Search
  • Follow NativePlanet
Share
» »തൈപ്പൂയ കാവടിയേന്തി വിശ്വാസികള്‍... തൈപ്പൂയം ആഘോഷിക്കുന്ന സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൂടെ

തൈപ്പൂയ കാവടിയേന്തി വിശ്വാസികള്‍... തൈപ്പൂയം ആഘോഷിക്കുന്ന സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൂടെ

ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രത്യേകതയുള്ള വിശേഷനാളുകളിലൊന്നാണ് തൈപ്പൂയം. മകരമാസത്തിലെ പൂയം നാളിലെ തൈപ്പൂയം സുബ്രഹ്മണ്യനുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്. സുബ്രഹ്മണ്യന്‍ ജനിച്ച ദിവസമാണെന്നും അതല്ല, മാതാവ് പാര്‍വ്വതി സുബ്രഹ്മണ്യന് വേല്‍ സമ്മാനമായി നല്കിയ ദിവസമാണിതെന്നും വിശ്വാസമുണ്ട്. മറ്റു ചില വിശ്വാസങ്ങളനുസരിച്ച് യുദ്ധത്തില്‍ സുബ്രഹ്മണ്യൻ താരകാസുരനെ വധിച്ച്‌ വിജയം നേടിയ ദിവസമാണിതെന്നും അതല്ല, അദ്ദേഹത്തിന്‍റെ വിവാഹദിനമാണിതെന്നും വിശ്വസിക്കപ്പെടുന്നു. എന്തുതന്നെയായാലും സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ഈ ദിനം വളരെ ആഘോഷത്തോടും പരിപാവനതയോ‌‌ടെയുമാണ് കൊണ്ടാ‌ടുന്നത്. തൈപ്പൂസം അഥവാ തൈപ്പൂയം ആഘോഷിക്കുന്ന കേരളത്തിലെ പ്രധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍ പരിചയപ്പെ‌ടാം...

കൊടുമ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

കൊടുമ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

വള്ളിയോടും ദേവയാനിയോടുമൊപ്പം സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് കൊടുമ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രംകേരളത്തിലെ പഴനി എന്നം പകുതി പഴനി എന്നും ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കാറുണ്ട്. ദ്രാവിഡ ശൈലിയിലാണ് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ക്ഷേത്രത്തിലെ രാജഗോപുരം കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള രാജഗോപുരങ്ങളില്‍ രണ്ടാം സ്ഥാനത്താണുള്ളത്.

PC:Tirukodimadachengunrur

കുന്നതൃക്കോവിൽ സുബ്രഹ്മണ്യക്ഷേത്രം

കുന്നതൃക്കോവിൽ സുബ്രഹ്മണ്യക്ഷേത്രം

തൃശൂര് ജില്ലയില്‍ കൊടകരയ്ക്ക് സമീപമാണ് കുന്നതൃക്കോവിൽ സുബ്രഹ്മണ്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പളനി എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തില്‍ പടിഞ്ഞാറ് ദര്‍ശനമായാണ് സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വൃശ്ചികമാസത്തിലെ സ്കന്ദഷഷ്ഠിയാണ്‌ ഇവിടത്തെ മുഖ്യ ആഘോഷം. കൊടകര ഷഷ്ഠി എന്നും ഇതറിയപ്പെടുന്നു. സുബ്രഹ്മണ്യ ക്ഷേത്രം, വിഷ്ണു ക്ഷേത്രം, ശിവ ക്ഷേത്രം എന്നീ മൂന്നു ക്ഷേത്രങ്ങള്‍ ആണ് ഈ ക്ഷേത്രത്തിന്റെ ഭാഗമാണ്.

PC:Rajeevvadakkedath

നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

താരകാസുരനിഗ്രഹഭാവത്തിലുള്ള ഉഗ്രമൂർത്തിയായ സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചിരിക്കുന്ന നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പുരാതന സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്. അഗസ്ത്യമുനിയാണ് ക്ഷേത്രപ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. പടച്ചട്ടയണിഞ്ഞ് താരകാസുരനിഗ്രഹഭാവത്തിൽ വേൽ തലകീഴായി പിടിച്ച് രൗദ്രഭാവത്തിൽ ഉത്തരീയം കൈത്തണ്ടയിൽ വീണു കിടക്കുന്ന രൂപത്തിലാണ് ഇവിടുത്തെ വിഗ്രഹമുള്ളത്. ഏറ്റൂമാനൂരപ്പനും പുത്രൻ സുബ്രഹ്മണ്യസ്വാമിയും മുഖാമുഖം ഒരേ ദിശയിൽ പ്രതിഷ്ഠിക്കപ്പെട്ടതാണെന്ന് വിശ്വസിച്ചുപോരുന്നു. രണ്ട് ക്ഷേത്രങ്ങളും ഏകദേശം ഒരേ സമയത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഉരിയരിപ്പായസം, ഇടിച്ചുപിഴിഞ്ഞുപായസം, പാൽപായസം, പഞ്ചാമൃതം, കാർത്തിക ഊട്ട് തുടങ്ങിയവ പ്രധാന വഴിപാടുകളാണ്

PC:Ashok Rajan

കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം

കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം

പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവിലാറിന്‍റെ തീരത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. കേരളീയ ശൈലിയില്‍ നിര്‍മ്മിച്ച വട്ടശ്രീകോവിലാണ് ഈ ക്ഷേത്രത്തിന്റേത്. തൈപ്പൂയ നാളില്‍ പത്തനംതിട്ട ധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് കാവടി ഘോഷയാത്രയും ക്ഷേത്രത്തിൽ നിന്നും സമീപത്തുള്ള മയിലാടുമ്പാറ മലനട ദേവീസന്നിധിയിലേക്ക് വിളക്കിനെഴുന്നെള്ളിപ്പും നടക്കുന്നു. കിഴക്കു ദര്‍ശനമായാണ് ക്ഷേത്രമുള്ളത്.

PC:അഭിലാഷ്.എസ്.എം

തൃപ്പേരൂർക്കുളങ്ങര ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം

തൃപ്പേരൂർക്കുളങ്ങര ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം

തൈപ്പൂയ നാളില്‍ ക്ഷേത്രോത്സവം ആരംഭിക്കുന്ന സുബ്രഹ്മണ്യ ക്ഷേത്രമാണ് തൃപ്പേരൂർക്കുളങ്ങര ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം. ആലപ്പുഴയിൽ ചെങ്ങന്നൂർ- മാവേലിക്കര റൂട്ടില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിശ്വാസികളു‌ടെ പ്രിയപ്പെട്ട തീര്‍ത്ഥാ‌ടന കേന്ദ്രം കൂടിയാണ്.

PC:Dvellakat

 പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം

പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം

വേല്‍ തലകീഴായ് പി‌ടിച്ച് അത്യുഗ്രഭാവത്തിൽ നിൽക്കുന്ന സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് കോട്ടയം ചങ്ങനാശ്ശേരിയിലെ പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം. പുരാതന സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ മഹാത്മാ ഗാന്ധി ദര്‍ഷനം നടത്തുകയും കുറച്ച് ദിവസങ്ങള്‍ ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്. 1937-ൽ ആയിരുന്നു ഇത്. തമിഴ് ശൈലിയിൽ നിര്‍മ്മിച്ച കിഴക്കേ ഗോപുരം കടന്നാണ് ക്ഷേത്രത്തിലേക്കെത്തുന്നത്.
ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ
PC:RajeshUnuppally

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം

കേരളത്തിലെ ഏറ്റവും പുരാതനവും പ്രധാനപ്പെട്ടതുമായ സുബ്രഹ്മണ്യ തീര്‍ത്ഥാടന സ്ഥാനങ്ങളിലൊന്നാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം. ആലപ്പുഴ ജില്ലയിലെ ഈ ക്ഷേത്രത്തില്‍ ‌ആറടി ഉയരമുള്ള നാലു കൈയുള്ള സുബ്രഹ്മണ്യ ശിലാവിഗ്രഹമാണ്‌ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇത്രയും വലുപ്പമുള്ള വിഗ്രഹം വളരെ അപൂര്‍വ്വമാണെന്നാണ് കരുതപ്പെടുന്നത്. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കൂടിയാണ്. പരശുരാമന്‍ പൂജിച്ചിരുന്ന സുബ്രഹ്മണ്യവിഗ്രഹമാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. ഹരിപ്പാട്ടപ്പൻ എന്നും ഇവിടുത്തെ സുബ്രഹ്മണ്യനെ വിശ്വാസികള്‍ വിളിക്കുന്നു. തുലാ പായസമാണ്‌ ഇവിടത്തെ പ്രധാന വഴിപാട്‌. ഹരിപ്പാട് ക്ഷേത്രത്തിൽ തൈപ്പൂയത്തിന് വളരെയധികം പ്രാധാന്യമുണ്ട്.

PC:Arayilpdas

കരിക്കാട് സുബ്രഹ്മണ്യ - ധർമ്മശാസ്താക്ഷേത്രം

കരിക്കാട് സുബ്രഹ്മണ്യ - ധർമ്മശാസ്താക്ഷേത്രം

മലപ്പുറം ജില്ലയിലാണ് കരിക്കാട് സുബ്രഹ്മണ്യ - ധർമ്മശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാലമുരുകൻ, വേലായുധസ്വാമി, അയ്യപ്പൻ എന്നൂ മൂന്നു പ്രതിഷ്ഠകള്‍ ക്ഷേത്രത്തിലുണ്ട്. മൂന്നു പ്രതിഷ്ഠകള്‍ക്കും മൂന്ന് തന്ത്രിമാരാണ് പൂജ ചെയ്യുന്നതെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. കിഴക്കോട്ട് ദര്‍ശനമായാണ് ഇവിടുത്തെ വേലായുധസ്വാമി ക്ഷേത്രമുള്ളത്. തെക്കുംതേവര്‍ എന്നാണ് വേലായുധസ്വാമിയെ വിളിക്കുന്നത്. ഈ ക്ഷേത്രത്തിനും പ്രത്യേകം കൊടിമരമുണ്ട്.

PC:Dvellakat

ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

തൈപ്പൂയം ആഘോഷിക്കുന്ന കേരളത്തിലെ പ്രധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴയിലെ ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. ചേരമാന്‍ പെരുമാളിന്‍റെ കാലത്തു നിര്‍മ്മിക്കപ്പെ‌ട്ട ഈ ക്ഷേത്രത്തിന് മഹാ ക്ഷേത്രത്തിന്‍റെ രൂപഭാവങ്ങളാണുള്ളത്. വട്ടശ്രീകോവിലില്‍ സുബ്രഹ്മണ്യനെയാണ് ആരാധിക്കുന്നത്.

PC:AswiniKP

മുരുക ക്ഷേത്രമായി മാറിയ ജൈനക്ഷേത്രം...തീരാത്ത അത്ഭുതങ്ങളുമായി മുരുകന്‍റെ വാസസ്ഥലംമുരുക ക്ഷേത്രമായി മാറിയ ജൈനക്ഷേത്രം...തീരാത്ത അത്ഭുതങ്ങളുമായി മുരുകന്‍റെ വാസസ്ഥലം

മുരുകന്റെ ആറു വാസസ്ഥലങ്ങളിലേക്ക് ഒരു യാത്രമുരുകന്റെ ആറു വാസസ്ഥലങ്ങളിലേക്ക് ഒരു യാത്ര

മുഖത്തോട് മുഖം നോക്കിയിരിക്കുന്ന ശിവനും പാർവ്വതിയും...എറണാകുളത്തെ അപൂർവ്വ ക്ഷേത്രങ്ങൾമുഖത്തോട് മുഖം നോക്കിയിരിക്കുന്ന ശിവനും പാർവ്വതിയും...എറണാകുളത്തെ അപൂർവ്വ ക്ഷേത്രങ്ങൾ

കർക്കടകത്തിലെ ഷഷ്ഠി.. പുണ്യത്തിനായി അറിയാം ഈ സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍കർക്കടകത്തിലെ ഷഷ്ഠി.. പുണ്യത്തിനായി അറിയാം ഈ സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X