Search
  • Follow NativePlanet
Share
» »മഹാരാജാവിനെപ്പോലെ യാത്ര ചെയ്യാം... മഹാരാജാസ് എക്പ്രസ് വരുന്നു... കൂടിയ നിരക്ക് 18,96,000 രൂപ!

മഹാരാജാവിനെപ്പോലെ യാത്ര ചെയ്യാം... മഹാരാജാസ് എക്പ്രസ് വരുന്നു... കൂടിയ നിരക്ക് 18,96,000 രൂപ!

ഇന്ത്യയിലെ ആഢംബര ട്രെയിനുകളിലൊന്നായ മഹാരാജാസ് എക്പ്രസ് നീണ്ട ഇടവേളയ്ക്കു ശേഷം യാത്രകള്‍ ആരംഭിക്കുവാന്‍ ഒരുങ്ങുകയാണ്.

ലോകത്തിലെ ഏറ്റവും മികച്ച റെയില്‍വേ നെറ്റ്വര്‍ക്കുകള്‍ ഉള്ള രാജ്യങ്ങളിലൊന്നാണ് നമ്മുടേത്. അതുകൊണ്ടു തന്നെ ഇവിടുത്തെ ഓരോ ട്രെയിന്‍ യാത്രകളും തരുന്നത് പകരംവയ്ക്കുവാനില്ലാത്ത യാത്രാനുഭവങ്ങളാണ്. ഓരോ ദേശങ്ങളും കണ്ടും പരിചയപ്പെട്ടും പോകുവാന്‍ സാധിക്കുന്ന സാധാരണ യാത്രകള്‍ മാത്രമല്ല ഇന്ത്യന്‍ റെയില്‍വേ വാഗ്ദാനം ചെയ്യുന്നത്. ലോകോത്തര സൗകര്യങ്ങള്‍ അനുഭവിച്ച്, രാജകീയ സുഖത്തില്‍ ഇന്ത്യയിലെ പ്രസിദ്ധമായ ഇടങ്ങളിലേക്ക് പാക്കേജുകള്‍ ഒരുക്കുന്ന നിരവധി സര്‍വീസുകള്‍ ഇവിടെയുണ്ട്. ഇപ്പോഴിതാ, ഇന്ത്യയിലെ ആഢംബര ട്രെയിനുകളിലൊന്നായ മഹാരാജാസ് എക്പ്രസ് നീണ്ട ഇടവേളയ്ക്കു ശേഷം യാത്രകള്‍ ആരംഭിക്കുവാന്‍ ഒരുങ്ങുകയാണ്.

മഹാരാജാസ് എക്സ്പ്രസ്

മഹാരാജാസ് എക്സ്പ്രസ്

ആഢംബരം എന്നു പറഞ്ഞാല്‍ കുറഞ്ഞുപോകുമോ എന്നു സംശയമാണ് മഹാരാജാസ് എക്സ്പ്രസിന്റെ കാര്യത്തില്‍. മഹാരാജാവിനെ കൊണ്ടുപോകുന്ന പ്രൗഢിയിലും ആഢംബരത്തിലും ഇന്ത്യയില്‍ നിങ്ങള്‍ക്കൊരു ട്രെയിന്‍ യാത്ര നടത്തണമെങ്കില്‍ അത് മഹാരാജാസ് എക്സ്പ്രസ് നിങ്ങള്‍ക്കു തരും! രാജ്യത്ത് ഒരിക്കെലെങ്കിലും കണ്ടിരിക്കണം എന്നാഗ്രഹിക്കുന്ന താജ്മഹലും രണ്‍ഥംഭോറും വാരണാസിയും ഉള്‍പ്പെടെയുള്ള ലക്ഷ്യസ്ഥാനങ്ങള്‍ ഈ ലക്ഷ്വറി ട്രെയിനില്‍ നിങ്ങള്‍ക്കു പോകാം.

തിരികെ വരുന്നു പാളങ്ങളിലേക്ക്!

തിരികെ വരുന്നു പാളങ്ങളിലേക്ക്!

ഏറ്റവും പുതിയ വാര്‍ത്തകളനുസരിച്ച് മഹാരാജാസ് എക്സ്പ്രസ് വീണ്ടും സര്‍വീസ് ആരംഭിക്കുകയാണ്. നാല് യാത്രാ പാക്കേജുകൾക്കുള്ള ബുക്കിംഗ് ആണ് പുനരാരംഭിച്ചത്. അവർ ഒരു രാജാവിന്റെ രാജകൊട്ടാരത്തിലാണെന്ന തോന്നൽ സൃഷ്ടിക്കുന്ന തരത്തിലുള്ള യാത്രാ സൗകര്യങ്ങളാണ് ഇതിന്റെ പ്രത്യേകത. 'ഇന്ത്യൻ പനോരമ,' 'ദി ഇന്ത്യൻ സ്‌പ്ലെൻഡർ', 'ദി ഹെറിറ്റേജ് ഓഫ് ഇന്ത്യ', 'ട്രഷേഴ്‌സ് ഓഫ് ഇന്ത്യ' എന്നിങ്ങനെ നാല് ആഡംബര ടൂർ പാക്കേജുകള്‍ക്കുള്ള ബുക്കിങ് ആണ് തുടങ്ങിയത്.
യാത്രക്കാര്‍ക്ക് തങ്ങളുടെ താല്പര്യമനുസരിച്ചുള്ള ക്യാബിനുകളും സ്യൂട്ടുകളും തിരഞ്ഞെടുക്കുവാനും സാധിക്കും.

വിദേശസര്‍വീസുകളേക്കാള്‍ കേമം

വിദേശസര്‍വീസുകളേക്കാള്‍ കേമം

കാഴ്ചയിലും സൗകര്യങ്ങളിലും ഏറെ മുന്നിലാണ് മഹാരാജാസ് എക്പ്രസുള്ളത്. അതുകൊണ്ടുതന്നെ വിദേശികളാണ് ഈ യാത്രയുടെ ആരാധകരില്‍ അധികവും. യുകെയിലെ റോയൽ സ്‌കോട്‌സ്‌മാൻ, യൂറോപ്പിലെ ഓറിയന്റ് എക്‌സ്‌പ്രസ് തുടങ്ങിയ ലോകപ്രശസ്ത ആഡംബര ട്രെയിനുകളേക്കാൾ ഉയർന്ന റേറ്റിംഗ് ആണ് മഹാരാജാസ് എക്‌സ്പ്രസിനുള്ളത്.

അകത്തുകയറിയാല്‍ കൊട്ടാരംപോലെ

അകത്തുകയറിയാല്‍ കൊട്ടാരംപോലെ

പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ മഹാരാജാവിനുള്ള പോലുള്ള സൗകര്യങ്ങള്‍ ഈ ട്രെയിനുള്ളില്‍ കാണാം. രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും കൂറ്റൻ കൊട്ടാരങ്ങളുടെയും കാലത്തേയ്ക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്നതിനായി പ്രത്യേക രൂപകല്പന ചെയ്ത അകമാണ് ഇതിനുള്ളത്.
14 വ്യക്തിഗത ക്യാബിനുകളുള്ള 23 കോച്ചുകള്‍ മഹാരാജാസ് എക്സ്പ്രസിനുണ്ട്. ക്യാബിനറ്റുകളെ 20 ഡീലക്സ്, 18 ജൂനിയർ സ്യൂട്ടുകൾ, 4 സ്യൂട്ടുകൾ, ഒരു പ്രസിഡൻഷ്യൽ സ്യൂട്ടുകൾ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അവയ്‌ക്കെല്ലാം മികച്ച സൗകര്യങ്ങളും അതിഗംഭീരമായ അലങ്കാരങ്ങളുമുണ്ട്. പ്രസിഡൻഷ്യൽ സ്യൂട്ട് ഏറ്റവും ആഡംബരമുള്ളതാണ്, അതിൽ വേർപെടുത്തുന്ന ഒരു ഡൈനിംഗ് റൂം, ഒരു മാസ്റ്റർ ബെഡ്‌റൂം, ഒരു കുളിമുറി എന്നിവ ഉൾക്കൊള്ളുന്ന ഇരട്ട കിടപ്പുമുറി എന്നിവ ഉൾപ്പെടുന്നു

 ഡൈനിംഗും ബാർ കോച്ചുകളും

ഡൈനിംഗും ബാർ കോച്ചുകളും

ഈ ട്രെയിനില്‍ എടുത്തുപറയേണ്ട പല കാര്യങ്ങളുമുണ്ടെങ്കിലും അതില്‍ മുന്നില്‍ നില്‍ക്കുന്നത് ഇനിന്റെ ഡൈനിംഗും ബാർ കോച്ചുകളും ആണ്. സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്ന അതിശയകരമായ രണ്ട് റെസ്റ്റോറന്റുകൾ ആണ് ഇതിനുളേളത്. യാത്രക്കാര്‍ക്ക് അവരുടെ ക്യാബിനുള്ളില്‍ ഭക്ഷണം ലഭിക്കുമെങ്കിലും കൂടുതലാളുകളും പൊതുവായ ഡൈനിംഗ് ആണ് തിരഞ്ഞെടുക്കാറുള്ളത്. ഇന്ത്യന്‍ പാചകരീതികളും പുറത്തെ രുചികളുമെല്ലാം യഥേഷ്ടം ഇതില്‍ ലഭിക്കും. രംഗ് മഹൽ , മയൂര്‍ മഹല്‍ എന്നിങ്ങനെയാണ് ഡൈനിങ് കാറുകളുടെ പേര്. ഇതുകൂടാതെ, രാജാ ക്ലബ്ബ് ബാറിനായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക കാരേജാണ്.

ദി ഹെറിറ്റേജ് ഓഫ് ഇന്ത്യ പാക്കേജ്

ദി ഹെറിറ്റേജ് ഓഫ് ഇന്ത്യ പാക്കേജ്

6 രാത്രിയും 7 പകലും

മുംബൈ-ഉദയ്പൂര്‍-ജോധ്പൂര്‍-ബിക്കനീര്‍-ജയ്പൂര്‍-രണ്‍ഥംഭോര്‍-ഫത്തോപൂര്‍ സിക്രി-ആഗ്ര-ഡല്‍ഹി എന്നിങ്ങനെയാണ് ദി ഹെറിറ്റേജ് ഓഫ് ഇന്ത്യ പാക്കേജ് റൂട്ട്.

മുംബൈ (ദിവസം 01) ഉദയ്പൂർ (ദിവസം 02) ജോധ്പൂർ (ദിവസം 03) ബിക്കാനീർ (ദിവസം 04) ജയ്പൂർ (ദിവസം 05) രണ്‍ഥംഭോര്‍ - ഫത്തേപൂർ സിക്രി (ദിവസം 06) ആഗ്ര ഡൽഹിയും (ദിവസം 07) എന്നിങ്ങനെയാണ് യാത്രയില്‍ പോകുന്ന റൂട്ടും ചിലവിടുന്ന ദിവസങ്ങളും.

പുറപ്പെടുന്ന തീയതി: ഒക്ടോബർ-ഏപ്രിൽ.
സഞ്ചരിക്കുന്ന ദൂരം ഏകദേശം 2771 കിമീ

ഇന്ത്യന്‍ പനോരമ

ഇന്ത്യന്‍ പനോരമ

6 രാത്രിയും 7 പകലും

ഡൽഹി - ജയ്പൂർ - രൺതംബോർ, ഫത്തേപൂർ സിക്രി - ആഗ്ര - ഓർക്കാ, ഖജുരാഹോ - വാരണാസി

ഡൽഹി - ജയ്പൂർ (ദിവസം 01) ജയ്പൂർ (ദിവസം 02) രൺതംബോർ - ഫത്തേപൂർ സിക്രി (ദിവസം 03) ആഗ്ര (ദിവസം 04) ഓർക്കാ - ഖജുരാഹോ (ദിവസം 05) വാരണാസി (ദിവസം) 06) ഡൽഹി (ദിവസം 07) എന്നിങ്ങനെയാണ് യാത്രയില്‍ പോകുന്ന റൂട്ടും ചിലവിടുന്ന ദിവസങ്ങളും.

പുറപ്പെടുന്ന തീയതി: ഒക്ടോബർ-ഏപ്രിൽ
സഞ്ചരിക്കുന്ന ദൂരം ഏകദേശം 2309 കിമീ

ദി ഇന്ത്യൻ സ്‌പ്ലെൻഡർ

ദി ഇന്ത്യൻ സ്‌പ്ലെൻഡർ

6 രാത്രിയും 7 പകലും
ഡൽഹി - ആഗ്ര - രൺതംബോർ - ജയ്പൂർ - ബിക്കാനീർ - ജോധ്പൂർ - ഉദയ്പൂർ - മുംബൈ

ഡൽഹി - ആഗ്ര (ദിവസം 01) ആഗ്ര - രൺതംബോർ (ദിവസം 02) ജയ്പൂർ (ദിവസം 03) ബിക്കാനീർ (ദിവസം 04) ജോധ്പൂർ (ദിവസം 05) ഉദയ്പൂർ (ദിവസം 06) മുംബൈ (ദിവസം 07) എന്നിങ്ങനെയാണ് യാത്രയില്‍ പോകുന്ന റൂട്ടും ചിലവിടുന്ന ദിവസങ്ങളും.

പുറപ്പെടുന്ന തീയതി: ഒക്ടോബർ-ഏപ്രിൽ.
സഞ്ചരിക്കുന്ന ദൂരം ഏകദേശം 2724 കിമീ.

ട്രെഷേഴ്സ് ഓഫ് ഇന്ത്യ

ട്രെഷേഴ്സ് ഓഫ് ഇന്ത്യ

3 രാത്രിയും 4 പകലും
ഡൽഹി - ആഗ്ര - രൺതംബോർ - ജയ്പൂർ - ഡൽഹി

ഡൽഹി - ആഗ്ര (ദിവസം 01) ആഗ്ര - രൺതംബോർ (ദിവസം 02) ജയ്പൂർ (ദിവസം 03) ഡൽഹി (ദിവസം 04) എന്നിങ്ങനെയാണ് യാത്രയില്‍ പോകുന്ന റൂട്ടും ചിലവിടുന്ന ദിവസങ്ങളും.

പുറപ്പെടുന്ന തീയതി: ഒക്ടോബർ-ഏപ്രിൽ.
സഞ്ചരിക്കുന്ന ദൂരം ഏകദേശം 860 കിമീ

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

ഇന്ത്യന്‍ സ്പ്ലെന്‍ഡര്‍ പാക്കേജ് ഡീലക്സ് ക്യാബിനില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 590400 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 443200 രൂപ
ജൂണിയര്‍ സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 756800 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 681600 രൂപ
സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 1104000 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 1104000 രൂപ
പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 1896000 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 1896000 രൂപ

ഹെറിറ്റേജ് ഓഫ് ഇന്ത്യ പാക്കേജ് ഡീലക്സ് ക്യാബിനില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 619200 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 464800 രൂപ
ജൂണിയര്‍ സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 791200 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 791200 രൂപ
സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 1104000 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 1104000 രൂപ
പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 1896000 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 1896000 രൂപ

ഇന്ത്യന്‍ പനോരമ പാക്കേജ് ഡീലക്സ് ക്യാബിനില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 590400 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 443200 രൂപ
ജൂണിയര്‍ സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 756800 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 681600 രൂപ
സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 1104000 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 1104000 രൂപ
പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 1896000 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 1896000 രൂപ

ട്രഷേഴ്സ് ഓഫ് ഇന്ത്യ പാക്കേജ് ഡീലക്സ് ക്യാബിനില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 372000 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 279200 രൂപ
ജൂണിയര്‍ സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 396000 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 356800 രൂപ
സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 608000 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 608000 രൂപ
പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 1896000 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 1896000 രൂപ എന്നിങ്ങനെയാണ്

ബുക്ക് ചെയ്യുവാന്‍

ബുക്ക് ചെയ്യുവാന്‍

മഹാരാജാസ് എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ആവശ്യമുള്ള സർക്യൂട്ട്, തീയതികൾ, മറ്റ് വിവരങ്ങൾ എന്നിവ തിരഞ്ഞെടുത്തു സീറ്റുകള്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാം. നിലവിൽ, 2022-23 സീസണിൽ എല്ലാ രാജ്യക്കാർക്കും പ്രത്യേക പ്രമോ ഓഫറുകൾ ഉണ്ട്. 09 ഒക്ടോബർ 2022 - ദി ഹെറിറ്റേജ് ഓഫ് ഇന്ത്യ (6N/7D) ഒക്ടോബർ 16 2022 - ദി ട്രഷേഴ്‌സ് ഓഫ് ഇന്ത്യ (3N/4D) 27 നവംബർ 2022 - ഇന്ത്യൻ സ്‌പ്ലെൻഡർ (6N/7D) 18 ഡിസംബർ 2022 - ഇന്ത്യൻ പനോരമ (6N/7D) 11 ഡിസംബർ 2022 - ദി ട്രഷേഴ്‌സ് ഓഫ് ഇന്ത്യ (3N/4D) എന്നീ യാത്രകള്‍ക്ക് നിലവിലെ താരിഫിൽ 10% വരെ കിഴിവ് നല്‍കുന്നു. ഇതിന് നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്.

ട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപ

ഇന്ത്യ കറങ്ങിയൊരു യാത്ര.. ഓണത്തിനു പോകാം കേരളത്തിലെ സ്വകാര്യ ട്രെയിൻ സർവീസില്‍ ഒരു കിടിലന്‍ യാത്രഇന്ത്യ കറങ്ങിയൊരു യാത്ര.. ഓണത്തിനു പോകാം കേരളത്തിലെ സ്വകാര്യ ട്രെയിൻ സർവീസില്‍ ഒരു കിടിലന്‍ യാത്ര

ചിത്രങ്ങള്‍ക്കു കടപ്പാട്Maharajas Express Website

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X