മലമ്പുഴ...ഒരു കാലത്ത് മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായിരുന്ന ഇടം. മലമ്പുഴയുടെ പഴയ പ്രതാപവും ഭംഗിയും ഒക്കെ ഇന്നത്തെ തലമുറക്ക് അന്യമാണ്. എന്നാൽ ന്യൂ ജെനറേഷനെ കയ്യിലെടുക്കുവാനായി കിടിലൻ ഐഡിയകളുമായി മലമ്പുഴയും ഒരുങ്ങുകയാണ്. കേരളത്തിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന മലമ്പുഴയെക്കുറിച്ചും ഇവിടെ ഒരുക്കിയിരിക്കുന്ന സൈക്കിൾ സവാരിയെക്കുറിച്ചും വായിക്കാം

മലമ്പുഴ ഒരുങ്ങുന്നു കാഴ്ചക്കാർക്കായി
പാലക്കാട് ജില്ലയുടെ വൈകുന്നേരങ്ങൾ ആസ്വദിക്കുവാൻ പറ്റിയ മലമ്പുഴ അന്നും ഇന്നും പാല്കകാടിന്‍റെ ഒരു ചെറിയ കഷ്ണമാണ്. പാലക്കാട്ടുകാർ തങ്ങളുടെ ഒഴിവു നേരങ്ങൾ ചിലവഴിക്കുവാൻ തിരഞ്ഞെടുക്കുന്ന ഇടമാണ് മലമ്പുഴ
PC:Joseph Lazer

കാണാൻ കാഴ്തകളൊരുപാട്
സാധാരണ മലമ്പുഴ അണക്കെട്ടും ഉദ്യാനവും ഒക്കെ കറങ്ങിയടിക്കുവാനാണ് ആളുകൾ ഇവിടെ എത്തുന്നത്. പ്രത്യേകിച്ച് ബഹളങ്ങളും തിരക്കുകളും ഇല്ലാതെ പോയി വരാം എന്നതു തന്നെയാണ് ഇവിടം മിക്കവരുടെയും പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്.
PC:Lallji

ഇനി സൈക്കിളും
മലമ്പുഴയുടെ ഭംഗി ആസ്വദിക്കാനെത്തുന്നവർക്ക് മുന്നിൽ വ്യത്യാസ്തമായ ഒരാശയവുമായി വന്നിരിക്കുകയാണ് ഇവിടുത്തെ ജലസേചന വകുപ്പ്. കാഴ്ചകൾ മാത്രമല്ല, അല്പം ആരോഗ്യസംരക്ഷണവും ഇനി മലമ്പുഴ ടൂറിസത്തിന്റെ ഭാഗമാവുകയാണ്. സൈക്കിൾ ചവിട്ടി കാഴ്ചകൾ കാണാനും അതോടൊപ്പം ആരോഗ്യം സംരക്ഷിക്കുവാനും ഇവിടെ പരിപാടി തുടങ്ങിക്കഴിഞ്ഞു.

വേണമെങ്കിൽ കുടുംബമായി സൈക്കിളോടിക്കാം
അണക്കെട്ടിനോട് ചേർന്നുള്ള മാവിൻ തോപ്പിലൂടെ സൈക്കിളുകൾ ഓടിച്ച് കാഴ്ച ആസ്വദിക്കുവാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. കുട്ടികളുൾപ്പെടെ എല്ലാവർക്കും ഇവിടെ സൈക്കിളുകൾ ലഭ്യമാണ്. ഇനി കുടുംബമായി സൈക്കിൾ ചവിട്ടണമെന്നു തോന്നിയാലും അതിന് അവസരമുണ്ട്.
കുട്ടികൾ, മുതിർന്ന സ്ത്രീകൾ, മുതർന്ന പുരുഷൻമാർ എന്നിവർക്ക് രണ്ടു വീതം സൈക്കിളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അണക്കെട്ടിനു സമീപത്തെ റോഡിലൂടെ എത്ര മേണമെങ്കിലും സഞ്ചരിക്കാൻ അനുമതിയുണ്ട്. മണിക്കൂറിന് പത്തു രൂപയാണ് വാടക.

അല്പം സാഹസികതയുമാവാം
സാധാരണ ഈ സൈക്കിൾ യാത്ര കൂടാതെ അല്പം സാഹസികതയ്ക്കും ഇതിൽ ഇടം നല്കുവാൻ ജലസേചന വകുപ്പിന് പദ്ധതിയുണ്ട്. 38 കിലോമീറ്റർ നീളമുള്ള റിംഗ് റോഡിലൂടെയായിരിക്കും സാഹസിക സൈക്കിൾ യാത്ര ഒരുങ്ങുക.
PC:Zuhairali

മലമ്പുഴ അണക്കെട്ട്
തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ് മലമ്പുഴ അണക്കെട്ട്. പശ്ചമഘട്ടത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ സൗന്ദര്യമാണ് സ‍്ചാരികലെ ഇത്രയധികം ഇവിടേക്ക് ആകർഷിക്കുന്നത്. ഫാന്റസി പാർക്ക് മലമ്പുഴ ഡാമിന്റെ അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്
യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുമ്പോൾ...എല്ലാം എടുത്താലും ഇതെടുക്കാൻ മറന്നാൽ...!!
കടൽ രണ്ടായി പിളർന്ന് പുതിയൊരു പാത!! അതു നമ്മുടെ നാട്ടിൽ
പ്രളയത്തിനു ശേഷമുള്ള ശബരിമല..യാത്രയ്ക്ക് ഒരുങ്ങിക്കോളൂ...ഇക്കാര്യങ്ങള് നിർബന്ധമായും അറിഞ്ഞിരിക്കണം!