മണ്ണാറശ്ശാല ആയില്യം... നാഗപ്രീതിക്കു വേണ്ടി മാറ്റിവെച്ചിരിക്കുന്ന ദിവസം. നാഗങ്ങൾ അതിരുകാക്കുന്ന മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ഏറ്റവും സവിശേഷമായ ദിവസങ്ങളിലൊന്നാണ് തുലാ മാസത്തിലെ ആയില്യം നാള്‍. സര്‍പ്പ പ്രീതിക്കും അനന്തഭഗവാന്റെ ദർശന സൗഭാഗ്യവും തേടി ആയിരക്കണക്കിന് വിശ്വാസികൾമണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെത്തുന്ന ദിവസം. കേരളത്തിൽ ഏറ്റവും ശ്രേഷ്ഠമായ നാഗാരാധന നടക്കുന്ന ഇടങ്ങളിലൊന്നായി അറിയപ്പെടുന്ന മണ്ണാറശ്ശാല ക്ഷേത്രത്തെക്കുറിച്ചും മണ്ണാറശ്ശാല ആയില്യത്തെക്കുറിച്ചും വായിക്കാം...

മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതി ചെയ്യുന്ന മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നാഗരാജ ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. നാഗരാജാവിനായി (അനന്തൻ,വാസുകി) സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ പുരതന ക്ഷേത്രം അതിന്‍റെ ഐതിഹ്യങ്ങളാും വിശ്വാസങ്ങളാലും കഥകളാലും സമ്പന്നമാണ്. ഇടതൂർന്നു മരങ്ങൾ നിൽക്കുന്ന കാവിന്‍റെ നടുവിലായി സ്ഥിതി ചെയ്യുന്ന മണ്ണാറശ്ശാല ക്ഷേത്രത്തിലെ നിലവറയിൽ വാസുകി സ്വരൂപനായി നാഗരാജാവ് വാഴുന്നു എന്നാണ് വിശ്വാസം.
PC: Offical Site

മണ്ണാറശ്ശാല ആയില്യം 2022
2022 ലെ മണ്ണാറശ്ശാല ആയില്യം നവംബർ 16നാണ് ആഘോഷിക്കുന്നത്. സര്‍പ്പദോഷങ്ങളും സര്‍പ്പശാപങ്ങളു നീങ്ങി കുട്ടികള്‍ക്കും കുടുംബത്തിനും അഭിവൃദ്ധിയുണ്ടാകുവാൻ മണ്ണാറശ്ശാല ആയില്യത്തിൽ പോയി പ്രാർത്ഥിച്ചാൽ മതിയെന്നാണ് വിശ്വാസം. സർപ്പങ്ങളുടെ അനുഗ്രഹം ലഭിക്കുവാനായി പ്രാർത്ഥനകളും സമർപ്പിക്കുവാൻ പറ്റിയ ദിവസമാണിത്.
PC: Official Site

മണ്ണാറശ്ശാല ആയില്യം 2022 പൂജാ സമയം
മണ്ണാറശ്ശാലയിലെ തുലാം ആയില്യം നാളിൽ പൂജകൾ പുലർച്ചെ 4.00 മണിയോടു കൂടി ആരംഭിക്കും. ഭഗവാന്റെ തിരുനാളായ ആയില്യത്തിന് പുലർച്ചെ 4ന് നടതുറക്കും.ർമാല്യദർശനം, അഭിഷേകം എന്നിവയ്ക്കു ശേഷം നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തിയുള്ള വിശേഷാൽ പൂജകൾ നടക്കും. കുടുംബ കാരണവർ എം.കെ.പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആയിരിക്കും ഈ ചടങ്ങുകൾ. തുടർന്ന് 10 മണി മുതൽ മണ്ണാറശാല യുപി സ്കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട് നടക്കും. ആയില്യം നാളിൽ അമ്മയുടെ മുഖ്യ കാർമികത്വത്തിൽ നടത്തുന്ന എഴുന്നള്ളത്തും വിശേഷാൽ പൂജകളും നടക്കാത്ത സാഹചര്യമായതിനാൽ നാഗരാജാവിന്റെ ശ്രീകോവിലിൽ കുടുംബ കാരണവരുടെ കാർമികത്വത്തിൽ ആയിരിക്കും ചടങ്ങുകൾ നടക്കുക.
PC: Official Site

മണ്ണാറശ്ശാല ആയില്യം 2022 പൂജാ സമയം
മണ്ണാറശ്ശാലയിലെ തുലാം ആയില്യം നാളിൽ പൂജകൾ പുലർച്ചെ 4.00 മണിയോടു കൂടി ആരംഭിക്കും. ഭഗവാന്റെ തിരുനാളായ ആയില്യത്തിന് പുലർച്ചെ 4ന് നടതുറക്കും.ർമാല്യദർശനം, അഭിഷേകം എന്നിവയ്ക്കു ശേഷം നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തിയുള്ള വിശേഷാൽ പൂജകൾ നടക്കും. കുടുംബ കാരണവർ എം.കെ.പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആയിരിക്കും ഈ ചടങ്ങുകൾ. തുടർന്ന് 10 മണി മുതൽ മണ്ണാറശാല യുപി സ്കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട് നടക്കും. ആയില്യം നാളിൽ അമ്മയുടെ മുഖ്യ കാർമികത്വത്തിൽ നടത്തുന്ന എഴുന്നള്ളത്തും വിശേഷാൽ പൂജകളും നടക്കാത്ത സാഹചര്യമായതിനാൽ നാഗരാജാവിന്റെ ശ്രീകോവിലിൽ കുടുംബ കാരണവരുടെ കാർമികത്വത്തിൽ ആയിരിക്കും ചടങ്ങുകൾ നടക്കുക.

പൂയം തൊഴൽ
തുലാം ആയില്യ ആഘോഷവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളിലൊന്നാണ് പൂയം തൊഴൽ. ആയില്യത്തിനു തലേ ദിവസമായ പൂയത്തിന് ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കുന്നവർക്ക് പ്രത്യേകാനുഗ്രഹങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. ആയില്യം ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന പൂജകളിലും പ്രാര്‍ത്ഥനകളിലും സന്തുഷ്ടനായിരിക്കുന്ന അനന്തനാഗം ദർശനം നല്കുന്ന ദിവസമാണിത്. ഈ വർഷം നവംബർ 15 നാണ് മണ്ണാറശ്ശാലയിലെ പൂയം തൊഴൽ. രാവിലെയുള്ള തിരുവാഭണം ചാർത്തലിനും തുടർന്നുള്ള ഉച്ചപൂജയ്ക്കും ശേഷം വൈകുന്നേരം 5 മണി മുതൽ പൂയം തൊഴൽ ആരംഭിക്കും. സർപ്പദോഷങ്ങളില്‍ നിന്നുള്ള വിമുക്തിയാണ് പൂയം നാളിനെ ദർശനം വിശ്വാസികൾക്ക് നല്കുന്നത്.
നാഗരാജാവ് വാഴുന്ന മണ്ണാറശ്ശാല മുതൽ വാസുകി പ്രത്യക്ഷപ്പെട്ട പാമ്പുംമേക്കാട്ട് വരെ..

തുലാ മാസത്തിലെ ആയില്യം- ചരിത്രവും വിശ്വാസവും
കേരളത്തിലെ മറ്റു നാഗക്ഷേത്രങ്ങളിൽ കന്നി മാസത്തിലെ ആയില്യം നാളാണ് ഏറ്റവും പ്രധാനമായ ദിവസം. ഈ ദിവസം നാഗദൈവങ്ങളോടുള്ള പ്രത്യേക പ്രാർത്ഥനകളും പൂജകളും നാഗക്ഷേത്രങ്ങളിൽ നടത്തുന്നു. ഉറക്കത്തിൽ നിന്നും സർപ്പങ്ങൾ ഉണരുന്ന സമയമാണ് കന്നി മാസത്തിലെ ആയില്യം എന്ന വിശ്വാസവുമായി ഇത് ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ടുതന്നെ ഈ ദിവസത്തെ പൂജകൾക്കും പ്രാര്‍ത്ഥനകൾക്കും പ്രത്യേക ഫലങ്ങളാണ് വിശ്വാസികൾക്ക് ലഭിക്കുക.
എന്നാൽ, മണ്ണാറശ്ശാല ക്ഷേത്രത്തിൽ തുലാമസത്തിലെ ആയില്യത്തിനാണ് പ്രാധാന്യം. ഇതുമായി ബന്ധപ്പെട്ട ഒരു കഥയും പ്രചാരത്തിലുണ്ട്. ഒരുതവണ മഹാരാജാവിന് ചില അസൗകര്യങ്ങൾ മൂലം കന്നി മാസത്തിലെ ആയില്യത്തിന് മണ്ണാറശ്ശാലയിലെത്തുവാൻ സാധിക്കാത്ത അവസ്ഥ വന്നുവത്രെ. ഇതുമൂലം ക്ഷേത്രത്തിലെ ആയില്യം ഉത്സവം തുലാമാസത്തിലേക്കു മാറ്റിയെന്നാണ് പറയപ്പെടുന്നത്.
PC: Vibitha vijay

മുപ്പത് ഏക്കറിലെ ക്ഷേത്രം
നാഗദൈവങ്ങൾക്കായി പൂർണ്ണമായും സമർപ്പിച്ചിരിക്കുന്ന ക്ഷേത്രവും പ്രകൃതിയുമാണ് ഇവിടെ കാണുവാനുള്ളത്. മരങ്ങളും വള്ളിപ്പടപ്പുകളുമായി തിങ്ങി നിൽക്കുന്ന കാവാണ് ഇവിടെയുള്ളത്. ഇതിനുള്ളിലായി ആകെ 30,000-ത്തോളം നാഗപ്രതിമകൾ കാണുവാൻ സാധിക്കുമത്രെ. ഇത്രയധികം നാഗപ്രതിമകളുള്ള മറ്റൊരു ക്ഷേത്രം കേരളത്തിലില്ല.

മണ്ണാറശ്ശാല ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ
How To reach Mannarasala Sree Nagaraja Temple
ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിന് സമീപമാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നു മൂന്നു കിലോമീറ്ററും റെയിൽവേ സ്റ്റേഷനിൽ നിന്നു മൂന്നര കിലോമീറ്ററുമാണ് ക്ഷേത്രത്തിലെത്തുവാനുള്ള ദൂരം. ഓട്ടോ സർവീസുകളും ബസുകളും ലഭ്യാണ്. ഹരിപ്പാട്, മാവേലിക്കര, കായംകുളം എന്നിവയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍.
നാഗങ്ങള്‍ അതിരുകാക്കുന്ന മണ്ണാറശ്ശാല
മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!