Search
  • Follow NativePlanet
Share
» »മുംബൈയുടെ രത്നമായ മറൈൻ ഡ്രൈവ്

മുംബൈയുടെ രത്നമായ മറൈൻ ഡ്രൈവ്

കാണാൻ കാഴ്ചകൾ ഏറെയുണ്ടെങ്കിലും തിരക്കും ബഹളവും കൊണ്ട് മനസ്സു മടുപ്പിക്കുന്ന നാടാണ് മുംബൈ. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങള്‍ സ്വപ്നങ്ങളുമായി വന്നു ചേർന്നിരിക്കുന്ന ഈ നാട് സ്വപ്നം കാണുന്നവരുടേതാണ്. അങ്ങനെ മുംബൈയിൽ ഇരുന്ന് വിശാലമായി സ്വപ്നം കാണാനും പകൽക്കിനാവുകളിലൂടെ നടക്കുവാനും പറ്റിയ ഒരിടമുണ്ട്. മനോഹരമായ വ്യൂ പോയിന്റുകളും നടപ്പാതകളും ഒക്കെയായി ആരെയും ഒന്നിരുത്തുന്ന മുംബൈ മറൈൻ ഡ്രൈവ്. കിലോമീറ്ററുകളോളം ദൂരത്തിൽ പരന്നു കിടക്കുന്ന ഈ മറൈൻ ഡ്രൈവിൻറെ വിശേഷങ്ങൾ വായിക്കാം...

എവിടെയാണിത്?

എവിടെയാണിത്?

മുംബൈ നഗരത്തിന്റെ ഭാഗമായാണ് മുംബൈ മറൈൻ ഡ്രൈവ് സ്ഥിതി ചെയ്യുന്നത്. ക്വീൻസ് നെക്ലേസ് എന്നാണ് ഇത് അറിയപ്പെടുന്നത്. രാത്രി കാലങ്ങളിലെ ഇവിടുത്തെ തെരുവു വിളക്കുകളുടെ ദൃശ്യം ഒരു നെക്ലേസിനു സമാനമായി ഇവിടുത്തെ തോന്നിപ്പിക്കുന്നതിനാലാണ് ഈ പേരു വന്നിരിക്കുന്നത്.

PC:SevenSoft

വെറുതേയിരിക്കുവാൻ

വെറുതേയിരിക്കുവാൻ

മുംബൈയിലെ സന്ദർശനങ്ങളിൽ ഒഴിവാക്കാതെ കണ്ടിരിക്കേണ്ട ഒന്നാണ് ഈ തീരം. വ്യൂ പോയിന്റുകളും നടപ്പാതകളും ഇവിടെ സന്ദര്‍ശിക്കാനെത്തുന്നവരും ഒക്കെ ചേർന്ന മനോഹരമായ ഒരു അന്തരീക്ഷമായിരിക്കും ഇവിടെ അനുഭവിക്കുവാൻ സാധിക്കുക.

PC:A.Savin

 എപ്പോൾ വേണമെങ്കിലും

എപ്പോൾ വേണമെങ്കിലും

തുറന്ന പ്രദേശമായതിനാൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാം. മാത്രമല്ല, ഇവിടെ സന്ദർശിക്കുന്നതിന് കൃത്യമായ സമയ ക്രമങ്ങൾ ആരും പാലിക്കാറുമില്ല. എന്നാലും രാത്രി കാലങ്ങളിൽ ഇവിടെ സമയം ചിലവഴിക്കുന്നത് സുരക്ഷയെ ബാധിക്കുന്നതിനാൽ രാത്രി വൈകി ഇവിടെ നിൽക്കാതിരിക്കുക.

ഇവിടേക്കുള്ള പ്രവേശനം സൗജന്യമാണ്. എത്ര നേരം വേണമെങ്കിലും ഇവിടെ ഇരിക്കാം.

PC:Aam422

മുംബൈയിലെ ഏറ്റവും മനോഹരമായ ഇടം

മുംബൈയിലെ ഏറ്റവും മനോഹരമായ ഇടം

മൂന്നു കിലോമീറ്ററിലധികം നീണ്ടു കിടക്കുന്ന തീരമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സൂര്യോദയത്തിന്റെ സമയത്തോ സൂര്യാസ്തമയത്തിന്റെ സമയത്തോ ഇവിടം സന്ദർശിച്ചാൽ മനോഹരമായ കാഴ്ചകൾ ഫ്രെയിമിലാക്കാം. ഓരോ ദിവസവും ആയിരത്തിലധികം ആളുകളാണ് ഇവിടം സന്ദർശിക്കാനായി എത്തുന്നത്.

PC:Koushik 7

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇവിടെ സന്ദർശിക്കുന്നവർ മാലിന്യങ്ങൾ വലിച്ചെറിയാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. ഇവിടുത്തെ മതിലുകളിൽ ചാടിക്കയറുകയോ, പാറക്കെട്ടുകളുടെ മുകളിലൂടെ നടക്കുകയോ ചെയ്യാതിരിക്കുക. ഇത് വലിയ അപകടങ്ങൾക്ക് കാരണമാവും. ചൂടു കൂടുതലുള്ള സമയങ്ങളിൽ കുടയോ മറ്റോ കരുതാൻ മറക്കരുത്.

PC:Arun Viswam

മഴയുണ്ടെങ്കിൽ

മഴയുണ്ടെങ്കിൽ

കനത്ത മഴയും കാറ്റും ഒക്കെയുള്ള ദിവസങ്ങളിൽ ഇവിടം സന്ദർശിക്കാതിരിക്കുകയാവും നല്ലത്. അപകടങ്ങളിൽ ചെന്നുപെടുന്നതിനേക്കാൾ അതിൽ നിന്നും മാറി നിൽക്കുന്നതാണ് നല്ലത്.

PC:Sarthak Jain

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കുവാൻ പറ്റിയ ഇടമാണിത്. എന്നാൽ കനത്ത മഴയും കാറ്റുമാണെങ്കിൽ സന്ദർശനം ഒഴിവാക്കുന്നതായിരിക്കും നല്ലത്. രാത്രി സമയമാണ് ഇവിടം കാണാൻ ഭംഗിയുള്ള സമയം.

PC:jim walton

സമീപത്തെ ആകർഷണങ്ങൾ

സമീപത്തെ ആകർഷണങ്ങൾ

ചൗപതി ബീച്ച്, ഹാങ്ങിഗ് ഗാർഡൻ, ശ്രീ മുംബാദേവി മന്ദിർ, ഹാജി അലി ദർഗ, ഗേറ്റ് വേ ഓഫ് ഇന്ത്യ, നരിമാൻ പോയന്റ് തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു കാഴ്ചകൾ

ബോംബെ വിളി മുതൽ കയ്യിലെ പഴ്സ് വരെ...മുംബൈ യാത്രയിൽ ഒഴിവാക്കേണ്ട കാര്യങ്ങൾ ഇതാണ്

നെപ്പോളിയനെ ഭയന്ന് ബ്രിട്ടീഷുകാർ നിർമ്മിച്ച തുരങ്കം!! .ഇനിയുമുണ്ട് ഈ നഗരത്തിന്റെ നിഗൂഢതകൾ

എല്ലാം തികഞ്ഞ നഗരമാണ് മുംബൈ!

PC:A.Savin

Read more about: mumbai beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X