» »ചോട്ടി കാശിയിലെ കാണാക്കാഴ്ചകള്‍

ചോട്ടി കാശിയിലെ കാണാക്കാഴ്ചകള്‍

Written By: Elizabath

ലോകത്തിലെ ഏറ്റവും പഴയ പുണ്യനഗരമാണ് കാശി. ശിവന്റെ ത്രിശൂലത്തില്‍ കിടക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടം വിവിധ മതവിശ്വാസികളുടെ പുണ്യനഗരമാണ്. ശിവലിംഗങ്ങളും സ്വാമിമാരും വിശ്വാസികളും ഗംഗാ ആരതിയുമൊക്കെ നിറഞ്ഞ കാശിക്ക് ഒരു അപരന്‍ കൂടിയുണ്ട്. ശിവ ക്ഷേത്രങ്ങളും നദിയിലേക്കിറങ്ങാനുള്ള പടവുകളുമൊക്കെ അതുപോലെയുള്ള ഒരപരന്‍.
ചോട്ടി കാശി എന്നറിയപ്പെടുന്ന മാണ്ടിയെ പരിചയപ്പെടാം...

'ഹിമാചലിലെ കാശി' അല്ലെങ്കില്‍ 'മലമുകളിലെ വാരണാസി'

'ഹിമാചലിലെ കാശി' അല്ലെങ്കില്‍ 'മലമുകളിലെ വാരണാസി'

'ചോട്ടി കാശി' എന്നുമാത്രമല്ല ബിയാസ് നദീതീരത്തെ ഈ കൊച്ചു നഗരം അറിയപ്പെടുന്നത്. 'ഹിമാചലിലെ കാശി' എന്നും 'മലമുകളിലെ വാരണാസി' എന്നും വിളിപ്പേരുകളുണ്ട് മാണ്ടിക്ക്. ഹിമാചലിലെ ഷിംലയില്‍ നിന്ന് 153 കിലോമീറ്റര്‍ അകലെയാണ് മാണ്ടി സ്ഥിതി ചെയ്യുന്നത്.

PC: Travelling Slacker

മാണ്ടവ് നഗറില്‍ നിന്നും മാണ്ടിയിലേക്കുള്ള മാറ്റം

മാണ്ടവ് നഗറില്‍ നിന്നും മാണ്ടിയിലേക്കുള്ള മാറ്റം

മാണ്ടവ് നഗര്‍ എന്നായിരുന്നുവത്രെ മാണ്ടി ആദ്യം അറിയപ്പെട്ടിരുന്നത്. മഹാഋഷിയായിരുന്ന മാണ്ടവ് ഇവിടെയുള്ള പാറകളിലിരുന്നാണ് ധ്യാനിച്ചിരുന്നത്. അദ്ദേഹത്തിന്റെ തപസ്സിന്റെ ശക്തിയില്‍ സമീപത്തുള്ള പാറകള്‍ക്ക് കറുപ്പു നിറമായത്രെ.
അതുപോലെതന്നെ സംസ്‌കൃത ഭാഷയില്‍ മാര്‍ക്കറ്റ് അല്ലെങ്കില്‍ തുറസ്സായ സ്ഥലം എന്നര്‍ഥം വരുന്ന വാക്കില്‍ നിന്നുമാണ് മാണ്ടി വന്നതെന്ന വാദവുമുണ്ട്.

PC:Gerrynobody

ഹിമാചലിന്റെ സാംസ്‌കാരിക തലസ്ഥാനം

ഹിമാചലിന്റെ സാംസ്‌കാരിക തലസ്ഥാനം

ഹിമാചലിന്റെ സാംസ്‌കാരിക തലസ്ഥാനമായാണ് മാണ്ടി അറിയപ്പെടുന്നത്. പണ്ടുകാലത്ത് ടിബറ്റിലേക്കുള്ള സില്‍ക്ക് റൂട്ടിന്റെ ഭാഗമായിരുന്ന മാണ്ടി നിരവധി സാംസ്‌കാരിക കൈമാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൂടാതെ ഇവിടുത്തെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യങ്ങളും ക്ഷേത്രങ്ങളും അതിന്റെ നിര്‍മ്മിതിയുമൊക്കെ മാണ്ടിയെ ഹിമാചലിന്റെ സാംസ്‌കാരിക തലസ്ഥാനമാക്കി മാറ്റുന്നു.

PC: John Hill

ക്ഷേത്രങ്ങളുടെ നഗരം

ക്ഷേത്രങ്ങളുടെ നഗരം

ചോട്ടികാശി എന്ന വിളിപ്പേര് മാണ്ടിക്ക് വരാന്‍ കാരണം ഇവിടുത്തെ എണ്ണമറ്റ ക്ഷേത്രങ്ങളുടെ സാന്നിധ്യമാണ്. പഴയതും പുതിയതുമായി മൂന്നൂറോളം ക്ഷേത്രങ്ങളാണിവിടെയുള്ളത്.
ത്രിലോക് നാഥ് ക്ഷേത്രം, രാജാ മാധവ് ക്ഷേത്രം, ഭൂത് നാഥ് ക്ഷേത്രം, തര്‍ന ശ്യാംകാളി ക്ഷേത്രം, പഞ്ചവക്ത്ര മഹാദേവ ക്ഷേത്രം, അര്‍ധനാരീശ്വര ക്ഷേത്രം,ഭീമാകാളി ക്ഷേത്രം, കൂടാതെ സാംസ്‌കാരിക പ്രാധാന്യമുള്ള ഒട്ടനവധി ക്ഷേത്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. ശിവനും കാളിക്കും സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ് ക്ഷേത്രങ്ങളിലധികവും.

PC: Nishant

രാജ്യാന്തര മാണ്ടി ശിവരാത്രി ആഘോഷം

രാജ്യാന്തര മാണ്ടി ശിവരാത്രി ആഘോഷം

മാര്‍ച്ചില്‍ നടക്കുന്ന രാജ്യാന്തര രാജ്യാന്തര മാണ്ടി ശിവരാത്രി ആഘോഷമാണ് ഇവിടുത്തെ പ്രധാന വിശേഷദിവസം. ഏഴുദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. 1526ലാണ് ഈ ആഘോഷത്തിന് തുടക്കമായത്.

pc: Nagesh Jayaraman

ഗുരുദ്വാര

ഗുരുദ്വാര

മാണ്ടിയിലെ ഗുരുദ്വാര ഇവിടുത്തെ പ്രധാന മത
കേന്ദ്രങ്ങളിലൊന്നാണ്. സിക്ക് ഗുരു നാനക് ദേവ്, ഗുരു ഗോബിന്ദ് സിങ് തുടങ്ങിയവരൊക്കെ മാണ്ടി സന്ദര്‍ശിച്ചിട്ടുണ്ട്. ഗുരു ഗോവിന്ദ് സിങ് ഉപയോഗിച്ചിരുന്ന നിരവധി വസ്തുക്കള്‍ ഈ ഗുരുദ്വാരയില്‍ സൂക്ഷിച്ചിട്ടുണ്ട്.

PC:Prasanthpj

ഫോട്ടോ ആര്‍ട് ഗാലറി

ഫോട്ടോ ആര്‍ട് ഗാലറി

മാണ്ടി നഗരത്തില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഫോട്ടോ ആര്‍ട് ഗാലറിയില്‍ ഹിമാചലിന്റെ ചരിത്രം പറയുന്ന ഒട്ടേറെ ഫോട്ടോകളുണ്ട്.

PC: Manaskap

പരാശര്‍ ക്ഷേത്രം

പരാശര്‍ ക്ഷേത്രം

പരാശറിന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള പഗോഡ ശൈലിയിലുള്ള ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രം മാണ്ടിയില്‍ നിന്നും 49 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ തടാകം സമുദ്രനിരപ്പില്‍ നിന്നും 2730 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തടാകത്തിനുള്ളില്‍ ചലിക്കുന്ന ചെറിയൊരു ദ്വീപുണ്ടത്രെ.

PC: Ritpr9

ബരോട്ട് ഡാം

ബരോട്ട് ഡാം

മാണ്ടിയില്‍ നിന്നും 66 കിലോമീറ്റര്‍ അകലെയുള്ള ബരോട്ടിലെ ഷനാന്‍ ഹൈഡല്‍ പ്രോജക്ടായ ബാരോട്ട് ഡാം ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ്.

PC: Shalabh

Please Wait while comments are loading...