Search
  • Follow NativePlanet
Share
» »കസബ കണ്ടവര്‍ക്ക് യാത്ര ചെയ്യാന്‍ ഒരു സ്ഥലം

കസബ കണ്ടവര്‍ക്ക് യാത്ര ചെയ്യാന്‍ ഒരു സ്ഥലം

By Maneesh

മമ്മൂട്ടിയുടെ കസബ ചിത്രം ഇറങ്ങുന്നതിന് മുന്‍പെ മലയാളികള്‍ കസബ എന്ന പേര് കേട്ടിട്ടിരിക്കും. ‌വാര്‍ത്തകളില്‍ നിറ‌ഞ്ഞ് നിന്ന കസബ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് അത്. കസ്ബ എന്ന ഉറുദു വാക്കാണ് കസബ ആയി മാറിയത്. ഗ്രാമത്തേക്കാള്‍ വളര്‍ന്നതും എന്നാല്‍ പട്ടണമായി മാറാത്തതുമായിട്ടുള്ള സ്ഥലങ്ങളേയാണ് കസ്ബ എന്ന് വിളിക്കുന്നത്. ഈ കസ്ബയില്‍ നിന്നാണ് കസബയുണ്ടായതും കോഴിക്കോട്ടെ കസബ പൊലീസ് സ്റ്റേഷന്‍ ഉണ്ടായതും.

മമ്മൂട്ടിയുടെ കസബയേക്കുറിച്ച്

നഗരമോ ഗ്രാമമോ അല്ലാത്ത ഒരു സ്ഥലമാണ് കസബയുടെ പശ്ചാത്തലം. കേരള - കര്‍ണാടക അതിര്‍ത്തിയില്‍ കാളിപു‌രം എന്ന സ്ഥലമാണ് കസബയുടെ പ്രധാന പശ്ചാത്തലം. കാളിപുരം ഒരു സാങ്ക‌ല്‍പ്പിക ഗ്രമാമാണ് കര്‍ണാടകയിലെ ബാംഗ്ലൂരിന് സമീപത്തുള്ള കോലാര്‍ ആണ് സംവിധായകനും കലാസംവിധായകനും ചേര്‍ന്ന് കാളിപുരമാക്കിയത്.

പഴനിയാണ് കസബയുടെ മറ്റൊരു ലൊക്കേഷൻപഴനിയാണ് കസബയുടെ മറ്റൊരു ലൊക്കേഷൻ

കോലാറിനേക്കുറി‌ച്ച് സ്ലൈഡുകളില്‍ വായിക്കാം

ഇന്ത്യയുടെ സ്വര്‍ണഖനി

ഇന്ത്യയുടെ സ്വര്‍ണഖനി

സ്വര്‍ണഖനിയുടെ പേരില്‍ ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനസ്തംഭമായിരുന്നു കോലാര്‍. കുഴിച്ചെടുക്കുന്ന സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞെങ്കിലും കോലാറിന്റെ പെരുമ കുറഞ്ഞിട്ടില്ല.
ഒരുകാലത്ത് ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡിയെ ആയിരക്കണക്കിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളും കഴിഞ്ഞിരുന്നത് ഇവിടെയാണ്. എന്നാല്‍ പിന്നീട് ഒട്ടേറെ ഖനികള്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ തൊഴിലാളികളുടെ എണ്ണവും കുറഞ്ഞും, 2003ആയതോടെ ഒട്ടേറെ ഖനികള്‍ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. വിശദമായി വായിക്കാം

Photo Courtesy: Adu65 at English Wikipedia

സുവര്‍ണ കാലം

സുവര്‍ണ കാലം

സ്വര്‍ണഖനനമുണ്ടായിരുന്ന കാലത്തിന് മുമ്പേ തന്നെ കോലാറിന് സുവര്‍ണകാലമുണ്ടായിരുന്നു. ഒട്ടേറെ പഴയകാല ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട കഥകളുമുള്ള നാടാണ് കോലാര്‍.
Photo Courtesy: Dineshkannambadi

ഐതിഹ്യം

ഐതിഹ്യം

വാത്മീകി മഹര്‍ഷിയുടെ വാസസ്ഥലമായിരുന്നു കോലാറെന്നാണ് വിശ്വസിക്കപ്പെടുന്നത്. വനവാസം കഴിഞ്ഞപ്പോള്‍ വാത്മീകിയെക്കാണാന്‍ ശ്രീരാമന്‍ ഇവിടെയെത്തിയെന്ന് വിശ്വസിക്കപ്പെടുന്നു. അപവാദപ്രചാരണങ്ങള്‍ കാരണം സീതയെ ഒഴിവാക്കാന്‍ രാമന്‍ തീരുമാനിയ്ക്കുകയും അത് നടപ്പാക്കാനായി ലക്ഷ്മണന്‍ സീതയെ കൊണ്ടുവന്ന് ഉപേക്ഷിച്ചത് കോലാറിലാണെന്നും പറയുന്നു. പിന്നീട് ഇവരുടെ മക്കളായ ലവ കുശന്മാര്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം വാത്മീകിയുടെ ഇവിടുത്തെ ആശ്രമത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പരശുരാമനും കോലാറില്‍ വസിച്ചിട്ടുണ്ടെന്ന് ഇവിടത്തുകാര്‍ വിശ്വസിക്കുന്നു.
Photo Courtesy: Company School

കര്‍ണാടകത്തിന്റെ കിഴക്കന്‍ കവാടം

കര്‍ണാടകത്തിന്റെ കിഴക്കന്‍ കവാടം

കര്‍ണാടകത്തിന്റെ കിഴക്കന്‍ കവാടമെന്നാണ് കോലാറിനെ പറയാറുള്ളത്. തമിഴ്‌നാടും ആന്ധ്രപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന കോലാറിന് 3969 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്.
Photo Courtesy: Jigansk

ആക്രമണ നഗരം

ആക്രമണ നഗരം

ആക്രമണ നഗരം എന്ന അര്‍ത്ഥം വരുന്ന കോലാഹപുരയെന്ന പേരില്‍ നിന്നാണ് കോലാപൂര്‍ എന്ന സ്ഥലനാമം ഉത്ഭവിച്ചതെന്നാണ് പറയപ്പെടുന്നത്. ചോള രാജാക്കന്മാരും ചാലൂക്യ രാജാക്കന്മാരും തമ്മിലുള്ള കിടമത്സരങ്ങളാണ്രേത പുരാതനകാലത്ത് കോലാപ്പൂരിനെ യുദ്ധ ഭൂമിയാക്കി മാറ്റിയത്.

സാഹസിക കേന്ദ്രം

സാഹസിക കേന്ദ്രം

സാഹസികത നിറഞ്ഞ വിനോദങ്ങളില്‍ ഏര്‍പ്പെടാനാഗ്രഹിയ്ക്കുന്നവര്‍ക്ക് പാരാസെയ്‌ലിങ്, റോക്ക് ക്ലൈംബിങ് എന്നിവയ്ക്കും ഇവിടെ സൗകര്യമുണ്ട്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയാണ് കോലാപ്പൂര്‍.
Photo Courtesy: Gundachandru

ചരിത്രം മനസിലാക്കാന്‍

ചരിത്രം മനസിലാക്കാന്‍

ചോള, ചാലൂക്യ കാലത്തെ പല ചരിത്രസ്മാരകങ്ങളും ഇന്നും കോലാപ്പൂരില്‍ കാണാന്‍ കഴിയും. കോലറമ്മ ക്ഷേത്രം, സോമേശ്വര ക്ഷേത്രം എന്നിയാണ് ഇവിടുത്തെ പ്രമുഖ ക്ഷേത്രങ്ങള്‍.
Photo Courtesy: Dineshkannambadi

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

സ്വര്‍‌ണഖനികള്‍, മലനിരകള്‍, ക്ഷേത്രങ്ങള്‍, ഗ്രാമങ്ങള്‍ അങ്ങനെ നിരവധി കാഴ്ചകള്‍ കോലാറില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്. വിശദമായി വായിക്കാം

Photo Courtesy: WestCoastMusketeer
എത്തിച്ചേരാ‌ന്‍

എത്തിച്ചേരാ‌ന്‍

കര്‍ണാടക്തിലെ പ്രമുഖ നഗരങ്ങളില്‍ ഒന്നാണ് കോലാര്‍, സംസ്ഥാനത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളില്‍ നിന്നും ഇവിടേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്നും ഒട്ടേറെ ബസുകള്‍ ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Shailesh.patil
കാലവസ്ഥ

കാലവസ്ഥ

ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ശീതകാലം. ഈ സമയമാണ് കോലാര്‍ സന്ദര്‍ശനത്തിന് പറ്റിയത്. മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് കോലാറില്‍ അനുഭവപ്പെടുക. പകല്‍സമയത്ത് വെയിലുണ്ടാകുമെങ്കിലും ചൂട് അനുഭവപ്പെടില്ല. വിശദമായി വായിക്കാം

Photo Courtesy: Shailesh.patil
മാപ്പ്

മാപ്പ്

സ്ഥലങ്ങളുടെ ലൊക്കേഷന്‍ മാപ്പില്‍ കണ്ടെത്തുന്നതിനായി ക്ലിക് ചെയ്യുക

Photo Courtesy: Shyamal
സമീപ സ്ഥലങ്ങള്‍

സമീപ സ്ഥലങ്ങള്‍

അന്തര്‍ഗംഗെ, കുരുഡുമല, ചിക്കബെലാപൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ കോലാര്‍ സന്ദര്‍ശിക്കുമ്പോള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന സ്ഥലങ്ങളാണ്. വിശദമാ‌യി വായിക്കാം

Photo Courtesy: Dineshkannambadi
കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കോലാറിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X