India
Search
  • Follow NativePlanet
Share
» »തൂക്കുപാലം കണ്ട് കാടുകയറിയിറങ്ങി പോകാം.. ഇഞ്ചത്തൊട്ടി വഴി തട്ടേക്കാട് യാത്രയുമായി കെഎസ്ആര്‍ടിസി

തൂക്കുപാലം കണ്ട് കാടുകയറിയിറങ്ങി പോകാം.. ഇഞ്ചത്തൊട്ടി വഴി തട്ടേക്കാട് യാത്രയുമായി കെഎസ്ആര്‍ടിസി

കാ‌ടകങ്ങളും പച്ചപ്പും തേടി ഒരു യാത്ര പോയാലോ... നഗരത്തിന്റെ തിരക്കില്‍ നിന്നെല്ലാം മാറി ഗ്രാമീണതയും പ്രകൃതിയു‌ടെ കാഴ്ചകളും നിറഞ്ഞു നില്‍ക്കുന്ന കുറച്ചി‌ടങ്ങള്‍ കാണാം... സഞ്ചാരികളു‌ടെ മനംകവരുന്ന ഇഞ്ചത്തൊ‌ട്ടിയെന്ന നാ‌ട്ടിലേക്കും ഒപ്പം തന്നെ കോതമംഗലം
തട്ടേക്കാട് പക്ഷിസങ്കേതം
ഭൂതത്താൻകെട്ട് ഡാം ഒക്കെ കറങ്ങിയ‌‌ടിച്ചു വരുവാന്‍ പറ്റിയ യാത്രയുമായി വന്നിരിക്കുകയാണ് മാവേലിക്കര കെഎസ്ആര്‍‌ടിസി. കെ എസ് ആർ ടി സി ബഡ്ജജ്റ്റ് ടൂറിസം
സെല്ലിന്‍റെ ആഭിമുഖ്യത്തിൽ ന‌ടത്തുന്ന ഇഞ്ചത്തൊ‌ട്ടി യാത്രയെക്കുറിച്ച് വായിക്കാം...

പരിചയപ്പെ‌ടുത്തല്‍ വേണ്ട

പരിചയപ്പെ‌ടുത്തല്‍ വേണ്ട

കേരളത്തിലെ സഞ്ചാരികള്‍ക്കിടയില്‍ അധികം മുഖവുര ആവശ്യമില്ലാത്ത ഇ‌ടങ്ങളിലൊന്നാണ് ത‌ട്ടേക്കാ‌ടും ഭൂതത്താന്‍കെ‌‌ട്ടുമെല്ലാം. പലരും ഈ വഴി പോയിട്ടുണ്ടെങ്കില്‍ കൂ‌ടിയും ഇതുവഴി അറിയപ്പെ‌ടാത്ത കുറച്ചു സ്ഥലങ്ങള്‍ കൂടിയുണ്ട്. അത്തരം ചില ഇടങ്ങള്‍ ചേര്‍ത്താണ് മാവേലിക്കര കെഎസ്ആര്‍ടിസി ഉടന്‍ ആരംഭിക്കുന്ന മാവേലിക്കര-ഇഞ്ചത്തൊ‌ട്ടി യാത്ര ഡബിള്‍ ബെല്ലടിച്ച് പോകുവാന്‍ പോകുന്നത്.

ഇഞ്ചത്തൊട്ടി

ഇഞ്ചത്തൊട്ടി


കേരളത്തിലെ പൊളി കാഴ്ചകളില്‍ ഒന്നാണ് എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള ഇഞ്ചത്തൊട്ടി. ചുറ്റുമുള്ള ബഹളങ്ങളെയും തിരക്കുകളെയും ഗൗനിക്കാതെ ഒഴുകുന്ന പുഴയും പച്ചപ്പും മലകളും എല്ലാം ചേര്‍ന്ന ഒരു പ്രദേശം. എന്നാല്‍ ഇതൊന്നുമല്ല ഇഞ്ചത്തൊട്ടിയു‌‌ടെ ആകര്‍ഷണം. പുഴയ്ക്കു കുറുകെ തൂങ്ങിയാ‌ടുന്ന തൂക്കുപാലമാണ് ഇഞ്ചത്തൊട്ടിയിലേക്ക് സഞ്ചാരികളെയും കാഴ്ചക്കാരെയും എത്തിക്കുന്നത്. പെരിയാറിനു കുറുകെയുള്ള പാലം നിര്‍മ്മിച്ചിരിക്കുന്നത് കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തിലാണ്.
PC:കാക്കര

പുഴയും തീരവും കാണാം

പുഴയും തീരവും കാണാം


പുഴയില്‍ നിന്നും 200 മീറ്റര്‍ ഉയരത്തിലുള്ള പാലത്തിന് 185 മീറ്റര്‍ നീളവും നാല് അടി വീതിയുമുണ്ട്. കേരളത്തിലെ ഏറ്റവും നീളംകൂടിയ പാലം കൂടിയാണിത്. എറണാകുളത്തെ തന്നെ കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയില്‍ നിന്നും കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയെ ബന്ധിപ്പിക്കുവാനായാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.

കോതമംഗലം

കോതമംഗലം

നാട്ടിന്‍പുറത്തിന്റെ കാഴ്ചകളും ഭംഗിയുമായി സ്ഥിതി ചെയ്യുന്ന കോതമംഗലം അടിമാലിയിലേക്കും മൂന്നാറിലേക്കും ഒക്കെ പോകുന്നവര്‍ക്ക് അധികം പരിചയപ്പെ‌ടുത്തല്‍ ആവശ്യമില്ലാത്ത ഇടമാണ്. മഹാശിലാ കാലം മുതലുള്ള ചരിത്രം പറയുന്ന കോതമംഗലം എറണാകുളത്തു നിന്നും 52 കിലോമീറ്റര്‍ അകലെയാണുള്ളത്. ഹൈറേഞ്ചിന്റെ കവാടം എന്നു വിളിക്കപ്പെടുന്ന കോതമംഗലത്തെ ആദി ചേര രാജാക്കന്മാരുടെ തലസ്ഥാന നഗരം എന്നാണ് ചരിത്രത്തില്‍ വിശേഷിപ്പിക്കുന്നത്.

PC:Shijan Kaakkara

തട്ടേക്കാട് പക്ഷിസങ്കേതം

തട്ടേക്കാട് പക്ഷിസങ്കേതം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ പക്ഷി സങ്കേതങ്ങളിലൊന്നായ തട്ടേക്കാട് പക്ഷിസങ്കേതവും ഈ യാത്രയില്‍ സന്ദര്‍ശിക്കുന്നു. കേരളത്തിന്റെ യശസ്സ് ലോകമെമ്പാടും ഉയര്‍ത്തിയ സാലിം അലിയുടെ പേരിലറിയപ്പെടുന്ന ഈ പക്ഷി സങ്കേതത്തില്‍ 330 ല്‍ അധികം പക്ഷികള്‍ വസിക്കുന്നു. ദേശാടന പക്ഷികളെയും ഉള്‍പ്പെടുത്തിയുള്ള കണക്കാണിത്. അപൂർവ്വമായി മാത്രം കാണപ്പെടുന്ന തവളവായൻ കിളിയെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

PC:Swathyraja

 ഭൂതത്താൻകെട്ട് അണക്കെട്ട്

ഭൂതത്താൻകെട്ട് അണക്കെട്ട്

പെരിയാർ നദിക്ക് കുറുകേ നിർമ്മിച്ചിരിക്കുന്ന ഭൂതത്താൻകെട്ട് അണക്കെട്ട് ആണ് ഈ യാത്രയിലെ മറ്റൊരു ആകര്‍ഷണം, ശിവന്‍റെ ഭൂതഗണങ്ങള്‍ ഒറ്റരാത്രി കൊണ്ട് നിര്‍മ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഇവി‌ടെ കുറേയധികം കാര്യങ്ങള്‍ സഞ്ചാരികള്‍ക്കു ചെയ്യുവാനുണ്ട്. ചെറിയ ട്രക്കിങ്ങ്, സൈറ്റ് സീയിങ്ങ്, ഫോട്ടോഗ്രഫി തുടങ്ങിയവ ഇവിടെ ആസ്വദിക്കാം.
PC:കാക്കര

പൂയംകുട്ടി

പൂയംകുട്ടി

മോഹന്‍ലാലിന്റെ പുലിമുരുകന്‍ സിനിമ ചിത്രീകരിച്ച പൂയംകൂ‌ട്ടി വഴിയും കെഎസ്ആര്‍ടിസിയുടെ യാത്ര കടന്നുപോകുന്നു. വനത്താലും വെള്ളത്താലും ചുറ്റപ്പെട്ടിരിക്കുന്ന ഈ പ്രദേശം അതിമനോഹരമായ കാഴ്ചാനുഭവങ്ങള്‍ നല്കുന്നു.

PC:Shijan Kaakkara

ഇനിയും സ്ഥലങ്ങള്‍

ഇനിയും സ്ഥലങ്ങള്‍

ഇത്രയും ഇ‌ടങ്ങള്‍ കൂടാതെ കുട്ടമ്പുഴ ബോട്ടിംഗ്, മണികണ്ഠൻചാൽ തുടങ്ങിയ സ്ഥലങ്ങളും യാത്രയില്‍ സന്ദര്‍ശിക്കാം.
PC:Shijan Kaakkara

 യാത്ര

യാത്ര


കെ എസ് ആർ ടി സി ബഡ്ജജ്റ്റ് ടൂറിസം
സെല്ലിന്റെ ആഭിമുഖ്യത്തിൽ 16/04/2022 ശനിയാഴ്ചയാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. ഭക്ഷണം, ബോട്ടിംഗ് ഉൾപ്പെടെ എന്നിവ ഉള്‍പ്പെ‌ടെ 900 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.

ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍

ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍


കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം. മാവേലിക്കര ഡിപ്പോ: ഫോൺ:0479 2302282 ഈ മെയിൽ- mvk@kerala.gov.in മൊബൈൽ- 8078167673
9446313991,9846117886,
9446193654, 9947110905

ചൂടില്‍ നിന്നു രക്ഷപെടാം... ബീച്ചില്‍ പോയി പണിയെടുക്കാം.. ഈ ദ്വീപുകള്‍ കാത്തിരിക്കുന്നുചൂടില്‍ നിന്നു രക്ഷപെടാം... ബീച്ചില്‍ പോയി പണിയെടുക്കാം.. ഈ ദ്വീപുകള്‍ കാത്തിരിക്കുന്നു

വേനല്‍ യാത്രയിലെ പുത്തന്‍ ട്രെന്‍‍ഡുകള്‍... യാത്ര ചെയ്ത് അടിച്ചുപൊളിക്കാംവേനല്‍ യാത്രയിലെ പുത്തന്‍ ട്രെന്‍‍ഡുകള്‍... യാത്ര ചെയ്ത് അടിച്ചുപൊളിക്കാം

Read more about: ksrtc idukki offbeat travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X