Search
  • Follow NativePlanet
Share
» »ഈ ഗ്രാമത്തില്‍ സംസ്‌കൃതമാണ് പ്രധാന ഭാഷ

ഈ ഗ്രാമത്തില്‍ സംസ്‌കൃതമാണ് പ്രധാന ഭാഷ

By Anupama Rajeev

ആകശവാണിയില്‍ സംസ്കൃത വാര്‍‌ത്ത കേള്‍ക്കുമ്പോള്‍, അര്‍ത്ഥം മനസിലായില്ലെങ്കിലും നമ്മള്‍ കൗതുകത്തോടെ കേ‌ട്ടിരിക്കാറില്ലേ? അപ്പോള്‍ ഒരു ഗ്രാമത്തില്‍ ചെല്ലുമ്പോള്‍ അവിടെയുള്ളവര്‍ സംസ്കൃതത്തില്‍ സംസാരിക്കുകയും കുശ‌ലം പറയുകയും ചെയ്യു‌ന്നത് കേട്ടലോ കൗതുകം കൂടും അല്ലേ.

സംസ്കൃതം സംസാര ഭാഷയായി ഉപയോഗിക്കുന്ന ഒരു നാടുണ്ടെങ്കില്‍ അതു വല്ല ഹിമാ‌ലയത്തിലുമായിരിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കര്‍ണാടകയിലെ ഒരു ഗ്രാമത്തിലെ ഗ്രാമീ‌ണരാണ് ത‌ങ്ങളുടെ സംസാര ഭാഷയായി സംസ്കൃതം ഉപയോഗിക്കുന്നത്.

നാട്ടുകാര്‍ കൂട്ടം കൂടി സംസ്കൃതം പറയുമ്പോള്‍

Photo Courtesy: Chidambara

കര്‍ണാടകയില്‍ തുംഗഭദ്ര നദിക്കരയില്‍ കമുകിന്‍ തോപ്പുകളും നെ‌ല്‍പ്പാടങ്ങളും നിറഞ്ഞ, ഒറ്റനോട്ടത്തില്‍ കേരളമാണോയെന്ന് സംശയിച്ച് പോകുന്നത് ഒരു നാടുണ്ട്. മ‌‌ത്തൂര്‍ എന്നാണ് ഈ നാടിന്റെ പേര്. സംസ്‌കൃ‌തമാണ് ഇവിടുത്തെ നാട്ടുഭാഷ.

‌പഠിക്കാന്‍ വളരെ വിഷമമുള്ളതെന്ന് നമ്മളൊക്കെ കരുതുന്ന സംസ്കൃത ഭാഷ, തങ്ങളുടെ കുശ‌ലാന്വേക്ഷണത്തിന് ഉ‌പയോഗിക്കുന്ന ഒരു നാടിനേക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ കൗതുകം തോന്നുന്നില്ലേ. എന്നാല്‍ മ‌തൂറിലേയും ഹൊസഹള്ളിയിലേയും ബ്രാഹ്മിണ സമുദായത്തിലെ ആളുകള്‍ സംസ്കൃത ഭാഷയാണ് പരസ്പരം സംസാരിക്കാന്‍ ഉപയോഗിക്കുന്നത്.

നാട്ടുകാര്‍ കൂട്ടം കൂടി സംസ്കൃതം പറയുമ്പോള്‍

സംസ്കൃതം പറയുന്ന തമിഴ് ബ്രാഹ്മിണര്‍

ഏകദേശം 600 വര്‍ഷ‌ങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടിലെ പുതുകോട്ട‌യില്‍ നിന്ന് കുടിയേറി പാര്‍ത്ത ബ്രാഹ്മിണ സമുദായമാണ് മതൂറില്‍ കൂടുതാലയുമുള്ളത്. തമിഴ് നാട്ടിലെ അഗ്രഹാരങ്ങള്‍ പോലെ തന്നെയാണ് മത്തൂരിലെ ഇവരുടെ വാസസ്ഥലവും. സംസ്കൃതം സംസാരിക്കുന്നതിനാല്‍ ലോകത്തിന്റെ മാറ്റങ്ങള്‍ തിരിച്ചറിയാത്തവരാണ് ഇവര്‍ എന്ന് കരുതരുതേ. കര്‍ണാടകയിലെ ഉന്ന‌ത പദവി വഹിക്കുന്നവര്‍ വരെ ഈ സമുദായത്തില്‍ നിന്നുണ്ട്.

സഞ്ചാരിക്ക് മതൂരി‌ല്‍ എന്താണ് കാര്യം

ഷിമോഗ ജില്ലയില്‍ ‌തുംഗഭദ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മതൂര്‍ എന്ന ഗ്രാമം പ്രകൃതി ഭംഗിക്ക് പേരുകേട്ടതാണ്. ജീവിതത്തി‌രക്കില്‍ നിന്ന് ഒന്ന് റിലാക്സ് ആകാന്‍ പറ്റിയ സ്ഥലമാണ് ഇത്.

നാട്ടുകാര്‍ കൂട്ടം കൂടി സംസ്കൃതം പറയുമ്പോള്‍

മതൂരിലെ ആഗ്രഹാരത്തിലെ ജീവിത രീതി കാണാനും അവരുടെ ‌സംസാര ഭാഷയായ സാങ്കേതി കേള്‍ക്കാനുമൊക്കെ സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. സംസ്കൃതവും കന്നഡയും കലര്‍ന്ന ഒരു സങ്കര ഭാഷയാണ് സാങ്കേതി.

ഹൊസഹ‌ള്ളി

തുംഗഭ‌ദ്ര നദിയുടെ അ‌ക്ക‌രയും ഇക്കരയുമായാണ് ഹൊസഹ‌ള്ളിയും മതൂറും സ്ഥിതി ചെയ്യുന്നത്. രണ്ട് ഗ്രാമങ്ങളിലേയും ആചാര രീതികള്‍ ഒരു പോലെ തന്നെയാണ്. രണ്ട് ഗ്രാമത്തിലുള്ളവ‌രും വളരെ സമാധാനത്തോടെയാണ് ഇവിടെ ജീവിക്കുന്നത്.

നാട്ടുകാര്‍ കൂട്ടം കൂടി സംസ്കൃതം പറയുമ്പോള്‍

എത്തിച്ചേരാന്‍

ഷിമോഗയില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ അകലെയാണ് മതൂര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഷിമോഗയില്‍ നിന്ന് ടാക്സിയില്‍ ഇവിടെ എത്തിച്ചേരാം

Read more about: shimoga karnataka villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X