» »ത്രി‌ല്ലടിപ്പിക്കുന്ന യാത്രയ്ക്ക് ലേ - മണാലി ഹൈവേ

ത്രി‌ല്ലടിപ്പിക്കുന്ന യാത്രയ്ക്ക് ലേ - മണാലി ഹൈവേ

Posted By:

വര്‍ഷത്തില്‍ പരമാവധി അഞ്ച് മാസം മാത്രം യാത്ര ചെയ്യാവുന്ന ഹിമാലയന്‍ താഴ്വരയിലെ ലേ - മണാലി ഹൈവയേക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ലാ. ജമ്മുകാശ്മീരിലെ ലഡാക്കിലെ ഒരു പട്ടണമായ ലേയില്‍ നിന്ന് ആരംഭിച്ച് ഹിമാചല്‍പ്രദേശിലെ കുള്ളു ജില്ലയിലെ മണാലി വരെ ‌നീളുന്ന ഈ റോഡിലൂടെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്ത സഞ്ചാരികള്‍ ഉണ്ടാകില്ലാ.

മഞ്ഞ് വീണ് വഴി തടയുന്ന ഹിമാലയന്‍ പാത

ഒക്ടോബര്‍ പകുതിയോടെ കനത്ത മഞ്ഞ് വീഴ്ച ആരംഭിക്കുന്നതോടെ ഈ റോഡ് ഗതാതയോഗ്യമല്ലാതാകുകയാണ് പതി‌വ്. മഞ്ഞ് പാളികളുടെ പതനത്തിന്റെ ശക്തികൂടിയാല്‍ ചില സ്ഥലങ്ങളില്‍ റോഡ് തന്നെ നാമവിശേഷമാകും. പിന്നെ അടുത്തവര്‍ഷം വേനല്‍ ആകാണം റോഡിലെ മഞ്ഞുപാളികളൊക്കെ മാറ്റി റോഡ് പുതുക്കി പണിയാന്‍. റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ കഴിയുമ്പോള്‍ ഏകദേശം മെയ്, ജൂണ്‍ മാസം ആകും. പിന്നെ സഞ്ചാരികളുടെ പ്ര‌വാ‌ഹമായിരിക്കും.

താഴ്വാരങ്ങളിലൂടെ വളഞ്ഞ് പുളഞ്ഞ്

ഹിമാലയന്‍ മലനിരകളിലെ സുന്ദരമായ താഴ്വരക‌ളായ മണാലി, ലഹോള്‍, സ്പിതി, സന്‍സ്കാര്‍ എന്നീ താഴ്വരകളിലൂടെയാണ് റോഡ് വളഞ്ഞ് പുളഞ്ഞ് നീളുന്നത്. സ‌മുദ്രനിരപ്പില്‍ നിന്ന് ഏകദേശം 4000മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ റോഡ് 5,328 മീറ്റര്‍ ഉയരത്തി‌ലൂടെ വരെ കടന്നുപോകുന്നുണ്ട്. 490 കിലോമീറ്റര്‍ ആണ് ഈ റോഡിന്റെ നീളം.

ഇന്ത്യന്‍ ആര്‍മിയുടെ റോഡ്

ഇന്ത്യര്‍ ആര്‍മിയുടെ കീഴിലുള്ള ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ആണ് ഈ റോഡ് നിര്‍മ്മിച്ച് പരിപാലിച്ച് പോരുന്നത്.

റൂട്ട്

ഹിമാചല്‍ പ്രദേശിലെ മണാലി (Manali) - റോഹ്താങ് (Rohtang Jot) - ഗ്രാംഫു (Gramphu) - കോഖ്സാര്‍ (Kokhsar) - താണ്ടി (Tandi) - കീലോങ് (Keylong) - ജിപ്സ (Jispa) - ഡാര്‍ച (Darcha) - സിംഗ്സിംഗ്‌ബാര്‍ (Zingzingbar )- ബാറച ലാ (Baralacha La) - ഭാരത്പൂര്‍ (Bharatpur) - സര്‍ചു (Sarchu).

സര്‍ചുവാണ് ഹിമാചല്‍ പ്രദേശിന്റെ അതിര്‍ത്തി. പിന്നീട് ജമ്മുക‌ശ്മീര്‍ ആണ്. ജമ്മു‌‌കശ്മീരിലെ ഗാടാ ലൂപ്സ്(Gata Loops )- നാകീലാ (Nakee La)- ലാചുലുങ് ലാ ( Lachulung La)- പാങ് (Pang)- തങ്‌ലാങ് ലാ (Tanglang La) - ഗ്യാ (Gya ) - ഉപ്ഷി (Upshi )- കാരു (Karu) -ലേ (Leh). ലേ‌യിലാണ് റോഡ് അവസാനിക്കുന്നത്.

മണാലിയില്‍ നിന്ന് സര്‍ചുവിലേക്ക് 230 കിലോമീറ്ററും. സര്‍ചുവില്‍ നിന്ന് ലേ വരെ 260 കിലോമീറ്ററുമാണ് ദൂരം.

യാത്ര സമയം

വളരെ മോശം റോഡും രണ്ട് വരി പാതയും ആയതിനാല്‍ യാത്ര സമയം വളരെയധികമാണ്. മാത്രമല്ല ഇടയ്ക്കിടെയുണ്ടാകറുള്ള മഞ്ഞ് വീഴ്‌ചകള്‍ മൂലം ദിവസങ്ങളോളം റോഡില്‍ കാത്തിരിക്കേണ്ട അവസ്തയും ഉണ്ടാകാറുണ്ട്. എന്നിരുന്നാലും സാധരണ നിലയില്‍ രണ്ട് ദിവസമെടുക്കും മണാലി‌യില്‍ നിന്ന് ലേയില്‍ എത്താന്‍.

ജിസ്പ

യാത്രയ്ക്കിടെ സഞ്ചാരികള്‍ തങ്ങുന്ന സ്ഥലമാണ് ജി‌സ്പ. ഇവിടെ ക്യാമ്പ് ചെയ്യാന്‍ സൗകര്യമുണ്ട്. കീലോങ് ടൗണും സഞ്ചാരികളുടെ ഇടത്താവ‌ളങ്ങളില്‍ ഒന്നാണ്.

ലേ - മണാലി റോഡിലെ കാഴ്ചകള്‍ സ്ലൈഡുകളിലൂടെ കാണാം

മണാലിയില്‍ നിന്ന് തുടക്കം

മണാലിയില്‍ നിന്ന് തുടക്കം

ലേ - മണാലി ഹൈവേയിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരികള്‍. മണാലിയില്‍ എത്തിച്ചേര്‍ന്ന് അവിടെ നിന്ന് ലേയിലേക്ക് യാത്ര ചെയ്യാറാണ് പതിവ്.

Photo Courtesy: marksquared

മര്‍ഹി

മര്‍ഹി

മണാലിയി‌ല്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയായാണ് മര്‍ഹി സ്ഥിതി ചെയ്യുന്നത്. മണാലിക്കും റോഹ്താംഗ് ചുരത്തിനും ഇടയിലായാണ് ഈ സ്ഥലം. മണാ‌ലിയില്‍ നിന്ന് കുന്നുകയറി വേണം ഇവിടെ എത്തിച്ചേരാന്‍.

Photo Courtesy: Achiwiki356 at en.wikipedia

റോഹ്താംഗ് പാസ്

റോഹ്താംഗ് പാസ്

മണാലിയില്‍ നിന്ന് ലേയിലേക്കുള്ള യാത്രയില്‍ ആദ്യത്തെ ചുരമാണ് റോഹ്‌താംഗ് പാസ്. മണാലിയില്‍ നിന്ന് 51 കിലോമീറ്റര്‍ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍.

Photo Courtesy: Mountain Queue

ഗ്രാംഫു

ഗ്രാംഫു

റോഹ്താംഗ് പാസില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയായാണ് ഗ്രാംഫു എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാണ് സ്പിതി വാലിയിലേക്ക് തിരിഞ്ഞ് പോകുന്ന‌ത്.

Photo Courtesy: Kondephy

കോഖ്സാര്‍

കോഖ്സാര്‍

റോഹ്താംഗ് ചുരം കഴിഞ്ഞാല്‍ കാണു‌ന്ന ആദ്യ ഗ്രാമം ആണ് ഇത്. ഇവിടെ ഒരു ഗസ്റ്റ് ഹൗസ് ഉണ്ട്. റോഹ്താംഗ് ചുരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Smitanarang at the wikipedia

സിസു

സിസു

കോഖ്സാറില്‍ നിന്ന് 11 കിലോമീറ്റര്‍ അ‌കലെയായാണ് സിസു സ്ഥിതി ചെയ്യുന്നത്. ലഹൗള്‍ താഴ്വരയിലെ ചെറിയ ഒരു ടൗണ്‍ ആണ് ഇത്. വിശദമായി വായിക്കാം

Photo Courtesy: Anks

ടാന്‍ഡി

ടാന്‍ഡി

മണാലിയില്‍ നിന്ന് റോഹ്താംഗ് ചുരം കയറി ഏകദേശം 100 കിലോമീറ്റര്‍ പിന്നിട്ടാല്‍ എത്തിച്ചേരുന്ന സ്ഥലമാണ് ടാന്‍ഡി. ഇവിടെ നിന്ന് പെട്രോളടിച്ചില്ലെങ്കില്‍ പിന്നെ ‌‌365 കിലോമീറ്റര്‍ അകലെയുള്ള ലേയിലെ ഫില്ലിംഗ് സ്റ്റേഷനുള്ളു. സമീപകാലത്ത് ഇറങ്ങിയ ഒരു ബൈക്കിന്റെ മൈലേജ് പരസ്യത്തില്‍ ഈ സ്ഥലം കാണിച്ചിട്ടുണ്ട്.

Photo Courtesy: taNvir kohli

കീലോംഗ്

കീലോംഗ്

ലാഹോള്‍&സ്പിതി ജില്ലയുടെ ആസ്ഥാനമായ കീലോംഗ് യാത്രയിലെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. മണാലി‌യില്‍ നിന്ന് 120 കിലോമീറ്റര്‍ അ‌കലെയായാണ് കീലോംഗ് സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Edward Crompton

ജിസ്പ

ജിസ്പ

കീലോംഗില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള ജിസ്പ ക്യാമ്പിംഗിന് പേരുകേട്ട സ്ഥലമാണ്. ലേ - മണാലിയിലൂടെ റൈഡ് നടത്തുന്നവരുടെ പ്രധാന ഇടത്താവ‌ളമാണ് ഈ സ്ഥലം.

Photo Courtesy: John Hill

ദാര്‍ച

ദാര്‍ച

ലാഹോള്‍&സ്പിതി ജില്ലയിലെ ഒരു ഗ്രാമമാണ് ദാര്‍ച. സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള ടെന്റുകള്‍ ഇവിടെ ലഭ്യമാണ്. കീലോംഗില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Shubhamoy

സിങ്‌സിങ്‌ബാര്‍

സിങ്‌സിങ്‌ബാര്‍

ലേ - മനാലി ഹൈവേയിലെ മറ്റൊരു ചുരമായ ബരലാച ചുരം എത്തുന്നതിന് മുന്‍പുള്ള ഒരു റിഫ്രഷിംഗ് പോയിന്റാണ് സിങ്‌സിങ്‌ബാര്‍. ദാ‌ര്‍ചയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Shubhamoy

ബരലച ചുരം

ബരലച ചുരം

സമുദ്ര‌നിരപ്പില്‍ നിന്ന് 5,030 മീറ്റര്‍ ഉയ‌രത്തില്‍ സ്ഥിതിചെയ്യുന്ന ചുരമാണ് ഇത്. സിങ്‌സിങ്‌ബാറില്‍ നിന്ന് 16 കിലോമീറ്റര്‍ മലകയറണം ഇവിടെയെത്താന്‍.

Photo Courtesy: Satish Krishnamurthy

സര്‍ചു

സര്‍ചു

സര്‍ചുവിലാണ് ഹിമാചല്‍ പ്രദേശും ജമ്മുകാശ്മീരും തമ്മില്‍ അതിര്‍ത്തി പങ്കിടുന്നത്. സര്‍ചു കഴിഞ്ഞാല്‍ ജമ്മുകശ്മീരിലെ ലഡാക്ക് മേഖലയിലെത്തി. ബരലാച യില്‍ നിന്ന് 40 കിലോ‌മീറ്റര്‍ ഉണ്ട് ഇവിടെ എത്തിച്ചേരാന്‍. വിശദമായി വായിക്കാം

Photo Courtesy: Saad Faruque

ലാചുലുംഗ ചുരം

ലാചുലുംഗ ചുരം

ലുംഗലാച ചുരം എന്നും ഈ ചുരം അറിയപ്പെടുന്നുണ്ട്. സര്‍ചുവില്‍ നിന്ന് 54 കിലോമീറ്റര്‍ അകലെയായാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. ലാചുലുംഗ കഴിഞ്ഞ് പാങ് ചെക്ക് പോസ്റ്റില്‍ എത്തിച്ചേരുന്നു. സര്‍ചുവില്‍ നിന്ന് 80 കിലോമീറ്റര്‍ ഉണ്ട് പാങില്‍ എത്തിച്ചേരാന്‍.
Photo Courtesy: John Hill

ടങ്‌ലാങ് ലാ

ടങ്‌ലാങ് ലാ

പാങില്‍ നിന്ന് 69 കിലോമീറ്റര്‍ അകലെയായാണ് ടങ്‌ലാങ് സ്ഥി‌തി ചെയ്യുന്നത്. ലേ - മണാലി ഹൈവേയിലെ ജമ്മുകശ്മീരിലെ പേരുകേട്ട ഒരു ചുരമാണ് ഇത്.

Photo Courtesy: Kiran Jonnalagadda

രണ്ടാം സ്ഥാനം

രണ്ടാം സ്ഥാനം

ഏറ്റവും ഉയരത്തിലൂടെ പോകുന്ന റോഡുകളില്‍ ലോകത്ത് രണ്ടാം സ്ഥനമുണ്ട് ഈ ചുരത്തിന്. സമുദ്രനിരപ്പില്‍ നിന്ന് 5328 മീറ്റര്‍ ഉയരത്തിലായാണ് ഈ ചു‌രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Kiran Jonnalagadda

പീഠഭൂമി

പീഠഭൂമി

യാത്രയ്ക്കിടെ മുറേ പ്ലയിന്‍ എന്ന പീഠഭൂമിയിലൂടെയുള്ള യാത്രയും അതീവ രസകരമാണ്.

Photo Courtesy: Narender9

ഉപ്ഷി

ഉപ്ഷി

മണാലിയില്‍ നിന്ന് ചുരങ്ങളും പീഠഭൂമികളും താണ്ടി 425 കിലോമീറ്റര്‍ പിന്നിട്ടാല്‍ എത്തിച്ചേരുന്ന ജമ്മുകാശ്മീരിലെ ഒരു ഗ്രാമമാണ് ഉപ്‌ഷി.

Photo Courtesy: John Hill

ലേയിലേക്ക്

ലേയിലേക്ക്

ഉപ്ഷിയില്‍ നിന്ന് ലേയിലേക്ക് 47 കിലോമീറ്ററെയുള്ളു. ആട്ടിടയന്മാരുടെ ഗ്രമമാണ് ഉ‌പ്ഷി.

Photo Courtesy: Beefy SAFC

ലേ

ലേ

കാരക്കോറം ഹിമാലയന്‍ മേഖലകളുടെ മധ്യത്തിലായി ഇന്‍ഡസ് നദീതീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ലേ. ഇവിടത്തെ സുന്ദരമായ കാലാവസ്ഥ വിദൂരപ്രദേശത്ത് നിന്ന് പോലുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Deeptrivia

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ലേ - മണാലി ഹൈവെയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത സ്ലൈഡുകളില്‍ കാണാം

Photo Courtesy: Anirban Biswas

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ലേ - മണാലി ഹൈവേ, സര്‍ചുവില്‍ നിന്നുള്ള ഒരു കാഴ്‌ച

Photo Courtesy: Elroy Serrao

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ലേ - മണാലി ഹൈവേ, മണാലിയില്‍ നിന്നുള്ള ഒരു കാഴ്‌ച

Photo Courtesy: Miran Rijavec

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ലേ - മണാലി ഹൈവേ, റോഹ്താംഗ് ചുരം കഴിഞ്ഞുള്ള സ്ഥലം

Photo Courtesy: Saad Faruque

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ലേ - മണാലി ഹൈവേയില്‍ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Satish Krishnamurthy

ചുരങ്ങള്‍

ചുരങ്ങള്‍

ലേ - മണാലി ഹൈവെയിലെ ഒരു ചുരം

Photo Courtesy: (www.debabrata.info) debabrata

ഏറ്റവും ഉയരത്തില്‍

ഏറ്റവും ഉയരത്തില്‍

റോഹ്‌താംഗ് ചുരത്തിന്റെ ഏറ്റവും ഉയരത്തില്‍ നിന്നുള്ള ഒരു കാഴ്ച


Photo Courtesy: fozylet

ടാങ്കര്‍ ലോറികള്‍

ടാങ്കര്‍ ലോറികള്‍

ഹൈവേയിലെ അപൂര്‍വം ഫില്ലിംഗ് സ്റ്റേഷനുകളില്‍ ഇന്ധനം എത്തിക്കുന്ന ടാങ്കര്‍ ലോറികള്‍

Photo Courtesy: Kiran Jonnalagadda

ചുരം കയറ്റം

ചുരം കയറ്റം

റോഹ്താംഗ് ചുരം കയറുന്ന വാഹനങ്ങള്‍
Photo Courtesy: Kiran Jonnalagadda

വഴിമാറട മുണ്ടയ്ക്കല്‍ ശേഖര

വഴിമാറട മുണ്ടയ്ക്കല്‍ ശേഖര

പട്ടാള വണ്ടിക്ക് കടന്നുപോകാന്‍ സൈഡ് കൊടുക്കുന്ന ഒരു ട്രെക്ക്.

Photo Courtesy: Lev Yakupov

Please Wait while comments are loading...