Search
  • Follow NativePlanet
Share
» »മരുമകനായി രാവണന്‍.. മണ്ഡോദരി-രാവണ വിവാഹത്തിന്‍റെ ഓര്‍മ്മ പുതുക്കുന്ന ക്ഷേത്രം..

മരുമകനായി രാവണന്‍.. മണ്ഡോദരി-രാവണ വിവാഹത്തിന്‍റെ ഓര്‍മ്മ പുതുക്കുന്ന ക്ഷേത്രം..

ജോധ്പൂരിലെ മണ്ഡോരെ രാവണ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

കേട്ടിട്ടുള്ള കഥകളിലെല്ലാം രാവണന്‍ വില്ലനാണ്. .. ക്രൂരനായ അസുര രാജാവാണ്... സീതയെ തട്ടിക്കൊണ്ടു പോകുവാന്‍ ധൈര്യം കാണിച്ച രാക്ഷസ രാജാവ്... വീരകൃത്യങ്ങള്‍ക്കു പേരുകേട്ട രാവണനും അദ്ദേഹത്തിന്റെ ലങ്കാ സാമ്രാജ്യവും പുരാണങ്ങളില്‍ മാറ്റിവയ്ക്കുവാനാകാത്ത ഒരേടാണ്.കേള്‍ക്കുമ്പോള്‍ അവിശ്വസനീയം എന്നു തോന്നുമെങ്കിലും രാവണനെ ആരാധിക്കുന്ന ചില ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. പുരാണത്തിലെ വില്ലന്മാരെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ പുതുമയല്ലെങ്കിലും ഈ ക്ഷേത്രത്തിനും ഇവിടുത്തെ നാട്ടുകാര്‍ക്കും വേറെയും ചില പ്രത്യേകതകളുമുണ്ട്. ജോധ്പൂരിലെ മണ്ഡോരെ രാവണ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

മണ്ഡോരെ രാവണ ക്ഷേത്രം

മണ്ഡോരെ രാവണ ക്ഷേത്രം

ഇന്ത്യയില്‍ രാവണനെ ആരാധിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് രാജസ്ഥാനിലെ ജോധ്പൂരിലുള്ള മണ്ഡോരെ രാവണ ക്ഷേത്രം. രാവണനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രം മാത്രമല്ലിത്, രാവണന്റെ ജീവിതത്തിലെ പല പ്രധാന സംഭവങ്ങളും ഇവിടെ നടന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരു പുരാണം മുഴുവന്‍ രാവണനെ ക്രൂരനായി ചിത്രീകരിക്കുമ്പോള്‍ അതേ രാവണന് ഇവിടെ വീരപരിവേശമാണുള്ളത്.

PC:Jon Connell

രാവണന്റെ വിവാഹം

രാവണന്റെ വിവാഹം

രാവണന്റെ പത്നിയായ മണ്ഡോദരിയുടെ ജന്മനാടാണ് മണ്ഡോരെ എന്നാണ് വിശ്വസിക്കപ്പെടുന്നത്. പഞ്ചകന്യകമാരില്‍ ഛരാളായ മണ്ഡോദരിയുമായി രാവണന്‍ പ്രണയത്തിലായിരുന്നുവെന്നും ഇവിടെവെച്ചായിരുന്നു ഇുവരും വിവാഹിതരായത് എന്നുമാണ് വിശ്വസിക്കപ്പെടുന്നത്. സ്ഥലത്തിന്റെ പേരിലും ഈ വിശ്വാസങ്ങളുടെ സ്വാധീനം കാണുവാന്‍ കഴിയും. ഈ വിവാഹത്തിന്‍റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നും വിശ്വസിക്കപ്പെടുന്നു.

PC:B P Banerjee

മരുമകനായ രാവണന്‍

മരുമകനായ രാവണന്‍

മണ്ഡോരെയിലെ ചില പ്രത്യേക വിഭാഗക്കാര്‍ക്ക് രാവണന്‍ അവരുടെ മരുമകനാണ്. ജോദിലെ നാംദേവ് വൈഷ്ണവ സമുദായത്തിൽ രാവണനെ മരുമകനായി കണക്കാക്കുന്നു, മണ്ഡോരെയിലെ മുഡ്‌ഗൽ, ദേവ് ബ്രാഹ്മണർ രാവണന്റെ പിന്തുടര്‍ച്ചക്കാരാണ് എന്നാണ് അവകാശപ്പെടുന്നത്. തങ്ങൾ രാവണന്റെ സന്തതികളാണെന്നും "എക്കാലത്തെയും മഹാനായ മനുഷ്യനും ജ്യോതിഷത്തിന്റെ പിതാവും" ആയതിനാൽ അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും ഇവര്‍ പറയുന്നു. രാവണന്റെ ജ്യോതിഷ സിദ്ധികളെ ഇവര്‍ അങ്ങേയറ്റം ബഹുമാനിക്കുകയും ചെയ്യുന്നു. ഈ രണ്ടു വിഭാഗങ്ങളിലായി എഴുന്നൂറോളം കുടുംബങ്ങള്‍ ഇവിടെ രാവണനെ ആരാധിക്കുന്നുണ്ട്.

PC: రహ్మానుద్దీన్

ലങ്കയില്‍ നിന്നും വന്നവരുടെ പിന്തുടര്‍ച്ചക്കാര്‍

ലങ്കയില്‍ നിന്നും വന്നവരുടെ പിന്തുടര്‍ച്ചക്കാര്‍

രാവണൃ- മണ്ഡോദരി വിവാഹത്തിനായി ലങ്കയില്‍ നിന്നും രാവണന്‍റെ ഒപ്പമെത്തിയ കുറച്ചാളുകള്‍ തിരികെ പോകാതെ പ്രദേശത്തു തന്നെ തങ്ങുവായിരുന്നുവെന്നാണ് കഥകള്‍. ശ്രിമലി ഗോധ ബ്രാഹ്മണ വിഭാഗം എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. മണ്ഡോരെ രാവണ ക്ഷേത്രം നിര്‍മ്മിച്ചതും ഇവരാണ്.

PC:Rohit MDS

രാമക്ഷേത്രത്തിനടുത്തുള്ള രാവണ ക്ഷേത്രം

രാമക്ഷേത്രത്തിനടുത്തുള്ള രാവണ ക്ഷേത്രം

മണ്ഡോറിനടുത്തുള്ള മഹാദേവ് അമർനാഥിന്റെയും നവഗ്രഹ ക്ഷേത്രത്തിന്റെയും പരിസരത്താണ് രാവണന്റെ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ ആറടി ഉയരമുള്ള രാവണ വിഗ്രഹമുണ്ട്. രാവണൻ ശിവന്റെ ഏറ്റവും വലിയ ഭക്തനായിരുന്നു, അതിനാൽ ശിവന്റെ സാന്നിധ്യമില്ലാതെ അദ്ദേഹത്തിന്റെ ക്ഷേത്രം അപൂർണ്ണമാണ്. മഹാദേവ് അമർനാഥിന്റെയും നവഗ്രഹ ക്ഷേത്രത്തിന്റെയും പരിസരത്ത് രാവണന്റെ ക്ഷേത്രം നിർമ്മിക്കാനുള്ള പ്രധാന കാരണം ഇതാണ്.

PC:Vu2sga

മരണാനന്തര ചടങ്ങുകള്‍

മരണാനന്തര ചടങ്ങുകള്‍

രാവണനായി പല ചടങ്ങുകളും ഇവി‌ടെ നടത്താറുണ്ട്,
ദസറയ്ക്ക് ശേഷം രാവണന്റെ മരണത്തിൽ വിലപിക്കാൻ 12 ദിവസം നീണ്ടുനിൽക്കുന്ന സൂതക് മരണ ചടങ്ങുകൾ നടത്തുന്നു. ശ്രാദ്ധം, പിണ്ഡദാനം തുടങ്ങിയ പ്രത്യേക ചടങ്ങുകൾ ആ സമയത്ത് നടത്തപ്പെടുന്നു. ശ്രാദ്ധം, പിണ്ഡദാനം തുടങ്ങിയ പ്രത്യേക ചടങ്ങുകളും ഈ സമയത്ത് തന്നെയാണ് ചെയ്യുന്നത്. ഇതുകൂടാതെ, ദീപാവലിക്ക് ഒരു മാസം മുമ്പ് വരുന്ന "പിത്ര പക്ഷ" ത്തിലെ 16 ചാന്ദ്ര ദിനങ്ങളിലെ 10-ാം ദിവസമാണ് രാവണന്റെ ശ്രാദ്ധം വർഷം തോറും നടത്തുന്നത്,

പിതൃപക്ഷത്തിലെ 16 നാളുകള്‍... മരിച്ചവര്‍ക്ക് മോക്ഷഭാഗ്യമേകുന്ന ദിനങ്ങള്‍.. പോകാം ഈ 14 ഇടങ്ങളിലേക്ക്പിതൃപക്ഷത്തിലെ 16 നാളുകള്‍... മരിച്ചവര്‍ക്ക് മോക്ഷഭാഗ്യമേകുന്ന ദിനങ്ങള്‍.. പോകാം ഈ 14 ഇടങ്ങളിലേക്ക്

രാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾരാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾ

Read more about: temple jodhpur mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X