഇവിടെ നല്കുന്നത് കള്ളും മാംസവുമാണ്. സാധാരണ ക്ഷേത്രങ്ങളിലേതു പോലെ ഇവിടെ അത്താഴ പൂജ നടത്തുന്ന പതിവില്ല. അതിനു പകരം രാത്രി 8.30 ഓടുകൂടി നിവേദ്യം ക്ഷേത്ര കോവിലിനുള്ളിൽ വയ്ക്കുന്നു. രാത്രി ദേവന്മാർ ഇവിടെ എത്തി പൂജ നടത്തി പൂർത്തിയാക്കും എന്നാണ് വിശ്വാസം. പിറ്റേന്നു രാവിലെ വേറൊരു പൂജാരി നട തുറന്ന് ദേവിയുടെ വാൾ എടുപത്ത് നമസ്കാര മണ്ഡപത്തിന്റെ വടക്ക് പടിഞ്ഞാര് മൂലയിൽ വയ്ക്കുകയും അത് കഴിഞ്ഞ് അത്തഴ നിവേദ്യം പുറത്തേയ്ക്ക് എടുക്കുകയും ചെയ്യുന്നു.

PC:Ram K Bhattatirippad

 രണ്ട് ശ്രീകോവിലുകൾ

രണ്ട് ശ്രീകോവിലുകൾ

രണ്ട് ശ്രീകോവിലുകളാണ് ഈ ക്ഷേത്രത്തിനുള്ളത്. കൂടാതെ നമസ്കാര മണ്ഡപം, ശാസ്താവ്, ക്ഷേത്രപാലൻ തുടങ്ങിയ ഉപദേവതകൾ, ചുറ്റമ്പലം, കലശപ്പുര, കുളം, കിണർ എന്നിവയും ഇവിടെ കാണാം.

 ദർശന സമയം

ദർശന സമയം

സാധാരണ ദിവസങ്ങളിൽ രാവിലെ 4.30 മുതല്‍ 12.00 വരെ വൈകുന്നേരം 5.00 മുതൽ 7.30 വരെയുമാണ് ക്ഷേത്രനട തുറന്നിരിക്കുക. കന്നി ,തുലാം ,വൃശ്ചികം ,മകരം ,മീനം എന്നീ മാസങ്ങളില്‍ ചൊവ്വ ,വെള്ളി ദിവസങ്ങളില്‍ രാവിലെ 2മണിക്ക് നട തുറക്കും.

PC:Vengolis

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കണ്ണൂർ ജില്ലയിൽ പഴങ്ങാടിയില്‍ നിന്നും പയ്യന്നൂരിലേക്കുള്ള റൂട്ടിൽ ൺരിപുരം എന്ന സ്ഥലത്താണ് മാടായിക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്നും 22 കിലോമീറ്റും പയ്യന്നൂരിൽ നിന്നും 13 കിലോമീറ്ററും തളിപ്പറമ്പിൽ നിന്നും 14.4 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

മേയ് മാസത്തിൽ ഈ ക്ഷേത്രങ്ങളിൽ പോയാൽ

കൈലാസ ദർശനത്തിന്റെ ഫലം നേടാൻ ഈ മൂന്ന് ക്ഷേത്രങ്ങൾ

എല്ലാ ദിവസവും കെട്ടിയാടുന്ന തെയ്യവും നായകൾക്കു വിലക്കില്ലാത്ത സന്നിധിയും..ഇത് പറശ്ശിനിക്കടവ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more