Search
  • Follow NativePlanet
Share
» »ഒക്ടോബറിലെ ഈ ദിവസം മധുര മീനാക്ഷി ക്ഷേത്രം 8 മണിക്കൂർ അടച്ചിടും... കാരണം!?

ഒക്ടോബറിലെ ഈ ദിവസം മധുര മീനാക്ഷി ക്ഷേത്രം 8 മണിക്കൂർ അടച്ചിടും... കാരണം!?

ഒക്ടോബർ 25ന് തമിഴ്നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രം എട്ടുമണിക്കൂർ നേരം അടച്ചിടും.

ഒക്ടോബർ മാസം ആഘോഷങ്ങളുടെയും കുറേയധികം വിശേഷദിവസങ്ങളുടെയും സമയമാണ്. നവരാത്രിയുടെ തിരക്കിൽ നിന്നും ഇനി ദീപാവലിയുടെ ദിവസങ്ങളിലേക്കാണ് രാജ്യം പോകുന്നത്. ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്തുന്ന ഈ അവസരത്തിൽ നാടും നഗരവും ഒരു പോലെ നിറങ്ങളാൽ അ‍ണിഞ്ഞൊരുങ്ങുന്ന സമയം കൂടിയാണ്.

ദീപാവലിയും സൂര്യഗ്രഹണവും

ദീപാവലിയും സൂര്യഗ്രഹണവും

ഒക്ടോബർ 24 തിങ്കളാഴ്ചയാണ് ഈ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങളുടെ പ്രധാന ദിവസം. നീണ്ട വാരാന്ത്യത്തോട് ചേർന്നു വരുന്നതിനാൽ യാത്രകൾക്കും കുടുംബങ്ങളുടെ കൂടിച്ചേരലുകൾക്കുമെല്ലാമുള്ള ഒരുക്കങ്ങളിലാണ് ആളുകൾ. ഇതിനു പിറ്റേദിവസം അതായത് ഒക്ടോബർ 25-ാം തിയതി ചൊവ്വാഴ്ച ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണവും ദൃശ്യമാകും. ഒരു ഭാഗിക സൂര്യഗ്രഹണമായ ഇത് 24 ന് വൈകിട്ട് 5.27ന് ആരംഭിച്ച് 25ന് വൈകുന്നേരം 4:18 ന് ആരംഭിച്ച് 5:42 വരെ ദൃശ്യമാകും.

മധുര മീനാക്ഷി ക്ഷേത്രവും സൂര്യഗ്രഹണവും

മധുര മീനാക്ഷി ക്ഷേത്രവും സൂര്യഗ്രഹണവും

സൂര്യഗ്രഹണം കാരണം മധുരയിലെ ചില ക്ഷേത്രങ്ങൾ ഒക്ടോബർ 25ന് അടച്ചിടും. മധുരയിലെ ശ്രീ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രവും മറ്റ് 22 ഉപഗ്രഹ ക്ഷേത്രങ്ങളും ഒക്ടോബർ 25-ന് എട്ട് മണിക്കൂറോളം നേരം അടച്ചിടും എന്നാണ് വാർത്തകൾ.

PC:Mamichaelraj

ക്ഷേത്രത്തിലെ സമയക്രമം

ക്ഷേത്രത്തിലെ സമയക്രമം

ചൊവ്വാഴ്ച സൂര്യഗ്രഹണം പ്രമാണിച്ച് രാവിലെ പ്രത്യേക പൂജകൾ നടക്കും. രാവിലെ 11 മുതൽ വൈകുന്നേരം 7 മണി വരെ ക്ഷേത്ര വാതിലുകൾ അടച്ചിടും. പൊതുജനങ്ങൾക്ക് ആ സമയം ക്ഷേത്രദർശനത്തിന് അനുമതി ഉണ്ടായിരിക്കുന്നതല്ല.
വൈകിട്ട് 5.51ന് ഗ്രഹണത്തോടനുബന്ധിച്ച് പ്രത്യേക പൂജകൾ നടക്കും. ശേഷം വൈകിട്ട് 7 മണിക്ക് ശേഷം മാത്രമേ ഭക്തരെ പ്രവേശിപ്പിക്കൂ.
മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം, മാരിയമ്മൻ ക്ഷേത്രം, മുഖീശ്വര ക്ഷേത്രം, ആദി ചൊക്കനാഥർ ക്ഷേത്രം എന്നി ക്ഷേത്രങ്ങളിലും ഇതേ സമയക്രമം തന്നെയാണ് പിന്തുടരുന്നത്.

PC:Sundaram Perumal

മധുര മീനാക്ഷി ക്ഷേത്രം

മധുര മീനാക്ഷി ക്ഷേത്രം

മധുര എന്ന നഗരത്തിന്റെ പേരിനോട് ഏറ്റവും ചേർന്നു കിടക്കുന്ന ഒന്നാണ് മധുര മീനാക്ഷി ക്ഷേത്രം. മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം എന്നാണിതിന്റെ ശരിക്കുമുള്ള പേര്.
മധുര നഗരത്തിന്റെ ഹൃദയഭാഗത്തായി 14 ഏക്കർ സ്ഥലത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോക ക്ഷേത്രനിർമ്മിതികളിൽ ഏറ്റവും അതിശയിപ്പിക്കുന്ന തരത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തെ ചുറ്റിയാണ് മധുര എന്ന നഗരമുള്ളത്. മൂവായിരത്തിയഞ്ഞൂറിലധികം വർഷം പഴക്കം ക്ഷേത്രത്തിനുണ്ട് എന്നാണ് കരുതപ്പെടുന്നത്.
PC:Surajram

മീനാക്ഷിയും സുന്ദരേശ്വരനും

മീനാക്ഷിയും സുന്ദരേശ്വരനും

പാർവ്വതി ദേവിയെ മീനാക്ഷിയായും ശിവനെ സുന്ദരേശ്വരൻ ആയുമാണ് ഇവിടെ ആരാധിക്കുന്നത്. ശിവനേക്കാൾ പ്രാധാന്യം ഇവിടെ മീനാക്ഷിക്കു നല്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മീനാക്ഷിയുടെയും സുന്ദരേശ്വരന്റെയും വിവാഹം ഇവിടെ വെച്ചാണ് നടന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനു ശേഷം ഇവർ ഇവിടം ഭരിക്കുകയും ക്ഷേത്രത്തിൽ കുടികൊള്ളുകയും ചെയ്യുന്നുവത്രെ. തിരു കല്ല്യാണം എന്ന പേരിൽ എല്ലാ വർഷവും ഈ വിവാഹത്തിന്റെ ഓർമ്മകൾ ഈ ക്ഷേത്രത്തിൽ ആഘോഷിക്കാറുണ്ട്.

PC:Bernard Gagnon

ജലവും അഗ്നിയും...മീനാക്ഷി ക്ഷേത്രത്തില്‍ ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങള്‍!!ജലവും അഗ്നിയും...മീനാക്ഷി ക്ഷേത്രത്തില്‍ ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങള്‍!!

 നാലു കവാടങ്ങൾ

നാലു കവാടങ്ങൾ

നാലു ദിശകള്‍ക്കുമായി നാലു കവാടങ്ങളുള്ള വലിയ ക്ഷേത്രമാണ് മധുര മീനാക്ഷി ക്ഷേത്രം. ക്ഷേത്രത്തിലൊട്ടാകെ 10 ഗോപുരങ്ങൾ കാണാം. 51.9 മീറ്റർ ഉയരത്തിലുള്ള തെക്കേ ഗോപുരമാണ് ഏറ്റവും വലുത്. എന്നാൽ ഏറ്റവും പഴക്കമേറിയത് കിഴക്കേ ഗോപുരമാണ്. ഓരോ ഗോപുരത്തിലും നിറയെ ശില്പങ്ങളും കൽകൊത്തുപണികളും കാണാം. മാത്രമല്ല, മിക്ക ഗോപുരങ്ങളും ബഹുനിന നിർമ്മിതികളാണ്.

PC:G.Sasank

33,000-ത്തോളം ശില്പങ്ങൾ

33,000-ത്തോളം ശില്പങ്ങൾ

ശില്പവിദ്യയണ് ഇവിടെയെത്തുന്ന സന്ദർശകരെ ആകർഷിക്കുന്ന മറ്റൊരു കാര്യം. ക്ഷേത്രത്തിന്‍റെ എല്ലാ ഭാഗത്തും മണ്ഡപങ്ങളിലും വ്യത്യസ്ത രൂപത്തിലുള്ള ശില്പങ്ങൾ കാണാം. =165 അടി നീളവും 135 അടി വീതിയുമുള്ള പൊൻതാമരക്കുളം ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് അഷ്ടശക്തി മണ്ഡപം, മീനാക്ഷി നായ്ക്കർ മണ്ഡപം, ഇരുട്ട് മണ്ഡപം എന്ന് അറിയപ്പെടുന്ന മുത്തുപ്പിള്ള മണ്ഡപം,എന്നിങ്ങനെ നിരവധി മണ്ഡപങ്ങളും ഇവിടെ കാണാം.

PC:Vinoth Chandar

സൂര്യഗ്രഹണ ദിവസം അടച്ചിടുന്ന പ്രധാന ക്ഷേത്രങ്ങൾ

സൂര്യഗ്രഹണ ദിവസം അടച്ചിടുന്ന പ്രധാന ക്ഷേത്രങ്ങൾ


തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രവും തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള 60 ഓളം ക്ഷേത്രങ്ങളും. ഒക്ടോബർ 25 ന് സൂര്യഗ്രഹണം നടക്കുന്നതിനാൽ രാവിലെ 8.11 മുതൽ വൈകുന്നേരം 7.30 വരെ ഏകദേശം 12 മണിക്കൂർ അടച്ചിരിക്കും.

ശ്രീശൈലത്തിലെ ഭ്രമരാംബ മല്ലികാർജുന സ്വാമി ക്ഷേത്രം രാവിലെ 6 മുതൽ വൈകിട്ട് 6.30 വരെ അടച്ചിടും. സുപ്രഭാത സേവയ്ക്കും മഹാമംഗള ഹാരത്തിനുമായി പുലർച്ചെ 3.30 ന് ക്ഷേത്ര വാതിൽ തുറക്കും, രാവിലെ 6 മുതൽ വൈകിട്ട് 6.30 വരെ അടച്ചിരിക്കും.

ഭദ്രാചലത്തിലെ ശ്രീ സീതാരാമചന്ദ്ര സ്വാമി ക്ഷേത്രം ഡിസംബർ രാവിലെ 10 മുതൽ വൈകിട്ട് 7.15 വരെ അടച്ചിരിക്കും.

പൊന്നിയൻ സെൽവനിൽ കണ്ടതൊക്കെ ചെറുത് ; ചോള ഭരണകാലം നല്കിയ പ്രധാന സംഭാവനകൾ ഇതാപൊന്നിയൻ സെൽവനിൽ കണ്ടതൊക്കെ ചെറുത് ; ചോള ഭരണകാലം നല്കിയ പ്രധാന സംഭാവനകൾ ഇതാ

ഹസനാംബയുടെ വാതിലുകൾ തുറക്കുന്ന 12 ദിവസങ്ങൾ, ക്ഷേത്രം ദർശിക്കാം 13 മുതൽ, അടച്ചിടുന്ന ശ്രീകോവിലിനുള്ളിൽഹസനാംബയുടെ വാതിലുകൾ തുറക്കുന്ന 12 ദിവസങ്ങൾ, ക്ഷേത്രം ദർശിക്കാം 13 മുതൽ, അടച്ചിടുന്ന ശ്രീകോവിലിനുള്ളിൽ

Read more about: temple mystery tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X