Search
  • Follow NativePlanet
Share
» »കാവൽ ആത്മാക്കളുടെ ക്ഷേത്രം!, ശിവക്ഷേത്രത്തിലെ വൈഷ്ണവ പൂജാരിമാരും ജൈനരും.. വിശ്വാസസംഗമമായ മഞ്ജുനാഥ ക്ഷേത്രം

കാവൽ ആത്മാക്കളുടെ ക്ഷേത്രം!, ശിവക്ഷേത്രത്തിലെ വൈഷ്ണവ പൂജാരിമാരും ജൈനരും.. വിശ്വാസസംഗമമായ മഞ്ജുനാഥ ക്ഷേത്രം

നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവും വിശ്വാസങ്ങളുമുള്ള മഞ്ജുനാഥ ക്ഷേത്രത്തെക്കുറിച്ച് വായിക്കാം..

ആത്മീയതയുടെയും വിശ്വാസത്തിന്‍റെയും ഗോപുരമായി തലയുയർത്തി നിൽക്കുന്ന നിരവധി ക്ഷേത്രങ്ങളുണ്ട് കർണ്ണാടകയിൽ. കർമ്മത്തിലും വിശ്വാസത്തിലും ഒന്നിനൊന്ന് വ്യത്യസ്തങ്ങളായി തുടരുന്ന ഈ പട്ടികയിൽ ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവും വിശ്വാസങ്ങളുമുള്ള മഞ്ജുനാഥ ക്ഷേത്രത്തെക്കുറിച്ച് വായിക്കാം..

മഞ്ജുനാഥ ക്ഷേത്ം

മഞ്ജുനാഥ ക്ഷേത്ം

കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ ഹൈന്ദവ ആരാധനാലയങ്ങളിലൊന്നാണ് മഞ്ജുനാഥ ക്ഷേത്രം. ശിവലിംഗത്തിൽ മഞ്ജുനാഥേശ്വരനായി ശിവനെ ആരാധിക്കുന്ന ഇപ്പോഴുള്ള ക്ഷേത്രത്തിന് എണ്ണൂറ് വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്. നേത്രാവദി പുഴക്കരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ദക്ഷിണ ഭാരതത്തിലെ തന്നെ പ്രധാന ശിവക്ഷേത്രങ്ങളിലൊന്നാണ്.

PC:Naveenbm

ശിവക്ഷേത്രത്തിലെ വൈഷ്ണവും ജൈനരും

ശിവക്ഷേത്രത്തിലെ വൈഷ്ണവും ജൈനരും

ക്ഷേത്രത്തിന്റെ ചരിത്രത്തിലേക്കും ആചാരങ്ങളിലേക്കും കടക്കുന്നതിനു മുൻപ് ക്ഷേത്ര നടത്തിപ്പിനെക്കുറിച്ച് അറിഞ്ഞിരിക്കാം. ലോകത്ത് മറ്റൊരിടത്തും കാണുവാൻ സാധ്യതയില്ലാത്ത തരത്തിലുള്ളതാണ് ഇവിടുത്തെ വിശേഷം. ശിവ ക്ഷേത്രമായ ഇവിടെ ശിവന് ദിവസവും പൂജകള്‍ നടത്തുന്നത് വൈഷ്ണവവൈഷ്ണവരായ മാധ്വ ബ്രാഹ്മണരാണ്. മാത്രമല്ല, ക്ഷേത്രത്തിന്‍റെ നടത്തിപ്പ് ജൈനമതസ്ഥരുമാണ്. പെർഗേഡ്സ് എന്ന ജൈന ബണ്ട് കുടുംബമാണ് ക്ഷേത്രത്തിന്റെ നടത്തിപ്പുകാർ. ഇത്തരത്തിലൊരു രീതി ക്ഷേത്രങ്ങളിൽ വളരെ അപൂർവ്വമാണ്.

PC:wikimedi

ധർമ്മ ദൈവങ്ങള്‍ക്കായി

ധർമ്മ ദൈവങ്ങള്‍ക്കായി

ക്ഷേത്രത്തെക്കുറിച്ചും ഇതിൻറെ സ്ഥാപനത്തെക്കുറിച്ചുമെല്ലാം നിരവധി വിശ്വാസങ്ങളും കഥകളും പ്രചാരത്തിലുണ്ട്. 800 വർഷങ്ങൾക്ക് മുമ്പ്, അന്നത്തെ ബെൽത്തങ്ങാടിയിലെ ഗ്രാമമായ മലർമാടിയിലെ കുടുമ എന്നാണ് ധർമ്മസ്ഥല അറിയപ്പെട്ടിരുന്നത്. ജൈന ബണ്ട് മേധാവി ബിർമണ്ണ പെർഗഡെയും ഭാര്യ അമ്മു ബല്ലാൾത്തിയും നെല്ലിയാടി ബീഡു എന്ന അവരുടെ വീട്ടിൽ താമസിച്ചിരുന്നു. ഒരിക്കൽ ഇവിടുത്തെ വിശ്വാസമനുസരിച്ച് ഇവരുടെ ഭവനത്തിൽ മനുഷ്യരൂപം ധരിച്ച് ധർമ്മത്തിന്റെ കാവൽ മാലാഖമാർ ധർമ്മം അനുഷ്ഠിക്കുന്നതും തുടരാനും പ്രചരിപ്പിക്കാനും കഴിയുന്ന ഒരു സ്ഥലം തേടി എത്തിയത്രെ. സന്ദർശകർ ആരാണെന്നു മനസ്സിലാകാതേ തന്നെ വളരെ ഉചിതമായ രീതിയിൽ ബിർമണ്ണ പെർഗഡെയും ഭാര്യയും അവരെ സ്വീകരിക്കുകയു ചെയ്തു. അന്നു രാത്രി ഈ ധർമ്മ ദൈവങ്ങൾ പെർഗഡെയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു അദ്ദേഹത്തെ സന്ദർശിച്ചതിന്റെ ഉദ്ദേശ്യം വിശദീകരിക്കുകയും ദൈവാരാധനയ്‌ക്കായി വീട് ഒഴിയാനും ധർമ്മപ്രചാരണത്തിനായി ജീവിതം സമർപ്പിക്കാനും നിർദ്ദേശിച്ചു. ചോദ്യങ്ങളൊന്നും ചോദിക്കാതെ, പെർഗേഡ് സ്വയം മറ്റൊരു വീട് പണിതു, നെല്ലിയാടി ബീഡിലെ ദൈവങ്ങളെ ആരാധിക്കാൻ തുടങ്ങിയെന്നാണ് ചരിത്രം!

PC:Chittha Jinendra M M

മഞ്ജുനാഥ ക്ഷേത്രം വരുന്നു

മഞ്ജുനാഥ ക്ഷേത്രം വരുന്നു

ധര്‍മ്മ ദൈവങ്ങളോടുള്ള ആരാധന പിന്നെ തുടർന്നുകൊണ്ടിരുന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ധർമ്മദൈവങ്ങൾ വീണ്ടും പെർഗഡെയുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ടു. ഇത്തവണ അവരുടെ ആവശ്യം കാലരാഹു, കളർകായി, കുമാരസ്വാമി, കന്യാകുമാരി എന്നീ നാല് ദൈവങ്ങളെ പ്രതിഷ്ഠിക്കുന്നതിനായി പ്രത്യേക ആരാധനാലയങ്ങൾ പണിയുക എന്നതായിരുന്നു. ഇതിന്‍റെ ചുമതലകൾക്കും നടത്തിപ്പിനുമായി മറ്റു ആറു പേരെ തിര‍ഞ്ഞെടുക്കുവാനും അവർ പെർഗഡെയോട് ആവശ്യപ്പെട്ടു. പകരമായി അവർ വാഗ്ദാനം ചെയ്തത് അദ്ദേഹത്തിന്‍റെ കുടുംബത്തിനുള്ള പൂർണ്ണ സംരക്ഷണമായിരുന്നു. അങ്ങനെ ക്ഷേത്രനടത്തിപ്പിനായി വനന് പുരോഹിതന്മാർ പ്രാദേശിക ദൈവങ്ങളുടെ അരികിൽ ഒരു ശിവലിംഗം സ്ഥാപിക്കാൻ അഭ്യർത്ഥിച്ചു. അങ്ങനെ മംഗലാപുരത്തിനടുത്തുള്ള കദ്രി മഞ്ജുനാഥ ക്ഷേത്രത്തിൽ നിന്നെത്തിയ ശിവലിംഗമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നതെന്നാണ് വിശ്വാസം.

PC:Gopal Venkatesan

ധർമ്മത്തിന്‍റെ സ്ഥലം

ധർമ്മത്തിന്‍റെ സ്ഥലം

ഏകദേശം പതിനാറാം നൂറ്റാണ്ടിൽ ആണ് ഉഡുപ്പിയിലെ വാദി രാജ സ്വാമി ഇവിടെ ശിവലിംഗം സ്ഥാപിക്കുന്നത്. വാദിരാജ സ്വാമി തന്റെ യോഗശക്തിയിലൂടെ ശിവലിംഗം പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ചരിത്രമനുസരിച്ച് ഈ സ്ഥലത്തിന് ധർമ്മസ്ഥല എന്നു പേരിട്ടത് അദ്ദേഹമാണ്. മതത്തിന്റെയും ദാനത്തിന്റെയും വാസസ്ഥലം എന്നാണ് ഇതിനാൽ അർത്ഥമാക്കുന്നത്.

PC:Gopal Venkatesan

'ഈ ക്ഷേത്രത്തിൽ പ്രസാദം മട്ടൻ ബിരിയാണി',ഞെട്ടല്ലേ ഞെട്ടല്ലേ, അപ്പോൾ ഈ ക്ഷേത്രങ്ങളെ കുറിച്ച് അറിഞ്ഞാലോ'ഈ ക്ഷേത്രത്തിൽ പ്രസാദം മട്ടൻ ബിരിയാണി',ഞെട്ടല്ലേ ഞെട്ടല്ലേ, അപ്പോൾ ഈ ക്ഷേത്രങ്ങളെ കുറിച്ച് അറിഞ്ഞാലോ

ലക്ഷദീപോത്സവം

ലക്ഷദീപോത്സവം

കാർത്തിക മാസത്തിൽ നടക്കുന്ന ലക്ഷദീപോത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം. ഈ സമയത്ത് ഒരു ലക്ഷം ദീപങ്ങൾ ക്ഷേത്രത്തിനു ചുറ്റിലുമായി തെളിയിക്കും. ആയിരക്കണക്കിന് വിശ്വാസികൾ ഇതിൽ പങ്കെടുക്കുവാനായി ഉത്സവകാലത്ത് ഇവിടെയെത്തുന്നു. ശിവരാത്രിയാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആഘോഷസമയം.
ഇവിടുത്തെ അന്നദാനവും കേൾവികേട്ടതാണ്. ഒരു നേരം 50,000 വരെ ആളുകൾക്ക് ഭക്ഷണം നൽകുവാൻ സജ്ജമാണിത്.

മഞ്ജുഷ മ്യൂസിയം

മഞ്ജുഷ മ്യൂസിയം

മഞ്ജു നാഥ ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ സന്ദര്‍ശിച്ചിരിക്കേണ്ട മറ്റൊരു സ്ഥലമാണ് മഞ്ജുഷ മ്യൂസിയംമഞ്ജുനാഥ് ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിൽ വാളുകൾ, പഴയ ക്യാമറകൾ, കവചങ്ങൾ എന്നിവയുടെ അതിമനോഹരമായ ശേഖരം ഉണ്ട്. വിന്റേജ് കാറുകളുടെ അവശ്വസനീയമായ ഒരു ശേഖരവും ഇവിടെയുണ്ട്. നിങ്ങളൊരു ചരിത്ര പ്രേമിയാണെങ്കിൽ കാ കാഴ്ചകൾ നിർബന്ധമായും കണ്ടിരിക്കണം.

PC:Gowthami k

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കർണാടകയിലെ ദക്ഷിണ കന്നഡയിലെ ക്ഷേത്രനഗരമായ ധർമ്മസ്ഥലയിലാണ് മഞ്ജുനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം (65 കിലോമീറ്റർ).ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ മംഗലാപുരം റെയിൽവേ സ്റ്റേഷൻ (74 കി.മീ.)

ക്ഷേത്രങ്ങളും വിശ്വാസങ്ങളും ഇഴചേർന്നു നിൽക്കുന്ന മധുര! മീനാക്ഷി ക്ഷേത്രം മുതൽ കൂടൽ അഴഗാർ വരെ..ക്ഷേത്രങ്ങളും വിശ്വാസങ്ങളും ഇഴചേർന്നു നിൽക്കുന്ന മധുര! മീനാക്ഷി ക്ഷേത്രം മുതൽ കൂടൽ അഴഗാർ വരെ..

താമരക്കുളത്തിലെ മൂകാംബിക, വെള്ളത്താൽ ചുറ്റപ്പെട്ട ശ്രീകോവില്‍, ദർശിച്ചാൽ വിദ്യാഭാഗ്യം!താമരക്കുളത്തിലെ മൂകാംബിക, വെള്ളത്താൽ ചുറ്റപ്പെട്ട ശ്രീകോവില്‍, ദർശിച്ചാൽ വിദ്യാഭാഗ്യം!

Read more about: temple karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X