മണ്ഡലവിളക്ക് പൂജകള്‍ക്കായി ഒരുങ്ങി ശബരിമല. പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കും. ഭക്തര്‍ക്ക് തിങ്കളാഴ്ച മുതല്‍ ദര്‍ശനം അനുവദിക്കും. രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിനെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് തീര്‍ത്ഥാടകര്‍ കരുതണം.

നവംബര്‍ 15 ന് വൈകിട്ട്
നവംബര്‍ 15 ന് വൈകിട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി ഉപദേവത ക്ഷേത്രനടകളും തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്നി പകരും.തുടർന്ന്, ശബരിമല- മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങും തുടര്‍ന്ന് നടക്കും. പിറ്റേദിവസം 16-ാം തിയ്യതി മുതൽ ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കും. ശേഷം, ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടികയറി വരുന്ന ശബരിമല-മാളികപ്പുറം മേല്‍ ശാന്തിമാരായ എന്‍.പരമേശ്വരന്‍ നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി പതിനെട്ടാം പടിക്ക് മുന്നിലായി സ്വീകരിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടക്കുക.

30000 തീർഥാടകർക്ക്
പ്രതിദിനം 30000 തീർഥാടകർക്ക് വരെ ദർശനാനുമതിയുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം അയ്യപ്പഭക്തർ ശബരിമലയിലേക്ക് എത്തേണ്ടത് ദേവസ്വം ബോർഡും പൊലീസും അറിയിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ദർശനത്തിനെത്തുന്നവർക്ക് നിർബന്ധമാണ്. കൂടാതെ, ഒര്‍ജിനല്‍ ആധാര്‍കാര്‍ഡും അയ്യപ്പഭക്തര്‍ കൈയ്യില്‍ കരുതണം.നിലയ്ക്കലില്‍ സ്പോട്ട് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനമുണ്ടാകും.നിലയ്ക്കലില്‍ കൊവിഡ് പരിശോധനയ്ക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. ശബരിമലയുടെ ബെയ്സ് ക്യാമ്പ് നിലയ്ക്കലാണ്.

പാര്‍ക്കിംഗ്
പമ്പയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ല. പമ്പാ നദിയില്‍ സ്നാനം അനുവദിച്ചിട്ടുണ്ട്.നിലയ്ക്കല്‍,സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയ്യപ്പഭക്തര്‍ക്കായി അന്നദാനം വിതരണം ചെയ്യും. പമ്പയിലും സന്നിധാനത്തും താമസത്തിനുള്ള സൗകര്യം ഉണ്ടാകില്ല. ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ അയ്യപ്പഭക്തര്‍ പമ്പയിലേക്ക് മടങ്ങണം.

പമ്പയില്‍ നിന്ന് മലകയറേണ്ടത്
അയ്യപ്പഭക്തർ പമ്പയില്‍ നിന്ന് മലകയറേണ്ടത് സ്വാമി അയ്യപ്പന്‍ റോഡ് വഴിയാകണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. മുന്‍കാലങ്ങളിലെ പോലെ ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്തിനുള്ള സംവിധാനം ഇക്കുറി ഉണ്ടാവില്ല. പകരം ഭക്തര്‍ ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന തേങ്ങയിലെ നെയ്യ് ദേവസ്വം ജീവനക്കാര്‍ പ്രത്യേക കൗണ്ടറുകളില്‍ ശേഖരിച്ച് അഭിഷേകത്തിനായി സ്വീകരിക്കും. അഭിഷേകം നടത്തിയ ആടിയ ശിഷ്ടം നെയ്യ് പ്രസാദവും മറ്റ് പ്രസാദങ്ങളും ഭക്തര്‍ക്ക് ദേവസ്വത്തിന്‍റെ പ്രത്യേക കൗണ്ടറുകള്‍ വഴി ലഭ്യമാക്കും. ഭക്തര്‍ക്ക് അപ്പം, അരവണ പ്രസാദവും സന്നിധാനത്ത് നിന്ന് വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്വാമിഅയ്യപ്പന്‍ റോഡിന്‍റെ വിവിധ പോയിന്‍റുകളില്‍ അയ്യപ്പഭക്തര്‍ക്കായി എമര്‍ജെന്‍സി മെഡിക്കല്‍ കേന്ദ്രങ്ങളും ഓക്സിജന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.
ശബരിമല മുതല്‍ സൂരിമുത്തു അയ്യനാര് ക്ഷേത്രം വരെ,തെക്കേ ഇന്ത്യയിലെ ശാസ്താ ക്ഷേത്രങ്ങള്‍
ഇരുമുടിക്കെട്ടും പതിനെട്ടാം പടിയും വേണ്ട..യുവതികള്‍ക്കും കയറാം ശബരിമലയിൽ