» »കര്‍ണ്ണാടകയിലെ നക്ഷത്രരൂപത്തിലുള്ള കോട്ട

കര്‍ണ്ണാടകയിലെ നക്ഷത്രരൂപത്തിലുള്ള കോട്ട

Written By: Elizabath

ദേശീയപാത 48 ല്‍ സ്ഥിതി ചെയ്യുന്ന മഞ്ജരാബാദ് കോട്ട പ്രത്യേകതകള്‍ ധാരാളമുള്ള ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്നും 3240 അടി ഉയരത്തില്‍ ഒരു നക്ഷത്രത്തിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വിശേഷപ്പെട്ട ഒരു നിര്‍മ്മിതിയാണിത്.
പടക്കോപ്പുകള്‍ നിര്‍മ്മിക്കുന്ന ആവശ്യം മുന്‍നിര്‍ത്തി ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച മഞ്ജരാബാദ് കോട്ടയുടെ വിശേഷങ്ങള്‍!

നക്ഷത്രത്തിന്റെ രൂപത്തിലുള്ള കോട്ട

നക്ഷത്രത്തിന്റെ രൂപത്തിലുള്ള കോട്ട

സമുദ്രനിരപ്പില്‍ നിന്നും 3240 അടി ഉയരത്തില്‍ കര്‍ണ്ണാടകയിലെ ഹാസന്‍ ജില്ലയിലാണ് മഞ്ജരാബാദ് കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ പ്രധാന പ്രത്യേകത എന്നു പറയുന്നത് നക്ഷത്രത്തിന്റെ ആകൃതിയിലുള്ള ഇതിന്റെ രൂപമാണ്. പീരങ്കികള്‍ പ്രധാന ആയുധമായി ഉപയോഗിച്ചിരുന്ന കാലത്ത് നിര്‍മ്മിക്കപ്പെട്ടിയിരുന്ന കോട്ടകള്‍ക്ക് കൂടുതലും ഇത്തരത്തിലുള്ള രൂപമായിരുന്നുവത്രെ. ചുറ്റുമുള്ള സ്ഥലങ്ങളുടെ കൃത്യമായ രൂപവും ലഭിക്കുന്നതിനും യുദ്ധത്തിലും പടയൊരുക്കങ്ങളിലും വേണ്ടത്ര മുന്‍തൂക്കം ലഭിക്കുന്നതിനും ഈ രീതിയിലുള്ള നിര്‍മ്മാണം സഹായിച്ചിരുന്നുവത്രെ.

PC: Wiki

ടിപ്പു സുല്‍ത്താന്റെ നിര്‍മ്മാണം

ടിപ്പു സുല്‍ത്താന്റെ നിര്‍മ്മാണം

1792 ലാണ് ടിപ്പു സുല്‍ത്താന്‍ തന്റെ സാമ്രാജ്യത്തിന്റെ ബാഗമായിരുന്ന ഇവിടം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കോട്ട പണിയുന്നത്. സംരക്ഷണം എന്നതിലുപരി പ്രതിരോധം മുന്നില്‍കണ്ടാണ് ടിപ്പു സുല്‍ത്താന്‍ ഈ കോട്ട നിര്‍മ്മിക്കുന്നത്.

PC: Wiki

ഒരു കിലോമീറ്റര്‍ ഉയരത്തില്‍

ഒരു കിലോമീറ്റര്‍ ഉയരത്തില്‍

സമുദ്ര നിരപ്പില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉയരത്തില്‍, കൃത്യമായി പറയുകയാമെങ്കില്‍ 988 മീറ്റര്‍ അഥവാ 3241 അടി ഉയരത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ഇത്രയും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ചുറ്റുപാടുമുള്ള കാര്യങ്ങള്‍ നന്നായി കാണാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. ആകാശം നന്നായി തെളിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നിന്നും അറബിക്കടല്‍ വരെ കാണാന്‍ സാധിക്കും.

PC:Pandith Jantakahalli

അധികാരത്തിലെത്താന്‍ മറ്റൊരിടത്തുമില്ലാത്ത കോട്ട

അധികാരത്തിലെത്താന്‍ മറ്റൊരിടത്തുമില്ലാത്ത കോട്ട

ടിപ്പു സുല്‍ത്താന്‍ മൈസൂരിലും സമീപ പ്രദേശങ്ങളിലും തന്റെ ഏകാധിപത്യത്തിനു കീഴിലാക്കാന്‍ ശ്മമിക്കുന്ന കാലത്താണ് ഈ കോട്ട നിര്‍മ്മിക്കുന്നത്.

PC:Ashwin Kumar

ഫ്രഞ്ച് സാങ്കേതിക വിദ്യ

ഫ്രഞ്ച് സാങ്കേതിക വിദ്യ

ഒരു കോട്ട നിര്‍മ്മിക്കണം എന്നു തീരുമാനിച്ചപ്പോള്‍ തന്നെ ഇന്ത്യയില്‍ മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത രീതിയിലുള്ള കോട്ട ആയിരിക്കണമിതെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്. അക്കാലത്ത് സൈനികപരമായ കാര്യങ്ങളില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത് ഫ്രഞ്ചാകാരായിരുന്നുവത്രെ. അങ്ങനെ അദ്ദേഹത്തിന്റെ അന്വേഷണം അവിടെ വരെ എത്തുകയും ലൂയി പതിനാലാമന്‍ രാജാവിന്‍രെ കീഴില്‍ മിലിട്ടറി എന്‍ജിനീയറായി പ്രവര്‍ത്തിച്ച സെബാസ്റ്റ്യന്‍ ലെ പെസ്‌ട്രെ ഡി വൗബാന്‍ എന്നയാള്‍ തയ്യാറാക്കിയ മാതൃകയനുസരിച്ചാണിത് നിര്‍മ്മിച്ചത്.

PC:Ashwin Kumar

നാലുവശത്തു നിന്നും ഇറങ്ങാവുന്ന കിണര്‍

നാലുവശത്തു നിന്നും ഇറങ്ങാവുന്ന കിണര്‍

ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ഒരു കോട്ടയാണ് മഞ്ജരാബാദ് കോട്ട. അതിലൊന്നാണ് നാലു വശത്തു നിന്നും ഇറങ്ങാന്‍ കഴിയുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കിണര്‍. കോട്ടയുടെ നടുവിലായി നാലു ഭാഗത്തു നിന്നും പടവുകള്‍ വഴി കിണറിനുള്ളിലേക്ക് ഇറങ്ങാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Rvsssuman

മഞ്ഞുള്ളിടത്തെ കോട്ട

മഞ്ഞുള്ളിടത്തെ കോട്ട

കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തിയായതിനു ശേഷം ഇനിടെ സന്ദര്‍ശിക്കാന്‍ ടിപ്പു സുല്‍ത്താന്‍ എത്തിയപ്പോള്‍ ഇവിടെ നിറയെ മഞ്ഞായിരുന്നുവത്രെ. അത് കണ്ട അദ്ദേഹമാണ് കോട്ടയ്ക്ക് മഞ്ജരാബാദ് കോട്ട എന്ന പേരിട്ടത്. മഞജു എന്നാല്‍ കന്നഡ ഭാഷയില്‍ മഞ്ഞ് എന്നാണ് അര്‍ഥം.

PC:Chandu6119

ശ്രീരംഗപട്ടണത്തേക്കുള്ള തുരങ്കം

ശ്രീരംഗപട്ടണത്തേക്കുള്ള തുരങ്കം

മഞ്ജരാബാദ് കോട്ടയില്‍ നിന്നും ശ്രീരംഗപട്ടണം കോട്ടയിലേക്ക് ഇവിടെ നിന്നും രഹസ്യ തുരങ്കം ഉണ്ടത്രെ.

PC:Rvsssuman

കോട്ടയിലെ മുറികള്‍

കോട്ടയിലെ മുറികള്‍

പട്ടാള ആവശ്യങ്ങള്‍ക്കു വേണ്ടി നിര്‍മ്മിച്ച ഈ കോട്ടയില്‍ അതിനായുള്ള ധാരാളം മുറികളും സൗകര്യങ്ങളും കാണാന്‍ സാധിക്കും. വെടിമരുന്നു സൂക്ഷിക്കാനായി കോട്ടയുടെ ഉള്‍ഭാഗത്ത് പ്രത്യേക മുറികളും പട്ടാളക്കാര്‍ക്കും കിടക്കാനും ഭക്ഷണം പാകം ചെയ്യുനുമുള്ള മുറികളും കുതിരകളെ കെട്ടാനുള്ള സ്ഥലങ്ങളും ഇവിടെ കാണാന്‍ സാധിക്കും.

PC:Aravind K G

അവശേഷിക്കുന്ന നക്ഷത്രക്കോട്ടകളിലൊന്ന്

അവശേഷിക്കുന്ന നക്ഷത്രക്കോട്ടകളിലൊന്ന്

കണക്കുകളനുസരിച്ച് ഇന്ത്യയില്‍ 12 നക്ഷത്ര കോട്ടകളാണുള്ളത്. അവയില്‍ മിക്കവയും ഇന്ന് നാശത്തിന്റെ വക്കിലാണ്. അവശേഷിക്കുന്ന നക്ഷത്രക്കോട്ടകളിലൊന്നാണ് മഞ്ജരാബാദ് കോട്ട

PC:Raghuvara

കേരളത്തിലെ നക്ഷത്ര കോട്ടകള്‍

കേരളത്തിലെ നക്ഷത്ര കോട്ടകള്‍

അഞ്ച് തെങ്ങ് കോട്ട, സെന്റ് ആഞ്ചലോ ഫോര്‍ട്ട് കണ്ണൂര്‍, തലശ്ശേരി കോട്ട എന്നിവയാണ് കേരളത്തില്‍ സ്ഥിതി ചെയ്യുന്ന നക്ഷത്ര കോട്ടകള്‍.

PC: Roopesh M P

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കര്‍ണ്ണാടകയിലെ ഹാസന്‍ ജില്ലയിലാണ് മഞ്ജരാബാദ് കോട്ട സ്ഥിതി ചെയ്യുന്നത്. ഹാസനില്‍ നിന്നും 40.7 കിലോമീറ്ററാണ് മഞ്ജരാബാദ് കോട്ട സ്ഥിതി ചെയ്യുന്ന സക്‌ലേശ്പൂരിലേക്കുള്ളത്.

സക്ലേശ്പൂര്‍

സക്ലേശ്പൂര്‍

പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് സക്‌ലേശ്പൂര്‍. കാപ്പിത്തോട്ടങ്ങള്‍ക്കും സുഗന്ധവ്യജ്ഞനങ്ങള്‍ക്കുമൊക്കെ പേരുകേട്ട സ്ഥലമാണിത്.

PC:Ashwin Kumar

Read more about: forts karnataka

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...